Sunday, 8 November 2020

Kerala Renaissance Part- 7

1. വെങ്ങാനൂരിലെ പൊതുവഴിയിലൂടെ വില്ലുവണ്ടിയിൽ യാത്ര ചെയ്ത് അയ്യങ്കാളി സാമൂഹിക വിലക്കുകൾ ലംഘിച്ചത് ഏതുവർഷമാണ്- 1893 


2. 1892- ൽ എറണാകുളത്തുവെച്ച് ചട്ടമ്പിസ്വാമികളെ സന്ദർശിച്ച യുവസന്ന്യാസി- സ്വാമി വിവേകാനന്ദൻ 


3. ‘ഋതുമതി' എന്ന നാടകം രചിച്ചത്- പ്രേംജി 


4. ഗാന്ധിജിയുടെ 'യങ് ഇന്ത്യ'യുടെ പത്രാധിപരായി പ്രവർത്തിച്ച മലയാളി- ജോർജ് ജോസഫ് 


5. പോലീസ് മർദനത്തെ തുടർന്ന്, സ്വാതന്ത്ര്യ സമരസേനാനി കൂടിയായ എ. ജി. വേലായുധൻ രക്തസാക്ഷിത്വം വരിച്ചത് ഏതു പ്രക്ഷോഭവുമായി ബന്ധപ്പെട്ടായിരുന്നു- പാലിയം സത്യാഗ്രഹം 


6. സ്വാമി വിവേകാനന്ദനെ കേരളം സന്ദർശിക്കാൻ പ്രേരിപ്പിച്ച നവോത്ഥാനനായകൻ- ഡോ. പൽപ്പു 


7. 1948 മേയ് 12- ന് കണ്ണൂർ സെൻട്രൽ ജയിലിൽവെച്ച് പോലീസ് മർദനത്തെ തുടർന്ന് മരിച്ച കമ്യൂണിസ്റ്റ് നേതാവ്- മൊയാരത്ത് ശങ്കരൻ 


8. ‘സരസകവി' എന്നറിയപ്പെടുന്നത്- മൂലൂർ എസ്. പത്മനാഭപ്പണിക്കർ 


9. ശ്രീനാരായണഗുരുവിന്റെ ജീവിതം, ദർശനം എന്നിവ ആധാരമാക്കി ദ വേഡ് ഓഫ് ദ ഗുരു (The word of the Guru) എന്ന ഗ്രന്ഥം രചിച്ചത്- നടരാജഗുരു 


10. ചെമ്പൈ വൈദ്യനാഥ ഭാഗവതർ പാടി അനശ്വരമാക്കിയ 'കരുണ ചെയ്വാൻ എന്തു താമസം കൃഷ്ണാ...' എന്ന വരികൾ രചിച്ചത്- ഇരയിമ്മൻ തമ്പി


11. കുട്ടനാട്ടിലെ കൈനകരിയിൽ ജനിച്ച സാമൂഹികപരിഷ്കർത്താവ്- ചാവറ കുരിയാക്കോസ് അച്ചൻ  


12. മാപ്പിളലഹളയെ ആധാരമാക്കി

കുമാരനാശാൻ രചിച്ച കാവ്യം- ദുരവസ്ഥ


13. കൊച്ചിയിൽ ദിവാൻ പദവി വഹിച്ച ശേഷം ഇന്ത്യയുടെ ആദ്യ ധനമന്ത്രിയായ വ്യക്തി- ആർ.കെ. ഷൺമുഖം ചെട്ടി  


14. മഹാഭാരതത്തിലെ കഥാസന്ദർഭങ്ങൾ ആധാരമാക്കി കുട്ടികൃഷ്ണമാരാർ രചിച്ച കൃതി- ഭാരതപര്യടനം 


15. ഒന്നാം കേരള നിയമസഭയിലേക്കു നാമനിർദേശം ചെയ്യപ്പെട്ട ആംഗ്ലോ ഇന്ത്യൻ പ്രതിനിധി- ഡബ്ല്യ.എച്ച്. ഡിക്രൂസ് 


16. ചോലനായിക്കന്മാർ എന്ന ഗോത്ര വർഗക്കാർ താമസിക്കുന്ന പ്രദേശം- നിലമ്പൂർ 


17. കൗരവ-പാണ്ഡവ യുദ്ധം അടിസ്ഥാനമാക്കി കേരളത്തിലെ ക്ഷേത്രങ്ങളിൽ നടന്നുവരുന്ന അനുഷ്ഠാനകല- വേലകളി  


18. 1961- ൽ നടന്ന ഇടുക്കിയിലെ അമരാവതി സത്യാഗ്രഹം നയിച്ചത്- എ.കെ. ഗോപാലൻ 


19. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സ്ഥാപിതമായത്- 1998


20. ‘സ്മരണയുടെ ഏടുകൾ' ഏതു മുൻ മുഖ്യമന്ത്രി രചിച്ച ഗ്രന്ഥമാണ്- സി. അച്യുതമേനോൻ 


21. കേരളത്തിലെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനത്തിന് ബൗദ്ധികമായ അടിത്തറപാകിയത്- ചട്ടമ്പിസ്വാമികൾ


