1. പാക് അധീന കശ്മീരിലെ ഏത് പ്രദേശത്തിനാണ് താത്കാലിക പ്രവിശ്യാപദവി നൽകുമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രഖ്യാപിച്ചത്- ഗിൽഗിത് ബാൾട്ടിസ്താൻ
2. യു.എസ്.എയുടെ 46-ാമത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡൻ ഇതിനുമുൻപ് വഹിച്ചിരുന്ന പ്രധാന പദവി- യു.എസ്. വൈസ് പ്രസിഡന്റ്
- 2008-2016 വരെ രണ്ടുവട്ടം പ്രസിഡന്റ് ബരാക് ഒബാമയ്ക്കൊപ്പം വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു.
- ഏറ്റവും കൂടിയ പ്രായത്തിൽ (77) അമേരിക്കൻ പ്രസിഡന്റാവുന്ന വ്യക്തിയാണ് ബൈഡൻ
- ഇന്ത്യൻ വംശജയായ കമലാ ഹാരിസ് (56) ആണ് പുതിയ വൈസ് പ്രസിഡന്റ്
- അമേരിക്കൻ ചരിത്രത്തിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റു കൂടിയാണ് കമല
- മൈക് പെൻസിനെ തോൽപ്പിച്ച കമലാദേവി ഹാരിസ് ചെന്നൈ (തുളസേന്ദ്രപുരം) സ്വദേശി ശ്യാമള ഗോപാലന്റെയും ജമൈക്കക്കാരനായ ഡൊണാൾഡ് ഹാരിസിന്റെയും പുത്രിയായി 1964- ൽ കാലിഫോർണിയയിലെ ഓക് ല ൻഡിലാണ് ജനിച്ചത്
3. നവംബർ ഒന്നുമുതൽ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ സുരക്ഷാ ചുമതല ഏൽപ്പിച്ചത് കേരള പോലീസിന്റെ ഏതു വിഭാഗത്തെയാണ്- സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സസ് (സംസ്ഥാന വ്യവസായ സുരക്ഷാ പോലീസ്- SISF)
4. ഇന്ത്യയുടെ മുഖ്യ വിവരാവകാശ കമ്മിഷണറായി (CIC) ചുമതലയേറ്റത്- യശ് വർധൻ കുമാർ സിൻഹ
5. കൊറോണ വൈറസിന്റെ വ്യാപനം തുടങ്ങിയിട്ട് ഒരു വർഷം പൂർത്തിയാവുന്ന ദിനമായി പരിഗണിക്കുന്നതേത്- 2020 നവംബർ 17
- 2019 നവംബർ 17–ാണ് ചൈനയിൽ ഹുബൈ പ്രവിശ്യയിലെ വുഹാനിൽ കൊറോണ വൈറസിന്റെ സാന്നിധ്യം ആദ്യമായി സ്ഥിരീകരിച്ചത്.
- ഇന്ത്യയിൽ ആദ്യത്തെ കോവിഡ് ബാധ സ്ഥിരീകരിച്ചത് 2020 ജനുവരി 30- ന് തൃശ്ശൂരിലാണ്.
- 2020 മാർച്ച് 11- നാണ് ലോകാരോഗ്യ സംഘടന കോവിഡ് 19- നെ മഹാവ്യാധി (Pandemic)- യായി പ്രഖ്യാപിച്ചത്
6. 2020 നവംബർ രണ്ടിന് അന്തരിച്ച പ്രൊഫ. ടി.എൻ. കൃഷ്ണൻ ഏതു നിലയിലാണ് പ്രശസ്തി നേടിയത്- വയലിൻ വിദ്വാൻ
- ലാൽഗുഡി ജയരാമൻ, എം. എസ്. ഗോപാലകൃഷ്ണൻ എന്നിവർക്കൊപ്പം കർണാടക സംഗീതത്തിലെ വയലിൻ ത്രിമൂർത്തി കളിലൊരാളായി ടി.എൻ. കൃഷ്ണൻ വിശേഷിപ്പിക്കപ്പെടുന്നു
7. ന്യൂസീലൻഡ് സർക്കാരിൽ മന്ത്രി പദവിയിലെത്തിയ ആദ്യ ഇന്ത്യക്കാരി- പ്രിയങ്ക രാധാകൃഷ്ണൻ
- ജസിൻഡ ആർഡേൻ മന്ത്രി സഭയിൽ യുവജനക്ഷേമ- സാമൂഹികവികസന വകുപ്പുകളുടെ ചുമതലയാണ് പ്രിയങ്കയ്ക്ക്
- കേരളത്തിലെ വടക്കൻ പറവൂരിൽ കുടുംബവേരുകളുള്ള ഇവർ ജനിച്ചത് ചെന്നൈയിലാണ്
8. എത്രാമത്തെ ജെ.സി. ഡാനിയേൽ പുരസ്കാരമാണ് സംവിധായകൻ ഹരിഹരന് ലഭിച്ചത്- 27-ാമത്.
