Friday, 12 June 2020

General Knowledge Part- 12

1. 'മഹാറാണി ഗുഹ' ഏത് രാജ്യത്താണ്-ഇൻഡൊനീഷ്യ 


2. ഇംഗ്ലീഷ് ചാനൽ വേർതിരിക്കുന്നത് ഏതു രാജ്യങ്ങളെയാണ്- ഇംഗ്ലണ്ട്, ഫ്രാൻസ് 


3. 'ദ വൈറ്റ് ഹൗസ് ഇയേഴ്സ്' ആര് രചിച്ച കൃതിയാണ്- ഹെൻറി കിസിഞ്ജർ 


4. കാളപ്പോരിൽ കാളയുമായി പോരിടുന്ന വ്യക്തി അറിയപ്പെടുന്ന പേര്- മാറ്റഡോർ (Matador)


5. പ്രംജിക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത സിനിമ- പിറവി (1989) 


6. 2018- ലെ ഗാന്ധി സമാധാന സമ്മാനം നേടിയത്- യാഹേയി സസകാവ (ജപ്പാൻ) 


7. മലയാളികളും മലേഷ്യക്കാരും ചൈനക്കാരും കഥാപാത്രങ്ങളായിട്ടുള്ള മലയാള നോവൽ- അവകാശികൾ (വിലാസിനി) 


8. സുഭാഷ് ചന്ദ്ര ബോസിനെ 'ദേശ്നായക്' എന്ന് ആദ്യമായി വിളിച്ച വ്യക്തി- രവിന്ദ്രനാഥ ടാഗോർ 


9. അസമിലെ ബരാക് (Barak) താഴ്വരയിലുള്ള പ്രധാന നഗരം- സിൽചർ (Silchar)


10. 2020- ലെ റിപ്പബ്ലിക്ക് ദിന പരേഡിലെ മുഖ്യാതിഥിയായിരുന്ന ജൈർ ബോൽസനാരോ ഏത് രാജ്യത്തെ പ്രസിഡന്റാണ്- ബ്രസീൽ 


11. ദേശീയ വനിതാ കമ്മിഷൻ പ്രസിദ്ധീകരിക്കുന്ന മാസിക- രാഷ്ടമഹിള


12. 2019- ൽ സ്ഥാനത്യാഗം ചെയ്ത ജപ്പാനിലെ ചക്രവർത്തി- അകിഹിതോ 


13. പുഷ്യഭൂതി രാജവംശത്തിന്റെ സ്ഥാപകൻ- പ്രഭാകര വർധനൻ 


14. ഗോവയിൽ പോർച്ചുഗീസ് ഭരണം എത്രവർഷമാണ് നീണ്ടു നിന്നത്- 450 വർഷം (1510-1961) 


15. 2000 നവംബർ 15- ന് ജാർഖണ്ഡ് രൂപം കൊണ്ടത് ഏത് സംസ്ഥാനത്തെ വിഭജിച്ചുകൊണ്ടായിരുന്നു- ബിഹാർ 


16. പാമ്പൻപാലം ഏത് ദ്വീപുനഗരത്തെയാണ് ഇന്ത്യൻ ഉപഭൂഖണ്ഡ വലവുമായി ബന്ധിപ്പിക്കുന്നത്- രാമേശ്വരം 


17. മൊറാർജി ദേശായിയുടെ അന്ത്യ വിശ്രമസ്ഥാനമായ 'അജയ്ഘട്ട്' ഏതു സംസ്ഥാനത്താണ്- ഗുജറാത്ത് 


18. ലോക്സഭയിലെ പരവതാനിയുടെ നിറം- പച്ച 


19. കേരളത്തിൽ 'ഷീ ടാക്സി ' (She Taxi) ആരംഭിച്ച വർഷം- 2013 


20. 'വാല്മീകി അംബേദ്കർ ആവാസ് യോജന' അറിയപ്പെടുന്ന ചുരുക്കപ്പേര്- വാംബെ (VAMBAY) 


21. സി. എ.എ സ്.എ ഫിന്റെ ആപ്തവാക്യം- 'സംരക്ഷണവും സുരക്ഷയും' 


22. വിമോചനസമരകാലത്ത് മന്നത്ത് പത്മനാഭൻ നയിച്ച ജാഥ- ജീവശിഖാജാഥ ഏതു പ്രാധാനമന്ത്രിയുടെ ഭരണ കാലത്താണ് മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കപ്പെട്ടത്- വി.പി. സിങ് 


23. ലോകത്തിലെ ഏറ്റവും പഴക്കമുള്ള വിമാന സർവീസ്- കെ.എൽ.എം. (നെതർലൻഡ്സ്) 


