3. ഏറ്റവും കൂടുതൽ കാലം ഡൽഹി സിംഹാസനത്തിൽ അധികാരത്തിലിരുന്ന സുൽത്താൻ വംശ മേത്- തുഗ്ലക്കുമാർ
4. ഡൽഹിയിലെ സുൽത്താൻ വംശങ്ങളുടെ തുടക്കം മുതൽ ഒടുക്കം വരെ എന്നരീതിയിലുള്ള ശരിയായ ക്രമം ഏത്- മാംലുക്ക് വംശം, ഖിൽജി വംശം, തുഗ്ലക്ക് വംശം, സയ്യിദ് വംശം, ലോധികൾ
5. ഡൽഹിയിലെ ഏതു വംശത്തിലെ സുൽത്താൻമാരാണ് 'അടി മവംശം' എന്നറിയപ്പെടുന്നത്- മാംലുക്ക് വംശം
6. അടിമവംശത്തിന്റെ സ്ഥാപകനും ആദ്യത്തെ ഭരണാധികാരിയും ആരായിരുന്നു- ഖുതുബുദ്ദീൻ ഐബക്ക്
7. ഖുതുബുദീൻ ഐബക്ക് ആരുടെ അടിമയായിരുന്നു- മുഹമ്മദ് ഗോറിയുടെ
8. 'ഗുലാം വംശം, ഇൽബാരി വംശം' - എന്നിങ്ങനെയും അറിയപ്പെട്ട ഡൽഹി സുൽത്താൻമാർ ആര്- അടിമവംശം
9. അടിമ വംശം ഡൽഹിയുടെ ഭരണം നടത്തിയ കാലയളവ് ഏത്- എ.ഡി. 1206-1290
10. 'ലാക്ബക്ഷ് അഥവാ ലക്ഷങ്ങൾ കൊടുക്കുന്നവൻ' എന്ന വിശേഷണമുണ്ടായിരുന്ന ഡൽഹി സുൽത്താനാര്- ഖുതുബുദ്ദീൻ ഐബക്ക്
11. പോളോ കളിക്കുന്നതിനിടെ കുതിരപ്പുറത്തു നിന്നും വീണ് പരിക്കേറ്റു മരിച്ച ഡൽഹി സുൽത്താനാര്- ഖുതുബുദ്ദീൻ ഐബക്ക്
12. ഖുതുബുദ്ദീൻ ഐബക്കിന്റെ ശവകുടീരം എവിടെയാണ് സ്ഥിതിചെയ്യുന്നത്- ലാഹോർ
13. ഡൽഹിയിലെ രണ്ടാമത്തെ സുൽത്താൻ ആരായിരുന്നു- ഇൽത്തുമിഷ്
14. ബാഗ്ദാദിലെ ഖലീഫ 'സുൽത്താൻ -ഇ-അസം' അംഗീകാരം നൽകിയ ഡൽഹി സുൽത്താനാര്- ഇൽത്തുമിഷ്
15. ഡൽഹി സിംഹാസനത്തിലേറിയ മൂന്നാമത്തെ ഭരണാധികാരി ആര്- റസിയ സുൽത്താന
16. ഡൽഹി സിംഹാനത്തിൽ ഭരണം നടത്തിയിട്ടുള്ള ഏക വനിത ആരാണ്- റസിയ സുൽത്താന
17. റസിയ സുൽത്താന ആരുടെ പുത്രി ആയിരുന്നു-ഇൽത്തുമിഷിന്റെ
18. റസിയ സുൽത്താനയുടെ ഭരണ കാലം ഏതായിരുന്നു- 1236-40
19. ഏതു സുൽത്താൻ വംശത്തിലെ കരുത്തനായ ഭരണാധികാരി ആയിരുന്നു ബാൽബൻ- അടിമവംശം
20. 'ദൈവത്തിന്റെ പ്രതിപുരുഷൻ' എന്നു വിശേഷിപ്പിച്ചിരുന്ന ഡൽഹി സുൽത്താൻ ആര്- ബാൽബൻ
21. 'നിണവും ഇരുമ്പും' എന്നറിയപ്പെട്ട ഭരണനയം നടപ്പാക്കിയ ഡൽഹി സുൽത്താനാര്- ബാൽബൻ
