3. ഇന്ധനങ്ങളുടെ അപൂർണ ജ്വലനം വഴി ഉണ്ടാവുന്ന വിഷവാതകം ഏത്- കാർബൺ മോണോക്സൈഡ്
4. സമുദ്രജീവികളുടെ അവശിഷ്ടങ്ങൾക്ക് അനേക വർഷത്ത രാസപരിണാമം സംഭവിക്കുന്നതു മൂലമുണ്ടാകുന്ന ഇന്ധനം ഏത്- പെട്രോളിയം
5. റോഡ് ടാറിങ്ങിനുപയോഗിക്കുന്ന പെട്രോളിയം ഘടകം- ബിറ്റുമിൻ
6. സസ്യങ്ങളുടെ ജീർണാവശിഷ്ടങ്ങളിൽ നടക്കുന്ന കാർബണൈസേഷൻ മൂലമുണ്ടാകുന്ന ഇന്ധനം- കൽക്കരി
7. കൽക്കരിയിലെ പ്രധാന ഘടകം- കാർബൺ
8. ഏറ്റവും കൂടുതൽ കാർബൺ അടങ്ങിയ കൽക്കരി രൂപം- ആന്ത്രസൈറ്റ് (94%)
9. ഏറ്റവും കുറവ് കാർബൺ അടങ്ങിയ കൽക്കരി രൂപം- പിറ്റ് (57%)
10. ലിഗ്നൈറ്റിൽ എത്ര ശതമാനം കാർബൺ അടങ്ങിയിരിക്കുന്നു- 67%
11. പ്രൊഡ്യൂസർ ഗ്യാസിലെ ഘടകങ്ങൾ ഏതെല്ലാം- കാർബൺ മോണോക്സൈഡ്, ഹൈഡ്രജൻ
12. വാട്ടർ ഗ്യാസിലെ ഘടകങ്ങൾ ഏതെല്ലാം- കാർബൺ മോണോക്സൈഡ്, ഹൈഡ്രജൻ >
13. ലോകത്ത് ഏറ്റവുമധികം ഉത്പാദിപ്പിക്കുന്ന കൽക്കരി- ബിറ്റുമിനസ് കൽക്കരി
14. ഏറ്റവും കടുപ്പമുള്ള കൽക്കരി- ആന്ത്രസൈറ്റ്
15. LPG ചോർച്ച അറിയാൻ ചേർക്കുന്ന പദാർഥം- ഈഥൈൽ മെർക്കാപ്റ്റൻ
16. ബയോഗ്യാസിലെ പ്രധാന ഘടകം- മീഥേയ്ൻ
17. അന്തരീക്ഷ മലിനീകരണം കുറയ്ക്കാനായി ഡൽഹിയിലെയും മറ്റും പൊതുഗതാഗത സംവിധാനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനം- CNG (കംപ്രസ്ഡ് നാച്വറൽ ഗ്യാസ്)
18. മൂത്രത്തിലെ ഗ്ലൂക്കോസ് സാന്നിധ്യം കണ്ടെത്താൻ സഹായിക്കുന്ന പദാർഥം- ബെനഡിക്ട് ലായനി
19. ഗാമാറേ സ്കാനിങ്ങിന് ഉപയോഗിക്കുന്ന രാസവസ്തു- ടെക്നീഷ്യം-99
20. MRI സ്കാനിങ്ങിൽ ഉപയോഗിക്കുന്ന രാസവസ്തു- ബേരിയം സൾഫേറ്റ് ഓറൽ സസ്പെൻഷൻ
21. CT സ്കാൻ പഠനത്തിനുപയോഗിക്കുന്ന രാസപദാർഥം- അയോമെട്രോൾ
22. അനാൽജെസിക്കുകളുടെ ഉപയോഗം എന്ത്- വേദന കുറയ്ക്കൽ
23. ശരീര താപനില കുറയ്ക്കാൻ ഉപ്യോഗിക്കുന്ന ഔഷധങ്ങൾ- ആന്റിപൈററ്റിക്
24. അസിഡിറ്റി കുറയ്ക്കാനുപയോഗിക്കുന്ന ഔഷധങ്ങൾ- അൻറാസിഡുകൾ
