- ആദ്യകാലങ്ങളിൽ ഔദ്യോഗിക പ്രതിപക്ഷനേതാവ് സ്ഥാനം ലഭിക്കുന്നതിനാവശ്യമായ അംഗബലം പ്രതിപക്ഷ കക്ഷികൾക്കില്ലായിരുന്നതിനാൽ എ.കെ. ഗോപാലനായിരുന്നു പ്രതിപക്ഷ ഗ്രൂപ്പിന്റെ നേതാവ്.
- ഇന്ദിരാഗാന്ധി വധക്കേസിൽ തൂക്കിലേറ്റപ്പെട്ടവരാണ് സത് വന്ത് സിങ്ങും ആസൂത്രകനായ കേഹർ സിങ്ങും (ബിയാന്ത് സിങ് സംഭവസ്ഥലത്തുവെച്ചുതന്നെ കമാൻഡോകളുടെ വെടിയേറ്റ് മരണപ്പെട്ടിരുന്നു).
- രാജീവ് ഗാന്ധിയുടെ ഘാതകിതേന്മാഴി രാജരത്നം (തനു)
- രാജീവ് ഗാന്ധി വധത്തിന്റെ മുഖ്യ ആസൂത്രകനായ എൽ.ടി.ടി.ഇ. പ്രവർത്തകൻ- ശിവരശൻ
- പ്രധാനമന്ത്രി എന്ന സ്ഥാനപ്പേരോടെ കൊച്ചിരാജ്യത്ത് മന്ത്രിസഭാ സാരഥിയായ ആദ്യ നേതാവാണ് പനമ്പിള്ളി ഗോവി ന്ദമേനോൻ (1947 സെപ്റ്റംബർ 1)
- കഥക് രാജ്ഞി- സിതാരാദേവി (1920-2014)
- രാജസ്ഥാനിലെ നഗൗരിലാണ് ഇന്ത്യയിലെ പഞ്ചായത്ത് രാജ് സംവിധാനത്തിന് തിരിതെളിഞ്ഞത്
- കേരളത്തിലെ പഞ്ചായത്ത് രാജ് സംവിധാനം എറണാകുളത്ത് ഉദ്ഘാടനം ചെയ്തത് 1960 ജനുവരി 18-ന്
- രണ്ടിന്റെയും ഉദ്ഘാടകൻ ജവാഹർലാൽ നെഹ്റുവായിരുന്നു.
- കേരള സ്റ്റേറ്റ് റോഡ് ട്രാൻസ് പോർട്ട് കോർപ്പറേഷൻ നിലവിൽ വന്ന വർഷം- 1965
- രാജ്യതലസ്ഥാനത്തിനു പുറത്ത് നടന്ന ആദ്യത്തെ ഒളിമ്പിക്സ്- സെന്റ് ലൂയിസ് (1904)
- തെക്കേ അമേരിക്കയിൽ നടന്ന ആദ്യ ഒളിമ്പിക്സ്- റിയോ ഡി ജനീറോ (2016)
- കേരള സംസ്ഥാനത്തെ പ്രഥമ വ്യവസായ മന്ത്രി- കെ.പി. ഗോപാലൻ
- ഇന്ത്യയിലെ ആദ്യത്തെ തപാൽ സ്റ്റാമ്പ്- സിന്ധ് ഡാക്ക് (1852)
- ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ബാങ്ക്-സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (1806- ൽ ബാങ്ക് ഓഫ് കൽക്കട്ട എന്ന പേരിൽ തുടക്കം)
- ബെംഗളൂരു നഗരത്തിന്റെ സ്ഥാപകനായിരുന്ന കെംപഗൗഡയുടെ സ്മരണാർഥം അവിടുത്തെ വിമാനത്താവളം നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.
- ഇൻഡോർ (മധ്യപ്രദേശ്) വിമാനത്താവളത്തിന് ദേവി അഹല്യാബായി ഹോൾക്കറുടെ പേരാണ് നൽകിയിരിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടിൽ മാൾവയിലെ റാണിയായിരുന്നു അവർ.
13. സ്വരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തി- ദാദാഭായ് നവറോജി
- ഗ്രാമ സ്വരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് മഹാത്മാഗാന്ധി.
