Saturday, 21 November 2020

Current Affairs- 20/11/2020

1. റിസർവ് ബാങ്ക് ഇന്നവേഷൻ ഹബ്ബിന്റെ ആദ്യ ചെയർമാനായി നിയമിതനായത് ആര്- ക്രിസ് ഗോപാലകൃഷ്ണൻ (ഇൻഫോസിസ് സഹസ്ഥാപകൻ)

2. ബീഹാറിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയാര്- രേണു ദേവി


3. ഇന്റർനാഷണൽ ടോളറൻസ് ദിനമെന്ന്- നവംബർ 16


4. കേരള സ്കൂൾ പാഠ്യപദ്ധതിയിലുൾപ്പെടുത്തിയ പുതിയ വിഷയമേത്- മാനസികാരോഗ്യം


5. രാജ്യത്തെ മികച്ച 10 സർക്കാർ സ്കൂളുകളുടെ ലിസ്റ്റിൽ ഒന്നാമതെത്തിയ കേരളത്തിലെ സ്കൂൾ- കേന്ദ്രീയ വിദ്യാലയം, പട്ടം 

  • എഡ്യൂക്കേഷൻ വേൾഡ് ഇന്ത്യ സ്കൂൾ റാങ്കിംഗ് നടത്തുന്ന സർവ്വേയിൽ നാലാമതായി ആണ് പട്ടം കെ വി ഒന്നാമതെത്തുന്നത് 

6. രണ്ടാമത് നാഷണൽ വാട്ടർ അവാർഡ്സിൽ ഒന്നാം സ്ഥാനം നേടിയത്- തമിഴ്നാട് 

  • രണ്ടാം സ്ഥാനം- മഹാരാഷ്ട്ര  
  • മൂന്നാം സ്ഥാനം- രാജസ്ഥാൻ 

7. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ സിംഗിൾ ലൈൻ മോട്ടോറബിൾ സസ്പെൻഷൻ ബ്രിഡ്ജ്- Dobra Chanti Bridge, ഉത്തരാഖണ്ഡ് 


8. 2020 ഇന്റർനാഷണൽ ടേബിൾ ടെന്നീസ് ഫെഡറേഷൻ വുമൺസ് വേൾഡ് കപ്പ് ജേതാവ്- ചെൻ മെങ് (ചൈന) 


9. 2020 നവംബറിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഡയറക്ടറായി നിയമിതയാകുന്ന ആദ്യ വനിത- ആലിയ സഫർ


10. 2020 നവംബറിൽ ഇന്ത്യൻ നാവികസേനയ്ക്ക് മുതൽക്കൂട്ടായി നീറ്റിൽ ഇറങ്ങിയ അഞ്ചാം തലമുറ സ്കോർപിൻ ക്ലാസ് അന്തർവാഹിനി- INS വാഗിർ  


11. 2020-21 ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ മലയാളി- സനിൽ ദീപ് 

  • അമേച്വർ റേഡിയോ ദിന (ഏപ്രിൽ 18) ത്തിന്റെ ഭാഗമായി വർഷംതോറും കൊല്ലം അമേച്വർ റേഡിയോ ലീഗ് നടത്തി വരുന്ന മത്സരത്തിൽ 2007 മുതൽ 2020 വരെ തുടർച്ചയായി വിജയം നേടുന്നത് സനിൽ ദീപാണ്. ഇത് ദേശീയ റെക്കോർഡ് ആയതോടെയാണ് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത് 

12. ബോസ്റ്റണിലെ 6-ാമത് കാലിഡോസ്കോപ്പ് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത്- ബിരിയാണി (സംവിധായകൻ- സജിൻ ബാബു) 

  • മികച്ച നടി- കനി കുസൃതി (ചിത്രം- ബിരിയാണി) 
  • ഹിന്ദി, മറാത്തി, ബംഗാളി, ഗുജറാത്തി, തമിഴ് ഭാഷകളിൽ നിന്നുള്ള സിനിമകൾക്കൊപ്പം മത്സരിച്ച് ഏക മലയാള ചിത്രമാണ് ബിരിയാണി 

