Tuesday, 23 June 2020

General Knowledge Part- 15

1. 'ഇന്ത്യയുടെ പിതാമഹൻ' എന്നറിയപ്പെടുന്നത്- സ്വാമി ദയാനന്ദ സരസ്വതി 


2. ഭൂമി, ജലം, തേജസ്സ്, വായു, ആകാശം എന്നിവയ്ക്ക് പൊതുവായി പറയുന്ന പേര്- പഞ്ചഭൂതങ്ങൾ 


3. ഇന്ത്യൻ ഭരണഘടന തയ്യാറാക്കാൻ എത്ര വർഷവും എത്ര മാസവും എത്ര ദിവസങ്ങളും വേണ്ടിവന്നു- രണ്ടുവർഷം, 11 മാസം, 17 ദിവസം 


4. രാംനാഥ് കോവിന്ദ് ഇന്ത്യയുടെ എത്രാമത് രാഷ്ട്രപതിയാണ്- 14-ാമത് 


5. 'ജാതിഭേദം മതദ്വേഷം ഏതു മില്ലാതെ സർവരും…' എന്നു തുടങ്ങുന്ന വചനം ശ്രീനാരായണ ഗുരു ഏത് ക്ഷേത്ര ശ്രീകോവിലിന്റെ  ചുവരിലാണ് സ്വന്തം കൈയക്ഷരത്തിൽ എഴുതിവെച്ചത്- അരുവിപ്പുറം 


6. സി. കൃഷ്ണൻ നായർ, തേവർ തുണ്ടിയിൽ ടൈറ്റസ്, രാഘവപൊതുവാൾ, ശങ്കർജി- ഈ നാല് മലയാളികളുടെ പൊതുവായ സവിശേഷത എന്താണ്- 1930-ൽ ഗാന്ധിജി നയിച്ച ദണ്ഡി യാത്രയിൽ പങ്കെടുത്ത മലയാളികൾ 


7. “നാം ഒന്നുകിൽ ഇന്ത്യയെ സ്വതന്ത്രമാക്കും അല്ലെങ്കിൽ ആ ശ്രമത്തിനിടെ മരണം വരിക്കും. കാരണം നമ്മുടെ അടിമത്തം എന്നന്നേക്കും നിലനിൽക്കുന്നതു കാണാൻ നാം ജീവിച്ചിരിക്കു കയില്ല.'' ഏതു പ്രക്ഷോഭത്തിനു മുൻപാണ് മഹാത്മാഗാന്ധി ഇപ്രകാരം പറഞ്ഞത്- ക്വിറ്റിന്ത്യാ സമരം 


8. 'ശവകുടീരങ്ങളുടെ നഗരം' എന്നറിയപ്പെടുന്നത്- ഡൽഹി


9. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പുസ്തകശാലാശൃംഖല ഏത്- ഹിഗ്ഗിൻ ബോതംസ് 


10. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനം എന്നറിയപ്പെട്ട നഗരം- ഷിംല


11. ഇതിഹാസകഥാപാത്രമായ ഹനുമാന്റെ പേരിലെന്ന് വിശ്വസിക്കപ്പെടുന്ന കേന്ദ്ര ഭരണപ്രദേശം- ആൻഡമാൻ 


12. 'ഇന്ത്യയുടെ ബുഡാപെസ്റ്റ്' എന്ന റിയപ്പെടുന്ന നഗരം- ഹൈദരാബാദ് 


13. ഫിലിം റോളിന്റെ കണ്ടത്തലിലൂടെ ഫോട്ടോഗ്രഫിയെ മുഖ്യധാരയിലെത്തിച്ച യു.എസ്. വ്യവസായി സ്വയം ജീവനൊടുക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ പേര്- ജോർജ് ഈസ്റ്റ്മാൻ 


14. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെപ്പറ്റി അക്കാലത്ത് ഡൽഹിയിൽ താമസിച്ചിരുന്ന പേർഷ്യൻ-ഉറുദു കവിയായ മിർസഗാലിബ് രചിച്ച വിവരണത്തിൻറെ പേര്- Destanbuy: A diary of the Indian Revolt of 1857 


