Monday, 29 June 2020

General Knowledge in Biology Part- 7

1. ശരീരത്തിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന അവയവ വ്യവസ്ഥ- അന്തഃസ്രാവിവ്യവസ്ഥ (Endocrine System) 


2. അന്തഃസ്രാവിഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന സ്രവങ്ങളാണ്- ഹോർമോണുകൾ 


3. കോശങ്ങളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന രാസസന്ദേശവാഹകർ- ഹോർമോണുകൾ 


4. അന്തഃസ്രാവിഗ്രന്ഥികളിൽ നിന്ന് ഹോർമോണുകൾക്ക് എത്തിച്ചേരാൻ പ്രത്യേക കുഴൽ സംവിധാനമില്ലാത്തതിനാൽ അവയെ എന്തുപേരിൽ വിളിക്കുന്നു- നാളീരഹിതഗ്രന്ഥികൾ (Ductless Glands) 


5. ഹോർമോണുകൾ ശരീരഭാഗങ്ങളിലെത്തുന്നത്- രക്തത്തിലൂടെ 


6. ഹോർമോണുകൾ പ്രവർത്തിക്കാൻ കഴിയുന്ന കോശങ്ങളാണ് അവയുടെ _____- ലക്ഷ്യകാശങ്ങൾ 


7. ദഹനഫലമായി രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത് എന്ത്- ഗ്ലൂക്കോസ് 


8. ഊർജോത്പാദനത്തിനായി ഗ്ലുക്കോസ് തന്മാത്രകളെ കോശങ്ങളിലെത്തിക്കുന്ന പ്രധാന ഗ്രന്ഥി- പാൻക്രിയാസ്  


9. ആമാശയത്തിന്റെ തുടർച്ചയായ പക്വാശയത്തിലേക്ക് ബന്ധിപ്പിക്കപ്പെട്ട ഗ്രന്ഥി- പാൻക്രിയാസ്


10. ഐലറ്റ്സ് ഓഫ് ലാംഗർഹാൻസ് എന്ന കോശസമൂഹം ഏത് ഗ്രന്ഥിയിലാണ്- പാൻക്രിയാസ്  


11. ഐലറ്റ്സ് ഓഫ് ലാംഗർ ഹാൻസിലെ ബീറ്റാ കോശങ്ങൾ ഉത്പാദിപ്പിക്കുന്ന ഹോർമോൺ- ഇൻസുലിൻ 


12. ഐലറ്റ്സ് ഓഫ് ലാംഗർഹാൻസിലെ ആൽഫാ കോശങ്ങൾ ഉദ്പാദിപ്പിക്കുന്ന ഹോർമോൺ- ഗ്ലൂക്കഗോൺ 


13. കരളിലും പേശികളിലും വെച്ച് ഗ്ലൂക്കോസിനെ ഗ്ലൂക്കോജനാക്കിമാറ്റുന്നത് എന്ത്- ഇൻസുലിൻ 


14. കരളിൽ സംഭരിച്ചിരിക്കുന്ന ഗ്ലുക്കോജനെ ഗ്ലൂക്കോസാക്കി മാറ്റുന്നത് എന്ത്- ഗ്ലൂക്കഗോൺ 


15. രക്തത്തിലെ എന്തിന്റെ അളവ് സ്ഥിരമായി നിലനിർത്താനാണ് ഇൻസുലിനും ഗ്ലൂക്കഗോണും സഹായിക്കുന്നത്- ഗ്ലൂക്കോസ് 


16. രക്തത്തിലെ ഗ്ലൂക്കോസിന്റെ സാധാരണ അളവ് എത്ര- 70-110 mg/ 100 ml


17. പ്രഭാതഭക്ഷണം കഴിക്കുന്നതിനുമുൻപുള്ള രക്തപരിശോധനയിൽ 126 mg/ 100ml എന്ന തോതിന് മുകളിൽ രക്തത്തിൽ ഗ്ലൂക്കോസുള്ള അവസ്ഥയാണ്- പ്രമേഹം


18. പ്രമേഹത്തിനെതിരെയുള്ള ബോധവത്കരണത്തിനായി ലോക പ്രമേഹദിനം ആചരിക്കുന്നത് എന്ന്- നവംബർ 14


19. നീല വൃത്തമാണ് ലോക പ്രമേഹദിനത്തിന്റെ ലോഗോ. ശരീരത്തിൽ നടക്കുന്ന നിർമാണ ശിഥിലീകരണ പ്രവർത്തനങ്ങളെ എന്തുപേരിൽ വിളിക്കുന്നു- ഉപാപചയം


20. ഉപാപചയ പ്രവർത്തനങ്ങള നിയന്ത്രിക്കുന്ന മുഖ്യ അന്തഃസ്രാ വീഗ്രന്ഥിയാണ്- തൈറോയ്ഡ് ഗ്രന്ഥി


