3. ഇന്ത്യയിലെ ബിസ്മാർക്ക് എന്നറിയപ്പെടുന്നത്- സർദാർ വല്ലഭ്ഭായ് പട്ടേൽ
4. സർക്കാർ വകുപ്പുകളിൽ നിന്ന് പൊതുജനങ്ങൾക്ക് ലഭിക്കുന്ന വിവിധ സേവനങ്ങൾക്ക് സമയ പരിധി ഉറപ്പാക്കുന്ന നിയമം- സേവനാവകാശനിയമം
5. വിവരാവകാശനിയമം നിലവിൽ വന്നത് എന്നാണ്- 2005 ഒക്ടോബർ 12
6. 17-ാം ലോക്സഭാ സ്പീക്കർ ആര്- ഓം ബിർല
7. മാതൃസുരക്ഷാദിനം- ഏപ്രിൽ 11
8. ആരുടെ ജന്മദിനമാണ് മാതൃസുരക്ഷാദിനമായി ആചരിക്കുന്നത്- കസ്തൂർബാ ഗാന്ധി
9. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിൽ ആദ്യമായി മലയാളത്തിൽ പ്രസംഗിച്ചത് ആര്- മന്നത്ത് പത്മനാഭൻ
10. സൈബർ നിയമങ്ങൾ എന്ന വിഷയം ഇന്ത്യൻ ഫെഡറൽ സംവിധാനത്തിലെ അധികാരവിഭജനത്തിൽ ഏത് മേഖലയിൽ വരുന്നു- അവിശിഷ്ട അധികാരങ്ങൾ
11. ലോക വിദ്യാർഥി ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനം- ഡോ. എ.പി.ജെ. അബ്ദുൾകലാം (ഒക്ടോബർ- 15)
12. ന്യൂ ഡെവലപ്മെൻറ് ബാങ്ക് ഏത് സംഘടനയുടെതാണ്- ബ്രിക്സ്
13. ഒരു രൂപ ഒഴികെയുള്ള മറ്റെല്ലാ നോട്ടുകളിലും ഒപ്പിടുന്നത്- റിസർവ് ബാങ്ക് ഗവർണർ
14. നവംബർ- 26 ഏത് ദിനം- ഭരണഘടനാദിനം
15. മാനവശേഷി വകുപ്പും ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയും പ്രസാർഭാരതിയും ചേർന്ന് ആരംഭിച്ച വിദൂരപഠന ചാനൽ ഏത്- ഗ്യാൻദർശൻ
16. ലിംഗസമത്വ നിലപാടുകളുടെ ഭാഗമായി ദേശീയഗാനത്തിലെ ആൺമക്കൾ എന്ന വാക്ക് മാറ്റി നമ്മൾ എന്നാക്കിയത് ഏത് രാജ്യ മാണ്- കാനഡ
17. പാർലമെന്റിൽ വിശ്വാസപ്രമേയം അവതരിപ്പിക്കുന്നത് ആര്- പ്രധാനമന്ത്രി
18. സ്റ്റാമ്പ് ശേഖരണത്തിന്റെ സാങ്കേതികനാമം- ഫിലാറ്റലി
19. കേരളത്തിൽ ഗവർണർ സ്ഥാനത്തിരുന്നിട്ടുള്ള ഏക മലയാളി- വി. വിശ്വനാഥൻ
20. ഗവർണറെ നിയമിക്കുന്നത് ആര്- രാഷ്ട്രപതി
21. ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ ഉപഗ്രം- എജുസാറ്റ് (ജിസാറ്റ്- 3)
22. ഇന്ത്യ സർക്കാർ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകുന്ന നിർമൽ ഗ്രാമ പുരസ്ക്കാരം എന്തുമായി ബന്ധപ്പെട്ടതാണ്- ശുചിത്വം
23. കേരളനിയമസഭയിൽ ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച ധനകാര്യമന്ത്രി- കെ.എം. മാണി
24. ഇന്ത്യൻ ഫെഡറൽ സംവിധാനം ഏത് രാജ്യത്തിന്റെ മാതൃകയിലാണ്- കാനഡ
25. സ്ഥിതിവിവരകണക്കുകൾ ഉപയോഗിച്ച് തിരഞ്ഞെടുപ്പു ഫലം വിശകലനം ചെയ്യുന്ന വിജ്ഞാനശാഖ- സെഫോളജി
26. പൊതുമാപ്പ് നൽകാനുള്ള രാഷ്ട്രപതിയുടെ അധികാരം പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്- ആർട്ടിക്കൾ- 72
27. സംസ്ഥാന ഗവൺമെന്റിന് നിയമോപദേശം നൽകുന്ന ഉദ്യോഗസ്ഥൻ- അഡ്വക്കേറ്റ് ജനറൽ
28. നിലവിൽ എത്ര മൗലിക കർത്തവ്യങ്ങളെക്കുറിച്ചാണ് ഭരണഘടന പ്രതിപാദിക്കുന്നത്- 11
29. പാർലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ചുകൂട്ടുന്നത് ആര്- പ്രസിഡന്റ്
30. വോട്ടിങ് പ്രായം 21- ൽ നിന്ന് 18 ആക്കി കുറച്ച ഭരണ ഘടനാ ഭേദഗതി- 61-ാം ഭേദഗതി
31. ഒരു പുതിയ സംസ്ഥാനം രൂപവത്കരിക്കുന്നതിന് അധികാരമുള്ളത്- പാർലമെന്റിന്