22. അടിമവംശത്തിലെ അവസാനത്തെ ഭരണാധികാരി ആരായിരുന്നു- ഖയ്ക്കുബാദ്
23. രണ്ടാമത്തെ സുൽത്താൻ വംശമായിരുന്ന ഖിൽജിവംശത്തിന്റെ സ്ഥാപകൻ ആര്- ജലാലുദ്ദീൻ ഖിൽജി
24. ഖിൽജി വംശത്തിന്റെ ഭരണകാലം ഏതായിരുന്നു- എ.ഡി. 1290-1320
25. ഖിൽജി വംശത്തിലെ ഏറ്റവും പ്രസിദ്ധനായ ഭരണാധികാരി ആരായിരുന്നു- അലാവുദ്ദീൻ ഖിൽജി
26. അലാവുദ്ദീൻ ഖിൽജിയുടെ ഭരണ കാലം ഏതായിരുന്നു- എ.ഡി. 1296-1316
27. 'രണ്ടാം അലക്സാണ്ടർ' എന്നു സ്വയം വിശേഷിപ്പിച്ചിരുന്ന ഡൽഹി സുൽത്താൻ ആര്- അലാവുദ്ദീൻ ഖിൽജി
28. ദക്ഷിണേന്ത്യയെ ആക്രമിച്ച ആദ്യത്തെ സുൽത്താൻ ഭരണാധികാരി ആര്- അലാവുദ്ദീൻ ഖിൽജി
29. ആരുടെ പ്രശസ്തനായ സേനാ നായകൻ ആയിരുന്നു മാലിക് കഫൂർ- അലാവുദ്ദീൻ ഖിൽജി
30. അലാവുദ്ദീൻ ഖിൽജിയുടെ ആസ്ഥാന കവി ആരായിരുന്നു- അമിർ ഖുസ്രു
31. ഡൽഹിയിലെ സിരി ഫോർട്ട് നിർമിച്ച സുൽത്താനാര്- അലാവുദ്ദീൻ ഖിൽജി
32. ഡെക്കാൺ പ്രദേശത്തെ ആക്രമിച്ച ആദ്യത്തെ ഡൽഹി സുൽത്താൻ ആര്- അലാവുദ്ദീൻ ഖിൽജി
33. തുഗ്ലഖ് സുൽത്താൻമാർ ഭരണത്തിലിരുന്ന കാലയളവ് ഏത്- 1320-1413
34. തുഗ്ലഖ് വംശം സ്ഥാപിച്ചത് ആര്- ഗിയാസുദ്ദിൻ തുഗ്ലഖ്
35. ഏതു ഡൽഹി സുൽത്താന്റെ യഥാർഥ നാമം ആയിരുന്നു ഗാസി മാലിക്ക്- ഗിയാസുദ്ദീൻ തുഗ്ലഖ്
36. തുഗ്ലഖ് വംശത്തിലെ ഏറ്റവും പ്രധാന ഭരണാധികാരി ആരായിരുന്നു- മുഹമ്മദ് ബിൻ തുഗ്ലഖ്
37. 'ബുദ്ധിമാനായ വിഡ്ഡി' എന്നു വിളിക്കപ്പെട്ട ഡൽഹി സുൽത്താനാര്- മുഹമ്മദ് ബിൻ തുഗ്ലഖ്
38. ആഫ്രിക്കൻ സഞ്ചാരി ഇബ്ൻ ബത്തൂത്ത ഇന്ത്യ സന്ദർശിച്ചത് ഏതു സുൽത്താൻ ഭരണകാലത്താണ്- മുഹമ്മദ് ബിൻ തുഗ്ലഖ്
39. മുഹമ്മദ് ബിൻ തുഗ്ലഖ് തന്റെ തലസ്ഥാനനഗരം ഡൽഹിയിൽ നിന്നും എവിടേക്കാണ് മാറ്റിയത്- ദേവഗിരി അഥവാ ദൗലത്താബാദ്
40. ജോനാഖാൻ എന്ന യാഥാർഥ നാമം ഏത് ഡൽഹി സുൽത്താന്റേത് ആയിരുന്നു- മുഹമ്മദ് ബിൻ തുഗ്ലഖ്
