Sunday, 21 June 2020

General Knowledge Part- 14

1. വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം, പരിശീലനം, നൈപുണ്യ വികസനം എന്നിവയിലൂടെ മനുഷ്യന്റെ കഴിവുകൾ വികസിപ്പിക്കുന്നതിന് പറയുന്ന പേര്- മാനവവിഭവശേഷി വികസനം 


2. ജനസംഖ്യയെക്കുറിച്ചുള്ള പഠന ശാഖയുടെ പേര്- ഡമോഗ്രഫി 


3. ഇന്ത്യയിൽ ജനസംഖ്യാകണക്കെടുപ്പിന് നേതൃത്വം നൽകുന്നതാര്- പോപ്പുലേഷൻ രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മിഷണർ


4. ലോകജനസംഖ്യയുടെ ഏകദേശം എത്ര ശതമാനമാണ് ഇന്ത്യയിലെ ജനസംഖ്യ- 17.5%


5. ലോകരാജ്യങ്ങളുടെ സ്ഥലവിസ്തൃതിയുടെ എത്ര ശതമാനമാണ് ഇന്ത്യയുടെ വിസ്തൃതി- 2.4% 


6. ലോകജനസംഖ്യാദിനം- ജൂലായ് 11 
  • 1987 ജൂലായ് 11- ന് ലോക ജനസംഖ്യ 500 കോടിയായി എന്ന് കണക്കാക്കുന്നു. 
  • 1989 മുതൽ ജനസംഖ്യാദിനാചരണം ആരംഭിച്ചു. 
  • യുണൈറ്റഡ് നേഷൻസ് ഡെവലപ്മെൻറ് പ്രോഗ്രാമിന്റെ (UNDP) ആഹ്വാനമനുസരിച്ചാണ് ജനസംഖ്യാദിനാചരണം. 
7. ഒരു ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് താമസിക്കുന്ന ജന ങ്ങളുടെ എണ്ണമാണ്- ജനസാന്ദ്രത 


8. സ്വതന്ത്ര ഇന്ത്യയിൽ ആദ്യ കാനേഷുമാരി (Population census) നടന്ന വർഷം- 1951-ൽ


9. ഇന്ത്യയിൽ ഇതുവരെ നടന്ന സെൻസസ് അനുസരിച്ച് ഏറ്റവും കൂടിയ ജനസംഖ്യാവളർച്ച നിരക്ക് ഏത് ദശാബ്ദത്തിലായിരുന്നു- 1961-71 (24.80%) 


10. ഇന്ത്യയിൽ മാനവ വിഭവശേഷി വികസനത്തിനായി (MHRD) പ്രത്യേക വകുപ്പ് നിലവിൽ വന്നത് ഏത് വർഷം- 1985-ൽ


11. ഇന്ത്യയിലെ മാനവവിഭവശേഷി വികസന വകുപ്പിന്റെ ആദ്യ ക്യാബിനറ്റ് മന്ത്രി ആരായിരുന്നു- കെ.സി. പന്ത് 


12. MHRD വകുപ്പിന്റെ ഇപ്പോഴത്തെ മന്ത്രി- രമേഷ് പൊഖ്റിയാൽ  
  • MHRD വകുപ്പ് രൂപവത്കരിക്കുന്നത് രാജീവ്ഗാന്ധി ഗവൺമെൻന്റിന്റെ കാലത്താണ്.
  • 6 വയസ്സുവരെയുള്ള ശിശുക്കളുടെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള പദ്ധതിയാണ് സംയോജിത ശിശുവികസന സേവന പരിപാടി (ICDS)  
  • ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വർധിപ്പിക്കാനുള്ള പദ്ധതിയാണ് രാഷ്ട്രീയ ഉച്ചതാർ ശിക്ഷാ അഭിയാൻ (RUSA) 
13. വിദ്യാഭ്യാസ അവകാശ നിയമം പാസ്സാക്കിയ വർഷം- 2009-ൽ 


14. തൊഴിൽ നൈപുണി നേടിയ ജനങ്ങളുടെ കുറവ് പരിഹരിക്കാനായി വിവിധ മേഖലകളിൽ വിദഗ്ധ പരിശീലനം നൽകുന്ന ദേശീയ ഏജൻസി- നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (NSDC) 