- മലയാള ചലച്ചിത്രരംഗത്ത സമഗ്രസംഭാവനയ്ക്ക് സംസ്ഥാന സർക്കാർ നൽകുന്ന സമുന്നത പുരസ്കാരമാണിത്
- 2019- ലെ പുരസ്കാരമാണ് ഹരിഹരന് ലഭിച്ചത്.
- അഞ്ചുലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം.
- 1992-ലെ ആദ്യപുരസ്കാരം ലഭിച്ചത് ടി.ഇ. വാസുദേവനാണ്. നടി ഷീലയ്ക്കായിരുന്നു 2018- ലെ പുരസ്താരം
9. പടിഞ്ഞാറത്തറ ബാണാസുര മലനിരയിൽ മാവോവാദിയെ വധിച്ച കേരള പോലീസ് സേനയുടെ പേര്- തണ്ടർബോൾട്ട്
- നാഷണൽ സെക്യൂരിറ്റി ഗാർഡ് മാതൃകയിൽ കേരള പോലീസ് 2012- ൽ രൂപവത്കരിച്ച കമാൻഡോ ഗ്രൂപ്പാണ് കേരള തണ്ടർ ബോൾട്ട് (Kerala Thunderbolts)
- Swift, Strong and Secure എന്നതാണ് ആപ്തവാക്യം
10. 2020- ലെ പത്മപ്രഭാ പുരസ്കാരം നേടിയത്- ശ്രീകുമാരൻ തമ്പി
11. ഹോക്കി ഇന്ത്യ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- ഗ്യാനേന്ദ്രാ നിക്കോബാം (മണിപ്പുർ)
- വടക്കുകിഴക്കൻ മേഖലയിൽ നിന്നുള്ള ആദ്യ പ്രസിഡന്റാണ്
12. 2020 നവംബർ ഏഴിന് അന്തരിച്ച ഫെർണാണ്ടോ സൊളാനസ് ഏത് നിലയിൽ വ്യക്തിമുദ്ര ചാർത്തിയ വ്യക്തിയാണ്- ചലച്ചിത്ര സംവിധായകൻ
- 2019- ലെ കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവം ആയുഷ്കാല മികവിനുള്ള പുരസ്കാരം നൽകി അദ്ദേഹത്ത ആദരിച്ചിരുന്നു.
13. സംസ്ഥാനത്ത് എത്ര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കാണ് 2020 ഡിസംബറിൽ തിരഞെഞ്ഞെടുപ്പ് നടക്കുന്നത്- 1199
- അഞ്ചുവർഷ കാലാവധി പൂർത്തിയാകാത്ത മട്ടന്നൂർ നഗര സഭയൊഴികെ 1199 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മൂന്ന് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്
- ഡിസംബർ 8, 10, 14 തീയതി കളിലാണ് വോട്ടെടുപ്പ്. 16- ന് വോട്ടെണ്ണൽ നടക്കും
- നിലവിലെ ഭരണസമിതികളുടെ കാലാവധി നവംബർ 11- ന് അവസാനിച്ചു.
