Thursday, 5 November 2020

Current Affairs- 06/11/2020

1. ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ മാച്ച് റഫറിയായി നിയമിതയായ ഇന്ത്യൻ വനിത- ജി.എസ്. ലക്ഷ്മി  

(ഐ.സി.സി.യുടെ ആസ്ഥാനം- ദുബായ്


2. കലേശ്വരം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ഏത് സംസ്ഥാനത്താണ്- തെലുങ്കാന 

  • കലേശ്വരം പദ്ധതി ഗോദാവരി നദിയിലാണ്
  • ഇന്ത്യയിലെ ഏറ്റവും നീളമുള്ള ഉപദ്വീപീയ നദിയാണ് ഗോദാവരി (1465 km) 

3. ലോക ബാഡ്മിന്റൺ കിരീടം നേടിയ ആദ്യ ഇന്ത്യൻ വനിതാതാരം- പി.വി. സിന്ധു 


4. ഡിഫൻസ് സൈബർ ഏജൻസിയുടെ ആദ്യ കമാൻഡർ ആരാണ്- മോഹിത് ഗുപ്ത  (ഡിഫൻസ് സൈബർ ഏജൻസിയുടെ ആസ്ഥാനം ഡൽഹിയാണ്


5. ഇന്ത്യയിലെ ആദ്യത്തെ എൻജിൻ രഹിത ട്രെയിൻ ഏതാണ്- ട്രെയിൻ 18 (വന്ദേഭാരത് എക്സ്പ്രസ്)  

  • കേന്ദ്ര റെയിൽവേ മന്ത്രി പിയുഷ് ഗോയൽ

6. ‘ആർട്ടിക്കിൾ-15' എന്ന സിനിമയുടെ സംവിധായകൻ ആരാണ്- അനുഭവ് സിൻഹ 

  • ജാതിയുടെയോ വർണത്തിന്റെയോ വർഗത്തിന്റെയോ ലിംഗത്തിന്റെയോ ജനനസ്ഥലത്തിന്റെയോ പേരിൽ ഇന്ത്യക്കാർക്കിടയിൽ യാതൊരു വേർതിരിവും പാടില്ല എന്നത് ആർട്ടിക്കിൾ 15 അനുശാസിക്കുന്നു. 

7. ‘വരുണ' ഏത് രാജ്യവുമായി ചേർന്ന് ഇന്ത്യ നടത്തിയ സംയുക്ത സൈനിക അഭ്യാസമാണ്- ഫ്രാൻസ് (ഫ്രഞ്ച് പ്രസിഡന്റ്- ഇമാനുവൽ മാക്രോൺ


8. 2022-ലെ ഏഷ്യൻ ഗെയിംസിന് വേദിയാകുന്ന നഗരം- ഹാങ്ഷോ (ചൈന)


9. ഐക്യ കേരളത്തിന്റെ എത്രാമത്തെ വാർഷികമാണ് 2020 നവംബർ ഒന്നിന് ആഘോഷിച്ചത്- 64 


10. പൂന്തോട്ട നിർമ്മാണം, പരിപാലനം, മറ്റ് കാർഷിക വ്യത്തികൾ എന്നിവയിൽ വനിതകളെ സജ്ജമാക്കാനുള്ള കുടുംബശ്രീയുടെ പരിശീലന പദ്ധതി- ഗ്രീൻ കാർപെറ്റ് 


11. പതിനഞ്ചാം ധനകാര്യ കമ്മീഷൻ ചെയർമാൻ- എൻ.കെ. സിംഗ് 


12. ഇന്ത്യൻ വിമാന കമ്പനിയുടെ സി.ഇ.ഒ. ആകുന്ന ആദ്യ വനിത- ഹർപ്രീത് സിംഗ് 

  • എയർ ഇന്ത്യയുടെ പ്രാദേശിക സ്ഥാപനമായ അലയൻസ് എയറിന്റെ സി.ഇ.ഒ. ആയാണ് കേന്ദ്ര സർക്കാർ ഹർപ്രീത് സിംഗിനെ നിയമിച്ചത് 

13. ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഏകദിന മത്സരങ്ങൾ നിയന്ത്രിച്ച റെക്കോർഡ് സ്വന്തമാക്കിയ പാകിസ്ഥാനി അമ്പയർ- അലീം ദാർ 

  • അലീം ദാറിന്റെ 210-ാമത് മത്സരമാണ് റാവൽപിണ്ടിയിൽ പാകിസ്ഥാനും സിംബാവേയും തമ്മിൽ നടന്നത് 
  • 209 മത്സരങ്ങൾ നിയന്ത്രിച്ച ദക്ഷിണാഫ്രിക്കകാരൻ റൂഡി കോയ്ൻ റെക്കോർഡാണ് മറികടന്നത് 

14. ലോകത്തിലെ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റായ Goni വീശിയത്- ഫിലിപ്പെൻസ് 

  • 2020 നവംബർ 1- നാണ് goni ഫിലിപ്പെൻസിന്റെ കിഴക്കൻ മേഖലയിൽ വീശിയടിച്ചത് 

15. ലോകത്തിലെ ആദ്യത്തെ SCIENTOON BOOK- ഡോ. പ്രദീപ് ശ്രീവാസ്തവ

  • SCIENTOONS ARE THE CARTOONS, BASED ON SCIENCE

16. സംസ്ഥാനമൊട്ടാകെ അതിവേഗ ഇന്റർനെറ്റ് ശൃംഖല വഴി ബന്ധിപ്പിക്കുന്നും രാജ്യത്തെ ആദ്യ സംരംഭമായ കേരള സർക്കാരിന്റെ ഫ്ളാഗ് ഷിപ്പ് പദ്ധതി- കെ ഫോൺ 


17. കേരള സർക്കാരിന്റെ ദേവസ്വം ബോർഡ് ക്ഷേത്ര കലാ അക്കാദമി പുരസ്കാരം നേടിയത്- കലാമണ്ഡലം അച്യുതാനന്ദൻ 


18. വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ കണ്ടെത്തി സംരക്ഷണം ഉറപ്പാക്കുന്നതിനായി മലപ്പുറം ജില്ലയിൽ ആരംഭിച്ച പദ്ധതി- കാവൽ പ്ലസ് 


19. 2020 നവംബറിൽ അന്തരിച്ച പ്രൊഫ. ടി.എൻ. കൃഷ്ണൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു- വയലിൻ 


20. 2020 പത്മപ്രഭ പുരസ്കാരം നേടിയത്- ശ്രീകുമാരൻ തമ്പി 


21. അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവ്വകലാശാല തയ്യാറാക്കിയ മികച്ച ശാസ്ത്രജ്ഞന്മാരുടെ ലോക റാങ്കിംഗ് പട്ടികയിൽ കേരള സർവ്വകലാശാലയിൽ നിന്ന് ഇടം നേടിയ അധ്യാപകൻ- ഡോ. ടി.എസ്. അനിരുദ്ധൻ 


22. എത്രാമത് മലബാർ നാവികാഭ്യാസമാണ് ഇന്ത്യ, ജപ്പാൻ, യു.എസ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ സംയുക്തമായി നടത്തുന്നത്- 24-ാമത് 

  • പത്ത് വർഷത്തിനിടെ നടക്കുന്ന ഏറ്റവും വലിയ നാവിക അഭ്യാസമാണ് ബംഗാൾ ഉൾക്കടലിൽ നടക്കുന്നത്) 

23. യു.എൻ. വുമണുമായി ചേർന്ന് കേന്ദ്ര സർക്കാരിന്റെ മൈ ഗവ് പ്ലാറ്റ്ഫോം സംഘടിപ്പിച്ച കോവിഡ്- 19 സ്ത്രീ ശക്തി ചലഞ്ചിൽ പുരസ്കാരം നേടിയ 'തന്മാത്ര ഇന്നവേഷൻസിനു' നേത്യത്വം നൽകിയ മലയാളി വനിതകൾ- ഡോ. അഞ്ജന രാംകുമാർ, ഡോ. അനുഷ അശോകൻ