13. ഇന്ത്യ - റഷ്യ സംരംഭമായ ബ്രഹ്മാസ് മിസൈൽ ഇന്ത്യയിൽ നിന്ന് വാങ്ങുന്ന രാജ്യം- ഫിലിപ്പെൻസ് 

  • ഇതോടെ ഇന്ത്യൻ ആയുധങ്ങൾ വാങ്ങുന്ന ആദ്യ ദക്ഷിണ പൂർവേഷ്യൻ രാജ്യമാകും ഫിലിപ്പെൻസ് 

14. 2020 വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ആയി നിയമിതനായത്- റോൺ ക്ലെയിൻ 


15. ഈ വർഷത്തെ മിസ് ഇന്റർകോണ്ടിനെന്റൽ ന്യൂസിലൻഡ് കിരീടം നേടിയ ട്രാൻസ്ജെൻഡർ- ഏരിയൽ കൈൽ


16. മലങ്കര മാർത്തോമാ സഭയുടെ ഇരുപത്തിരണ്ടാമത് മെത്രാപ്പോലീത്തയായി ചുമതലയേറ്റത്- ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് 


17. പ്രഥമ ആചാര്യ പുരസ്കാരത്തിന് അർഹനായത്- മുനി നാരായണ പ്രസാദ് 

  • അദ്വൈത മതാചാര്യനായിരുന്ന ധർമ്മാനന്ദ ഗുരുവിന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ ശിഷ്യനായ ഗുരു ജ്ഞാനാനന്ദൻ സ്വാമി ഏർപ്പെടുത്തിയതാണ് ഈ പുരസ്കാരം. പുരസ്കാരതുക- 1,00,000/

18. സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനുളള മുഖ്യമന്ത്രിയുടെ 2019- ലെ അവാർഡ് നേടിയത്- മണ്ണുത്തി സ്റ്റേഷൻ, പത്തനംതിട്ട 

  • രണ്ടാംസ്ഥാനം- പാമ്പാടി സ്റ്റേഷൻ, കോട്ടയം 
  • മൂന്നാം സ്ഥാനം- തമ്പാനൂർ സ്റ്റേഷൻ, തിരുവനന്തപുരം 

19. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി 45 മിനിട്ടിനുള്ളിൽ 6,06,569 ലക്ഷം ചെരാതുകൾ തെളിയിച്ച് രണ്ടാമതും ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ നഗരം- അയോധ്യ


20. 2020 നവംബർ 15-ന് അന്തരിച്ച ഫ്രഞ്ച് സർക്കാരിന്റെ കമാൻഡർ ഓഫ് ദ ഓർഡർ ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്സ് പുരസ്കാരം ലഭിച്ച ആദ്യ ഇന്ത്യാക്കാരൻ- സൗമിത്ര ചാറ്റർജി 


21. ശാസ്ത്രീയ പഠനത്തിനായി ചൊവ്വയിൽ നിന്ന് ഭൂമിയിലേക്ക് സാമ്പിളുകൾ എത്തിക്കുന്നതിനുളള മാസ്സ് സാമ്പിൾ റിട്ടേൺ പ്രോഗ്രാമിന് തയ്യാറെടുക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ ഗവേഷണ ഏജൻസി- നാസ


22. പ്രപഞ്ചത്തിലെ ഏറ്റവും ഭയാനകമായ ശബ്ദം പുറത്തു വിട്ടത്- നാസ

  • ഹെലിക്സ് എന്ന നെബുലയുടെ ശബ്ദത്തിന്റെ സോണിഫിക്കേഷൻ വീഡിയോയാണ് നാസ പുറത്ത് വിട്ടത് 
  • നക്ഷത്രാന്തരീയ ധൂളികൾ ഹൈഡ്രജൻ വാതകങ്ങൾ, പ്ലാസ്മ എന്നിവ നിറഞ്ഞ ഡേറ്റ ശബ്ദ രൂപത്തിലേക്ക് മാറ്റുന്നതാണ് സോണിഫിക്കേഷൻ 
  • പൊടിപടലങ്ങൾ, ഹൈഡ്രജൻ വാതകം, പ്ലാസ്മ എന്നിവ നിറഞ്ഞ മേഘങ്ങളാണ് നെബുലകൾ 