- ഗ്രാമപ്പഞ്ചായത്ത്- 941, ബ്ലോക്ക് പഞ്ചായത്ത്- 152, ജില്ലാ പഞ്ചായത്ത്- 14, മുനിസിപ്പാലിറ്റി- 86, കോർപ്പറേഷൻ- 6 എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
- സ്ഥാനാർഥികൾക്ക് ചെലവഴിക്കാവുന്ന തുകയുടെ പരിധിയും ഇക്കുറി ഉയർത്തിയിട്ടുണ്ട്. പഴയ തുക ബ്രാക്കറ്റിൽ.
- ഗ്രാമ പഞ്ചായത്ത് വാർഡ്- 25,000 രൂപവരെ (10,000)
- ബ്ലോക്ക് പഞ്ചായത്ത് വാർഡ് മുനിസിപ്പാലിറ്റി വാർഡ്- 75,000 രൂപ വരെ (30,000)
- ജില്ലാ പഞ്ചായത്ത് കോർപ്പറേഷൻ ഡിവിഷനുകൾ- 1,50,000 - രൂപവരെ (60,000)
- (വി. ഭാസ്കരനാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ
14. ‘എല്ലാവർക്കും ആരോഗ്യം' എന്ന നയം പ്രോത്സാഹിപ്പിക്കുന്നതി നായുള്ള ‘ഫിറ്റ് ഇന്ത്യ' (Fit India) ദേശീയതല പ്രസ്ഥാനത്തിന്റെ ഭാഗമായ വോക്കത്തോണിന് (ദീർഘദൂര നടത്തം) തുടക്കം കുറിച്ചത് എവിടെയാണ്- രാജസ്ഥാനിലെ ഇന്ത്യ-പാകിസ്താൻ അതിർത്തിയിൽ
- 2019 ഓഗസ്റ്റ് 19- ന് ദേശീയ കായിക ദിനത്തിലാണ് പ്രധാമന്ത്രി നരേന്ദ്രമോദി 'ഫിറ്റ് ഇന്ത്യ' ഉദ്ഘാടനം ചെയ്തത്
15. ജപ്പാനിലെ കിരീടാവകാശിയായി പ്രഖ്യാപിക്കപ്പെട്ടത് ആരാണ്- ഫുമി ഹിതോ
- ജപ്പാൻ ചക്രവർത്തിയായ നറുഹിതോയുടെ ഇളയ സഹോദരനാണ്.
16. കേരള സർക്കാർ ഏർപ്പെടുത്തിയ പുതിയ ഭാഗ്യക്കുറി- ഭാഗ്യമിത്ര
17. 2020 നവംബർ 15- ന് അന്തരിച്ച സൗമിത്ര ചാറ്റർജി (85) ഏത് ഭാഷയിലെ പ്രശസ്ത ചലച്ചിത്ര നടനായിരുന്നു- ബംഗാളി
- വിഖ്യാത സംവിധായകൻ സത്യജിത് റായിയുടെ ചലച്ചിത്രങ്ങളിലൂടെ അന്താരാഷ്ട്ര പ്രശസ്തി നേടിയ സൗമിത്ര 300- ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്
- റായിയുടെ ‘അപുത്രയ' (Apu Trilogy)- ത്തിലെ മൂന്നാമത്ത ചിത്രമായ ‘അപുർസൻസാറി' (1959)- ലൂടെ രംഗത്തെത്തിയ സൗമിത്ര ചാറ്റർജി, റായിയുടെ 14 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
- ഫാൽക്കെ പുരസ്കാരം, പദ്മഭൂഷൺ, ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ലിജ്യൻ ഓഫ് ഓണർ തുടങ്ങിയവ നേടിയിട്ടുണ്ട്.
- ഫ്രഞ്ച് ബഹുമതിയായ 'ഓർഡർ ദ് ആർത്ര് എറ്റ് ദ ലെത്രേ' നേടിയ ആദ്യ ഇന്ത്യൻ നടൻ കൂടിയാണ്.
