Wednesday 4 November 2020

Current Affairs- 04/11/2020

1. 2020- ലെ അമേരിക്കൻ തിരഞ്ഞെടുപ്പിൽ ബഹിരാകാശത്ത് നിന്ന് വോട്ട് രേഖപ്പെടുത്തിയ നാസയുടെ ബഹിരാകാശ യാത്രിക- കേറ്റ് റൂബിൻസ് 


2. 2020- ൽ റിപ്പോർട്ട് സമർപ്പിച്ച മുന്നാക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10% സംവരണം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് കേരള സർക്കാർ നിയോഗിച്ച കമ്മീഷൻ അധ്യക്ഷൻ- ജസ്റ്റിസ് കെ ശശിധരൻ നായർ


3. 2020 ഒക്ടോബറിൽ കേരള സർക്കാരിന്റെ നൈപുണ്യ പരിശീലന പദ്ധതിയായ അസാപ്പിന്റെ കീഴിൽ കമ്മ്യൂണിറ്റി സ്പിൽ പാർക്ക് നിലവിൽ വന്നത്- കളമശ്ശേരി (എറണാകുളം) 


4. 2020 ഒക്ടോബറിൽ കാസർഗോഡ് ജില്ലയിൽ ആരംഭിച്ച പച്ചത്തുരുത്ത് പദ്ധതി- വസുധ


5. കേരളത്തിലെ ആദ്യ സംയോജിത പ്ലാസ്റ്റിക്ക് പാഴ്വസ്ത സംസ്കരണ കേന്ദ്രം നിലവിൽ വരുന്നത്- കുറ്റിപ്പുറം (മലപ്പുറം) (നടത്തിപ്പ് ചുമതല- ക്ലീൻ കേരള കമ്പനി)  


6. കേരളത്തിൽ ആധുനിക ചോദ്യം ചെയ്യൽ മുറിയും കേന്ദ്രീകൃത കസ്റ്റഡി സംവിധാനം (Modern Interrogation and Central Custodian facility) നിലവിൽ വന്നത്- രാമവർമ്മപുരം (ത്യശ്ശൂർ) (സംവിധാനത്തിന്റെ പേര്- റിഫ്ളക്ഷൻ)


7. 90 ദിവസം കൊണ്ട് 350 ഓൺലൈൻ കോഴ്സുകൾ പഠിച്ച് യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിൽ ഇടം നേടിയ മലയാളി- ആരതി രഘുനാഥ്


8. 2020 ഒക്ടോബറിൽ Bolivia- യുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- Luis Acre


9. സ്ത്രീകളുടെ സുരക്ഷക്കായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഏർപ്പെടുത്തിയ പുതിയ പദ്ധതി ഏത്- മേരി സഹേലി 


10. ഇന്ത്യൻ ആർമി പുറത്തിറക്കിയ മെസേജിങ് ആപ്ലിക്കേഷൻ ഏത്-  Secure Application For the Internet (SAI)


11. 2050 ഓടുകൂടി കാർബൺ പുറന്തള്ളുന്ന തോത് പൂജ്യം ആക്കാൻ ഒരുങ്ങുന്ന രാജ്യം ഏത്- ജപ്പാൻ (പ്രധാനമന്ത്രി യോഷിഹി ഡെ സുഗ)


12. 2020- ലെ കെ പി എസ് മേനോൻ പുരസ്കാരം ലഭിച്ചത് ആർക്ക്- ഡോക്ടർ എം ലീലാവതി  


13. ലോകപ്രശസ്ത ജെയിംസ് ബോണ്ട് കഥാപാത്രത്തെ ആദ്യമായി വെള്ളിത്തിരയിൽ എത്തിച്ച നടനാര്- ഷോൺ കോണറി (2020 ഒക്ടോബർ 31- ന് അന്തരിച്ചു)  


14. ഇന്ത്യൻ വ്യോമയാന കമ്പനികളിലെ ആദ്യ വനിതാ സി ഇ ഒ ആയി നിയമിതയായത് ആര്- ഹർ പ്രീത് സിംഗ് 


15. ന്യൂസിലൻഡ് സർക്കാരിൽ മന്ത്രി പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരി ആര്- പ്രിയങ്ക രാധാകൃഷ്ണൻ (ലേബർ പാർട്ടി) 

  • ന്യൂസിലാൻഡിൽ മന്ത്രി പദത്തിൽ എത്തുന്ന ആദ്യ ഇന്ത്യക്കാരി
  • വകുപ്പ്- യുവജന ക്ഷേമം, സാമൂഹിക വികസനം

16. മികച്ച ശാസ്ത്രജ്ഞരുടെ ആഗോള പട്ടികയിൽ ഇടംപിടിച്ച ശാസ്ത്രജ്ഞൻ ആര്- ഡോക്ടർ സാബു തോമസ്

  • അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവ്വകലാശാല തയ്യാറാക്കിയ പട്ടികയിൽ 114-ാം സ്ഥാനം
  • പോളിമർ മേഖലയിൽ ഇന്ത്യയിലെ മികച്ച രാണ്ടമത്തെ ശാസ്ത്രജ്ഞൻ

17. ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതാര്- അക്ഷയ് അഗർവാൾ


18. ഇൻറർനാഷണൽ ജേർണലിസ്റ്റ് ഓഫ് ദി ഇയർ പുരസ്കാരം ഏഴു തവണ നേടിയ പ്രമുഖ ബ്രിട്ടീഷ് പത്രപ്രവർത്തകൻ ആര്- റോബർട്ട് ഫിസ്ക് (2020 നവംബർ 2- ന് അന്തരിച്ചു)


19. ഓ. വി വിജയൻ സ്മാരക സമിതിയുടെ രണ്ടാമത് സാഹിത്യ പുരസ്കാരം ലഭിച്ചതാർക്ക്- ടി പത്മനാഭൻ- കഥാപുരസ്കാരം (നോവൽ- സുഭാഷ് ചന്ദ്രൻ)


20. മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്കുള്ള ജെ സി ഡാനിയൽ പുരസ്കാരം 2019 ലഭിച്ചതാർക്ക്- ഹരിഹരൻ 


21. ഇന്ത്യയിലെ ആദ്യ സോളാർ മിനിയേച്ചർ ട്രെയിൻ ഉദ്ഘാടനം ചെയ്തത് എവിടെ- വേളി ടൂറിസ്റ്റ് വില്ലേജ് 


22. മുംബൈ പോർട്ട് ട്രസ്റ്റിന്റെ ചെയർമാനായി നിയമിതനായത് ആര്- രാജീവ് ജലോട്ട  


23. ഡിജിറ്റൽ നവീകരണത്തിനു വേണ്ടി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ധാരണയായ കമ്പനി ഏത്- ഐ ബി എം 


24. ഇന്ത്യയിലെ ആദ്യ ടയർ പാർക്ക് നിലവിൽ വരുന്നത് എവിടെ- കൊൽക്കത്തെ


25. വനം വകുപ്പിന്റെ ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിൽ അടുത്തിടെ ഇടം നേടിയത്- പഴശ്ശി ഗുഹ, കുരിശുമല


26. അടുത്തിടെ നാവിക സേന വിജയകരമായി പരീക്ഷിച്ച കപ്പൽ വേധ മിസൈൽ- ഉറാൻ

  • ഇന്ത്യൻ നേവിയുടെ INS കോരയിൽ നിന്നുമാണ് വിക്ഷേപിച്ചത്

27. കേൾവി പരിമിതി നേരിടുന്നവർക്ക് ഡിജിറ്റൽ ഹിയറിങ് എയ്ഡുകൾ വിതരണം ചെയ്യുന്നതിനായി അടുത്തിടെ സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി- ശ്രവൺ


28. 2021- ലെ ടൈംസ് ഹയർ എജുക്കേഷൻ ആഗോള റാങ്കിങ്ങിൽ ഇടം നേടിയ കേരളത്തിലെ ഏക സർവ്വകലാശാല- കുസാറ്റ് (കൊച്ചി, കളമശ്ശേരി)


29. സംസ്ഥാനത്തെ ആദ്യ എസ്കലേറ്റർ കം എലിവേറ്റർ കം ഫുട്ട് ഓവർ ബ്രിഡ്ജ് അടുത്തിടെ ഉദ്ഘാടനം ചെയ്തത് എവിടെ- കോഴിക്കോട്


30. കേരള ലോട്ടറി വകുപ്പിന്റെ പ്രവർത്തനത്തിനായി പുറത്തിറക്കിയ ആപ്പ്- ഭാഗ്യ കേരളം 


31. കേരകൃഷിയുടെ സമഗ്ര വികസനത്തിനായി 2020 - 21- ൽ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതി- കേരഗ്രാം 


32. 2020- ലെ ഒ.വി.വിജയൻ സ്മാരക അവാർഡുകൾക്ക് അർഹരായ വ്യക്തികൾ-

  • ടി.പത്മനാഭൻ (മരയ, എന്റെ മൂന്നാമത്തെ നോവൽ എന്നീ കഥാസമാഹാരങ്ങൾക്ക്)
  • സുഭാഷ് ചന്ദ്രൻ (സമുദ്രശില എന്ന നോവലിന്)
  • അമൽരാജ് പാറമേൽ (നാഗു സാഗുവ ഹാദിയലി എന്ന കഥയ്ക്ക്) 

33. അടുത്തിടെ അന്തരിച്ച പ്രമുഖ ബ്രിട്ടീഷ് മാധ്യമ പ്രവർത്തകൻ- റോബർട്ട് ഫിസ്ക് 


34. കേരളത്തിലെ ആദ്യ കൈത്തറി മ്യൂസിയം നിലവിൽ വന്ന ജില്ല- കണ്ണൂർ 


35. ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ ആദ്യ ഹരിത ടൂറിസം ചെക്പോസ്റ്റ് നിലവിൽ വന്ന പ്രദേശം- വാഗമൺ

No comments:

Post a Comment