24. 'ഇൻ സെർച്ച് ഓഫ് ഗാന്ധി' എന്ന പുസ്തകം രചിച്ചത്- റിച്ചാർഡ് ആറ്റൻബറോ 


25. യു.എസ്. പ്രസിഡന്റായിരുന്ന ജെയിംസ് ബുക്കാനന്റെ പ്രത്യേകത എന്താണ്- അവിവാഹിതനായ ഏക പ്രസിഡന്റ്  


26. 'വിശ്വവിഖ്യാതമായ മൂക്ക്' എന്ന കഥ രചിച്ചത്- വൈക്കം മുഹമ്മദ് ബഷീർ 


27. ഹിരണ്യകശിപുവിന്റെ പുത്രൻ- പ്രഹ്ലാദൻ 


28. 'ഈസ്റ്റർ ദ്വീപ്' ഏത് സമുദ്രത്തിലാണ്- പസിഫിക് 


29. ഏത് അർധഗോളത്തിലാണ് (Hemisphere) കൂടുതൽ സമുദ്രങ്ങൾ ഉള്ളത്- ദക്ഷിണാർധഗോളം 


30. 1912- ൽ അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിപ്പോയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ വർഷം- 1985 


31. അറ്റ്ലാന്റിക് സമുദ്രം ആദ്യമായി മറികടന്ന അമേരിക്കൻ കപ്പൽ- എസ്.എസ്. സാവന്ന (S.S.Savannah, 1819) 


32. കപ്പലുകളുടെ സുരക്ഷ സംബന്ധിച്ച നടപടിക്രമമായ SOLAS- ൻറ പൂർണരൂപം- Safety of Life at Sea 


33. 'ബാക്ടീരിയോളജി'യുടെ (Bacteriology) പിതാവ്- ലൂയി പാസ്റ്റർ 


34. 'നാച്വറൽ സെലക്ഷൻ സിദ്ധാന്തം' അവതരിപ്പിച്ചത്- ചാൾസ് ഡാർവിൻ 


35. റഡാറിൽ ഉപയോഗിക്കുന്ന തരംഗങ്ങൾ- റേഡിയോ (മൈക്രോ) വേവ്സ് 


36. നെയ്വേലിക്ക് പുറമെ ലിഗ് ലൈറ്റ് കാണപ്പെടുന്ന മറ്റൊരു പ്രദേശം- പലാന (രാജസ്ഥാൻ) 


37. 'ക്യാപിറ്റൽ പണിഷ്മെന്റ്'  എന്നാലെന്താണ്- വധശിക്ഷ 


38. സിആർ.പി.സി. (CrPC)- യുടെ പൂർണരൂപം- ക്രിമിനൽ പ്രൊസീജ്യർ കോഡ് (Criminal Procedure Code) 


39. പുരാതന നഗരമായ കാർത്തേജിന്റെ  അവശിഷ്ടങ്ങൾ ഏത് രാജ്യത്താണ് കാണാൻ കഴിയുന്നത്- ടുണീഷ്യ 


40. 'അങ്കിൾ ടോംസ് ക്യാബിൻ' എന്ന നോവൽ രചിച്ചത്- ഹാരിയറ്റ് ബീച്ചർസ്റ്റോ 


41. ലോക്സഭയിൽനിന്നും ഇംപീച്ച് മെന്റ് നടപടി നേരിടേണ്ടിവന്ന ആദ്യ ജഡ്ജി- വി. രാമസ്വാമി 


42. 'തെക്കിന്റെ ബ്രിട്ടൻ' (Britain of the South) എന്നറിയപ്പെടുന്നത്- ന്യൂസീലൻഡ് 


43. 'എം.ഐ- 5' (MI-5) ഏതു രാജ്യത്തെ  രഹസ്യാന്വേഷണ ഏജൻസിയാണ്- ബ്രിട്ടൺ 


44. ഏതു പ്രധാനമന്ത്രിയുടെ കാലത്താണ് പ്രതിപക്ഷ നേതാവായ രാജീവ്ഗാന്ധി വധിക്കപ്പെട്ടത്- ചന്ദ്രശേഖർ 


45. റഷ്യയിലെ സ്റ്റാലിൻഗ്രാഡ് നഗരം ഇപ്പോൾ അറിയപ്പെടുന്ന പേര്- വോൾഗാഗ്രാഡ് (Volgograd) 


46. കുറ്റാന്വേഷണ കഥാപാത്രമായ ഷെർലക് ഹോംസിന്റെ സഹചാരി- ഡോ. വാട്സൺ 


47. മണ്ഡലകാലം എത്ര ദിവസമാണ്- 41 ദിവസം 


48. ഉണ്ണുനീലി സന്ദേശത്തെപ്പറ്റി 'മുണ്ടയ്ക്കൽ സന്ദേശം ഒരു മുഴുത്ത ചിരി' എന്ന നിരൂപണം രചിച്ചത്- കുട്ടികൃഷ്ണ മാരാർ 