41. 'തുഗ്ലഖ് നാമ' എന്ന കൃതിയുടെ കർത്താവാര്- അമീർ ഖുസ്രു
42. മതനികുതിയായ 'ജസിയ' ഏർപ്പെടുത്തിയ ആദ്യത്തെ ഡൽഹി സുൽത്താൻ ആര്- ഫിറോസ്ഷാ തുഗ്ലഖ്
43. കൃഷിക്കായി ജലസേചനപദ്ധതികൾ നടപ്പാക്കിയ ഡൽഹി സുൽത്താൻ ആര്- ഫിറോസ് ഷാ തുഗ്ലഖ്
44. 'ഖലീഫയുടെ പ്രതിനിധി' എന്നു നാണയങ്ങളിൽ രേഖപ്പെടുത്തിയ സുൽത്താനാര്- ഇൽത്തുമിഷ്
45. ഇന്ത്യയിലാദ്യമായി വില നിയന്ത്രണം, കമ്പോള നിയന്ത്രണം എന്നിവ ഏർപ്പെടുത്തിയ ഭരണാധികാരി ആര്- അലാവുദ്ദീൻ ഖിൽജി
46. ഇന്ത്യയിൽ ആദ്യമായി ടോക്കൺ കറൻസി സമ്പ്രദായം ഏർപ്പെടുത്തിയ സുൽത്താനാര്- മുഹമ്മദ് ബിൻ തുഗ്ലഖ്
47. തിമൂർ ഇന്ത്യയെ ആക്രമിച്ച വർഷമേത്- 1398
48. തിമൂർ ഇന്ത്യയെ ആക്രമിക്കുമ്പോൾ ഡൽഹിയിലെ ഭരണാധികാരി ആരായിരുന്നു- നസിറുദ്ദീൻ മുഹമ്മദ് ഷാ തുഗ്ലഖ്
49. സയ്യിദ് വംശം സ്ഥാപിച്ചത് ആര്- ഖിസിർ ഖാൻ
50. സയ്യിദ് വംശത്തിന്റെ ഭരണകാലം ഏതായിരുന്നു- 1414-1451
51. മുബാറക്കാബാദ് എന്ന നഗരം യമുനാ തീരത്ത് പണികഴിപ്പിച്ച ഡൽഹി സുൽത്താനാര്- ഖിസിർ ഖാൻ
52. സുൽത്താൻ എന്ന സ്ഥാനപ്പേരു സ്വീകരിക്കാതിരിക്കുകയും, നാണയങ്ങളിൽ പേര് വയ്ക്കാതിരിക്കുകയും ചെയ്ത ഡൽഹിയിലെ ഏക സുൽത്താൻ വംശമേത്- സയ്യിദ് വംശം
53. ഡൽഹി സിംഹാസനം പിടിച്ചെടുത്ത അഫ്ഗാൻ വംശമേത്- ലോധി വംശം
54. ലോധി വംശത്തിന്റെ ഭരണകാലം ഏതായിരുന്നു- 1451-1526
55. ലോധി വംശത്തിന്റെ സ്ഥാപകൻ ആരായിരുന്നു- ബഹലുൽ ലോധി
56. ഡൽഹിയിലെ ഏറ്റവും അവസാനത്തെ സുൽത്താൻ ആരായിരുന്നു- ഇബ്രാഹിം ലോധി
57. ഡൽഹിയിലെ സുൽത്താൻ ഭരണത്തിന് അന്ത്യം കുറിക്കുകയും മുഗൾ ഭരണത്തിന് തുടക്കമിടുകയും ചെയ്ത 1526- ലെ യുദ്ധമേത്- ഒന്നാം പാനിപ്പത്ത് യുദ്ധം
58. ആഗ്ര നഗരം സ്ഥാപിച്ച ഡൽഹി സുൽത്താൻ ആരായിരുന്നു- സിക്കന്ദർ ലോധി
59. ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന ഡൽഹി സുൽത്താൻ ആര്- ബഹോലോൽ ലോധി
60. ഹരിഹരൻ, ബുക്കൻ എന്നിവർ ചേർന്ന് സ്ഥാപിച്ച സാമ്രാജ്യം ഏത്- വിജയനഗരസാമ്രാജ്യം
