3. യൂറോപ്യൻ യൂണിയന്റെ ആസ്ഥാനം- ബ്രസൽസ്
4. ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം- 1993
5. 2015 ജനുവരി 1 മുതൽ ഇന്ത്യൻ ആസൂത്രണ കമ്മിഷന് പകരമായിവന്ന പുതിയ സംവിധാനത്തിന്റെ പേര്- നിതി ആയോഗ്
6. ഉത്പാദനവിതരണ ഉപാധികൾ സമൂഹത്തിന്റെ കൂട്ടായ ഉടമ സ്ഥതയിൽ ഉള്ളതും ഉത്പാദനം സാമൂഹികക്ഷേമത്തെ ലക്ഷ്യമാക്കിയുള്ളതുമായ വ്യവസ്ഥയുടെ പേര്- സോഷ്യലിസം
7. ജനകീയ പദ്ധതി ആവിഷ്കരിച്ചത് ആര്- എം.എൻ. റോയ്
8. ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് ആര്- എം. വിശ്വേശ്വരയ്യ
9. ഇന്ത്യൻ ആസൂത്രണ കമ്മിഷന്റെ ആദ്യ ഉപാധ്യക്ഷൻ ആര്- ഗുൽസാരിലാൽ നന്ദ
10. ജവാഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിൽ ദേശീയ ആസൂത്രണ കമ്മിറ്റി (National Planning Committee) രൂപവത്കരിച്ച വർഷം- 1938
11. ഇന്ത്യയുടെ സാമ്പത്തിക വികസനത്തിനുവേണ്ടി ബോംബെ പദ്ധതി തയ്യാറാക്കിയ വർഷം- 1944
12. സ്വതന്ത്രഭാരതത്തിൽ ആദ്യമായി വ്യാവസായിക നയം രൂപവത്കരിച്ച വർഷം- 1948
13. ആസൂത്രണ കമ്മിഷൻ രൂപവത്കരണം ഏത് വർഷമായിരുന്നു- 1950 മാർച്ച് 15
14. ഇന്ത്യയുടെ ആസൂത്രിത സമ്പദ് വ്യവസ്ഥ (Planned Economy of India) എന്ന വിഖ്യാത ഗ്രന്ഥം രചിച്ചത് ആര്- എം. വിശ്വേശ്വരയ്യ
15. ദേശീയ ആസൂത്രണത്തിന്റെ മാതൃക ഇന്ത്യ സ്വീകരിച്ചത് ഏത് രാജ്യത്തിന്റെ മാതൃകയിലാണ്- സോവിയറ്റ് യൂണിയൻ
16. ഒരു വർഷം ഒരു രാജ്യത്തെ മൊത്തം ഉത്പാദിപ്പിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ തുകയാണ്- ദേശീയ വരുമാനം
17. ഒരു രാജ്യത്തെ ഒരാളുടെ ഒരു വർഷത്തെ ശരാശരി വരുമാനമാണ്- ആളോഹരി വരുമാനം
18. ഹരോൾഡ് ഡോമർ മാതൃക ഏത് പദ്ധതിയാണ്- ഒന്നാം പഞ്ചവത്സര പദ്ധതി
19. ഒന്നാം പദ്ധതിയുടെ നടത്തിപ്പിൽ പ്രധാന പങ്കുവഹിച്ച മലയാളി ആര്- കെ.എൻ. രാജ്
20. ഏഷ്യൻ ഡ്രാമ എന്ന കൃതി രചിച്ചത് ആര്- ഗുണ്ണാർമിർഡൽ
21. ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം ഇന്ദിരാഗാന്ധി മുന്നോട്ടുവെച്ചത് ഏത് പദ്ധതിക്കാലത്ത്- അഞ്ചാം പഞ്ചവത്സര പദ്ധതി
22. ICDS പദ്ധതി ആരംഭിച്ച വർഷം- 1975 ഒക്ടോബർ 2
23. ബാങ്കുകൾ ദേശസാത്കരിച്ച ഇന്ത്യൻ പ്രധാനമന്ത്രി ആര്- ഇന്ദിരാഗാന്ധി
24. U.G.C ആരംഭിച്ചത് ഏത് വർഷം- 1953
25. നീതി ആയോഗിൻ ചെയർമാൻ ആര്- പ്രധാനമന്ത്രി