49. കേരള സാഹിത്യ അക്കാദമിയുടെ ആദ്യ സെക്രട്ടറി- പാലാ നാരായണൻനായർ 


50. 'കാളപ്പോരിന്റെ നാട്ടിൽ' എന്ന കൃതി രചിച്ചത്- ഡോ. കെ.ടി. രാമവർമ  


51. പാകിസ്താൻ പീപ്പിൾസ് പാർട്ടി സ്ഥാപിച്ചത്- സുൾഫിക്കർ അലി ഭൂട്ടോ 


52. ഹെയ്ലി സലാസി ഏതു രാജ്യത്തെ ചക്രവർത്തിയായിരുന്നു- എത്യോപ്യ 


53. ആന്ധ്രാപ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുടെ ഗവർണർ പദവി വഹിച്ചശേഷം രാഷ്ട്രപതിയായത്- ഡോ. ശങ്കർ ദയാൽ ശർമ 


54. അയർലൻഡിൽ ഈസ്റ്റർ കലാപം നടന്നത് ഏതു വർഷമാണ്- 1916 


55. ആണവദുരന്തം നടന്ന ചെർണോബിൽ ഇപ്പോൾ ഏത് രാജ്യത്താണ്- യുക്രൻ  


56. ഐക്യരാഷ്ട്രസഭയിൽനിന്നും പുറത്താക്കപ്പെട്ട ആദ്യ രാജ്യം- തായ്വാൻ 


57. മഹാനദി പതിക്കുന്നത് എവിടെയാണ്- ബംഗാൾ ഉൾക്കടലിൽ 


58. ശ്രീനഗർ ഏത് നദിയുടെ തീരത്താണ്- ഝലം നദി


59. വി.പി. സിങ്, ചന്ദ്രശേഖർ എന്നീ പ്രധാനമന്ത്രിമാരുടെ കീഴിൽ ഉപപ്രധാനമന്ത്രിയായി പ്രവർത്തിച്ച വ്യക്തി- ദേവിലാൽ


60. വിഷ്ണുശർമ ‘പഞ്ചതന്ത്രം' രചിച്ചത് ഏത് രാജവംശത്തിന്റെ  ഭരണകാലത്താണ്- ഗുപ്തകാലത്ത് 


61. മാലിക് കഫൂർ ആരുടെ സേനാനായകനായിരുന്നു- അലാവുദ്ദീൻ ഖിൽജി 


62. 1576-ലെ ഹൽദിഘട്ട് (Haldighati) യുദ്ധത്തിൽ അക്ബർ പരാജയപ്പെടുത്തിയ രജപുത്ര നേതാവ്- റാണാ പ്രതാപ് 


63. കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റിയുടെ ആസ്ഥാനം- കാക്കനാട് (കൊച്ചി) 


64. വൃഷഭാദ്രിപുരം (Vrishabhadripuram) എന്നറിയപ്പെട്ടിരുന്ന സ്ഥലം- തൃശ്ശൂർ


65. 'ഇൻറർനെറ്റിലെ ഓസ്കർ' എന്നറിയപ്പെടുന്ന പുരസ്കാരം- വെബ്ബി (Webby) അവാർഡ് 


66. പിങ്-പോങ് (Ping-Pong) എന്നറിയപ്പെടുന്ന കായിക ഇനം- ടേബിൾ ടെന്നീസ് 


67. 'ക്രിസ്മസ് രോഗം' എന്നറിയപ്പെടുന്നത്- ഹീമോഫീലിയ 


68. 'ലാഹോറിലെ നദി' എന്നറിയപ്പെടുന്നത്- രവി 


69. 'ഖായിദ്-ഇ-അസം' (മഹാനായ നേതാവ്) എന്നറിയപ്പെട്ടത്- മുഹമ്മദലി ജിന്ന 


70. 'ഹെലനിക് റിപ്പബ്ലിക്ക്' എന്നുകൂടി അറിയപ്പെടുന്ന രാജ്യം- ഗ്രീസ്  


71. 'ടൈഗർ' എന്ന അപരനാമധേയത്തിൽ അറിയപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരം- മൻസൂർ അലി ഖാൻ പട്ടൗഡി 


72. 'തെക്കിന്റെ ബ്രിട്ടൻ' (Britain of the South) എന്നറിയപ്പെടുന്നത്- ന്യൂസീലൻഡ്

No comments:

Post a Comment