25. സൂക്ഷ്മാണുക്കളെ നിയന്ത്രിക്കാനുപയോഗിക്കുന്ന ഔഷധങ്ങൾ- ആന്റിസെപ്റ്റിക്കുകൾ
26. രോഗകാരികളായ സൂക്ഷ്മാണുക്കളെ നശിപ്പിക്കുന്നതിനും അവയുടെ വളർച്ച തടയുന്നതിനും ഉപയോഗിക്കുന്ന ഔഷധങ്ങൾ- ആന്റിബയോട്ടിക്കുകൾ
27. 2-അസറ്റോക്സീ ബെൻസോയിക് ആസിഡിന്റെ പരിചിതനാമം- ആസ്പിരിൻ
28. 4-അസറ്റമിഡോ ഫീനോൾ എന്ന രാസപദാർഥത്തിന്റെ മറ്റൊരു പേര്- പാരാസെറ്റമോൾ
29. റോട്ടറി ചൂള ഉപയോഗിച്ച് നിർമിക്കുന്ന പദാർഥമേത്- സിമൻറ്
30. സിമൻറ് നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ ഏവ- കളിമണ്ണ്, ചുണ്ണാമ്പു കല്ല്
31. സിമൻന്റിന്റെ സെറ്റിങ് സമയം ക്രമീകരിക്കുന്ന പദാർഥം- ജിപ്സം
32. ജിപ്തത്തിന്റെ രാസനാമം- കാത്സ്യം സൾഫേറ്റ് ഡൈ ഹൈഡ്രേറ്റ്
33. ആദ്യമായി കണ്ടെത്തിയ കൃത്രിമ പ്ലാസ്റ്റിക് ഏത്- ബേക്കലൈറ്റ്
34. ബേക്കലൈറ്റ് കണ്ടെത്തിയതാര്- ലിയോ ബേക്കലൻഡ്
35. സ്വിച്ച് ബോർഡ്, പാചക പാത്രങ്ങളുടെ പിടി എന്നിവ നിർമിക്കാനുപയോഗിക്കുന്ന പ്ലാസ്റ്റിക്- ബേക്കലൈറ്റ്
36. ഏറ്റവുമധികം ഉത്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന പ്ലാസ്റ്റിക്- പോളിത്തീൻ
37. കേരളത്തിൽ, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിരോധിച്ചതെന്ന്- 2020 ജനുവരി-1
38. ഇന്ത്യയിൽ ഡിസ്പോസിബിൾ പ്ലാസ്റ്റിക് ബാഗുകൾ നിരോധിച്ച ആദ്യ സംസ്ഥാനം- സിക്കിം
39. നോൺസ്റ്റിക്ക് പാത്രങ്ങളിൽ കോട്ടിങ്ങിനുപയോഗിക്കുന്ന പദാർഥം- ടെഫ്ലോൺ
40. പൈപ്പുകളും റെയിൻ കോട്ടുകളും നിർമിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്- പോളവിനൈൽ ക്ലോറൈഡ്
41. ആദ്യമായി നിർമിക്കപ്പെട്ട കൃത്രിമ നൂൽ ഏത്- നൈലോൺ
42. ന്യൂയോർക്ക്, ലണ്ടൻ എന്നീ നഗരങ്ങളുടെ പേരിൽ നിന്ന് പേരു ലഭിച്ച കൃത്രിമ നൂൽ ഏത്- നൈലോൺ
43. ഫിലമെന്റ് ബൾബ് കണ്ടുപിടിച്ചതാര്- തോമസ് ആൽവ എഡിസൻ
44. കൃത്രിമപട്ട് എന്നറിയപ്പെടുന്ന കൃത്രിമ നൂൽ- റയോൺ
