1. കേരളത്തിലെ ചിറാപ്പുഞ്ചിയെന്നറിയപ്പെടുന്നത്- ലക്കിടി
2. കേരളം, തമിഴ്നാട്, കർണാടകം എന്നിവയുടെ സംഗമസ്ഥാനത്തുള്ള മലനിരകൾ- നീലഗിരി
3. നൂറുശതമാനം ആധാർ രജിസ്ട്രേഷൻ പൂർത്തിയാക്കിയ കേരളത്തിലെ ആദ്യത്തെ പഞ്ചായത്ത്- അമ്പലവയൽ
- ഈ പ്രത്യകതയുള്ള കേരളത്തിലെ ആദ്യത്തെ ഗ്രാമം കൊല്ലം ജില്ലയിലെ മേലില
4. പഴശ്ശി രാജാവിന്റെ യഥാർഥ പേര്- കോട്ടയം കേരളവർമ
5. പഴശ്ശി കലാപം അടിച്ചമർത്തിയ ബ്രിട്ടീഷ് സബ് കളക്ടർ- തോമസ് ഹാർവേ ബാബർ
6. കേരളത്തിലെ പ്രധാന സീതാദേവീ ക്ഷേത്രം- പുൽപ്പള്ളി
7. വയനാട്ടിലെ ആദ്യ ജലസേചന പദ്ധതി- കാരാപ്പുഴ
8. പഴശ്ശിരാജ സ്മൃതികുടീരം എവിടെയാണ്- മാനന്തവാടി
9. 1812- ലെ കുറിച്യകലാപത്തിന് നേതൃത്വം നൽകിയത്- രാമ നമ്പി
10. അടവി ഇക്കോ ടൂറിസം സെന്റർ ഏതു ജില്ലയിലാണ്- വയനാട് (അടവി എന്നപേരിൽ പത്തനംതിട്ട ജില്ലയിലും ഇക്കോടൂറിസമുണ്ട്)
11. വയനാട് വന്യജീവിസങ്കേതത്തിന്റെ ആസ്ഥാനം- സുൽത്താൻ ബത്തേരി
12. ആദിവാസി വിഭാഗമായ കിടങ്ങരുടെ സാന്നിധ്യം കാരണം കിടങ്ങനാട് എന്നറിയപ്പെട്ടിരുന്നത്- സുൽത്താൻ ബത്തേരി
13. 1890- ൽ എടക്കൽ ഗുഹകൾ കണ്ടെത്തിയ മലബാർ ജില്ലയിലെ പോലീസ് സൂപ്രണ്ട്- ഫ്രെഡ് ഫോസറ്റ്
14. ഇന്ത്യയിൽ മണ്ണുകൊണ്ട് നിർമിച്ച ഏറ്റവും വലിയ അണക്കെട്ട്- ബാണാസുരസാഗർ
15. കേരളത്തിലെ കാശി എന്നറിയപ്പെടുന്നത്- തിരുനെല്ലി
16. ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ വില്ലേജ്- മീനങ്ങാടി (2016)
17. ഇഞ്ചി ഗവേഷണകേന്ദ്രം എവിടെയാണ്- അമ്പലവയൽ
18. ഏതു മലയിലാണ് എടക്കൽ ഗുഹ- അമ്പുകുത്തിമല
19. വയനാട്ടിലെ ആദിവാസികൾക്കിടയിൽ കൂടുതലായി കാണപ്പെടുന്ന ജനിതകരോഗം- സിക്കിൾ സെൽ അനീമിയ
20. കേരളത്തിൽ ഏറ്റവും കൂടുതൽ ആനകൾ കാണപ്പെടുന്ന വന്യജീവി സങ്കേതം- വയനാട്
21. ഇന്ത്യയിലെ ആദ്യത്തെ, ജലത്തിൽ പൊങ്ങിക്കിടക്കുന്ന് സൗരോർജ നിലയം സ്ഥാപിച്ച അണക്കെട്ട്- ബാണാസുരസാഗർ അണക്കെട്ട്
22. വയനാടിന്റെ സുഗന്ധനെല്ലിനങ്ങൾ- ഗന്ധകശാല, ജീരകശാല
23. കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി- വയനാട്
24. വയനാട്, കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന ചുരം- പാൽച്ചുരം
