2. തിരുവിതാംകൂറിലെ ഏത് മഹാ രാജാവിനാണ് മലയാളി മെമ്മോറിയൽ സമർപ്പിച്ചത്- ശ്രീമൂലം തിരുനാളിന്
3. മലയാളി മെമ്മോറിയൽ സമർപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ട് പൊതു സമ്മേളനം നടന്നതെവിടെ- കോട്ടയം
4. മലയാളി മെമ്മോറിയലില ആദ്യത്തെ ഒപ്പുകാരൻ ആരായിരുന്നു- കെ.പി. ശങ്കരമേനോൻ
5. മലയാളി മെമ്മോറിയലിലെ രണ്ടാമത്തെ ഒപ്പ് രേഖപ്പെടുത്തിയ വ്യക്തിയാര്- ജി.പി. പിള്ള
6. ആരായിരുന്നു മലയാളി മെമ്മോറിയലിൽ മൂന്നാമതായി ഒപ്പുവെച്ചത്- ഡോ. പൽപ്പു
7. മലയാളി മെമ്മോറിയലിന് അനുബന്ധമായി തിരുവിതാംകൂർ മഹാരാജാവിന് 'വിശദീകരണ മെമ്മോറിയൽ' സമർപ്പിച്ച വർഷമേത്- 1891
8. ഈഴവ സമുദായത്തിലെ ആദ്യത്തെ മെഡിക്കൽ ബിരുദധാരി- ഡോ. പൽപ്പു
9. 'തിരുവിതാംകൂർ ഈഴവസഭ' സ്ഥാപിച്ചത് ആര്- ഡോ. പൽപ്പു
10. 'ഈഴവ മെമ്മോറിയൽ' തിരുവിതാംകൂർ മഹാരാജാവിന് സമർപ്പിച്ചതെന്ന്- 1896 സെപ്റ്റംബർ 3
11. ഈഴവ മെമ്മോറിയലിന് മുൻകൈ എടുത്ത സംഘടന ഏത്- തിരുവിതാംകൂർ ഈഴവസഭ
12. തിരുവിതാംകൂറിലെ ഏത് മഹാ രാജാവിനാണ് ഈഴവ മെമ്മോറിയൽ സമർപ്പിച്ചത്- ശ്രീമൂലം തിരുനാളിന്
13. ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയത് ആര്- ഡോ. പൽപ്പു
14. രണ്ടാം ഈഴവ മെമ്മോറിയൽ അഥവാ 1900- ത്തിലെ ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയതാര്- ഡോ. പൽപ്പു
15. 'രണ്ടാം ഈഴവമെമ്മോറിയൽ' സമർപ്പിക്കപ്പെട്ട വർഷമേത്- 1900
16. ആർക്കാണ് രണ്ടാം ഈഴവമെമ്മോറിയൽ സമർപ്പിക്കപ്പെട്ടത്- ബ്രിട്ടീഷ് വൈസ്രോയി കഴ്സൺ
17. തിരുവിതാംകൂർ സന്ദർശിച്ച ആദ്യത്തെ ബ്രിട്ടീഷ് വൈസ്രോയി ആര്- കഴ്സൺ
18. ആലപ്പുഴയെ 'കിഴക്കിൻ വെനീസ്' എന്ന് വിശേഷിപ്പിച്ച വൈസ്രോയി ആര്- കഴ്സൺ
19. 'ആധുനിക തിരുവിതാംകൂറിലെ രാഷ്ട്രീയപ്രസ്ഥാനത്തിന്റെ പിതാവ്' എന്ന് വിശേഷിപ്പിക്കുന്നതാരെ- ജി. പരമേശ്വരൻപിള്ള
20. 'കേരളൻ' എന്ന തൂലികാനാമത്തിൽ തിരുവിതാംകൂറിലെ ഭരണരീതിയെ വിമർശിച്ചതാര്- സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
21. 1910- ൽ നെയ്യാറ്റിൻകര നിയോജകമണ്ഡലത്തിൽ നിന്ന് ശ്രീമൂലം പ്രജാസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതാര്- സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
22. തിരുവിതാംകൂറിലെ ഏത് ദിവാന്റെ സ്വേച്ഛാധിപത്യനയങ്ങളെ വിമർശിച്ചതിനാലാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയത്- ദിവാൻ പി. രാജഗോപാലാചാരി
23. സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയെ തിരുവിതാംകൂറിൽ നിന്ന് നാടുകടത്തിക്കൊണ്ടുള്ള രാജകീയ വിളംബരം പുറപ്പെടുവിച്ചതെന്ന്- 1910 സെപ്റ്റംബർ 26
24. 'തിരുവിതാംകൂറിലെ കർഷകരുടെ മാഗ്നാകാർട്ട' എന്നറിയപ്പെട്ട പ്രഖ്യാപനമേത്- പണ്ടാരപ്പാട്ടം വിളംബരം
25. പണ്ടാരപ്പാട്ടം വിളംബരം പുറപ്പെടുവിച്ച വർഷമേത്- 1865
26. പണ്ടാരപ്പാട്ടം വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂറിലെ രാജാവാര്- ആയില്യം തിരുനാൾ
27. ഇന്ത്യൻ നാട്ടുരാജ്യങ്ങളുടെ ചരിത്രത്തിൽ ആദ്യമായി ഒരു നിയമനിർമാണസമിതി (ലെജിസ് ലേറ്റീവ് കൗൺസിൽ) രൂപവത്കരിക്കാനുള്ള വിളംബരം തിരുവിതാംകൂറിൽ പുറപ്പെടുവിച്ചതെന്ന്- 1888 മാർച്ച് 30
28. തിരുവിതാംകൂറിൽ ലെജിസ് ലേറ്റീവ് കൗൺസിൽ നിലവിൽവന്ന വർഷമേത്- 1888 ഓഗസ്റ്റ് 15
29. തിരുവിതാംകൂറിലെ പ്രഥമ ലെജിസ് ലേറ്റീവ് കൗൺസിലിലെ ആകെ അംഗങ്ങൾ എത്രയായിരുന്നു- 8 (ഔദ്യോഗികം- 6, അനൗദ്യോഗികം- 2)
30. തിരുവിതാംകൂർ ലെജിസ് ലേറ്റീവ് കൗൺസിലിന്റെ ആദ്യത്ത യോഗം നടന്നതെന്ന്- 1888 ഓഗസ്റ്റ് 23
31. തിരുവിതാംകൂറിൽ ലെജിസ് ലേറ്റീവ് കൗൺസിൽ നിലവിൽ വരുമ്പോൾ ഭരണാധികാരി ആരായിരുന്നു- ശ്രീമൂലം തിരുനാൾ
32. തിരുവിതാംകൂർ ലെജിസ് ലേറ്റീവ് കൗൺസിലിന്റെ അംഗസംഖ്യ 15 ആയി ഉയർത്തിയ വർഷമേത്- 1898
33. ശ്രീമൂലം പ്രജാസഭ തിരുവിതാംകുറിൽ നിലവിൽവന്ന വർഷം- 1904
34. ശ്രീമൂലം പ്രജാസഭയിൽ തുടക്കത്തിൽ എത്ര അംഗങ്ങളുണ്ടായിരുന്നു- 100
35. ശ്രീമൂലം പ്രജാസഭയുടെ പ്രഥമ യോഗം 1904 ഒക്ടോബർ 23- ന് നടന്നതെവിടെ- തിരുവനന്തപുരത്തെ വി.ജെ.ടി. ഹാൾ
36. തിരുവനന്തപുരത്തെ വിക്ടോറിയ ജൂബിലി ടൗൺഹാളിനെ (വി.ജെ.ടി. ഹാൾ) ഏത് നവോത്ഥാനനായകന്റെ പേരിലാണ് പുനർനാമകരണം ചെയ്തത്- അയ്യങ്കാളി
37. തിരുവിതാംകൂർ ലെജിസ് ലേറ്റീവ് കൗൺസിലിൽ ഔദ്യോഗിക അംഗമായ ആദ്യത്തെ വനിതയാര്- മേരി പുന്നൻ ലൂക്കോസ്
38. ശ്രീചിത്ര സ്റ്റേറ്റ് കൗൺസിൽ എന്ന് പിൽക്കാലത്ത് അറിയപ്പെട്ട തിരുവിതാംകൂറിലെ നിയമനിർമാണ സഭയേത്- ലെജിസ് ലേറ്റീവ് കൗൺസിൽ
39. തിരുവിതാംകൂറിൽ ദ്വിമണ്ഡല നിയമസഭാ സംവിധാനം നിലവിൽ വന്നത് ഏത് രാജാവിന്റെ ഭരണകാലത്താണ്- ശ്രീചിത്തിരത്തിരുന്നാൾ ബാലരാമവർമ
40. ശ്രീമൂലം പ്രജാസഭയുടെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട വൈസ് പ്രസിഡന്റ് ആരായിരുന്നു- സദസ്യതിലകൻ ടി.കെ. വേലുപ്പിള്ള
41. തിരുവിതാംകൂറിലെ അവശതയനുഭവിച്ചിരുന്ന സമുദായങ്ങളുടെ പ്രതിനിധികൾ ഒത്തുചേർന്ന് പൗരാവകാശ ലീഗിന് രൂപം നൽകിയ വർഷമേത്- 1919
