Monday, 29 June 2020

General Knowledge Part- 18

1. 'കേരളത്തിലെ ദേശീയപ്രസ്ഥാനത്തിന്റെ ജിഹ്വ'
എന്നറിയപ്പെട്ട മലയാള ദിനപത്രം ഏത്"- മാതൃഭൂമി


2. 'തീയരുടെ ബൈബിൾ' എന്ന് വിളിക്കപ്പെട്ട മലബാറിൽനിന്നുമുള്ള പ്രസിദ്ധീകരണം ഏത്- മിതവാദി

3. 'ഈഴവ ഗസറ്റ്' എന്നറിയപ്പെട്ട പ്രസിദ്ധീകരണം ഏത്- വിവേകോദയം


4. 'മലയാളി മെമ്മോറിയലിന്റെ ജിഹ്വ' എന്ന് വിളിക്കപ്പെട്ട പ്രസിദ്ധീകരണം ഏത്- മലയാളി


5. മലയാളം അക്ഷരങ്ങൾ ആദ്യമായി അച്ചടിച്ച പ്രസിദ്ധീകരണം ഏത്- ഹോർത്തൂസ് മലബാറിക്കസ്


6. പൂർണമായും മലയാളത്തിൽ അച്ചടിച്ച ആദ്യത്തെ പ്രസിദ്ധീകരണം ഏത്- സംക്ഷേപവേദാർഥം (റോം


7. കേരളത്തിലെ ആദ്യത്തെ മുദ്രണാലയമായ സി.എം.എസ്. പ്രസ് 1821- ൽ കോട്ടയത്ത് സ്ഥാപിച്ചതാര്- ബെഞ്ചമിൻ ബെയ്‌ലി


8. എഴുത്തുകാരുടെ സഹകരണസംഘമായ സാഹിത്യ പ്രവർത്തക സഹകരണസംഘം 1945- ൽ സ്ഥാപിക്കപ്പെട്ടതെവിടെ- കോട്ടയം


9. മലയാളത്തിലെ ആദ്യത്തെ പത്രമായ 'രാജ്യസമാചാരം' തലശ്ശേരിയിൽ പ്രസിദ്ധീകരണം ആരംഭിച്ച് വർഷമേത്- 1847 ജൂൺ


10. 1847 ഒക്ടോബറിൽ പ്രസിദ്ധീകരണം തുടങ്ങിയ മലയാളത്തിലെ രണ്ടാമത്തെ വർത്തമാനപത്രം ഏതായിരുന്നു-  പശ്ചിമോദയം

11. മലയാളത്തിലെ ആദ്യത്തെ രണ്ട് വർത്തമാനപ്രതങ്ങളും പുറത്തിറക്കുന്നതിനു പിന്നിൽ പ്രവർത്തിച്ച ബാസൽമിഷൻ പ്രവർത്തകനായ ജർമൻകാരൻ ആര്- ഡോ. ഹെർമൻ ഗുണ്ടർട്ട്


12. 1848- ൽ പ്രസിദ്ധീകരണം തുടങ്ങിയ കേരളത്തിലെ മൂന്നാമത്തേതും തിരുവിതാംകൂറിലെ ആദ്യത്തെതുമായ വർത്തമാനപത്രം ഏതായിരുന്നു- ജ്ഞാനനിക്ഷേപം

13. 1864- ൽ പ്രസിദ്ധീകരണം തുടങ്ങിയ മലയാളത്തിലെ ആദ്യത്തെ വിദ്യാലയ മാസിക ഏതായിരുന്നു-  വിദ്യാസംഗ്രഹം


14. ഭരണകൂടത്തെ വിമർശിച്ചതിനാൽ നിരോധിക്കപ്പെട്ട
മലയാളത്തിലെ ആദ്യത്തെ പത്രമേത്- സന്ദിഷ്ടവാദി


15. കേരളത്തിൽ മുസ്ലിങ്ങൾ ആരംഭിച്ച ആദ്യത്ത പത്രമേത്- കേരള ദീപകം (1878, കൊച്ചി


16. തിരുവനന്തപുരത്തുനിന്ന് 'കേരള ചന്ദ്രിക, കേരള പാട്രിയറ്റ്' എന്നീ പത്രങ്ങൾ ആരംഭിച്ചതാര്- പി. ഗോവിന്ദപ്പിള്ള


17. കേരളത്തിലെ ആദ്യത്തെ വൃത്താന്തപത്രമായി (വാരിക) അറിയപ്പെടുന്നതേത്- കേരളമിത്രം


18. 1881 മാർച്ചിൽ പ്രസിദ്ധീകരണം ആരംഭിച്ച മലയാളത്തിലെ ആദ്യത്തെ സാഹിത്യമാസിക ഏത്- വിദ്യാവിലാസിനി


19. 'മലയാള പത്രപ്രവർത്തനത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത് ആര്- ചെങ്കുളത്ത് കുഞ്ഞിരാമമേനോൻ


20. ബംഗാളിലെ 'അമൃതബസാർ പതിക'യുടെ മാതൃകയിൽ മലയാളത്തിൽ ആരംഭിച്ച ദിനപത്രമേത്- കേരള പ്രതിക


21. 1886- ൽ പ്രസിദ്ധീകരണം തുടങ്ങിയ മലയാളത്തിലെ ആദ്യത്തെ വനിതാ മാസിക ഏത്- കേരള സുഗുണബോധിനി