18. ഏത് രാജ്യത്താണ് ഭരണകക്ഷിയായ നാഷണൽ ലീഗ് ഫോർ ഡെമോക്രസി (NLD) തിരഞ്ഞടുപ്പിൽ വീണ്ടും ഭൂരിപക്ഷം നേടിയത്- മ്യാൻമർ
- ആങ് സാൻ സൂചിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയകക്ഷിയാണ് എൻ.എൽ.ഡി
- 2011- ൽ പട്ടാളഭരണമവസാനിച്ച ശേഷമുള്ള രണ്ടാമത്ത തിരഞ്ഞെടുപ്പാണ് നടന്നത്.
- മ്യാന്മറിൽ സ്റ്റേറ്റ് കൗൺസിലർ പദവിയാണ് സൂചി വഹിക്കുന്നത്
19. ആരുടെ അധ്യക്ഷതയിലുളള 15-ാം ധനകാര്യ കമ്മിഷനാണ് നവംബർ 9- ന് രാഷ്ട്രപതിക്ക് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്- എൻ.കെ. സിങ്
- 2021-22 മുതൽ 2025-26 വരെ സാമ്പത്തിക വർഷങ്ങളിലേക്കുള്ളതാണ് റിപ്പോർട്ട്.
20. ഇപ്പോൾ കല്പിത സർവകലാശാലയായി പ്രവർത്തിക്കുന്ന കേരള കലാമണ്ഡലത്തിന്റെ എത്രാം പിറന്നാളാണ് 2020 നവംബർ 9- ന് ആഘോഷിച്ചത്- 90
- മഹാകവി വള്ളത്തോൾ, മുകുന്ദരാജാ എന്നിവരുടെ നേതൃത്വത്തിൽ 1930 നവംബർ ഒൻപതിനാണ് കുന്നംകുളത്ത് കക്കാട് കേരള കലാമണ്ഡലത്തിന് തുടക്കം കുറിച്ചത്
- 1933-ൽ ആസ്ഥാനം ചെറുതുരുത്തിയിലേക്ക് മാറ്റി.
- 2006- ൽ കല്പിത സർവകലാശാലാ പദവി ലഭിച്ചു.
- ഡോ. ടി.കെ. നാരായണനാണ് ഇപ്പോഴത്തെ വൈസ് ചാൻസലർ.
21. മഹാത്മാഗാന്ധിയുടെ ചിത്ര സമാഹാരം നവംബർ ഒൻപതിന് പ്രകാശനം ചെയ്തത് ആര്- ബിദ്യാദേവി ഭണ്ഡാരി, നേപ്പാൾ പ്രസിഡന്റ്
- ഗാന്ധിജിയുടെ 150-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ നേപ്പാളി ഭാഷയിലുള്ള ചിത്ര സമാഹാരത്തിന്റെ പേര് ‘ദ ഗാന്ധി ആസ് ഐ അണ്ടർസ്റ്റേഡ്
22. യു.എ.ഇ.യിലെ ദുബായിൽ നടന്ന 13-ാമത് ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) ക്രിക്കറ്റ് കിരീടം നേടിയത്- മുംബൈ ഇന്ത്യൻസ്
- ഫൈനലിൽ ഡൽഹി കാപിറ്റൽസിനെ തോല്പിച്ചാണ് മുംബൈ ഇന്ത്യൻസ് തങ്ങളുടെ അഞ്ചാമത് ഐ.പി.എൽ. ട്വൻറി-20 കിരീടം നേടിയത്.
- രോഹിത് ശർമയാണ് മുംബൈ ടീമിന്റെ ക്യാപ്റ്റൻ.
- ചാമ്പ്യന്മാർക്ക് ഇക്കുറി ലഭി ച്ചത് 10 കോടി രൂപയാണ്. റണ്ണറപ്പിന് 6.25 കോടി രൂപയും.
23. അടുത്തിടെ അന്തരിച്ച കെൻസ്പിയേഴ്സസ് പ്രസിദ്ധമായ ഏത് കാർട്ടൂൺ പരമ്പരയുടെ സഹ സ്രഷ്ടാവാണ്- സ്കൂബി-ഡു (Scooby-Doo)
- 1969 സെപ്റ്റംബറിലാണ് ജോ റൂബിക്കൊപ്പം ചേർന്ന് കെൻസ്പി യേഴ്സ് 'Scooby Doo Where Are You!' എന്ന കാർട്ടൂൺ പരമ്പര ആരംഭിച്ചത്.