24. ഡോ. പൽപ്പുവിന്റെ എത്രാമത് ജന്മവാർഷികമാണ് നവംബർ 2- ന് ആചരിച്ചത്- 157-ാമത് 


25. 2020 ഒ.വി. വിജയൻ സ്മാരക സാഹിത്യ പുരസ്കാരം നേടിയത്- ടി. പത്മനാഭൻ, സുഭാഷ് ചന്ദ്രൻ 

  • മരയ, എന്റെ മൂന്നാമത്തെ നോവൽ എന്നീ കവിതാസമാഹാരങ്ങൾക്കാണ് ടി. പത്മനാഭന് പുരസ്ക്കാരം 
  • സാമുദ്രശില എന്ന നോവലിനാണ് സുഭാഷ് ചന്ദ്രന് പുരസ്കാരം 

26. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ട്രെയിൻ ആരംഭിച്ച സംസ്ഥാനം- കേരളം 


27. 2020 ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ഓവറോൾ കിരീടം നേടിയത്- കേരളം 


28. ഈയടുത്ത് കേരളത്തിലെ സെക്രട്ടേറിയേറ്റിന്റെ സുരക്ഷ ഏത് സേനയ്ക്കാണ് കൈമാറിയത്- എസ്.ഐ.എസ്.എഫ് 


29. 2020 നവംബറിൽ യുനെസ്കോയുടെ ബയോസ്ഫിയർ റിസർവുകളുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ ദേശീയോദ്യാനം- പന്ന, മധ്യപ്രദേശ് 


30. രാജ്യത്തെ ആദ്യത്തെ കണ്ടൽ മ്യൂസിയം നിലവിൽ വന്നത്- കൊയിലാണ്ടി

  • ഏഷ്യയിലെ രണ്ടാമത്തെ മ്യൂസിയം

31. കേരളത്തിലെ സഹകരണ മേഖലയിലെ ഉൽപ്പന്നങ്ങളെ ഏകീകത ബ്രാൻഡിങിന് കീഴിൽ കൊണ്ടുവരുന്നതിന് ആരംഭിക്കുന്ന പദ്ധതി- ബ്രാൻഡിങ് ആൻഡ് മാർക്കറ്റിംഗ് ഓഫ് കോപ്പറേറ്റീവ് പ്രോഡക്ട്സ് 


32. ആദിവാസി ഗോത്ര തലവൻ ചെമ്പൻ കൊലുമ്പൻ മൂപ്പന്റെ നവീകരിച്ച് സ്മാരകം നിലവിൽ വന്നത്- വെളളപ്പാറ, ഇടുക്കി

  • കുറവൻ - കുറത്തി മലകളെ ബന്ധിപ്പിച്ച ഇടുക്കി ആർച്ച് ഡാം നിർമ്മിക്കാൻ സ്ഥലം കാണിച്ച ആദിവാസി ഗോത്ര തലവനാണ് കൊലുമ്പൻ മൂപ്പൻ 

33. 2020 നവംബറിൽ കോവിഡ്- 19 ബാധിച്ച് അന്തരിച്ച യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ- പി. ബിജു 


34. 2020 നവംബറിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് മോട്ടോർ വാഹന നികുതി ഒഴിവാക്കിയ സംസ്ഥാനം- തമിഴ്നാട് 


35. അടുത്തിടെ അന്തരിച്ച ഏറ്റവും കുറച്ചുകാലം മുഖ്യമന്ത്രി പദത്തിലിരുന്ന വ്യക്തി- സതീഷ് പ്രസാദ് സിംഗ് (ബീഹാർ) 

No comments:

Post a Comment