22. കേരളത്തിൽ പെരിയോർ ഇ.വി. രാമസ്വാമി നായ്ക്കരുടെ പ്രതിമ സ്ഥിതിചെയ്യുന്ന സ്ഥലം- വൈക്കം 


23. 1903- ൽ തിരുവനന്തപുരത്തു നിന്ന് ബി.വി. ബുക്സ് ഡിപ്പോ (ഭാഷാ ഭിവർധിനി) എന്ന പ്രസിദ്ധീകരണശാല ആരംഭിച്ചത്- കുളക്കുന്നത്ത് രാമമേനാൻ  


24. സ്വദേശാഭിമാനി കെ. രാമകൃഷ്ണ പിള്ള 1916- ൽ അന്തരിച്ച സ്ഥലം- കണ്ണൂർ 


25. മലയാളത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് പത്രം എന്നറിയപ്പെടുന്നത്- പ്രഭാതം 


26. ‘ഈഴവരുടെ മതപരിവർത്തന സംരംഭം' എന്ന പുസ്തകം രചിച്ചത്- സി.വി. കുഞ്ഞുരാമൻ 


27. പാലിയം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ക്രൂരമർദനത്തിനിരയായ സമരനായിക- ആര്യാ പള്ളം


28. ശൈവപ്രകാശസഭ സ്ഥാപിച്ചത്- തെക്കാട് അയ്യാഗുരു 


29. 'ഒരു ഇന്ത്യൻ കമ്യൂണിസ്റ്റിന്റെ  ഓർമക്കുറിപ്പുകൾ' എന്ന കൃതി രചിച്ചത്- ഇ.എം.എസ്. നമ്പൂതിരിപ്പാട് 


30. 1932 സെപ്റ്റംബർ 22- ന് ഗുരുവായൂർ ക്ഷേത്രത്തിനു മുന്നിൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്- കെ. കേളപ്പൻ 


31. ‘മണ്ണിൻ മാറിൽ' എന്ന നോ വൽ രചിച്ചത്- ചെറുകാട് ഗോവിന്ദപ്പിഷാരടി 


32. കേരള നിയമസഭയിലേക്കുള്ള ആദ്യ തിരഞ്ഞെടുപ്പു നടന്ന വർഷം- 1957


33. 1973- ൽ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടുമ്പോൾ ടീം ക്യാപ്റ്റനായിരുന്നത്- ടി.കെ.എസ്. മണി 


34. സിങ്കപ്പൂരിന്റെ പ്രസിഡന്റായ മലയാളി- സി.വി. ദേവൻനായർ  


35. 2018- ൽ കേരളത്തിലുണ്ടായ  പ്രളയത്തിൽ ഇന്ത്യൻ വ്യോമ സേന നടത്തിയ രക്ഷാദൗത്യത്തിന്റെ പേര്- ഓപ്പറേഷൻ കരുണ


36. കേരളത്തിലെ ആദ്യത്തെ കല്പിത സർവകലാശാല- കേരള കലാമണ്ഡലം


37. 1958-ൽ ഒരണസമരം നടന്നത് എവിടെയാണ്- കുട്ടനാട് 


38. വില്യം ഷേക്സ്പിയറുടെ ഒഥല്ലോ നാടകത്തെ ആധാരമാക്കിയുള്ള മലയാളസിനിമ- കളിയാട്ടം 


39. 1937- ൽ മലബാറിലെ മുസ്ലിം ലീഗിൻന്റെ ആദ്യ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്- അബ്ദുൾ റഹിമാൻ ആലി രാജ


40. ‘തോലും വിറകും ഞങ്ങളെടുക്കും കാലൻ വന്നു തടുത്താലും' എന്ന മുദ്രാവാക്യം ഏതു സമരവുമായി ബന്ധപ്പെട്ടതാണ്- കരിവെള്ളൂർ സമരം 


41. കാവുമ്പായി സമരം നടന്ന വർഷം- 1946


42. ‘കയ്യൂർ സമരചരിത്രം' എന്ന കൃതി രചിച്ചത്- വി.വി. കുഞ്ഞമ്പു 


43. കഥകളിയെ അടിസ്ഥാനപ്പെടുത്തി 'കേരളനടനം' എന്ന നൃത്ത രൂപം ചിട്ടപ്പെടുത്തിയത്- ഗുരു ഗോപിനാഥ് 


44. കുമാരനാശാൻ തന്റെ ഏതു കാവ്യത്തിനാണു 'ഒരു സ്നേഹം' എന്നു കൂടി പേരുനൽകിയത്- നളിനി 


45. കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം ഏതു ജില്ലയിലാണ്- വയനാട് 


46. ഇടുക്കി ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി- ഇന്ദിരാഗാന്ധി 


