Sunday, 8 November 2020

General Knowledge in Indian Constitution Part- 6

1. ഇന്ത്യാ ഗവൺമെന്റിന്റെ  മൂന്ന് ഘടകങ്ങളേതെല്ലാം- നിയമനിർമാണവിഭാഗം, കാര്യനിർവഹണവിഭാഗം, നീതിന്യായവിഭാഗം 


2. നിയമങ്ങൾ വ്യാഖ്യാനിക്കുന്നത് ഗവൺമെന്റിന്റെ ഏതു ഘടകമാണ്- നീതിന്യായം


3. ഇന്ത്യയുടെ നിയമനിർമാണ സഭയേത്- ഇന്ത്യൻ പാർലമെന്റ് 


4. ആരെല്ലാം കൂടി ചേർന്നതാണ് ഇന്ത്യൻ നിയമനിർമാണസഭ- രാഷ്ടപതി, ലോക്സഭ & രാജ്യസഭ


5. ഇന്ത്യൻ പാർലമെന്റ് ഏതു തരം നിയമനിർമാണ സഭയ്ക്ക് ഉദാഹരണമാണ്- ദ്വിമണ്ഡല നിയമനിർമാണ സഭ


6. ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭയെന്നറിയപ്പെടുന്നത് ഏത്- രാജ്യസഭ


7. സംസ്ഥാനങ്ങളുടെ കൗൺസിൽ എന്നുവിളിക്കപ്പെടുന്ന സഭയേത്- രാജ്യസഭ


8. ഇന്ത്യൻ പാർലമെന്റിന്റെ സ്ഥിരം സഭയേത്- രാജ്യസഭ


9. രാജ്യസഭയിലെ പരമാവധി അംഗസംഖ്യ എത്ര- 250


10. രാജ്യസഭയുടെ അധ്യക്ഷസ്ഥാനം വഹിക്കുന്നതാര്- ഉപരാഷ്ട്രപതി   


11. രാജ്യ സഭാംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനുള്ള അവകാശം ആർക്കാണ്- എം.എൽ.എ.മാർക്ക് 


12. രാജ്യസഭ രൂപവത്കരിച്ചത് എന്ന്- 1952 ഏപ്രിൽ 3 


13. 1952- ലെ രൂപവത്കരണത്തിനു ശേഷം ആദ്യത്തെ രണ്ടുവർഷം രാജ്യസഭ അറിയപ്പെട്ടത് ഏതുപേരിലാണ്- കൗൺസിൽ ഓഫ് സ്റ്റേറ്റ്സ് 


14. കൗൺസിൽ ഓഫ് സ്റ്റേറ്റ്സ് രാജ്യസഭ എന്ന് നാമകരണം ചെയ്യപ്പെട്ടതെപ്പോൾ- 1954 ഓഗസ്റ്റ് 


15. ഒരു രാജ്യസഭാംഗത്തിന്റെ കാലാവധി എത്രവർഷമാണ്- ആറുവർഷം  


16. എത്ര വർഷം കൂടുമ്പോഴാണ് രാജ്യസഭയിലെ മൂന്നിലൊന്ന് അംഗങ്ങൾ കാലാവധി പൂർത്തിയാക്കുന്നത്- 2 


17. കേരളത്തിൽ നിന്നുള്ള രാജ്യസഭാ സീറ്റുകളുടെ എണ്ണം എത്ര- 9


18. ലോക്സഭ രൂപവത്കരിക്കപ്പെട്ടതെന്ന്- 1952 ഏപ്രിൽ 17 


19. ഹൗസ് ഓഫ് ദ പീപ്പിൾ എന്നറിയപ്പെടുന്നത്- ലോക്സഭ


20. ഭരണഘടന പ്രകാരം ഇപ്പോൾ ലോകസഭയിലെ പരമാവധി അംഗസംഖ്യ എത്ര- 550


21. ഇന്ത്യൻ പാർലമെന്റിനെക്കുറിച്ച് വിവരിക്കുന്ന ഭരണഘടനയുടെ ഭാഗം ഏത്- ഭാഗം V


22. രാജ്യസഭാംഗമാകാനുള്ള കുറഞ്ഞ പ്രായം എത്ര- 30 വയസ്സ്  


23. ലോക്സഭാംഗമാകാനുള്ള കുറഞ്ഞ പ്രായം എത്ര- 25 വയസ്സ്  


24. ലോക്സഭയുടെ അധ്യക്ഷ പദവിയിലിരിക്കുന്നതാര്- സ്പീക്കർ 


25. ലോക്സഭ പിരിച്ചുവിടാനുള്ള അധികാരം ആർക്കാണ്- രാഷ്ട്രപതി 


26. പാർലമെന്റിന്റെ  സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നതാര്- സ്പീക്കർ