14. ഇന്ത്യയിലെ ആദ്യത്തെ വനിതാ സ്റ്റേഷൻ മാസ്റ്റർ- റിങ്കു സിൻഹ റോയ്
- ഇന്ത്യയിലെ ആദ്യ വനിതാ ലോക്കോ പൈലറ്റ്- സുരേഖ ബോൺസലേ
15. ഇന്ത്യയിൽ ആദ്യമായി പത്രം പ്രസിദ്ധീകരിച്ച ഭാഷ- ഇംഗ്ലീഷ്
- ഇന്ത്യയിൽ പത്രം പ്രസിദ്ധീകരിച്ച ആദ്യത്തെ പ്രാദേശിക ഭാഷ- ബംഗാളി
16. കമ്യൂണിസ്റ്റ് പാർട്ടി കേരള ഘടകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം കോഴിക്കോട്ട് നടന്ന വർഷം- 1943
- കമ്യൂണിസ്റ്റ് പാർട്ടിയുടെ കേരള ഘടകം രഹസ്യമായി രൂപം കൊണ്ട വർഷം- 1937
17. തിരുവനന്തപുരം റേഡിയോ നിലയം ഓൾ ഇന്ത്യാ റേഡിയോയുടെ ഭാഗമായ വർഷം- 1950 ഏപ്രിൽ 1)
- തിരുവനന്തപുരം റേഡിയോ നിലയം പ്രവർത്തനമാരംഭിച്ച വർഷം- 1943
- 1937 സെപ്റ്റംബർ 30- ന് ആണ് തിരുവിതാംകൂറിന് റേഡിയോ നിലയം സ്ഥാപിക്കുന്നതിന് അനുമതി ലഭിച്ചത്. 1943 മാർച്ച് 12- ന് തിരുവിതാംകൂർ രാജാവ് ചിത്തിര തിരുനാൾ തിരുവനന്തപുരത്ത് ട്രാവൻകൂർ സ്റ്റേറ്റ് റേഡിയോ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു. ആഴ്ചയിൽ ഒരു ദിവസം മാത്രമായിരുന്നു പ്രക്ഷേപണം.
- 1951-ൽ പ്രവർത്തനം പാളയത്ത് എം.എൽ.എ ഹോസ്റ്റൽ വളപ്പിലെ ബാൻഡ് ഹൗസിൽ നിന്ന് തിരുവിതാംകൂർ ദിവാന്റെ ഔദ്യോഗിക വസതിയായിരുന്ന വഴുതക്കാട്ടുള്ള ഭക്തിവിലാസം കൊട്ടാരത്തിലേക്ക് മാറ്റി.
18. കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ കായികതാരം- റഷീദ് അൻവർ (1934)
- ഇന്ത്യയ്ക്കുവേണ്ടി ആദ്യ ഒളിമ്പിക് മെഡൽ നേടിയത്- നോർമൻ പ്രിറ്റ്ചാർഡ് (1900)
19. എവറസ്റ്റ് കീഴടക്കിയ ആദ്യത്ത ഭിന്നശേഷിക്കാരൻ- ടോം വിറ്റാക്കർ
- എവറസ്റ്റ് കീഴടക്കിയ ഭിന്നശേഷിയുള്ള ആദ്യ വനിത- അരുണിമ സിൻഹ
- ആദ്യത്തെ തിരു-കൊച്ചി സ്പീക്കർ- ടി.എം. വർഗീസ്
- ആന്ധ്രാപ്രദേശിന്റെ ആദ്യ മുഖ്യമന്ത്രി നീലം സഞ്ജീവ റെഡ്ഡിയാണ്.
- വിഭജനാനന്തര ആന്ധ്രാപ്രദേശിന്റെ ആദ്യമുഖ്യമന്ത്രി എൻ. ചന്ദ്രബാബുനായിഡു.
- ആന്ധ്രാകേസരി എന്നറിയപ്പെട്ടത് ടി. പ്രകാശം. ഭാരത് കേസരി മന്നത്ത് പദ്മനാഭൻ.
- ഏകദിന ക്രിക്കറ്റിൽ 10000 റൺസ് തികച്ച ആദ്യ കളിക്കാരൻ- സച്ചിൻ തെണ്ടുൽക്കർ
- കെ.പി.എസിയെ പ്രശസ്തമാക്കിയ നാടകം- നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി (രചിച്ചത് തോപ്പിൽ ഭാസി)
- എന്നാൽ, 1956- ലെ സംസ്ഥാന പുനർസംഘടനയോടു കൂടി ആന്ധ്രയോടൊപ്പം ഹൈദരാബാദ് കൂട്ടിച്ചേർക്കുകയും അതിന് ആന്ധ്രാപ്രദേശ് എന്ന പേര് നൽകുകയും ചെയ്തു.