21. ഉപാപചയ പ്രവർത്തനങ്ങൾ നിയന്ത്രിക്കപ്പെടുന്നത് ഏതിന്റെ  പ്രവർത്തനഫലമായാണ്- ഹോർമോണുകളുടെ


22. തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന രണ്ട് ഹോർമോണുകൾ- തെറാക്സിൻ, കാൽസിടോൺ


23. തെറോക്സിൻ ഉത്പാദനം കുറയുന്ന അവസ്ഥ- ഹൈപ്പോ തൈറോയ്ഡിസം


24. ബ്രൂണാവസ്ഥയിലോ ശൈശവാവസ്ഥയിലോ തൈറോക്സിന്റെ ഉത്പാദനക്കുറവുമൂലം ശരിയായ ശാരീരിക-മാനസിക വളർച്ച തടസ്സപ്പെടുന്ന അവസ്ഥ- ക്രൈറ്റിനിസം 


25. മുതിർന്നവരിൽ തെറോക്സിന്റെ കുറവ് ഏത് വൈകല്യത്തിനിടയാക്കും- മിക്സെഡിമ
  • കുറഞ്ഞ ഉപാപചയ നിരക്ക്, മന്ദത, ശരീരഭാരം കൂടുക, ഉയർന്ന രക്തസമ്മർദം, ശരീരകലകളുടെ വീക്കം എന്നിവയാണ് മിക്സെഡിമയുടെ ലക്ഷണങ്ങൾ. 
26. തെറോക്സിന്റെ തുടർച്ചയായ അമിതോത്പാദനംമൂലം ഉണ്ടാകുന്ന ശാരീരികാവസ്ഥയാണ്- ഹൈപ്പർ തൈറോയ്ഡിസം 


27. തെറോക്സിൻ ഉത്പാദനത്തിന് അത്യാവശ്യമുള്ള മൂലകം- അയഡിൻ 


28. ഏത് മൂലകത്തിന്റെ അഭാവത്തിലാണ് തെറോക്സിന്റെ  ഉത്പാദനം തടസ്സപ്പെടുന്നത്- അയഡിൻ 


29. തെറോക്സിൻ ഉത്പാദിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി തെറോയ്ഡ് ഗ്രന്ഥി കൂടുതൽ വളരുന്ന അവസ്ഥയാണ്- ഗോയിറ്റർ  


30. രക്തത്തിൽ കാത്സ്യത്തിൻറെ സാധാരണ അളവ് എത്ര- 9-11mg/100ml 


31. രക്തത്തിലെ കാത്സ്യത്തിന്റെ അളവ് കുറയ്ക്കുന്ന ഹോർമോണാണ്- കാൽസിടോണിൻ 


32. രക്തത്തിലെ കാത്സ്യത്തിന്റെ അളവ് കൂട്ടുന്ന ഹോർമോണേത്- പാരാതാർമോൺ 


33. പാരാതോർമോൺ എന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയേത്- പാരാ തൈറോയ്ഡ് ഗ്രന്ഥി


34. ശൈശവഘട്ടത്തിൽ സജീവമായി പ്രവർത്തിക്കുകയും പ്രായ പൂർത്തിയാകുമ്പോൾ ചുരുങ്ങി ചെറുതാവുകയും ചെയ്യുന്ന ഗ്രന്ഥിയേത്- തെമസ് 


35. തെമസ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണേത്- തൈമോസിൻ  
  • ഇതിനെ യുവത്വ ഹോർമോൺഎന്ന് വിളിക്കുന്നു.  
36. അടിയന്തരഘട്ടങ്ങളിൽ ശരീരത്തിനെ സജ്ജമാക്കുന്ന ഹോർ മോണുകൾ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയേത്?- അഡ്രീനൽ ഗ്രന്ഥി 


37. അടിയന്തര സാഹചര്യങ്ങളിൽ നാഡീവ്യവസ്ഥയോട് ചേർന്ന് പ്രവർത്തിക്കുന്ന ഹോർമോണേത്- അഡ്രിനാലിൻ 
  • എപിനെഫ്രിൻ എന്നും വിളിക്കുന്നു. 
38. ദൈനംദിന പ്രവർത്തനങ്ങളുടെ താളക്രമം പാലിക്കുന്നതിന് സഹായിക്കുന്ന ഹോർമോണേത്- മേലാടോണിൻ 
  • മെലാടോണിൻ ഉത്പാദിപ്പിക്കുന്നത് പീനിയൽ ഗ്രന്ഥിയാണ്. 
  • പീനിയൽ ഗ്രന്ഥി 'ജൈവ ഘടികാരം' എന്നറിയപ്പെടുന്നു.  
  • മസ്തിഷ്കത്തിന്റെ മധ്യഭാഗത്തായാണ് ഈ ഗ്രന്ഥി സ്ഥിതിചെയ്യുന്നത്. 
39. ഉറക്കത്തെയും ഉണരലിനെയും സ്വാധീനിക്കുന്ന ഹോർമോൺ- മെലാടോണിൻ 


