Saturday, 27 June 2020

General Knowledge in Geography Part- 3

1. ഭൂഗോളവിസ്തൃതിയുടെ എത്ര ശതമാനമാണ് ജലഭാഗം- 71%


2. മൂന്ന് വശങ്ങളും കരയാൽ ചുറ്റപ്പെട്ട സമുദ്രഭാഗത്തെ വിളിക്കുന്ന പേരെന്ത്- ഉൾക്കടൽ (Bay) 


3. രണ്ട് കരകൾക്കിടയിലുള്ള സമുദ്രഭാഗത്തെ എന്തുപേരിൽ വിളിക്കുന്നു- കടലിടുക്ക് (Strait) 

4. ലോകത്തിലെ ഏറ്റവും വലിയ സമുദ്രമേത്- പസിഫിക് സമുദ്രം  
  • പസിഫിക് സമുദ്രത്തിന്റെ വിസ്തൃതി 162.5 ലക്ഷം ചതുരശ്ര കിലോമീറ്ററാണ്. 
  • വിസ്തൃതിയിൽ രണ്ടാമതുള്ള അറ്റ്ലാന്റിക്കിന്റെ വിസ്തൃതി 82.4 ലക്ഷം ചതുരശ്ര കിലോമീറ്ററും മൂന്നാമതുള്ള ഇന്ത്യൻ മഹാസമുദ്രത്തിന്റെത് 73.4 ലക്ഷം ചതുരശ്ര കിലോമീറ്ററുമാണ്. 
5. സമുദ്രങ്ങളിൽ ഏറ്റവും ചെറുതേത്- ആർട്ടിക് സമുദ്രം 

  • 14.09 ലക്ഷം ചതുരശ്ര കിലോമീറ്ററാണ് വിസ്തൃതി. 
6. ദക്ഷിണസമുദ്രം എന്നറിയപ്പെടുന്ന സമുദ്രമേത്- അന്റാർട്ടിക് സമുദ്രം  


7. പസിഫിക് സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഗർത്തമേത്- ചലഞ്ചർ ഗർത്തം 
  • ലോകത്തിലെ ഏറ്റവും ആഴം കൂടിയ ഗർത്തമാണിത്. മറീനാ ട്രഞ്ച് ചലഞ്ചർ ഗർത്തത്തിൻറ ഭാഗമാണ്. 
  • അറ്റ്ലാന്റിക്കിലെ ഏറ്റവും ആഴം കൂടിയ ഗർത്തം പ്യൂർട്ടോ റിക്കോ ഗർത്തം. 
  • വാർട്ടൺ ഗർത്തമാണ് ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും ആഴം കൂടിയത്. 
8. ഏത് സമുദ്രത്തിന്റെ മധ്യഭാഗത്തായാണ് 14000 കി.മീ. നീളമുള്ള ഒരു പർവതനിരയുള്ളത്- അറ്റ്ലാന്റിക് സമുദ്രത്തിന്റെ  
  • ഇത് മധ്യ അറ്റ്ലാന്റിക് പർവത നിര എന്നറിയപ്പെടുന്നു. 
9. ലോകത്തിലെ ഏറ്റവും വലിയ ദ്വീപേത്- ഗ്രീൻലൻഡ് 


10. മൂന്നുവശങ്ങൾ സമുദ്രത്താൽ ചുറ്റപ്പെട്ട വൻകരഭാഗങ്ങളാണ്- ഉപദ്വീപുകൾ (Peninsula)  
  • ദക്ഷിണേന്ത്യ ഒരു ഉപദ്വീപാണ്. 
11. സമുദ്രജല താപനിലയിൽ സ്വാധീനം ചെലുത്തുന്ന ഘടകങ്ങൾ എന്തെല്ലാം- സമുദ്രജലപ്രവാഹങ്ങൾ, കാറ്റുകൾ 


12. സമുദ്രജലത്തിന്റെ ശരാശരി ലവണത്വം എത്ര- 35 സഹസ്രാംശം 
  • 35% എന്നാണ് ഇത് രേഖപ്പെടുത്തുന്നത്. 
  • 1000 ഗ്രാം സമുദ്രജലത്തിൽ 36 ഗ്രാം ലവണാംശമുണ്ട്. 
  • ലവണത്വം ഏറ്റവും കൂടുതൽ ചാവുകടലിലാണ് (Dead Sea) 
13. സമുദ്ര ജലത്തിലെ ലവണത്വത്തിൽ മുഖ്യഭാഗം ഏത്- സോഡിയം ക്ലോറൈഡ്