61. വിജയനഗരസാമ്രാജ്യം സ്ഥാപിക്കപ്പെട്ട വർഷമേത്- 1336
62. സാമ്രാജ്യസ്ഥാപനത്തിന് ഹരിഹരനെയും ബുക്കനെയും സഹായിച്ച സന്ന്യാസി ആര്- വിദ്യാരണ്യൻ
63. വിജയനഗര സാമ്രാജ്യത്തിലെ നാല് രാജവംശങ്ങൾ ഏതെല്ലാമായിരുന്നു- സംഗമ, സാലുവ, തുളു, അരവിഡു
64. വിജയനഗര സാമ്രാജ്യത്തിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരി ആരായിരുന്നു- കൃഷ്ണദേവരായർ
65. കൃഷ്ണദേവരായർ ഏതു വംശത്തിലെ ഭരണാധികാരി ആയിരുന്നു- തുളു വംശം
66. കൃഷ്ണദേവരായരുടെ ഭരണകാലം ഏതായിരുന്നു- 1509-1529
67. വിജയനഗര സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ സ്ഥിതിചെയ്യുന്ന കർണാടകത്തിലെ പ്രദേശമേത്- ഹംപി
68. ഏതു നദിയുടെ തീരത്താണ് ചരിത്രനഗരമായ ഹംപി സ്ഥിതി ചെയ്യുന്നത്- തുംഗഭദ്ര
69. കൃഷ്ണദേവരായരുടെ സദസ്സിനെ അലങ്കരിച്ചിരുന്ന പണ്ഡിത സദസ്സ് ഏതു പേരിൽ അറിയപ്പെട്ടു- അഷ്ടദിഗ്ഗജങ്ങൾ
70. തെനാലി രാമൻ ആരുടെ സദസ്യൻ ആയിരുന്നു- കൃഷ്ണദേവരായർ
71. പ്രശസ്ത തെലുഗുകാവ്യമായ 'അമുക്തമാല്യത' രചിച്ച രാജാവാര്- കൃഷ്ണദേവരായർ
72. വിജയനഗരത്തിൽ പ്രചാരത്തിലിരുന്ന സ്വർനാണയം ഏത്- വരാഹം
73. വിജയനഗരത്തിന്റെ അന്ത്യം കുറിച്ച് 1565- ൽ നടന്ന യുദ്ധമേത്- തളിക്കോട്ട യുദ്ധം
74. കൃഷ്ണദേവരായരുടെ സമകാലീനനായിരുന്ന മുഗൾ ചക്രവർത്തിയാര്- ബാബർ
75. 'ആന്ധ്രാഭോജൻ'എന്നും അറിയപ്പെട്ട രാജാവാര്- കൃഷ്ണദേവരായർ
76. തളിക്കോട്ട യുദ്ധസമയത്ത് വിജയനഗരത്തിലെ രാജാവ് ആരായിരുന്നു- രാമരായർ
77. കൃഷ്ണദേവരായരുടെ ഭരണകാലത്ത് വിജയനഗരം സന്ദർശിച്ച പോർച്ചുഗീസ് സഞ്ചാരിയാര്- ഡൊമിൻഗോ പയസ്
78. 'ഇന്ത്യയുടെ തത്ത' എന്നു വിളിക്കപ്പെട്ട മധ്യകാലഘട്ടത്തിലെ കവിയാര്- അമിർ ഖുസ്രു
79. ഡൽഹി ഭരിച്ച ഏഴ് സുൽത്താൻമാരുടെ സദസ്സിനെ അലങ്കരിച്ചുവെന്ന് കരുതപ്പെടുന്ന കവിയാര്- അമീർ ഖുസ്രു
No comments:
Post a Comment