47. ഹിന്ദുസ്ഥാനി സംഗീതത്തിലെ ബാംസുരിവാദകനായ ഹരിപ്രസാദ് ചൗരസ്യ പശ്ചാത്തലസംഗീത സംവിധാനം നിർവഹിച്ച മലയാള ചലച്ചിത്രം- പോക്കുവെയിൽ (ജി. അരവിന്ദൻ) 


48. സിനിക് എന്ന തൂലികാനാമം ഉപയോഗിച്ച ചലച്ചിത്ര നിരൂപകന്റെ  ശരിപ്പേര്- എം. വാസുദേവൻ നായർ 


49. വെള്ളുവക്കമ്മാരൻ എന്ന ചരിത് നോവൽ രചിച്ചത്- ചെങ്ങളത്തു കുഞ്ഞിരാമ മേനോൻ (എം.ആർ.കെ.സി) 


50. 1938 മുതൽ 1947 വരെ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് തിരുവിതാംകൂറിൽ നടത്തിയ പ്രക്ഷോഭം അറിയപ്പെടുന്ന പേര്- ഉത്തരവാദ ഭരണ പ്രക്ഷോഭം 


51. ‘വാളല്ലെൻ സമരായുധം' എന്നു പ്രഖ്യാപിച്ച കവി- വയലാർ രാമവർമ 


52. സ്ത്രീകൾ അവതരിപ്പിക്കുന്ന കൂത്ത്- നങ്ങ്യാർ കൂത്ത് 


53. കടമറ്റത്ത് കത്തനാരുടെ യഥാർഥ പേര്- പൗലോസ് 


54. കോട്ടയത്തെ മഹാത്മാഗാന്ധി സർവകലാശാലയുടെ വൈസ്  ചാൻസലറായി പ്രവർത്തിച്ച കന്നഡസാഹിത്യകാരൻ- യു.ആർ. അനന്തമൂർത്തി 


55. ആദ്യ ചലച്ചിത്രത്തിലെ അഭിനയത്തിന്റെ പേരിൽ മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ നടൻ- അച്ചൻകുഞ്ഞ് (ചിത്രം ലോറി) 


56. രാജ്യസഭാംഗമായി നാമനിർദേശം ചെയ്യപ്പെട്ട ഏക മലയാള കവി- ജി. ശങ്കരക്കുറുപ്പ് 


57. 1888- ൽ ശ്രീനാരായണഗുരു ശിവ പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ഏതു നദിയുടെ തീരത്താണ്- നെയ്യാർ


58. 'കീശാനിഘണ്ടു' എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രസിദ്ധമായ നിഘണ്ടു- ശബ്ദതാരാവലി  


59. സാബർമതി ആശ്രമത്തിലെ ഗോശാലയുടെ ചുമതലക്കാരനായി പ്രവർത്തിച്ച മലയാളി- തേവർതുണ്ടിയിൽ ടൈറ്റസ് 


60. ചീനക്കൊട്ടാരം സ്ഥിതിചെയ്യുന്നത് എവിടെയാണ്- ചിന്നക്കട (കൊല്ലം) 


61. ജയിലിലടയ്ക്കപ്പെടുമ്പോൾ അധികാരികൾക്കു താലി മാല ഊരിനൽകാൻ വിസമ്മതിച്ച, 'താലിക്കേസു'മായി ബന്ധപ്പെട്ട സമരനായിക- കമലാ പ്രഭു  


62. 'കുടിയാട്ടത്തിന്റെ കുലപതി' എന്നറിയപ്പെടുന്നത്- അമ്മന്നൂർ മാധവചാക്യാർ 


63. കേരളത്തിന്റെ ആദ്യബജറ്റ് അവതരിപ്പിച്ച ധനമന്ത്രി- സി. അച്യുതമേനോൻ


64. മലയാളത്തിലെ ആദ്യത്ത സാഹിത്യമാസിക- വിദ്യാവിലാസിനി


65. കേരളത്തിലെ ഏക മനുഷ്യ

നിർമിതമായ ദ്വീപ്- വെല്ലിങ്ടൺ ഐലൻഡ് 


66. രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് നേടിയ ആദ്യ മലയാളി- കെ.എം. ബീനാമോൾ  


67. കേരളത്തിലെ ആദ്യത്തെ കോളേജ് മാഗസിൻ- വിദ്യാസംഗ്രഹം (സി.എം.എസ്. കോളേജ്, കോട്ടയം) 


68. 1988 ജൂലായ് എട്ടിന് പെരുമൺ തീവണ്ടി ദുരന്തം നടന്നത് ഏതു കായലിലാണ്- അഷ്ടമുടിക്കായൽ


69. കേരളത്തിലെ വള്ളം കളി ആഘോഷത്തിനു തുടക്കം കുറിക്കുന്നത് ഏതു ജലോത്സവത്തോടുകൂടിയാണ്- ചമ്പക്കുളം മൂലം വള്ളംകളി

No comments:

Post a Comment