24. ലോകത്ത് ഏറ്റവും ദീർഘകാലം പ്രധാനമന്ത്രി സ്ഥാനം വഹിച്ചുവന്ന ശൈഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ ഈയിടെ അന്തരിച്ചു. ഏത് രാജ്യത്താണ് അദ്ദേഹം ആ പദവി വഹിച്ചിരുന്നത്- ബഹ്റൈൻ
- ശൈഖ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് പുതിയ പ്രധാനമന്ത്രി
25. രാജ്യത്ത് ഓവർ ദി ടോപ്പ് (OTT) പ്ലാറ്റ്ഫോമുകൾ, ഓൺലൈൻ വാർത്താ പോർട്ടലുകൾ എന്നിവ ഏത് വകുപ്പിന്റെ നിയന്ത്രണത്തിലാക്കിക്കൊണ്ടാണ് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്- കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ
- ഡിജിറ്റൽ മേഖലയെ നിയന്ത്രിക്കാൻ പ്രത്യേക നിയമമോ സ്വയം ഭരണാധികാരമുള്ള സമിതിയോ രാജ്യത്ത് നിലവിലില്ല.
- രാജ്യത്തെ അച്ചടി മാധ്യമങ്ങളുടെ നിയന്ത്രണം പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയ്ക്കും ദൃശ്യമാധ്യമങ്ങളുടെത് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനുമാണ്
26. ആചാര്യ ജെ.ബി. കൃപലാനി, മൗലാനാ അബുൾകലാം ആസാദ് എന്നീ സ്വാതന്ത്ര്യ സമരസേനാനികളുടെ ജന്മദിനം എന്ന്- നവംബർ 11
- ഇരുവരും ജനിച്ചത് 1888 നവംബർ 11- നാണ്
- 1947- ൽ ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അധ്യക്ഷ പദവി വഹിച്ചിരുന്നത് ജെ.ബി. കൃപലാനിയാണ്.
- ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി കൂടിയായ മൗലാനാ ആസാദ് ജനിച്ചത് മെക്കയിലാണ്
- 2008 മുതൽ ആസാദിന്റെ ജന്മദിനമായ നവംബർ- 11 ദേശീയ വിദ്യാഭ്യാസദിനമായി ആഘോഷിച്ചു വരുന്നു.
- 'ഇന്ത്യ വിൻസ് ഫ്രീഡം' ആസാദിന്റെ ആത്മകഥാപരമായ കൃതിയാണ്.
27. 2020 നവംബർ 15- ന് 15 രാജ്യങ്ങൾ ചേർന്ന് ഒപ്പുവെച്ച സ്വതന്ത്ര വ്യാപാരകരാർ ഏത്- മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (Regional Comprehensive Economic Partnership- RCEP)
- വിയറ്റ്നാം ആതിഥേയത്വം വഹിച്ച ആസിയാൻ രാജ്യങ്ങളുടെ വാർഷിക സമ്മേളനത്തിൽ ഓൺലൈനായിട്ടായിരുന്നു ഒപ്പിടൽ.
- ആസിയാൻ (ASEAN) രാജ്യങ്ങളായ ബ്രൂണൈ, കംബോഡിയ, ഇൻഡൊനീഷ്യ, ലാവോസ്, മലേഷ്യ, മ്യാന്മർ, ഫിലിപ്പീൻസ്, സിംഗപ്പുർ, തായ്ലാൻഡ്, വിയറ്റ്നാം എന്നിവയൊപ്പം ഓസ്ട്രേലിയ, ചൈന, ജപ്പാൻ, ന്യൂസീലൻഡ്, ദക്ഷിണ കൊറിയ എന്നിങ്ങനെ 15 രാജ്യങ്ങൾ ചേർന്നാണ് കരാർ ഒപ്പുവെച്ചത്.