15. ശ്രീബുദ്ധന്റെ പൂർവജന്മകഥകൾ പരാമർശിക്കപ്പെടുന്ന ജാതകകഥകൾ ഏത് ഭാഷയിലാണ് രചിക്കപ്പെട്ടിട്ടുള്ളത്- പാലി


16. 1895-ൽ അമേരിക്കക്കാരനായ വില്യം മോർഗൻ അവതരിപ്പിച്ച കായികയിനം- വോളിബോൾ


17. മുൻകാലത്ത് 'കേപ് ഓഫ് സ്റ്റോംസ്' (കൊടുങ്കാറ്റുകളുടെ മുനമ്പ്) എന്നറിയപ്പെട്ടിരുന്ന മുനമ്പ് ഇപ്പോൾ അറിയപ്പെടുന്ന പേര്- പ്രത്യാശാമുനമ്പ് (Cape of good hope)


18. പ്രസിദ്ധമായ പശുപതിനാഥ ക്ഷേത്രം നേപ്പാളിൽ എവിടെയാണ് സ്ഥിതിചെയ്യുന്നത്- കാഠ്മണ്ഡു 


19. പ്രശസ്ത ചിത്രകാരനായ വിൻസന്റ്  വാൻ ഗോഗിൻന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുള്ള 'വാൻഗോഗ് മ്യൂസിയം' സ്ഥിതി ചെയ്യുന്നത് എവിടെയാണ്- ആംസ്റ്റർഡാം (നെതർലൻഡ്സ്) 


20. വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് പക്ഷികളുടെ പേരുകൾ നൽകിയിട്ടുള്ള സംസ്ഥാനം- ഹരിയാണ 


21. 'ആരാച്ചാരോ അതിവിദഗ്ധൻ. എന്റെ കഴുത്തോ അതിലോലവും' ശിരച്ഛേദം ചെയ്യപ്പെടും മുൻപ് ഇങ്ങനെ പറഞ്ഞ മുൻ ബ്രിട്ടീഷ് രാജ്ഞി- ആനി ബോളിൻ 


22. 1964 മേയ് മാസത്തിൽ ജവാഹർലാൽ നെഹ്റു അന്തരിച്ചതിനെ തുടർന്ന് ആക്ടിങ് പ്രധാനമന്ത്രിയായത്- ഗുൽസാരിലാൽ നന്ദ 


23. റഷ്യൻ വിപ്ലവത്തെ ആധാരമാക്കി 'ലോകത്തെ പിടിച്ചുകുലുക്കിയ പത്തുദിവസങ്ങൾ' എന്ന പുസ്തകം രചിച്ച അമേരിക്കക്കൊരനായ സോഷ്യലിസ്റ്റ്- ജോൺ റീഡ് 


24. 1996- ലെ മഹാകാളി ഉടമ്പടിയിൽ ഇന്ത്യയ്ക്കൊപ്പം ഒപ്പുവെച്ച രാജ്യം- നേപ്പാൾ 


25. ഗാന്ധാരകല ഏത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു- ബുദ്ധമതം  


26. നാദിയാ കൊമനേച്ചി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടാണ് പ്രശസ്തി നേടിയത്- ജിംനാസ്റ്റിക്സ് 


27. 'ഹയർ ദാൻ ഹോപ്' (Higher Than Hope) ആരുടെ ജീവചരിത്രമാണ്- നെൽസൺ മൺഡല


28. പ്രശസ്തരായ കവികളെ താരതമ്യം ചെയ്തുകൊണ്ട് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ രചിച്ച കൃതി- കവിഭാരതം 


29. ബാബുജി എന്ന് വിളിക്കപ്പെട്ട ദേശീയ നേതാവ്- ജഗ്ജീവൻ റാം 


30. ചന്ദ്രഗുപ്ത വിക്രമാദിത്യൻ രാജസദസ്സിലെ പ്രസിദ്ധനായ ഭിഷഗ്വരൻ- ധന്വന്തരി 


31. മാർക് ആന്റണിക്കൊപ്പം മരണം വരിച്ച ഈജിപ്ഷ്യൻ രാജ്ഞി- ക്ലിയോപാട്ര 


32. ഫെർഡിനാൻഡ് മാർക്കോസ് ഏതുരാജ്യത്ത് പ്രസിഡന്റായിരുന്നു- ഫിലിപ്പീൻസ് 


33. ഇരു ജർമനികളെയും വേർതിരിച്ചുകൊണ്ട് ബർലിൻ മതിൽ നിർമിക്കപ്പെട്ടതെന്ന്- 1961


34. കൊൽക്കത്ത നഗരത്തിന്റെ സ്ഥാപകനായി കരുതപ്പെടുന്നത്- ജോബ് ചാർനോക്ക് 


35. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് (ADB) സ്ഥാപിതമായ വർഷം- 1966