27. ഇന്ത്യൻ ഭരണ സംവിധാനത്തിൽ കാര്യനിർവഹണ വിഭാഗത്തിന്റെ  തലവനാര്- രാഷ്ട്രപതി


28. ഒരു ധനബിൽ ആദ്യം അവതരിപ്പിക്കുന്നത് ഏതു സഭയിലാണ്- ലോക്സഭ 


29. യോഗ്യത അടിസ്ഥാനമാക്കി നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥർ ഏതു കാര്യ നിർവഹണ വിഭാഗത്തിൽപ്പെടുന്നു- സ്ഥിരം കാര്യ നിർവഹണ വിഭാഗം 


30. ഇന്ത്യയിലെ പരമോന്നത നീതി പീഠം ഏതാണ്- സുപ്രിം കോടതി 


31. ഇന്ത്യയുടെ സർവസൈന്യാധിപനായി പ്രവർത്തിക്കുന്നതാര്- രാഷ്ട്രപതി


32. കേന്ദ്രമന്ത്രിസഭയുടെ തലവനാര്- പ്രധാനമന്ത്രി

 

33. ഇന്ത്യൻ രാഷ്ട്രപതിയുടെ നിയമന കാലയളവ് എത്രവർഷമാണ്- 5 വർഷം


34. സുപ്രീം കോടതിയിലെ ജഡ്മിമാരെ നിയമിക്കുന്നതാര്- രാഷ്ട്രപതി 


35. സംസ്ഥാന കാര്യനിർവഹണ വിഭാഗത്തിന്റെ തലവനാര്- ഗവർണർ


36. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനവകാശമുള്ളത് ആർക്കെല്ലാം- പാർലമെന്റിലെയും നിയമസഭകളിലെയും അംഗങ്ങൾക്ക്


37. രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാൻ വേണ്ട കുറഞ്ഞ പ്രായം എത്രയാണ്- 35 വയസ്സ്


38. ഇന്ത്യൻ രാഷ്ട്രപതിയായ ഏക മലയാളിയാര്- കെ.ആർ. നാരായണൻ 


39. രാഷ്ട്രപതിയെ തത്സ്ഥാനത്തു നിന്ന് നീക്കം ചെയ്യുന്ന നടപടിയേത്- ഇംപീച്ച്മെൻറ് 


40. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അധികാരമാർക്കാണ്- രാഷ്ട്രപതിക്ക് 


41. ഇന്ത്യൻ ഭരണഘടനയനുസരിച്ച് എത്രവിധം അടിയന്തരാവസ്ഥകളാണ് പ്രഖ്യാപിക്കാൻ കഴിയുന്നത്- മൂന്നുതരം 


42. കുറ്റവാളികൾക്ക് മാപ്പു നൽകുന്നതിനും ശിക്ഷയിൽ ഇളവു നൽകുന്നതിനുമുള്ള രാഷ്ട്രപതിയുടെ അധികാരത്ത എന്തുവിളിക്കുന്നു- രാഷ്ട്രപതിയുടെ ജുഡീഷ്യൽ അധികാരം


43. ലോക്സഭയും രാജ്യസഭയും പാസാക്കുന്ന ബില്ലുകൾ നിയമമാകണമെങ്കിൽ ആരാണ് അതിൽ ഒപ്പുവെക്കേണ്ടത്- രാഷ്ട്രപതി


44. ഒരുവർഷത്തിൽ എത്രതവണയാണ് ലോക്സഭ സമ്മേളിക്കേണ്ടത്- മൂന്നുതവണ


45. രണ്ടു ലോക്സഭാ സമ്മേളനങ്ങൾക്കിടയിലെ പരമാവധി കാലാവധി എത്രയാണ്- 6 മാസം

No comments:

Post a Comment