22. പ്രസിദ്ധീകരണം തുടരുന്ന മലയാളത്തിലെ ഏറ്റവും പഴക്കമുള്ള ദിനപത്രം ഏത്- ദീപിക


23. ആദ്യമായി ഇന്റർനെറ്റ് എഡിഷൻ ആരംഭിച്ച മലയാളം ദിനപതമേത്- ദീപിക


24. 'നിവർത്തന പ്രക്ഷോഭത്തിന്റെ ജിഹ്വ' എന്നറിയപ്പെട്ട പ്രസിദ്ധീകരണം ഏത്- കേരള കേസരി

25. 'സ്വദേശാഭിമാനി' പത്രത്തിന്റെ ആദ്യത്തെ പത്രാധിപർ ആരായിരുന്നു- ചിറയിൻകീഴ് സി.പി. ഗോവിന്ദപ്പിള്ള


26. 'ബ്രിട്ടീഷ് ഇന്ത്യയിലെ ബാബർ' എന്നറിയപ്പെട്ടത് ആര്- റോബർട്ട് ക്ലൈവ് 

27. 'ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബർ' എന്ന് വിളിക്കപ്പെട്ട ഗവർണർ ജനറൽ ആര്- റിച്ചാഡ് വെല്ലസ്ലി 

28. 'ബ്രിട്ടീഷ് ഇന്ത്യയിലെ ഔറംഗസീബ്' എന്ന് വിളിക്കപ്പെട്ട വൈസ്രോയി ആര്- കഴ്സൺ 

29. ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് ഗവർണർ ജനറലായി വിശേഷിപ്പിക്കപ്പെടുന്നത് ആര്- വാറൻ ഹേസ്റ്റിങ്സ് 


30. ബ്രിട്ടീഷ് പാർലമെന്റ് ഇംപീച്ച്മെന്റിലൂടെ പുറത്താക്കിയ ഗവർണർ ജനറൽ ആര്- വാറൻ ഹേസ്റ്റിങ്സ് 

31. 1829-ൽ നിയമംമൂലം സതി നിരോധിച്ച ഗവർണർ ജനറൽ ആര്- വില്യം ബെന്റിക് 

32. തണ്ടുകൾ എന്നറിയപ്പെട്ടിരുന്ന കുപ്രസിദ്ധ കവർച്ചാ സംഘത്തെ അമർച്ചചെയ്ത ഗവർണർ ജനറൽ ആര്- വില്യം ബെന്റിക് 

33. 1835- ൽ ഇംഗ്ലീഷിനെ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാക്കിയ ഗവർണർ ജനറൽ ആര്- വില്യം ബെന്റിക് 

34. ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറലും ആദ്യത്തെ വൈസായിയും ആരായിരുന്നു- കാനിങ്

35. 1857- ൽ ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെടുമ്പോൾ ഗവർണർ ജനറൽ ആരായിരുന്നു- കാനിങ്

36. ഇന്ത്യയിൽ വധിക്കപ്പെട്ട ഏക ബ്രിട്ടീഷ് വൈസ്രോയി ആരാണ്- മേയോ

37. ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി ആരായിരുന്നു- ലൂയിസ് മൗണ്ട്ബാറ്റൻ 

38. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറൽ ആരായിരുന്നു- ലൂയിസ് മൗണ്ട്ബാറ്റൻ 

39. സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെയും ഒടുവിലത്തെയും ഗവർണർ ജനറൽ ആരായിരുന്നു- സി.രാജഗോപാലാചാരി

40. ഇന്ത്യയുടെ ഗവർണർ ജനറൽ പദവി വഹിച്ച ഏക ഇന്ത്യക്കാരൻ ആരായിരുന്നു- സി.രാജഗോപാലാചാരി

41. ഇന്ത്യയിൽ സൈനിക സഹായവ്യവസ്ഥ നടപ്പാക്കിയ
ഗവർണർ ജനറൽ ആര്- വെല്ലസ്ലി

42. ദത്തവകാശ നിരോധനനിയമം നടപ്പാക്കിയ ഗവർണർ ജനറൽ ആര്- ഡൽഹൗസി

43. ബംഗാളിൽ ജമീന്ദാരി എന്നറിയപ്പെട്ട ഭൂനികുതി വ്യവസ്ഥ നടപ്പാക്കിയത് ആര്- കോൺവാലിസ്

44. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിറവിയെടുക്കുമ്പോൾ വൈസ്രോയി ആരായിരുന്നു- ഡഫറിൻ 

45. 1905- ൽ ബംഗാളിനെ വിഭജിച്ച വൈസ്രോയി ആര്- കഴ്സൻ

46. 'തദ്ദേശസ്വയംഭരണത്തിന്റെ പിതാവ്' എന്നറിയപ്പെട്ട വൈസ്രോയി ആര്- റിപ്പൺ 

47. ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്ന്  ഡൽഹിയിലേക്ക് മാറ്റുന്നതായി പ്രഖ്യാപിച്ച വൈസായി ആര്- ഹാർഡിഞ്ച്

 48. 'ക്രിസ്ത്യൻ വൈസായി' എന്ന് വിളിക്കപ്പെട്ടതാര്- ഇർവിൻ 

49. ഒന്നാം വട്ടമേശസമ്മേളനം നടക്കുമ്പോൾ ഇന്ത്യയിലെ വൈസ്രോയി ആരായിരുന്നു- ഇർവിൻ 

50. 1945- ൽ സിംലാ കോൺഫറൻസ് വിളിച്ചുചേർത്ത
വൈസ്രോയി ആര്- വേവൽ

No comments:

Post a Comment