40. ശരീര വളർച്ചയാവശ്യമായ ഹോർമോൺ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി- പിറ്റ്യൂറ്ററി 


41. വളർച്ചാഹോർമോൺ എന്നറിയപ്പെടുന്നത്- സൊമാറ്റോട്രോഫിൻ 


42. സൊമാറ്റോട്രോഫിന്റെ അളവ് കൂടി അമിത ശരീരവളർച്ചയുണ്ടാകുന്ന അവസ്ഥ- ഭീമാകാരത്വം (Gigantism)


43. സൊമാറ്റോട്രോഫിന്റെ അളവ് കുറഞ്ഞ് വളർച്ച മുരടിച്ച അവസ്ഥ- വാമനത്വം (Dwarfism) 


44. വളർച്ചാഘട്ടത്തിനുശേഷം സൊമാറ്റോട്രോഫിന്റെ അമിത ഉത്പാദനംമൂലം മുഖം, താടിയെല്ല്, വിരലുകൾ എന്നിവിടങ്ങളിലെ അസ്ഥികൾ വളരുന്ന അവസ്ഥ- അക്രാമെഗാലി (Acromegali) 


45. അന്തഃസ്രാവി ഗ്രന്ഥിയായി പ്രവർത്തിക്കുന്ന മസ്തിഷ്കഭാഗം- ഹൈപ്പോതലാമസ് 


46. ചില ജന്തുക്കൾ ചുറ്റുപാടിലേക്ക് സ്രവിക്കുന്ന രാസ വസ്തുക്കളാണ്- ഫിറമോണുകൾ 


47. ഫിറമോണുകൾ വഴി ആശയവിനിമയം നടത്തി കോളനികളായി ജീവിക്കുന്നവയാണ്- തേനീച്ചകൾ, ഉറുമ്പുകൾ, ചിതലുകൾ  


48. കസ്തൂരിമാനിലെ കസ്തുരി (Muscone), വെരുകിലെ സിവറ്റോൺ, പെൺപട്ടുനൂൽ ശലഭത്തിന്റെ ബോംബികോൾ എന്നിവ _____ ആണ്- ഫിറമോണുകൾ  


49. സംഭ്യതാഹാരത്തെ വിഘടിപ്പിച്ച വിത്തുകൾ മുളയ്ക്കാൻ സഹായിക്കുന്ന സസ്യഹോർമോൺ ഏത്- ഗിബ്ബറലിൻ


50. ഇലകളും ഫലങ്ങളും പാകമാകലിന് സഹായിക്കുന്ന ഹോർമോൺ ഏത്- എഥിലിൻ


51. ‘പാകമായ ഫലങ്ങളുടെയും ഇലകളുടെയും പൊഴിയലിന് കാരണമായ ഹോർമോൺ ഏത്- അബ്സെസിക് ആസിഡ് 


52. ഫലങ്ങൾ അകാലത്തിൽ പൊഴിയുന്നത് തടയൽ, വേരുമുളപ്പിക്കൽ, കളകളെ നശിപ്പിക്കൽ എന്നിവയ്ക്കായി ഉപയോഗിക്കുന്ന കൃത്രിമ സസ്യഹോർമോൺ- ഓക്സിനുകൾ


53. ഫലങ്ങളുടെ വലുപ്പം കൂട്ടുന്നതിനും വിപണനത്തിനായി ഫലങ്ങൾ പഴുക്കുന്നത് വൈകിപ്പിക്കുന്നതിനും ഉപയോഗിക്കുന്ന കൃത്രിമ സസ്യഹോർമോൺ- ഗിബ്ബറലിനുകൾ


54. പൈനാപ്പിൾ ചെടികൾ ഒരേ സമയം പുഷ്പിക്കാനായി ഉപയോഗിക്കുന്ന കൃത്രിമ ഹോർമോൺ- എഥിലിൻ 


55. വിത്തില്ലാത്ത പഴങ്ങൾ ഉണ്ടാക്കാനുപയോഗിക്കുന്ന കൃത്രിമ ഹോർമോൺ- ഓക്സിൻ  
  • ഓക്സിൻ ഉപയോഗിച്ചാൽ ബീജസംയോഗം നടക്കാതെ തന്നെ അണ്ഡാശയം ഫലമായി മാറും. ഈ പ്രക്രിയയുടെ പേരാണ്- പാർത്തനോകാർപി

No comments:

Post a Comment