1. 'പഴുത്താൽ വീണുകിട്ടുന്ന ആപ്പിളല്ല വിപ്ലവം, അത് വീഴ്ത്തുകതന്നെ വേണം' ഇത് ആരുടെ വാക്കുകളാണ്- ചെഗുവേര
3. ഏത് അമേരിക്കൻ പ്രസിഡന്റിനെയാണ് ലീ ഹാർവി ഓാസ് വാൾഡ് കൊലപ്പെടുത്തിയത്- ജോൺ എഫ്. കെന്നഡി
4. രണ്ടാം ലോകമഹായുദ്ധകാലത്ത് നെവിൽ ചേംബർലെയിൻ ബ്രിട്ടീഷ് പ്രധാനമന്ത്രിപദമൊഴിഞ്ഞപ്പോൾ പകരം ആ സ്ഥാനത്ത് നിയമിതനായ വ്യക്തി- വിൻസ്റ്റൻ ചർച്ചിൽ
5. വിൻസ്റ്റൺ ചർച്ചിലിന് സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച വർഷം- 1953
6. യു.എൻ. ചാർട്ടർ ഒപ്പുവയ്ക്കപ്പെട്ട വർഷം- 1945
7. രണ്ടാം ലോകമഹായുദ്ധാനന്തരം ട്രൂമാൻ ഡോക്ട്രിൻ (Truman Doctrine) എന്ന് വിദേശ നയം പ്രഖ്യാപിച്ച രാജ്യം- അമേരിക്ക
8. രണ്ടാം ലോകമഹായുദ്ധകാലത്ത് സഖ്യശക്തികളുടെ പശ്ചിമ ഭാഗത്തെ സർവസൈന്യാധിപൻ ആരായിരുന്നു- ഡെറ്റ് ഡി. ഐസനോവർ
9. രണ്ടാം ലോകമഹായുദ്ധകാലത്ത് ഒടുവിൽ കീഴടങ്ങിയ രാജ്യം- ജപ്പാൻ
10. 1966- ൽ ആരുടെ നേതൃത്വത്തിലാണ് സാംസ്ക്കാരിക വിപ്ലവം (Cultural Revolution) ചൈനയിൽ നടന്നത്- മാവോ സേതുങ്
11. 1989- ൽ ടിയാനൻമെൻ പ്ലയർ കൂട്ടക്കൊല നടന്ന രാജ്യം- ചൈന
12. ഉത്തര വിയറ്റ്നാമും ദക്ഷിണ വിയറ്റ്നാമും കൂടിച്ചേർന്ന വർഷം- 1976
13. വധിക്കപ്പെട്ട ഏക ബ്രിട്ടീഷ് പ്രധാനമന്ത്രി- സ്പെൻസർ പെർസിവൽ
14. യൂറോപ്പിലെ രോഗി എന്ന് തുർക്കിയെ വിശേഷിപ്പിച്ച റഷ്യൻ ഭരണാധികാരി- സർ നിക്കോളാസ് ഒന്നാമൻ
15. ചിത്രലതാ കൊട്ടാരത്തിൽ താമസിക്കുന്നത് ഏത് രാജ്യത്തെ രാജകുടുംബമാണ്- തായ്ലൻഡ്
16. ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ആദ്യ ആഫ്രിക്കൻ രാജ്യം- ഘാന
17. ഗോൾഡ് കോസ്റ്റ് എന്നറിയപ്പെടുന്ന രാജ്യം- ഘാന
18. 'Freedom from fear' എന്ന പ്രസിദ്ധമായ പ്രസംഗം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു- ആങ് സാൻ സ്യൂചി (Aung San Suu Kyi)
19. ഏഷ്യയുടെ പടിഞ്ഞാറേയറ്റമായ ബാബാ മുനമ്പ് (Cape Baba) ഏത് രാജ്യത്താണ്- തുർക്കി
20. ഓവൽ ഓഫീസ് ഏത് രാഷ്ട്രത്തലവന്റെ ഓഫീസാണ്- അമേരിക്കൻ പ്രസിഡൻറ്
21. ലോകത്ത് ആദ്യമായി മൂല്യവർധിത നികുതി നടപ്പിലാക്കിയ രാജ്യം- ഫ്രാൻസ്
22. സ്ത്രീകൾക്ക് വോട്ടവകാശം നൽകിയ ആദ്യ രാജ്യം- ന്യൂസീലൻഡ് (1893)
23. കോമൺവെൽത്ത് ഗെയിംസിന് വേദിയായ ആദ്യ ഏഷ്യൻ രാജ്യം- മലേഷ്യ (1998)
24. ഗ്രീസിന്റെ കണ്ണ് എന്നറിയപ്പെടുന്ന നഗരം- ആതൻസ്
25. ബാൾക്കൻ ഗാന്ധി എന്നറിയപ്പെടുന്നതാരാണ്- ഇബ്രാഹിം റുഗോവ
26. സൂയസ് കനാൽ ആഫ്രിക്കയെ ഏത് വൻകരയിൽ നിന്നാണ് വേർതിരിക്കുന്നത്- ഏഷ്യ
27. ഏത് രാജ്യമാണ് ഇന്ദിരാഗാന്ധിക്ക് മരണാനന്തരബഹുമതിയായി സ്വാധീനതാ സമ്മാന പുരസ്കാരം നൽകിയത്- ബംഗ്ലാദേശ്