15. ഇന്ത്യയിൽ ഗ്രാമീണ മേഖലയിലെ ആരോഗ്യസേവനങ്ങൾക്കായി രൂപവത്കരിച്ച പദ്ധതി- ദേശീയ ഗ്രാമീണ ആരോഗ്യ മിഷൻ (NRHM) 
  • 50000- ൽ അധികം ജനസംഖ്യയുള്ള പട്ടണങ്ങളിലെ ചേരി നിവാസികൾക്കും മറ്റും മെച്ചപ്പെട്ട ആരോഗ്യസേവനങ്ങൾ നടപ്പാക്കുന്ന പരിപാടിയാണ് ദേശീയ നഗരാരോഗ്യ മിഷൻ (NRHM) 
16. ഇംഗ്ലണ്ട് ഈസ്റ്റ് ഇന്ത്യാ കമ്പനി 1802-ൽ ആരംഭിച്ച ഭൂ സർവേകൾക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥനാര്- കേണൽ വില്യം ലാംറ്റൺ
  • നികുതി സർവേ, ടോപ്പോഗ്രാഫിക്കൽ സർവേ, ട്രിഗ്ണോമെ ട്രിക്കൽ സർവേ എന്നിങ്ങന മൂന്ന് സർവേകൾ നടന്നു. 
  • 1818- ൽ കേണൽ ജോർജ് എവറസ്റ്റ് ഈ സർവേയുടെ ഭാഗമായി. 
  • ഹിമാലയ പർവതത്തിന്റെ കൃത്യമായ അളവുകൾ രേഖപ്പെടുത്തിയത് ഈ സർവേയിലാണ്.
  • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിക്ക് ആ പേര് നൽകിയത്- ജോർജ് എവറസ്റ്റിന്റെ സ്മരണാർഥമാണ്. 
17. പ്രകൃതിദത്തവും മനുഷ്യനിർമിതവുമായ എല്ലാ ഭൗമോപരിതല സവിശേഷതകളും ചിത്രീകരിക്കുന്ന ഭൂപടങ്ങൾ ഏത്- ധരാതലീയ ഭൂപടങ്ങൾ 

  • ധരാതലീയ ഭൂപടങ്ങളെ Topographic maps എന്നു പറയുന്നു. 
  • Topo എന്ന ഗ്രീക്ക് പദത്തിന് സ്ഥലം എന്നാണർഥം.
  • ഗ്രാഫേ എന്നതിന് വിവരിക്കുക അല്ലെങ്കിൽ വരയ്ക്കുക എന്നാണർഥം.
  • ഇന്ത്യയിൽ ധരാതലീയ ഭൂപടങ്ങൾ തയ്യാറാക്കുന്നത് 'സർവേ ഓഫ് ഇന്ത്യ'യാണ്.  
  • സൈനികാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് ധരാതലീയ ഭൂപടങ്ങളാണ് 
18. സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്- ദെഹ്റാദൂൺ 


19. സമുദ്രനിരപ്പിൽനിന്ന് ഒരേ ഉയരത്തിലുള്ള സ്ഥലങ്ങളെ യോജിപ്പി ച്ച് വരയ്ക്കുന്ന സാങ്കല്പികരേഖകൾ- കോൺടൂർ രേഖകൾ 


20. സർക്കാരിന്റെ ചെലവുകൾ ഏതുപേരിലറിയപ്പെടുന്നു- പൊതുചെലവ്
  • പൊതുചെലവുകളെ വികസനച്ചെലവുകൾ, വികസനേതരച്ചെലവുകൾ എന്നിങ്ങനെ രണ്ടായി തരംതിരിച്ചിരിക്കുന്നു.
21. റോഡ്, പാലം, തുറമുഖം, വിദ്യാഭ്യാസസ്ഥാപനങ്ങൾ എന്നിവയുടെ നിർമാണം ഏതിനം ചെലവാണ്- വികസനച്ചെലവുകൾ (Developmental Expenditure) 


22. യുദ്ധം, പലിശ, പെൻഷൻ തുടങ്ങിയ ചെലവുകൾ ഏതിനമാണ്- വികസനച്ചെലവുകൾ (Non-Developmental Expenditure)


23. പൊതുതാത്പര്യത്തിനുവേണ്ടിയുള്ള ചെലവുകൾ വഹിക്കാനായി ജനങ്ങൾ സർക്കാരിന് നൽകേണ്ട പണമാണ്- നികുതി (Tax)  
  • പ്രത്യക്ഷ നികുതി, പരോക്ഷ നികുതി എന്നിങ്ങനെ രണ്ടുതരം നികുതികളുണ്ട്.
24. ആരിലാണോ നികുതി ചുമത്തുന്നത് അയാൾതന്നെ അടയ്ക്കുന്ന നികുതികൾ ഏതുവിഭാഗം നികുതിയാണ്- പ്രത്യക്ഷ നികുതി 
  • ഉദാ: ഭൂനികുതി, വ്യക്തിഗത ആദായനികുതി, കോർപ്പറേറ്റ് നികുതി. 
25. കമ്പനികളുടെ വരുമാനത്തിന്മേൽ അഥവാ ലാഭത്തിന്മേൽ ചുമത്തുന്ന നികുതിയേത്- കോർപ്പറേറ്റ് നികുതി. 