23. അമേരിക്കയിൽ കൊവിഡ്  പ്രതിരോധത്തിനായി നിയമിച്ച ഉപദേശക സംഘത്തിൽ ഉൾപ്പെടുന്ന ഇന്ത്യൻ വംശജർ- ഡോ. വിവേക് മൂർത്തി, അതുൽ ഗവാൻഡെ, സെലിൻ ഗൗണ്ടർ 


24. ബഹ്റൈന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റത്- പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ 


25. 2020 നവംബറിൽ ഐക്യരാഷ്ട്രസഭയുടെ ഭരണ സാമ്പത്തിക ഉപദേശക സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ നയതന്ത്രജ്ഞ- വിദിഷ മൈത്ര 


26. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആന്റ് ടെക്നോളജ യുടെ പുതിയ ഡയറക്ടറായി നിയമിതനായത്- ഡോ. കെ. ജയകുമാർ 


27. മത്സ്യബന്ധന മേഖലയിൽ സുസ്ഥിര വരുമാനം ഉറപ്പാക്കുന്നതിനും ശുദ്ധമായ മത്സ്യാത്പന്നങ്ങളുടെ സംസ്കരണവും വിപണനവും പ്രോത്സാഹി പ്പിക്കുന്നതിനുമായി കേരള സർക്കാർ ആരംഭിച്ച പദ്ധതി- പരിവർത്തനം 


28. 2020- ലെ women's T20 Challenge ക്രിക്കറ്റ് ടൂർണമെന്റ് ജേതാക്കൾ- Trailblazers (റണ്ണേഴ്സ് അപ്പ്- സുപ്പർ നോവാസ്) 


29. 2020 നവംബറിൽ ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ Single lane Motorable Suspension Bridge- Dobra Chanti Bridge (ഉത്തരാഖണ്ഡ്)


30. ഏറ്റവും പ്രായം കുറഞ്ഞ കമ്പ്യൂട്ടർ പ്രോഗ്രാമർ എന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ ആറു വയസ്സുകാരൻ- അർഹാം ഓം തൽസാനിയ (ഗുജറാത്ത്)  (പൈത്തൺ പ്രോഗ്രാമിങ് ലാംഗ്വേജിൽ അർഹാം കഴിവ് തെളിയിച്ചത്

31. 2022- ലെ അണ്ടർ 17 വുമൺസ് ഫുട്ബോൾ ലോകകപ്പ് വേദി- ഇന്ത്യ  

  • 2021 ഇന്ത്യയിൽ നടക്കേണ്ടിയിരുന്ന അണ്ടർ- 17 വുമൺസ് ഫുട്ബോൾ ലോകകപ്പ് റദ്ദാക്കി. 

32. 2022- ലെ അണ്ടർ ട്വന്റി 20 വനിതാ ഫുട്ബോൾ ലോകകപ്പ് വേദി- കോസ്റ്റാറിക്ക 


33. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക കിറ്റ് സ്പോൺസറായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടത്- എം.പി.എൽ. സ്പോർട്സ് 


34. അടുത്തിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഡയറക്ടറായി വീണ്ടും നിയമിതനായ വ്യക്തി- സഞ്ജയ് കുമാർ മിശ്ര 


35. കേരളത്തിന് പുറത്തു നിന്നുള്ള കുട്ടികൾക്ക് ശ്രീചിത്രയിൽ സൗജന്യ ചികിത്സ നൽകി വന്നിരുന്നത് കേന്ദ്ര സർക്കാരിന്റെ ഏത് പദ്ധതിക്ക് കീഴിലായിരുന്നു- രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യകം പദ്ധതി

No comments:

Post a Comment