14. തിരമാലയുടെ ഉയർന്ന ഭാഗത്തിന്റെ  പേരെന്ത്- തിരാശിഖരം  

  • തിരമാലയുടെ താഴ് ഭാഗത്തെ തിരാതടം എന്ന് പറയുന്നു. 
15. പ്രധാന സമുദ്രജല ചലനങ്ങൾ എന്തെല്ലാം- 
  1. തിരമാലകൾ (Waves) 
  2.  വേലികൾ (Tides) 
  3.  ജലപ്രവാഹങ്ങൾ (Ocean Currrents)
16. തിരകൾക്ക് കാരണം കാറ്റുകൾ സമുദ്രോപരിതലത്തിൽ ഏൽ പ്പിക്കുന്ന _____ ഘർഷണമാണ് 

  • ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ സമുദ്രജലനിരപ്പിനുണ്ടാകുന്ന ഉയർച്ചയും താഴ്ചയുമാണ് വേലികൾ.
വേലികൾ ഉണ്ടാവുന്നതിന് കാരണങ്ങൾ 
  1. ഭൂമിയുടെ മേൽ ചന്ദ്രനും സൂര്യനും ചെലുത്തുന്ന ആകർഷണ ബലം.  
  2.  ഭൂമിയുടെ ഭ്രമണഫലമായുണ്ടാകുന്ന അപകേന്ദ്രബലം. 
17. വേലിയേറ്റ സമയത്ത് ചന്ദ്രന് അഭിമുഖമായ ഭൂമിയിലെ ജലനിരപ്പ് ഉയരാൻ കാരണമെന്ത്- ചന്ദ്രന്റെ ആകർഷണബലം 


18. വേലിയേറ്റ സമയത്ത് ചന്ദ്രന്  പ്രതിമുഖമായ ഭൂമിയിലെ ജലനിരപ്പും ഉയരുന്നു. എന്താണിതിന് കാരണം- ഭൂമിയുടെ ഭ്രമണഫലമായുള്ള അപകേന്ദ്രബലം 


19. അമാവാസി (കറുത്ത വാവ്), പൗർണമി (വെളുത്ത വാവ്) ദിവസങ്ങളിൽ ഉണ്ടാവുന്ന ശക്തമായ വേലിയേറ്റങ്ങൾക്ക് പറയുന്ന പേരെന്ത്- വാവ് വേലി (Spring Tide) 
  • ഈ ദിവസങ്ങളിൽ സൂര്യൻ, ചന്ദ്രൻ, ഭൂമി എന്നിവ നേർരേഖയിലായിരിക്കും.
  • സൂര്യന്റെയും ചന്ദ്രന്റെയും ആകർഷണബലം ആ ദിവസങ്ങളിൽ കൂടുതലായിരിക്കും. 
20. വാവുദിനങ്ങൾക്ക് ഏഴുദിവസങ്ങൾക്കുശേഷം സംഭവിക്കുന്ന വേലിയേറ്റം വളരെ ദുർബലമായിരിക്കും. ഈ വേലിയേറ്റത്തിന്റെ പേരെന്ത്- സപ്തമി വേലികൾ (Neaptides) 

  • ഈ ദിവസങ്ങളിൽ സൂര്യൻ, ഭൂമി, ചന്ദ്രൻ എന്നിവ 90° കോണീയ അകലത്തിലായിരിക്കും.  
  • സൂര്യന്റെയും ചന്ദ്രന്റെയും ആകർഷണബലം അനുഭവപ്പെടുന്നത് ശക്തി കുറഞ്ഞിരിക്കും. 
  • സാധാരണമായി ദിവസം രണ്ടുതവണയാണ് വേലികൾ (Tides) ഉണ്ടാവുന്നത്. എന്നാൽ ദിവസം നാലുതവണ വേലികൾ ഉണ്ടാകുന്ന സ്ഥലമാണ് ഇംഗ്ലണ്ടിലെ സതാംപ്ടൺ. 
  • ഇന്ത്യയിൽ ഏറ്റവും ശക്തമായ വേലിയേറ്റം നടക്കുന്നത് ഗുജറാത്തിലെ ഓഖയിലാണ്.
21. ഒരു ദിശയിൽനിന്ന് മറ്റൊരു ദിശയിലേക്കുള്ള സമുദ്രജലത്തിന്റെ  ഒഴുക്കാണ്- സമുദ്രജലപ്രവാഹങ്ങൾ 