32. ഭാഷാ അടിസ്ഥാനത്തിൽ രൂപം കൊണ്ട് ആദ്യസംസ്ഥാനം- ആന്ധ്ര (1953 ഒക്ടോബർ- 1)
33. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളുടെ പുനസ്സംഘടന നടന്നതെന്ന്- 1956 നവംബർ 1
34. ഭരണഘടന ഭേദഗതി ചെയ്യാമെന്ന് വ്യവസ്ഥചെയ്യുന്ന അനുച്ഛേദം- ആർട്ടിക്കിൾ 368
35. നിർദേശകതത്ത്വങ്ങൾ ഉൾക്കൊള്ളുന്ന ഭരണഘടനാ ഭാഗം- ഭാഗം-IV
36. ഭരണഘടന ഇന്ത്യൻ പൗരന്മാർക്ക് എത്ര മൗലികാവകാശങ്ങൾ ഉറപ്പുനൽകുന്നു- ആറ്
37. ഏറ്റവും കൂടുതൽ കാസ്റ്റിങ് വോട്ട് ചെയ്ത കേരള സ്പീക്കർ- എ.സി. ജോസ്
38. ഒരു ബിൽ പാസാക്കുന്നതിനു മുൻപ് ആ ബിൽ എത്ര തവണ പാർലമെന്റിൽ വായിക്കുന്നു- 3 തവണ
39. സർക്കാറിന്റെ നയപ്രഖ്യാപനം വായിക്കുന്നത് ആര്- രാഷ്ട്രപതി
40. സ്വന്തമായി നിയമനിർമാണസഭ ഇല്ലാത്ത കേന്ദ്രഭരണപ്രദേശങ്ങളിലെ നിയമങ്ങൾക്ക് അംഗീകാരം നൽകുന്നത്- പാർലമെന്റ്
41. ലോക്സഭയുടെ ആദ്യ സ്പീക്കർ ആര്- ജി.വി മാവ് ലങ്കർ
42. കേന്ദ്രമന്ത്രിസഭയുടെ തലവൻ- പ്രധാനമന്ത്രി
43. പാർലമെന്റിന്റെ ഏത് സഭയിലാണ് അവിശ്വാസ പ്രമേയമവതരിപ്പിക്കുന്നത്- ലോക്സഭ
44. ഒരു ബില്ല് മണി ബില്ലാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത്- ലോക് സഭാ സ്പീക്കർ
45. രാജ്യസഭയ്ക്ക് മണി ബില്ലിനുമേൽ എത്ര ദിവസത്തെ അധികാരമാണുള്ളത്- 14 ദിവസം
46. ബജറ്റിനെപ്പറ്റി പരാമർശിക്കുന്ന വകുപ്പ് ഏത്- ആർട്ടിക്കിൾ 112
47. ഗവർണറുടെ അഭാവത്തിൽ അദ്ദേഹത്തിന്റെ ചുമതലകൾ വഹിക്കുന്നത്- ഹൈക്കോടതി ചീഫ് ജസ്റ്റിസ്
48. നിയമസഭകളിലെ ചർച്ചകളിൽ പങ്കെടുത്ത് സംസാരിക്കാൻ അധികാരമുള്ള ഉദ്യോഗസ്ഥൻ
ആര്- അഡ്വക്കേറ്റ് ജനറൽ
49. ദേശീയ തലത്തിൽ അഴിമതി തടയുന്നതിനായി രൂപംകൊണ്ട് സ്ഥാപനം ഏത്- ലോക്പാൽ
50. 'രാഷ്ട്രം ചരിത്രസൃഷ്ടി' എന്ന് പ്രതി പാദിക്കുന്ന സിദ്ധാന്തം ഏത്- പരിണാമ സിദ്ധാന്തം
51. വിവരാവകാശ നിയമപ്രകാരം നേരിട്ട് ലഭിക്കുന്ന അപേക്ഷയിൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ മറുപടി നൽകാനുള്ള പരമാവധി സമയം- 30 ദിവസം
52. മുദ്ര ബാങ്ക് സഹായത്തിന്റെ ലക്ഷ്യം- ചെറുകിട വ്യവസായം പ്രോത്സാഹിപ്പിക്കൽ
53. ഇന്ത്യയിലെ എല്ലാ കുടുംബങ്ങൾക്കും ബാങ്ക് അക്കൗണ്ട് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ഏത്- ജൻധൻ യോജന
54. സംസ്ഥാന ഇലക്ഷൻ കമ്മിഷണനെ നിയമിക്കുന്നതാര്- ഗവർണർ
55. ഇന്ത്യയിലെ ഏക അംഗീകൃത ദേശീയപതാക നിർമാണശാല എവിടെയാണ് സ്ഥിതിചെയ്യുന്നത്- കർണാടകയിലെ ഹുബ്ലി
56. നമ്മുടെ ജനാധിപത്യത്തിന്റെ സൂര്യതേജസ്സ് എന്നറിയപ്പെടുന്ന നിയമം- വിവരാവകാശ നിയമം
57. കേരള ഹൈക്കോടതിയുടെ കവാടത്തിൽ ആലേഖനം ചെയ്തിരിക്കുന്ന ഉപനിഷദ് വാക്യം ഏത്- സത്യമേവ ജയതേ
58. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ നിലവിൽവന്നത് എന്ന്- ഏപ്രിൽ 5, 1957
59. സ്ത്രീധന നിരോധന നിയമം പാസാക്കിയ വർഷം- 1961
60. ദേശീയ വനിതാ കമ്മിഷന്റെ പ്രസിദ്ധീകരണം- രാഷ്ട്രമഹിള
61. ഭരണഘടനയുടെ ഏത് അനുച്ഛേദത്തിലാണ് ബാലവേല നിരോധിച്ചിരിക്കുന്നത്- 24-ാം അനുച്ഛേദം
No comments:
Post a Comment