42. തിരുവിതാംകൂറിന്റെ രാഷ്ട്രീയ രംഗത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രഥമപ്രവേശം നടത്തിയത് ഏത് രാജാവിന്റെ ഭരണകാലത്താണ്- ശ്രീമൂലം തിരുനാളിന്റെ
43. തിരുവനന്തപുരത്ത് സൗത്ത് ഇന്ത്യൻ സ്റ്റേറ്റ്സ് പീപ്പിൾസ് കോൺഫറൻസ് നടന്ന വർഷമേത്- 1929
44. സൗത്ത് ഇന്ത്യൻ സ്റ്റേറ്റ് പീപ്പിൾസ് കോൺഫറൻസിൽ അധ്യക്ഷനായിരുന്ന ദേശീയ നേതാവാര്- എം. വിശ്വേശ്വരയ്യ
45. തിരുവിതാംകൂറിലെ ചെങ്കോട്ട കേന്ദ്രമായി പ്രവർത്തിച്ചിരുന്ന രഹസ്യസ്വഭാവമുള്ള തീവ്രവാദി സംഘടനയേത്- ഭാരത് മാതാ അസോസിയേഷൻ
46. നിവർത്തന പ്രക്ഷോഭത്തിന് തുടക്കം കുറിച്ച വർഷമേത്- 1932
47. തിരുവിതാം കൂറിലെ ഈഴവ ക്രിസ്ത്യൻ മുസ്ലിം സമുദായ നേതാക്കൾ ചേർന്ന് 1932 ഡിസംബറിൽ രൂപം നൽകിയ സംഘടനയേത്- ഓൾ ട്രാവൻകൂർ ജോയിന്റ് പൊളിറ്റിക്കൽ കോൺഫറൻസ് (സംയുക്ത രാഷ്ട്രീയ സമിതി)
48. 1935 മേയ് 20- ന് 'കോഴഞ്ചേരി പ്രസംഗം' നടത്തിയത് ആര്- സി. കേശവൻ
49. ഏത് പ്രക്ഷോഭ പരിപാടിയുടെ ഭാഗമായാണ് കോഴഞ്ചേരി പ്രസംഗം നടന്നത്- നിവർത്തന പ്രക്ഷോഭം
50. തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശനവിളംബരം നടന്ന വർഷമേത്- 1936 നവംബർ 12
51. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപംകൊണ്ട വർഷമേത്- 1938
52. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യത്തെ പ്രസിഡൻറ് ആരായിരുന്നു- പട്ടം എ. താണുപിള്ള
53. തിരുവിതാംകൂറിലെ യൂത്ത് ലീഗിന് നേതൃത്വം നൽകിയതാര്- പൊന്നറ ശ്രീധർ
54. നെയ്യാറ്റിൻകര വെടിവെപ്പ് ഏത് പ്രക്ഷോഭത്തിന്റെ ഭാഗമായി ഉണ്ടായതാണ്- കോൺഗ്രസിന്റെ ഉത്തരവാദ ഭരണ പ്രക്ഷോഭണം
55. കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ പണിമുടക്ക് 1938- ൽ നടന്നത് എവിടെ- ആലപ്പുഴ
56. 'കടയ്ക്കൽ ഫ്രാങ്കോ' എന്നറിയപ്പെട്ട പ്രദേശിക നേതാവാര്- രാഘവൻപിള്ള
57. 1938 നവംബർ 12- ന് തിരുവനന്തപുരത്തു നടന്ന 'രാജധാനി മാർച്ച്' നയിച്ച വനിതയാര്- അക്കാമ്മ ചെറിയാൻ
58. 'തിരുവിതാംകൂറിന്റെ ഝാൻസി റാണി' എന്നറിയപ്പെട്ടതാര്- അക്കാമ്മ ചെറിയാൻ
59. അക്കാമ്മ ചെറിയാനെ തിരുവിതാംകൂറിന്റെ താൻസി റാണി എന്ന് വിശേഷിപ്പിച്ചത് ആര്- ഗാന്ധിജി
60. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യത്തെ വാർഷിക സമ്മേളനം നടന്നതെവിടെ- വട്ടിയൂർക്കാവ്
61. 'വയലാർ സ്റ്റാലിൻ' എന്ന് വിളിക്കപ്പെട്ട നേതാവ് ആര്- സി.കെ. കുമാരപ്പണിക്കർ
No comments:
Post a Comment