- 2019-ൽ ഇന്ത്യ നിർദിഷ്ട ഉടമ്പടിയിൽ നിന്ന് പിന്മാറിയിരുന്നു
28. നവംബർ 14- ന് ആചരിച്ച ലോക പ്രമേഹദിന (World Diabetes Day)- ത്തിൻറ വിഷയം എന്തായിരുന്നു- The Nurse and Diabetes
29. നവംബർ 12- ന് മുംബൈയിലെ മസ്ഗാവ് കപ്പൽ ശാലയിൽ നിന്ന് നീറ്റിലിറക്കിയ, ഇന്ത്യൻ നാവിക സേനയുടെ അഞ്ചാമത് സ്കോർപ്പിയൻ ക്ലാസ് അന്തർവാഹിനിയുടെ പേര്- Vagir
- പ്രോജക്ട് - 75 പ്രകാരം രാജ്യത്ത് നിർമിച്ച ഈ മുങ്ങിക്കപ്പൽ രൂപകൽപന ചെയ്തത് ഫ്രഞ്ച് നാവിക പ്രതിരോധ കമ്പനിയായ ഡി.സി.എൻ.എസ്. ആണ്.
30. A Promised Land (വാഗ്ദത്തഭൂമി) ആരുടെ ഓർമക്കുറിപ്പുകളാണ്- ബരാക് ഒബാമ
- 2009 മുതൽ 2017- വരെ യു.എ സ്. പ്രസിഡന്റായിരിക്കെയുള്ള ഒബാമയുടെ ഓർമക്കുറിപ്പുകളാണ് ഇത്.
- സമകാലീനരായ ലോക നേതാക്കൾക്കൊപ്പം രാഹുൽഗാന്ധി ഉൾപ്പെടെയുള്ളവരെപ്പറ്റിയുള്ള പുസ്തകത്തിലെ പരാമർശങ്ങൾ വലിയ മാധ്യമശ്രദ്ധ നേടിയിരുന്നു. അൽഖായിദ തലവനായ ഒസാമ ബിൻലാദന്റെ 2011- ലെ വധം ഉൾപ്പെടെയുള്ള സംഭവങ്ങളും പുസ്തകത്തിൽ പരാമർശിക്കപ്പെടുന്നു.
31. ഗുരുവായൂർ ദേവസ്വത്തിന്റെ ശ്രീഗുരുവായൂരപ്പൻ ചെമ്പൈ സ്മാരക പുരസ്കാരം നേടിയത്- മണ്ണൂർ രാജകുമാരനുണ്ണി
- ചെമ്പൈ ഭാഗവതരുടെ ശിഷ്യനും കർണാടക സംഗീതജ്ഞനുമാണ്.
32. 2020- ലെ ദീപാവലി പ്രധാനമന്ത്രി നരേന്ദ്രമോദി ആഘോഷിച്ചത് എവിടെയാണ്- രാജസ്ഥാനിലെ ലോംഗോവാലയിൽ
33. രാജ്യത്ത് നോട്ട് അസാധുവാക്കലിൻറ എത്രാം വാർഷികമാണ് 2020 നവംബർ എട്ടിന് നടന്നത്- നാല്
- 2016 നവംബർ 8- ന് രാത്രിയാണ് പ്രധാനമന്ത്രി 500, 1000 രൂപ നോട്ടുകൾ അസാധുവായി പ്രഖ്യാപിച്ചത്.
34. കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും തടയാൻ രൂപം നൽകിയ പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ നിന്ന് പിന്മാറിയ രാജ്യം- യു.എസ്.എ.
- ലോകാരോഗ്യ സംഘടനയിൽ നിന്ന് നേരത്തേ യു.എസ്. പിന്മാറിയിരുന്നു
35. നവംബർ 16- ന് ബിഹാർ മുഖ്യ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നിതീഷ് കുമാർ തുടർച്ചയായി എത്രാം തവണയാണ് ആ പദവിയിലെത്തിയത്- നാലാം തവണ
No comments:
Post a Comment