28. ആദ്യത്തെ ഭൗമ ഉച്ചകോടിക്ക് വേദിയായ രാജ്യം- ബ്രസീൽ
29. ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രമായ അങ്കാർവാത് ഏത് രാജ്യത്താണ്- കംബോഡിയ
30. ഓട്ടോ വോൺ ബിസ്മാർക് ജർമനിയെ ഏകീകരിച്ച വർഷം- 1871
31. ഏകീകൃത ജർമനിയുടെ ആദ്യത്തെ ചാൻസിലർ- ഓട്ടോ വോൺ ബിസ്മാർക്
32. അയൺ ചാൻസലർ, ഇരുമ്പിന്റെയും രക്തത്തിന്റെയും മനുഷ്യൻ എന്നീ അപരനാമങ്ങളിൽ അറിയപ്പെടുന്ന വ്യക്തി- ഓട്ടോ വോൺ ബിസ്മാർക്
33. അഡോൾഫ് ഹിറ്റ്ലർ ജനിച്ച വർഷം- 1889
34. അഡോൾഫ് ഹിറ്റ്ലറുടെ ആത്മകഥയായ മെയിൻ കാംഫിന്റെ ആദ്യ വാല്യം പ്രസിദ്ധീകരിച്ച വർഷം- 1925
35. 1933- ൽ അഡോൾഫ് ഹിറ്റ്ലറെ ജർമനിയുടെ ചാൻസലറായി നിയമിച്ച ജർമൻ പ്രസിഡന്റ്- പോൾ വോൺ ഹിൻഡൻബർഗ്
36. പോൾ വോൺ ഹിൻഡൻബർഗിന്റെ മരണത്തെത്തുടർന്ന് 1934- ൽ ഏത് സ്ഥാനപ്പേരിലാണ് ഹിറ്റ്ലർ ജർമനിയിൽ അധികാരത്തിൽ വന്നത്- ഫ്യൂറർ
37. ഫ്യൂറർ എന്ന ജർമൻ പദത്തിന്റെ അർഥം- ലീഡർ/ഗൈഡ്
38. ഏത് യുദ്ധത്തിൽ ജർമനി പരാജയപ്പെട്ടതിനെത്തുടർന്നാണ് ജേതാക്കളായ സഖ്യകക്ഷികൾ ജർമനിയെ പശ്ചിമ ജർമനിയെന്നും പൂർവ ജർമനിയെന്നും രണ്ടായി വിഭജിച്ചത്- രണ്ടാം ലോകമഹായുദ്ധം
39. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് എന്നിവയുടെ സ്വാധീനത്തിലായിരുന്ന പശ്ചിമ ജർമനിയുടെ തലസ്ഥാനം- ബോൺ
40. സോവിയറ്റ് യൂണിയൻ സ്വാധീനത്തിലായിരുന്ന പൂർവ ജർമനിയുടെ ആസ്ഥാനം- ഈസ്റ്റ് ബെർലിൻ
41. പശ്ചിമ ജർമനിയെയും പൂർവ ജർമനിയെയും വേർതിരിച്ചിരുന്ന ബെർലിൻ മതിൽ തകർക്കപ്പെട്ടത് എന്നാണ്- 1989 നവംബർ 9
42. പശ്ചിമ ജർമനിയും പൂർവ ജർമനിയും പുനരേകീകരിക്കപ്പെട്ട വർഷം- 1990
43. ജർമൻ പുനരേകീകരണത്തിന്റെ ഉപജ്ഞാതാവ്- ഹെൽമുട്ട് കോൾ
44. ജർമൻ പുനരേകീകരണ സമയത്തെ ജർമൻ ചാൻസലർ- ഹെൽമുട്ട് കോൾ
45. ജർമൻ ചാൻസലറായ ആദ്യ വനിത- ആഞ്ജല മെർക്കൽ
46. കവികളുടെയും ചിന്തകരുടെയും നാട് എന്നറിയപ്പെടുന്ന രാജ്യം- ജർമനി
47. ആരുടെ റഷ്യൻ ആക്രമണമാണ് ടോൾസ്റ്റോയിയുടെ യുദ്ധവും സമാധാനവും എന്ന നോവലിന്റെ പശ്ചാത്തലത്തിന് നിദാനമായത്- നെപ്പോളിയൻ ബോണപ്പാർട്ട്
48. ട്രഫൽഗർ യുദ്ധത്തിൽ അഡ്മിറൽ ഹൊറേഷ്യോ നെൽസൺ ആർക്കെതിരേയാണ് പട നയിച്ചത്- നെപ്പോളിയൻ ബോണപ്പാർട്ട്
49. ക്യൂബയിൽ 1953-59 കാലഘട്ടത്തിൽ ഫിദൽ കാസ്ട്രോ ആരുടെ പട്ടാളമേധാവിത്വത്തിനെതിരേയാണ് വിപ്ലവം നയിച്ചത്- ഫുൾജെൻസിയോ ബാറ്റിസ്റ്റ
50. ക്യൂബയുടെ പ്രധാനമന്ത്രിയായി ഫിദൽ കാസ്ട്രോ ഭരണം നടത്തിയ കാലഘട്ടം- 1959-1976
51. ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകൻ- ഫിദൽ കാസ്ട്രോ
52. ഫിദൽ കാസ്ട്രോ അന്തരിച്ച വർഷം- 2016 നവംബർ 25
No comments:
Post a Comment