26. 'ജോലിക്ക് കൂലി ഭക്ഷണം' എന്ന പദ്ധതി ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ്- അഞ്ചാം പഞ്ചവത്സര പദ്ധതി
27. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചണമില്ലുകൾ ഉള്ള സംസ്ഥാനം ഏത്- പശ്ചിമബംഗാൾ
28. മാനവ വിഭവശേഷി വികസനം ലക്ഷ്യമാക്കിയുള്ള പഞ്ചവത്സര പദ്ധതി ഏതായിരുന്നു- എട്ടാം പഞ്ചവത്സര പദ്ധതി
29. ബൊക്കാറോ ഇരുമ്പുരുക്കുശാല ഏത് സംസ്ഥാനത്താണ്- ജാർഖണ്ഡ്
30. ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബ്ബർ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്- കേരളം
31. റബ്ബർകൃഷിക്ക് ഏറെ അനുയോജ്യമായ മണ്ണ് ഏത്- ലാറ്ററൈറ്റ്
32. അന്താരാഷ്ട്ര വിപണിയിൽ അറബിക്ക എന്നറിയപ്പെടുന്നത്- കാപ്പിക്കുരു
33. ഇന്ത്യയിലെ ഏറ്റവും പ്രധാന പരുത്തിത്തുണി ഉത്പാദന കേന്ദ്രം എവിടെ- മുംബൈ
34. കോട്ടോണോപോളിസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന നഗരം ഏത്- മുംബൈ
35. അലൂമിനിയത്തിന്റെ അയിരാണ്- ബോക്സൈറ്റ്
36. ലിഗ്നെറ്റ് എന്ന ഇന്ധനക്ഷമത കുറഞ്ഞ കൽക്കരി കാണപ്പെടുന്നത് എവിടെയാണ്- തമിഴ്നാട്ടിലെ നെയ്വേലി
37. ഇന്ത്യയിൽ ആദ്യമായി പെട്രോളിയം ഖനനം ചെയ്തത് എവിടെ- അസമിലെ ഡിഗ്ബോയി
38. ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണപ്പാടം ഏത്- മഹാരാഷ്ട്രയിലെ മുംബൈ ഹൈ
39. ജനകീയ പദ്ധതി എന്നറിയപ്പെടുന്ന പദ്ധതി ഏത്- ഒൻപതാം പഞ്ചവത്സര പദ്ധതി
40. കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്തത് ഏത് വർഷമായിരുന്നു- 1998
41. കുടുംബശ്രീയുടെ അടിസ്ഥാന യൂണിറ്റിന്റെ പേര്- അയൽക്കൂട്ടം
42. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പാസാക്കുന്നതിനുവേണ്ടി പ്രവർത്തിച്ച സംഘടന- മസദൂർ കിസാൻ ശക്തി സംഘതൻ
43. ഒരു രൂപ ഒഴിച്ചുള്ള എല്ലാ നോട്ടുകളും അച്ചടിച്ചിറക്കുന്നത്- റിസർവ് ബാങ്ക്
44. ഒരു രൂപയുടെ നോട്ടും അനുബന്ധ നാണയങ്ങളും അച്ചടിച്ചിറക്കുന്നത്- കേന്ദ്ര ധനകാര്യ വകുപ്പ്
45. റിസർവ് ബാങ്കിൻറെ ആസ്ഥാനം- മുംബൈ
46. റിസർവ് ബാങ്ക് സ്ഥാപിതമായ വർഷം- 1935
47. ഇന്ത്യയിലെ ആധുനിക രീതിയിലുള്ള ആദ്യത്തെ ബാങ്ക് ഏത്- ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ (1770)