36. ഇപ്പോഴത്തെ കേന്ദ്ര വാണിജ്യവ്യവസായമന്ത്രി- പിയുഷ് ഗോയൽ 


37. 'ഡൈനാമിക് മെഡിറ്റേഷൻ' എന്ന ധ്യാനരീതി ആരുമായി ബന്ധപ്പെട്ടതാണ്- ആചാര്യ രജനീഷ് 


38. ഹോളിവുഡ് നടനും സംവിധായകനുമായ ജാക്കിചാൻ ജനിച്ചത് എവിടെയാണ്- ഹോങ് കോങ് 


39. 'പ്രൊഫൈറ്റ്സ് ഓഫ് ദ ന്യൂ ഇന്ത്യ' എന്ന ഗ്രന്ഥം രചിച്ചത്- റൊമെയ്ൻ റോളണ്ട് 


40. ട്രിങ്കോമാലി (Trinco malee) തുറമുഖം ഏത് രാജ്യത്താണ്- ശ്രീലങ്ക 


41. 'കുഫ്രു സ്റ്റെൻഡാം' (Kurfurstendamm) എന്ന പ്രസിദ്ധമായ വീഥി ഏത് നഗരത്തിലാണ്- ബർലിൻ (ജർമനി) 


42. ശശികല കദോഡ്കർ ഇപ്പോഴത്തെ ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രിയായിരുന്നു- ഗോവ 


43. കാൾ മാർക്സ് അന്ത്യവിശ്രമം കൊള്ളുന്ന ഹൈഗേറ്റ് സെമിത്തരി ഏത് നഗരത്തിലാണ്- ലണ്ടൻ 


44. 'ഹിരണ്യകശിപു' എന്ന നോവൽ രചിച്ചത്- എൻ.പി. മുഹമ്മദ്


45. റഷ്യ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ രാജ്യം- കാനഡ 


46. ഗ്രീസിന്റെ തലസ്ഥാനം- ആതൻസ്  


47. 'ഹാഫ് നെൽസൺ' ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു- ഗുസ്തി 


48. 1614- ൽ ജോൺ നേപ്പിയർ എന്തിന്റെ കണ്ടെത്തലിലൂടെയാണ് പ്രസിദ്ധനായത്- ലോഗരിതം


49. 'ബക്കിങ്ഹാം കനാൽ' ഏതു സംസ്ഥാനങ്ങളെയാണ് ബന്ധിപ്പിക്കുന്നത്- ആന്ധ്രാപ്രദേശ്, തമിഴ്നാട്


50. സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ ടെൻസിങ് ഗ്യാറ്റ്സോ ഏതു പേരിലാണ് പ്രസിദ്ധി നേടിയിട്ടുള്ളത്- ദലൈലാമ


51. ഏത് പുരാതന സംസ്കാരത്തിന്റെ അവശിഷ്ടങ്ങളാണ് 1911- ൽ പെറുവിലെ മാച്ചുപിച്ചുവിൽനിന്നും കണ്ടെടുക്കപ്പെട്ടത്- ഇൻകാ 


52. ട്രോജൻ യുദ്ധത്തെപ്പറ്റി പ്രതിപാദിക്കുന്ന ഗ്രീക്ക് ഇതിഹാസം- ഇലിയഡ് 


53. 'ഏക് തുക്ഡാ ധാർഥി, ഏക് തുക്ഡാ ആകാശ്' എന്നത് ഏത് മുൻപ്രധാനമന്ത്രി രചിച്ച കാവ്യ സമാഹാരമാണ്- വി.പി. സിങ്

No comments:

Post a Comment