- (1928, 1932, 1936, 1948, 1952, 1956, 1964,1980)
- ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യ നേടിയ ആകെ മെഡലുകൾ- 11
- എട്ട് സ്വർണം, ഒരു വെള്ളി (1960), രണ്ട് വെങ്കലം (1968, 1972)
- 1954-ൽ പ്രദർശനത്തിനെത്തിയ നീലക്കുയിൽ സംവിധാനം ചെയ്തത് പി. ഭാസ്കരനും രാമു കാര്യാട്ടും ചേർന്നാണ്. ഉറൂബിന്റെ കഥയെ അടിസ്ഥാനമാക്കി തിരക്കഥ എഴുതിയത് പി. ഭാസ്കരനും ഉറൂബുമാണ്.
- പ്രസിഡന്റിന്റെ സ്വർണമെഡലിന് അർഹമായ ആദ്യത്തെ ദക്ഷിണേന്ത്യൻ ചലച്ചിത്രമാണ് ചെമ്മീൻ (1965- ലെ പുരസ്കാരം)
27. ഇന്ത്യ ആദ്യമായി ഒളിമ്പിക്സ് ഹോക്കിയിൽ സ്വർണം നേടിയപ്പോൾ ക്യാപ്റ്റനായിരുന്നത്- ജയ്പാൽ സിങ്
- 1975- ൽ ഇന്ത്യ ഹോക്കി ലോകകപ്പ് ജേതാക്കളായപ്പോൾ ക്യാപ്റ്റനായിരുന്നത്- അജിത്പാൽ സിങ്
- ക്വലാലംപുരിൽ നടന്ന ഫൈനലിൽ ഇന്ത്യ പാകിസ്താനെയാണ് തോൽപ്പിച്ചത്.
29. ക്രിക്കറ്റ് ലോകകപ്പ് ആരംഭിച്ച വർഷം- 1975
30. ആരുടെ പ്രസംഗത്തിൽനിന്നാണ് വിമോചനസമരത്തിന് ആ പേര് ലഭിച്ചത്- പനമ്പിള്ളി ഗോവിന്ദമേനോൻ
- 1959 ഏപ്രിൽ 16- ന് ചേർത്തലയിൽ ഒരു പൊതുസമ്മേളനത്തിലെ പ്രസംഗത്തിലാണ് പേരിന്റെ ഉദ്ഭവം.
- നിവർത്തനപ്രക്ഷോഭത്തിന് ആ പേര് നൽകിയ പണ്ഡിതൻ- ഐ.സി. ചാക്കോ
- തകഴിയുടെ നോവലിനെ അടിസ്ഥാനമാക്കി ബാബു ഇസ്മയിൽ സേട്ട് (കൺമണി ബാബു) നിർമിച്ച് രാമു കാര്യാട്ട് സംവിധാനം ചെയ്ത അതേ പേരിലുള്ള ചലച്ചിത്രം പ്രദർശനത്തിനെത്തിയ വർഷം- 1965 (ഓഗസ്റ്റ് 19)
- സിനിമയാക്കപ്പെട്ട തകഴിയുടെ ആദ്യ നോവൽ രണ്ടിടങ്ങഴിയാണ് (1958). ഇതിന്റെ തിരക്കഥ എഴുതിയതും തകഴിയാണ്.
- ചലച്ചിത്രമാക്കിയ ആദ്യ മലയാള സാഹിത്യകൃതി- മാർത്താണ്ഡവർമ (1933)
- മലയാളത്തിലെ ആദ്യ നിശ്ശബ്ദ ചലച്ചിത്രമായ വിഗതകുമാരൻ (1928) കഴിഞ്ഞാലുള്ള അടുത്ത മലയാള സിനിമയാണ് സി.വി. രാമൻപിള്ളയുടെ നോവലിനെ അടിസ്ഥാനമാക്കി വി.വി. റാവു സംവിധാനം ചെയ്ത മാർത്താണ്ഡവർമ.
32. തകഴിയുടെ ചെമ്മീൻ നോവലിന്റെ പശ്ചാത്തലം- പുറക്കാട് കടപ്പുറം
- നോവലിനെ ആസ്പദമാക്കി സിനിമ ചിത്രീകരിച്ചത് തൃശ്ശൂർ ജില്ലയിലെ നാട്ടിക കടപ്പുറത്താണ്.
- സത്യൻ (പളനി), മധു (പരീക്കുട്ടി), ഷീല (കറുത്തമ്മ), കൊട്ടാരക്കര ശ്രീധരൻ നായർ (ചെമ്പൻകുഞ്ഞ്) എന്നിവർ പ്രധാനവേഷങ്ങൾ അവതരിപ്പിച്ചു.
No comments:
Post a Comment