25. കബനീ നദിയുടെ പോഷകനദിയായ കരമനത്തോടിനു കുറുകെ നിർമിച്ചിരിക്കുന്ന അണക്കെട്ട്- ബാണാസുരസാഗർ
26. കാപ്പി ഗവേഷണകേന്ദ്രം എവിടെയാണ്- ചുണ്ടേൽ
27. വയനാടിനെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന ചുരം- താമരശ്ശേരി (വയനാട് ചുരം)
28. കുറിച്യകലാപം അമർച്ച ചെയ്ത യൂറോപ്യൻ ശക്തി- ബ്രിട്ടീഷുകാർ
29. വയനാട് ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി- ചെമ്പ്ര (6730 അടി)
30. സുൽത്താൻ ബത്തേരിയുടെ പഴയ പേര്- ഗണപതിവട്ടം
31. കേരളത്തിലെ ഏറ്റവും വലിയ നദീദ്വീപ്- കുറുവ
32. വയനാട് ജില്ലയുടെ ആസ്ഥാനം- കൽപ്പറ്റ
33. ചീങ്ങേരിമലകൾ എവിടെയാണ്- അമ്പലവയൽ വയനാട്
34. വയനാട്ടിലെ അടിയർ എന്ന ആദിവാസി വിഭാഗം നടത്തിവരാറുള്ള അനുഷ്ഠാന കലാരൂപമേത്- ഗദ്ദിക
35. ഹെറിറ്റേജ് മ്യൂസിയം എവിടെയാണ്- അമ്പലവയൽ
36. ജൈവവൈവിധ്യ സെൻസസ് ആരംഭിച്ച ആദ്യത്തെ ഗ്രാപ്പഞ്ചായത്ത്- എടവക
37. കേരളത്തിൽ ആദിവാസി വിഭാഗത്തിൽ നിന്ന് മന്ത്രിസ്ഥാനത്തത്തിയ ആദ്യ വ്യക്തി- പി.കെ. ജയലക്ഷ്മി (2011)
38. കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വിഭാഗം- പണിയർ
39. കേരളത്തിൽ രണ്ടാമത്തെ വലിയ ആദിവാസി വിഭാഗം- കുറിച്യർ
40. മലമുകളിലെ ബ്രാഹ്മണർ (Hill Brahmins) എന്നറിയപ്പെടുന്ന ആദിവാസി വിഭാഗം- കുറിച്യർ
41. വയനാട് ജില്ലയിലേക്കുള്ള കുടിയേറ്റം പ്രമേയമാക്കി എസ്.കെ. പൊറ്റെക്കാട്ട് രചിച്ച നോവൽ- വിഷകന്യക
42. തമിഴ്നാടുമായും കർണാടകവുമായും അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക താലൂക്ക്- സുൽത്താൻ ബത്തേരി
43. കേരളത്തിലെ ഏക പീഠഭൂമി- വയനാട്
44. തലയ്ക്കൽ ചന്തു സ്മാരകം എവിടെയാണ്- പനമരം
45. കേരള ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മന്ത്രി- പി.കെ. ജയലക്ഷമി
46. കൃഷ്ണഗിരി സ്റ്റേഡിയം ഏതു ജില്ലയിലാണ്- വയനാട്
47. തിരുനെല്ലി ക്ഷേത്രത്തിലെ ആരാധനാമൂർത്തി- വിഷ്ണു
48. തിരുനെല്ലിക്കടുത്തുകൂടി ഒഴു കുന്ന നദി- പാപനാശിനി
49. കേരളത്തിലെ ആദ്യ പാൻമസാല രഹിത ജില്ല- വയനാട്
50. ദക്ഷിണേന്ത്യയിലെ ആദ്യത്ത ഗിരി വർഗ കലാപം- കുറിച്യകലാപം (1812)
No comments:
Post a Comment