Saturday, 21 November 2020

Current Affairs- 21/11/2020

1. കാട്ടാനകളെ സംരക്ഷിക്കുന്നതിനായി അടുത്തിടെ ആന്റി ഇലക്ട്രോക്യൂഷൻ സെല്ലുകൾ ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം- പശ്ചിമബംഗാൾ  


2. സാമ്പത്തിക രംഗത്തെ സാങ്കേതിക വിദ്യയുടെ സ്വാധീനത്തെക്കുറിച്ച് പഠിക്കുന്നതിനായി അടുത്തിടെ RBI രൂപം നൽകിയ ഇന്നവേഷൻ ഹബ്ബിന്റെ ചെയർമാനായി നിയമിതനായ വ്യക്തി- ക്രിസ് ഗോപാലകൃഷ്ണൻ

  • ഇൻഫോസിസിന്റെ സഹസ്ഥാപകനും മുൻ ചെയർമാനുമായിരുന്നു 


3. 2024- ൽ വനിതകളെ ആദ്യമായി ചന്ദ്രനിൽ എത്തിക്കുന്നതിനുള്ള നാസയുടെ ദൗത്യം- Artemis 


4. 2020 നവംബറിൽ എൻ. സി. ശേഖർ ഫൗണ്ടേഷൻ ഏർപ്പെടുത്തുന്ന എൻ.സി.ശേഖർ പുരസ്കാരത്തിന് അർഹയായത്- മീനാക്ഷി ടീച്ചർ 


5. ‘Hitman : The Rohit Sharma Story' എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- Vijay Lokapally, G Krishnan


6. 2020 നവംബറിൽ OTT പ്ലാറ്റ്ഫോമുകൾ, ഓൺലൈൻ ന്യൂസ് പോർട്ടലുകൾ തുടങ്ങിയവയെ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിൽ ആക്കിയ രാജ്യം- ഇന്ത്യ 


7. 2020 നവംബറിൽ കമ്മീഷൻ ചെയ്ത ഇന്ത്യൻ നാവികസേനയുടെ അഞ്ചാമത് Scorpene Class അന്തർവാഹിനി- INS Vagir 


8. തമിഴ്നാട് സർവകലാശാലയുടെ പാഠ്യ പദ്ധതിയിൽ നിന്നും ഒഴിവാക്കപ്പെട്ട ‘വാക്കിങ് വിത് ദി കോമേഡ്സ്' എന്ന പുസ്തകത്തിന്റെ രചയിതാവ്- അരുന്ധതി റോയ് 


9. 2020 നവംബറിൽ Institute of Teaching and Research in Ayurveda നിലവിൽ വരുന്നത്- ജാംനഗർ (ഗുജറാത്ത്) 


10. 2020 നവംബറിൽ ഇന്ത്യയിലെ ആദ്യ Sandalwood Museum നിലവിൽ വരുന്നത്- മൈസൂർ (കർണ്ണാടക) 


11. ‘I am No Messiah' എന്ന പുസ്തകത്തിന്റെ രചയിതാവ്- Sonu Sood 


12. ജലസംരക്ഷണ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് കേന്ദ്ര ജൽശക്തി മന്ത്രാലയത്തിന്റെ 2019- ലെ ദേശീയ പുരസ്കാരം നേടിയ സംസ്ഥാനം- തമിഴ്നാട്


13. കെ. രാഘവൻ മാസ്റ്റർ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക് ലഭിച്ചു.  


14. മാർത്തോമ സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത അന്തരിച്ചു.  


15. ബ്രഹ്മാസ് സൂപ്പർ സോണിക് ക്രൂസ് മിസൈലിന്റെ നാവികപ്പതിപ്പ് അറബിക്കടലിൽ നിന്ന് വിജയകരമായി പരീക്ഷിച്ചു.  


16. മലയാള സിനിമയിലെ ആദ്യകാല സംവിധായകനായ പി. ഗോപീകുമാർ അന്തരിച്ചു.


17. കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേക്ഷണം ചെയ്യുന്ന ഫസ്റ്റ്ബെൽ ഡിജിറ്റൽ മുഴുവൻ ക്ലാസുകളും വീഡിയോ ഓൺ ഡിമാൻഡ് രൂപത്തിൽ ഒരു പൊതു സൈറ്റിൽ ലഭ്യമാക്കുന്ന സംവിധാനം കൈറ്റ് ഏർപ്പെടുത്തി.


18. പി.എസ്.സി വഴിയുള്ള നിയമനങ്ങളിൽ സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു


19. ബീഹാറിലെ ഡെപ്യൂട്ടി മുഖ്യമന്ത്രിമാരായി നിയമിതരായവർ- രേണു ദേവി, തർകിഷോർ പ്രസാദ്


20. ബീഹാറിലെ ആദ്യ വനിത ഡെപ്യൂട്ടി മുഖ്യമന്ത്രി- രേണു ദേവി


21. 2020 നവംബറിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ഡോ. മോഹൻകുമാർ അവാർഡിന് അർഹനായത്- ജേക്കബ് പുന്നൂസ്


22. 2020 നവംബറിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കിറ്റ് സ്പോൺസർ ആയി BCCI പ്രഖ്യാപിച്ചത്- MPL Sports


23. 2022- ലെ ലോക പുസ്തക തലസ്ഥാനമായി UNESCO തിരഞ്ഞെടുത്തത്- Guadalajara (മെക്സിക്കോ)


24. 2030 ഓടുകുടി സമ്പൂർണ സാക്ഷരത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആരംഭിക്കുന്ന പുതിയ സാക്ഷരതാ പദ്ധതി- Padna Likna Abhiyan


25. 2020 നവംബറിൽ ലോകത്തിലെ 500 സുപ്പർ കമ്പ്യൂട്ടറുകളിൽ 63-ാം സ്ഥാനം നേടിയ ഇന്ത്യൻ സൂപ്പർ കമ്പ്യൂട്ടർ- Param Sidhi  


26. 2022- ലെ Women's - U 17 Football World Cup- ന്റെ വേദി- ഇന്ത്യ  


27. 2020 നവംബറിൽ ഹിമാചൽ പ്രദേശിൽ ആരംഭിച്ച മൊബൈൽ മെഡിക്കൽ യൂണിറ്റ്- Jeevan Dhara 


28. 2020 നവംബറിൽ പശുക്കളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി Gau Cabinet ആരംഭിക്കുന്ന സംസ്ഥാനം- മധ്യപ്രദേശ്


29. 'Reporting India : My Seventy year Journey as a Journalist' എന്ന പുസ്തകത്തിന്റെ രചയിതാവ്- Prem Prakash (ANI ചെയർമാൻ)


30. 2020- ലെ സംസ്ഥാന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന ബാലറ്റിന്റെ നിറം- 

  • ഗ്രാമപഞ്ചായത്ത്- വെള്ള 
  • ബ്ലോക്ക് പഞ്ചായത്ത്- പിങ്ക് 
  • ജില്ല പഞ്ചായത്ത്- ആകാശ നീല 
  • മുൻസിപ്പാലിറ്റി കോർപ്പറേഷൻ- വെള്ള

31. 2020- ലെ മാതൃഭൂമി സാഹിത്യ പുരസ്കാരത്തിന് അർഹനായത്- കെ. സച്ചിദാനന്ദൻ


32. 2020 നവംബറിൽ AILIndia Council for Technical Education (AICTE)- യുടെ നേത്യത്വത്തിൽ വനിതാ ശാക്തീകരണം ലക്ഷ്യമിട്ട് വിതരണം ചെയ്യുന്ന പുരസ്കാരം- Lilavati Awards


33. 2020 നവംബറിൽ Reserve Bank Innovation Hub (RBIH)- ന്റെ പ്രഥമ ചെയർമാനായി നിയമിതനായത്- Senapathy (Kris) Gopalakrishnan


34. Moldova- യുടെ ആദ്യ വനിതാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- Maia Sandu 


35. 2020 നവംബറിൽ Election Commission of India, State Icon of Punjab ആയി നിയമിച്ച ബോളിവുഡ് താരം- Sonu Sood 

No comments:

Post a Comment