1. കേരളത്തിലെ റബ്ബർ മേഖലയെ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആരംഭിക്കുന്ന CIAL (Cochin International Airport Limited) മോഡൽ കമ്പനി- കേരള റബർ ലിമിറ്റഡ്
2. Indian National Academy of Engineering (INAE) ഏർപ്പെടുത്തിയ Innovative Student Project Award 2020- ൽ best PhD thesis വിഭാഗത്തിൽ പുരസ്കാരം നേടിയ മലയാളി- ആശാ ദാസ്
3. 2020 നവംബറിൽ കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കുന്നത്- പർപ്പിൾ ഫ്രോഗ്
- ശാസ്ത്രീയനാമം- നാസിക ബട്രാക്കസ് സഹ്യാദ്രെൻസിസ്
4. 2019- ലെ National Water Awards- ൽ Best State വിഭാഗത്തിൽ പുരസ്കാരം നേടിയ സംസ്ഥാനം- തമിഴ്നാട്
5. The Coward and the Sword എന്ന കുട്ടികളുടെ പുസ്തകത്തിന്റെ രചയിതാവ്- Jugal Hansraj
6. How to be a Writer എന്ന പുസ്തകത്തിന്റെ രചയിതാവ്- Ruskin Bond
7. 2020 നവംബറിൽ അന്തരിച്ച മുൻ സിക്കിം മുഖ്യമന്ത്രി- Sanchaman Limboo
8. ഓൺലൈൻ ദൃശ്യ മാധ്യമ പ്ലാറ്റ്ഫോമുകളായ നെറ്റ് ഫ്ളിക്സ്, ആമസോൺ പ്രൈം വീഡിയോ തുടങ്ങിയവയുടെ നിയന്ത്രണം അടുത്തിടെ ഏറ്റെടുത്ത കേന്ദ്ര മന്ത്രാലയം- കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം
9. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏറ്റവുമധികം തുക ചെലവഴിച്ച ഇന്ത്യക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത്- അസിം പ്രേംജീ (വിപ്രോ ചെയർമാൻ)
- മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് മുന്നിൽ
10. അടുത്തിടെ അന്തരിച്ച ബഹ്റൈൻ പ്രധാനമന്ത്രി- ശൈഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ
- ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദം അലങ്കരിച്ച വ്യക്തി
11. ഗുജറാത്തിലെ കെവാഡിയയിൽ ഇന്ത്യയിലെ ആദ്യത്തെ സീ പ്ലെയിൻ സർവ്വീസ് ആരംഭിച്ചതിനെത്തുടർന്ന് ഇന്ത്യയിലുടനീളം 14 എയറോഡ്രാമുകൾ കൂടി സ്ഥാപിക്കുന്നതിനായി അടുത്തിടെ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി- ഉഡാൻ
12. ഇന്ത്യ മൈഗ്രേഷൻ അടുത്തിടെ പുറത്തിറക്കിയ 'ഇന്റർസ്റ്റേറ്റ് മൈഗ്രന്റ്’ പോളിസി ഇൻഡെക്സ് (ഇംപെക്സ്) 2019 സൂചികയിൽ ഒന്നാമതെത്തിയ സംസ്ഥാനം- കേരളം
13. 2020 നവംബറിൽ കേന്ദ്ര സർക്കാർ പദ്ധതിയായ ‘Namami Gange Programme'- ന്റെ Brand Ambassader ആയി തെരഞ്ഞെടുക്കപ്പെട്ട പ്രമുഖ Comic Cartoon കഥാപാത്രം- Chacha Chaudhary
14. 2020 നവംബറിൽ ഇന്ത്യൻ നാവിക സേനയുടെയും, ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെയും നേതൃത്വത്തിൽ നടന്ന തീരദേശ സുരക്ഷാ അഭ്യാസം- SAGARKAVACH
15. കിഫ്ബിയുടെ സഹായത്തോടെ ലോകത്തിലെ ഏറ്റവും വലിയ ആന പുനരധിവാസ കേന്ദ്രം നിലവിൽ വരുന്നത്- കോട്ടൂർ, തിരുവനന്തപുരം
16. ഓൺലൈനിലൂടെ കുട്ടികളുടെ സർഗാത്മകശേഷി പരിപോഷിപ്പിക്കാനും കലാ കായിക പ്രവൃത്തി പരിചയ മേഖലകളിലെ ശേഷി പ്രയോജനപ്പെടുത്താനും പഠനാഭിമുഖ്യം വളർത്താനും വേണ്ടി ആരംഭിക്കുന്ന പദ്ധതി- വിദ്യാരവം
17. കോവിഡ് കാലത്ത് ഉത്തരവാദിത്ത്വ ടൂറിസം മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചതിന് 2020 നവംബറിൽ World Travel Mart London- ന്റെ Highly commended Award നേടിയത്- കേരള ടൂറിസം വകുപ്പ്
18. കേരളത്തിലെ ആദ്യ സർക്കാർ ആയുർവേദ നേത്രരോഗ സ്പെഷ്യാലിറ്റി ആശു പ്രതി നിലവിൽ വന്നത്- ചാലക്കുടി, തൃശ്ശൂർ
19. ‘Jugalbandi-The BJP Before Modi' എന്ന പുസ്തകത്തിന്റെ രചയിതാവ്- Vinay Sitapati
20. 2020 നവംബറിൽ ISRO വിക്ഷേപിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹം- EOS 1
- വിക്ഷേപണ തീയതി- 2020 നവംബർ 7
- വിക്ഷേപണ വാഹനം- PSLV-C49
21. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലത്തിന്റെ പുതിയ പേര്-Ports Shipping & Water Ways മന്ത്രാലയം
22. ഏറ്റവും പ്രായം കുറഞ്ഞ കമ്പ്യൂട്ടർ പ്രോഗ്രാമർ എന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ ആറുവയസ്സുകാരൻ- അർഹാം ഓം തൽസാനിയ (ഗുജറാത്ത്)
- പൈത്തൺ പ്രോഗ്രാമിങ് ലാംഗ്വേജിൽ അർഹാം കഴിവ് തെളിയിച്ചത്
23. 2020 നിയമസഭ തെരഞ്ഞെടുപ്പിൽ ബീഹാറിൽ വിജയം കൈവരിച്ച പാർട്ടി- എൻ.ഡി.എ.