48. കൃഷിക്കും ഗ്രാമവികസനത്തിനും വേണ്ടി പ്രവർത്തിക്കുന്ന ഇന്ത്യയുടെ പരമോന്നത ബാങ്ക് ഏത്- നബാർഡ്
49. നബാർഡിന്റെ രൂപവത്കരണവുമായി ബന്ധപ്പെട്ട കമ്മിഷൻ- ശിവരാമൻ കമ്മിഷൻ
50. നബാർഡ് സ്ഥാപിതമായ വർഷം- 1982
51. നബാർഡിന്റെ ആസ്ഥാനം എവിടെ- മുംബൈ
52. വിദേശ വ്യാപാരവുമായി ബന്ധപ്പെട്ട് സ്ഥാപിതമായ ഇന്ത്യയിലെ സവിശേഷ ബാങ്ക് ഏത്- എക്സിം ബാങ്ക് ഓഫ് ഇന്ത്യ (Export Import Bank of India)
53. ഒന്നാം ബാങ്ക് ദേശസാത്കരണം നടന്ന വർഷം- 1969 (14 ബാങ്കുകൾ)
54. രണ്ടാം ബാങ്ക് ദേശസാത്കരണം നടന്ന വർഷം- 1980 (ആറ് ബാങ്കുകൾ)
55. ദേശസാത്കൃത ബാങ്കായ ന്യൂ ബാങ്ക് ഓഫ് ഇന്ത്യയെ 1993- ൽ ഏത് ബാങ്കിൽ ലയിപ്പിച്ചു- പഞ്ചാബ് നാഷണൽ ബാങ്ക്
56. പാവങ്ങളുടെ ബാങ്കർ എന്നറിയപ്പെട്ട ബംഗ്ലാദേശുകാരൻ ആര്- മുഹമ്മദ് യൂനുസ്
57. ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ് ആര്- ഡോ. എം.എസ്. സ്വാമിനാഥൻ
58. നറോറ ആണവനിലയം ഏത് സംസ്ഥാനത്താണ്- ഉത്തർപ്രദേശ്
59. സമ്പത്തിനെക്കുറിച്ചുള്ള പഠനത്തിന്റെ പേര്- അഫ്നോളജി
60. ഇന്ത്യയിൽ ആദ്യമായി ഐ.എ സ്.ഒ. സർട്ടിഫിക്കറ്റ് ലഭിച്ച ബാങ്ക് ഏത്- കനറാ ബാങ്ക്
61. 'ഹോണേഴ്സ് യുവർ ട്രസ്റ്റ് ഏത് ബാങ്കിന്റെ മുദ്രാവാക്യമാണ്- യൂക്കോ ബാങ്ക്
62. ഇന്ത്യയിലെ നാല് മഹാനഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗ പാതയാണ് സുവർണ ചതുഷ്കോണം. ഏതൊക്കെയാണ് ആ നഗരങ്ങൾ- ഡൽഹി-മുംബൈ -ചെന്നെ-കൊൽക്കത്ത
63. ഇന്ദിര ആവാസ് യോജന എന്ന പദ്ധതി ഏതുമായി ബന്ധപ്പെട്ടതാണ്- ദാരിദ്ര്യം
64. നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നതെവിടെയാണ്- കൊൽക്കത്ത
65. ഇന്ത്യ-ചൈന യുദ്ധം നടന്ന വർഷം- 1962
66. ഇന്ത്യയിൽ റുപ്പി സമ്പ്രദായം ആദ്യമായി കൊണ്ടുവന്നത് ആര്- ഷെർഷ
67. ലോകത്തിൽ ആദ്യമായി ജി.എ സ്.ടി. നടപ്പിൽ വരുത്തിയ രാജ്യം- ഫ്രാൻസ്
68. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ആസ്ഥാനം എവിടെ- മുംബൈ
69. ഓഹരിവിപണിയിലെ സൂചിക ഉയരുന്ന അവസ്ഥ- ബുൾ മാർക്കറ്റ്
70. ഓഹരിവിപണിയിലെ സൂചിക ഇടിയുന്ന അവസ്ഥ- ബിയർ മാർക്കറ്റ്
71. ബാങ്ക് നോട്ട് പ്രസ് ദിവാസ് ഏത് സംസ്ഥാനത്തിലാണ്- മധ്യപ്രദേശ്
72. പുതിയ 20 രൂപ നോട്ടിന്റെ പുറകിലെ ചിത്രം എന്ത്- എല്ലോറ ഗുഹാക്ഷേത്രങ്ങൾ
No comments:
Post a Comment