26. ഒരാളിൽ ചുമത്തപ്പെടുന്ന നികുതിയുടെ ഭാരം മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യാൻ കഴിയുന്ന നികുതികളാണ്- പരോക്ഷ നികുതി 
  • ഉദാ- വില്പനനികുതി 
27. കേന്ദ്ര, സംസ്ഥാന ഗവൺമെൻന്റുകൾ ചുമത്തിയിരുന്ന വിവിധ പരോക്ഷനികുതികൾ ഏകീകരിച്ച് നടപ്പാക്കിയ നികുതി സമ്പ്രദായമേത്- ചരക്കുസേവന നികുതി (GST) 


28. ജി.എസ്.ടി. നിലവിൽ വന്നത് എന്ന്- 2017 ജൂലായ് 1 


29. ജി.എസ്.ടി. കൗൺസിലിന്റെ ചെയർമാൻ- കേന്ദ്ര ധനകാര്യമന്ത്രി  


30. നിലവിൽ ജി.എസ്.ടി.യുടെ പരിധിയിൽ പെടാത്ത ഇനങ്ങൾ ഏതെല്ലാം- പെട്രോളിയം ഉത്പന്നങ്ങൾ, വൈദ്യുതി, മനുഷ്യഉപഭോഗത്തിനുള്ള മദ്യം 


31. നികുതിക്കുമേൽ ചുമത്തുന്ന അധികനികുതിയാണ്- സർചാർജ് 


32. കോർപ്പറേറ്റ് നികുതി, വ്യക്തിഗത ആദായനികുതി, കേന്ദ്ര ജി.എ സ്.ടി., സംയോജിത ജി.എസ്.ടി. എന്നിവ ചുമത്തുന്നതാര്- കേന്ദ്രസർക്കാർ  


33. ഭൂനികുതി, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവ ചുമത്തുന്നതാര്- സംസ്ഥാന സർക്കാർ 

34. വസ്തുനികുതി, തൊഴിൽ നികുതി എന്നിവ ചുമത്തുന്നതാര്- തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ 


35. ഒരു സാമ്പത്തികവർഷത്തിൽ സർക്കാർ പ്രതീക്ഷിക്കുന്ന വരവും ചെലവും വിശദമാക്കുന്ന ധനകാ ര്യരേഖയാണ്- ബജറ്റ് 


36. വരവും ചെലവും തുല്യമായി വരുന്ന ബജറ്റ്- സന്തുലിത ബജറ്റ്  


37. വരവുചെലവിനെക്കാൾ കൂടുതലുള്ള ബജറ്റ്- മിച്ച ബജറ്റ് 


38. വരവ് ചെലവിനെക്കാൾ കുറവുള്ള ബജറ്റ്- കമ്മി ബജറ്റ്
  • ഇന്ത്യയിൽ സാമ്പത്തിക വർഷമായി കണക്കാക്കുന്നത് ഏപ്രിൽ- 1 മുതൽ മാർച്ച്- 31 വരെയുള്ള കാലയളവാണ്. 
  • 2017 ജൂലായ് 1- മുതൽ ഇന്ത്യയിൽ GST പ്രാബല്യത്തിലാക്കിയ ഭരണഘടനാ ഭേദഗതി 101-ാം ഭേദഗതിയാണ്. 
  • GST അഥവാ ചരക്കുസേവന നികുതി ഒരു പരോക്ഷനികുതി (indirect tax) ആണ്. 
  • സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ചത് ആർ.കെ. ഷബുഖം ചെട്ടിയാണ്.
  • സ്വതന്ത്ര ഇന്ത്യയിൽ കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ച ധനകാര്യമന്ത്രി മൊറാർജി ദേശായി ആണ്.
  • റിസർവ് ബാങ്ക് ഗവർണറായിരിക്കുകയും പിന്നീട് ഇന്ത്യയുടെ ബജറ്റ് അവതരിപ്പിക്കുകയും ചെയ്ത ഏക വ്യക്തി ഡോ. മൻ മോഹൻസിങ്ങാണ്.

No comments:

Post a Comment