45. ചൂടാക്കുമ്പോൾ മൃദുവാകുകയും തണുപ്പിക്കുമ്പോൾ ദൃഢമാവുകയും ചെയ്യുന്ന പ്ലാസ്റ്റിക്- തെർമോപ്ലാസ്റ്റിക്
46. ചൂടാക്കി രൂപമാറ്റം വരുത്താൻ കഴിയാത്ത പ്ലാസ്റ്റിക്- തെർമോസെറ്റിങ് പ്ലാസ്റ്റിക്
47. പൊട്ടാത്ത പ്ലാസ്റ്റിക് പാത്രങ്ങൾ നിർമിക്കാനുപയോഗിക്കുന്ന തെർമോസൈറ്റിങ് പ്ലാസ്റ്റിക് ഏത്- മെലാമിൻ
48. ഇലാസ്തിക സ്വഭാവമുള്ള പ്രകൃതിദത്ത പോളിമറിന് ഉദാഹരണം- റബ്ബർ
49. റബ്ബർപാൽ ഏതുപേരിൽ അറിയപ്പെടുന്നു- ലാറ്റക്സ്
50. റബ്ബർ നിർമിക്കപ്പെട്ടിരിക്കുന്ന ലഘു തന്മാത്രകൾ (മോണോമറുകൾ) ഏത്- ഐസോപ്രീൻ
51. വൾക്കനൈസേഷൻ പ്രെക്രിയയിൽ ഉപയോഗിക്കുന്ന മൂലകം- സൾഫർ
52. ടയറുകളും ചെരിപ്പുകളും നിർമിക്കാനുപയോഗിക്കുന്ന കൃത്രിമ റബ്ബർ- സെറ്ററീൻ ബ്യൂട്ടാഡീൻ റബ്ബർ
53. ആദ്യത്തെ കൃത്രിമ റബ്ബർ- നിയോപ്രിൻ
54. ഹോസുകൾ ഉണ്ടാക്കാനുപയോഗിക്കുന്ന കൃത്രിമ റബ്ബർ- തയോകോൾ
55. ബ്ലീച്ചിങ് പൗഡറിലെ ഏത് ഘടകമാണ് അണുനശീകരണത്തിന് സഹായിക്കുന്നത്- ക്ലോറിൻ
56. ബ്ലീച്ചിങ് ച്പൗഡറിന്റെ രാസനാമം- കാത്സ്യം ഹൈപ്പോ ക്ലോറൈറ്റ്
57. മലമ്പനിക്കെതിരേയുള്ള ഏത് മരുന്നാണ് കോവിഡ്- 19 പ്രതിരോധത്തിനായി നിർദേശിക്കപ്പെട്ടത്- ഹൈഡ്രോക്സി ക്ലോറോക്വിൻ (HCQS)
58. എലിപ്പനി പ്രതിരോധത്തിനായി ഉപയോഗിക്കുന്ന മരുന്ന്- ഡോക്സിസൈക്ലിൻ
59. പോളിയോയ്ക്കെതിരേയുള്ള കുത്തിവെപ്പ് കണ്ടുപിടിച്ചതാര്- ജോനാസ് സാൽക്ക്
60. പോളിയോ തുള്ളിമരുന്ന് കണ്ടുപിടിച്ചതാര്- ആൽബർട്ട് സാബിൻ
61. തുരിശ് എന്നറിയപ്പെടുന്ന പദാർഥത്തിന്റെ രാസനാമം- കോപ്പർ സൾഫേറ്റ്
62. തുരുമ്പിന്റെ രാസനാമം- ഹൈഡ്രേറ്റഡ് അയേൺ ഓക്സൈഡ്
63. ക്ലാവിന്റെ രാസനാമം- ബേസിക് കോപ്പർ കാർബണേറ്റ്
64. മൊബൈൽ ഫോണിൽ ഉപയോഗിക്കുന്ന ബാറ്ററി- ലിഥിയം അയോൺ ബാറ്ററി
65. അജിനോമോട്ടോ എന്നറിയപ്പെടുന്ന പദാർഥം- മോണാ സോഡിയം ഗ്ലൂട്ടാമേറ്റ്
66. മിന്നാമിനുങ്ങിന്റെ തിളക്കത്തിന് കാരണമായ രാസവസ്തു- ലൂസിഫെറിൻ
No comments:
Post a Comment