22. ഉഷ്ണമേഖലയിൽനിന്നോ ഉപോഷ്ണ മേഖലയിൽനിന്നോ സഞ്ചരിച്ച് ധ്രുവീയ-ഉപധ്രുവീയ മേഖലകളിലേക്ക് ഒഴുകുന്നതാണ്- ഉഷ്ണജലപ്രവാഹങ്ങൾ 


23. ധ്രുവീയ-ഉപധ്രുവീയ മേഖലകളിൽനിന്ന് ഉഷ്ണമേഖലയിലേക്കോ ഉപോഷ്ണമേഖലയിലേക്കോ ഒഴുകിയെത്തുന്ന സമുദ്രജലപ്രവാഹ ങ്ങളാണ്- ശീതജലപ്രവാഹങ്ങൾ 


24. സമുദ്ര ജലപ്രവാഹങ്ങൾക്ക് പ്രധാന കാരണം സമുദ്രജലത്തിന്റെ- സാന്ദ്രതാവ്യത്യാസമാണ് 


25. ഗൾഫ് സ്ട്രീം ഉഷ്ണജലപ്രവാഹവും ലാബ്രഡോർ ശീതജലപ്രവാഹവും സന്ധിക്കുന്ന ന്യൂഫൗൺ ഡ്ലൻഡ് (US) തീരത്തെ പ്രമുഖമ മത്സ്യബന്ധന കേന്ദ്രത്തിന്റെ പേര്- ഗ്രാൻറ് ബാങ്ക്സ്  
  • അറ്റ്ലാന്റിക് സമുദ്രത്തിലെ പ്രധാന ഉഷ്ണജലപ്രവാഹങ്ങളാണ് ഫ്ളോറിഡയും ബ്രസീലും 
  • അഗുൽഹാസ് ഇന്ത്യൻ സമുദ്രത്തിലെ പ്രധാന ഉഷ്ണജലപ്രവാഹമാണ്  
  • ലാബ്രഡോർ, കാനറീസ്, ബെൻഗ്വേല, ഫോക് ലൻഡ് എന്നിവ അറ്റ്ലാന്റിക് സമുദ്രത്തിലെ ശീതജലപ്രവാഹങ്ങളാണ്. 
  • അലാസ്ക, പെറു, കാലിഫോർണിയ എന്നിവ പസിഫിക് സമുദ്രത്തിലെ ശീതജലപ്രവാഹങ്ങളുടെ പേരുകളാണ്. 
  • ജപ്പാൻ, തയ്വാൻ എന്നീ രാജ്യങ്ങൾക്ക് സമീപം ഒഴുകുന്ന ഉത്തരമധ്യരേഖാപ്രവാഹമാണ് കുറോസിവോ ഉഷ്ണജലപ്രവാഹം. ഇത് പസിഫിക് സമുദ്രത്തിലാണ്.  
26. അറബിക്കടലിലെ മുബൈ ഹൈയിൽനിന്ന് എണ്ണഖനനം ആരംഭിച്ചത് ഏത് വർഷം- 1974-ൽ

27. പസിഫിക്, അറ്റ്ലാന്റിക്, ആർട്ടിക് സമുദ്രങ്ങളോട് അതിർത്തി പങ്കിടുന്ന രണ്ട് രാജ്യങ്ങളേതെല്ലാം- കാനഡ, യു.എസ്.എ


28. കലാലിത്ത് നുനാത്ത് എന്ന് തദ്ദേ ശീയ ഭാഷയിൽ വിളിപ്പേരുള്ള ദ്വീപേത്- ഗ്രീൻലൻഡ് 


29. പസിഫിക് സമുദ്രത്തെയും അറ്റ്ലാന്റിക്കിനെയും ബന്ധിപ്പിക്കുന്ന മനുഷ്യനിർമിത കനാൽ- പാനമ കനാൽ

No comments:

Post a Comment