- ഭരണം നിലനിർത്തിയതോടെ അഞ്ചാം തവണയും നിതീഷ് കുമാർ ബീഹാർ മുഖ്യമന്ത്രി ആകും
24. ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയുടെ താൽക്കാലിക ഡയറക്ടറായി നിയമിതനായത്- ഡോ. കെ ജയകുമാർ
25. പശ്ചിമഘട്ട മലനിരകളിലെ അപൂർവ്വയിനം പക്ഷികളെ ഉൾപ്പെടുത്തി പക്ഷി ഭൂപടം തയ്യാറാക്കുന്ന ജില്ല- പത്തനംതിട്ട
- കേരള പക്ഷി ഭൂപട നിർമ്മാണ പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ബേഡേഴ്സ് എന്ന സംഘടനയുടെ നേത്യത്വത്തിലാണ് ഭൂപടം തയ്യാറാക്കുന്നത്
26. ബയോടെക്നോളജി ഇൻഡസ്ട്രിയൽ റിസർച്ച് അസിസ്റ്റന്റ് കൗൺസിലിന്റെ (BIRAC) വനിതാ സംരംഭകർക്കുള്ള വൈനാർ പുരസ്കാരം ലഭിച്ചത്- അനുഷ അശോക്
- പോളിമർ ഉപയോഗിച്ച് വികസിപ്പിക്കുന്ന കാൻസറിനെ പ്രതിരോധിക്കാനുള്ള വാക്സിൻ ഗവേഷണത്തിനാണ് അംഗീകാരം
27. അമേരിക്കയിലെ ലോസ് ഏഞ്ചൽസ് ആസ്ഥാനമായുള്ള വിർജിൻ ഹൈപ്പർലൂപ് ഹൈസ്പീഡ് പോഡ് സംവിധാനത്തി ലൂടെയുളള മനുഷ്യരുടെ ആദ്യ യാത്രയിൽ പങ്കെടുത്തത്- ജോഷി നീഗൽ, സാറ ലുച്ചിയൻ
- ഹൈപ്പർലൂപ്പ്: ബുള്ളറ്റ് ട്രെയിനുമായി സാമ്യമുള്ള ഗതാഗത സംവിധാനമാണ് ഹൈപ്പർലൂപ്പ്. ജെറ്റ് വിമാനത്തിന്റെ വേഗതയിൽ സഞ്ചരിക്കുന്ന ഒരു ട്രെയിനായി ഇവയെ കണക്കാക്കാം. എന്നാൽ റെയിൽപ്പാളത്തിനു പകരം നീളമുള്ള ഒരു ട്യൂബിലൂടെ ആണ് ഹൈപ്പർലൂപ്പ് യാത്ര
28. ജപ്പാനിലെ പുതിയ കിരീടാവകാശിയായി പ്രഖ്യാപിച്ചത്- ഹുമിഹിതോ
29. ശ്രീഹരിക്കോട്ടയ്ക്ക് പുറത്ത് ഐ.എസ്.ആർ.ഒ. ആദ്യമായി റോക്കറ്റ് നിയന്ത്രണ കേന്ദ്രം ആരംഭിച്ചത് എവിടെ- വി.എസ്.എസ്.സി, തുമ്പ
30. ഇന്ത്യൻ ഷിപ്പിങ് മന്ത്രാലയത്തിന്റെ പുതിയ പേര്- തുറമുഖ ഷിപ്പിങ് ജലപാത മന്ത്രാലയം
31. അടുത്തിടെ അന്തരിച്ച സംവിധായകൻ ഫെർണാണ്ടോ സൊളാനസ് ഏത് രാജ്യക്കാരനാണ്- അർജന്റീന
- 2019- ലെ കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നേടിയത്- ഫെർണാണ്ടോ സൊളാനസ്
32. കൊച്ചി മെട്രോ പൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ പ്രഥമ സി.ഇ.ഒ. ആയി അധികാരമേറ്റ വ്യക്തി- ജാഫർ മാലിക്
33. കേന്ദ്രസർക്കാരുമായി സഹകരിച്ച് കേരളത്തിൽ ജല അതോറിറ്റി നടപ്പാക്കുന്ന ജലജീവൻ മിഷനായി പുറത്തിറക്കിയ ആപ്പ്- ഇ-ടാപ്പ്
34. എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ പുതിയ സി.ഇ.ഒ. ആയി നിയമിതനായ വ്യക്തി- അലോക് സിംഗ്
35. ബൊളീവിയയുടെ പ്രസിഡന്റായി അധികാരമേറ്റ വ്യക്തി- ലൂയിസ് ആർസെ
No comments:
Post a Comment