Sunday, 8 November 2020

General Knowledge About India Part- 10

1. ഇന്ത്യയെയും ഏത് അയൽരാജ്യത്തെയും വേർതിരിക്കുന്നതാണ് മഹാഭാരത് മലനിരകൾ- നേപ്പാൾ  


2. സസ്യലതാദികളുടെ സംരക്ഷണാർഥമുള്ള ലോബയാൻ പ്രസ്ഥാനം പിറവിയെടുത്ത രാജ്യമേത്- ഇന്ത്യ


3. പശ്ചിമഘട്ടത്തിലെ വൃക്ഷങ്ങളെ സംരക്ഷിക്കാനായി നിലവിൽ വന്ന അപികോ പ്രസ്ഥാനം രൂപം കൊണ്ടതെവിടെ- കർണാടകത്തിലെ ഉത്തര കന്നഡ


4. അപികോ പ്രസ്ഥാനത്തിന്റെ  ഉപജ്ഞാതാവ് ആരായിരുന്നു- പാണ്ഡുരംഗ ഹെഗ്ഡെ


5. ജൈവ-സാംസ്കാരിക വൈവിധ്യങ്ങളെ സംരക്ഷിക്കാൻ ലക്ഷ്യമിടുന്ന ‘നവ്ധാന്യ' പ്രസ്ഥാനത്തിന് 1987- ൽ രൂപംനൽകിയതാര്- വന്ദന ശിവ


6. ഇന്ത്യയുടെ കരയതിർത്തിയുടെ ദൈർഘ്യമെത്ര- 15,200 കിലോമീറ്റർ 


7. അന്താരാഷ്ട്ര അതിർത്തി, കടൽത്തീരം എന്നിവയുള്ള ഇന്ത്യയിലെ രണ്ട് രണ്ട് സംസ്ഥാനങ്ങളേവ- ഗുജറാത്ത്, പശ്ചിമബംഗാൾ 


8. ഹിമാലയംമുതൽ സമുദ്രംവരെ വ്യാപിച്ചുകിടക്കുന്ന ഏക ഇന്ത്യൻ സംസ്ഥാനമേത്- പശ്ചിമബംഗാൾ


9. മുംബൈയിലെ ചേരിനിവാസികൾക്കായി 'ഘർ ബച്ചാവോ ഘർ ബനാവാ ആന്ദോളൻ' ആരംഭിച്ചതാര്- മേധാ പട്കർ


10. ഏറ്റവും കൂടുതൽ ദൈർഘ്യ ത്തിൽ അന്താരാഷ്ട്ര അതിർത്തിയുള്ള ഇന്ത്യൻ സംസ്ഥാനമേത്- പശ്ചിമബംഗാൾ 


11. ഏതെങ്കിലും അയൽരാജ്യവുമായി ഏറ്റവുമധികം അന്തർദേശീയ അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനമേത്- പശ്ചിമബംഗാൾ  


12. ഇന്ത്യയിൽ സ്ത്രീധന വിരുദ്ധ ദിനമായി ആചരിക്കുന്ന ദിവസമേത്- നവംബർ 26


13. ടൂറിസ്റ്റ് കോംപ്ലക്സകൾക്ക് പക്ഷികളുടെ പേരുകൾ നൽകിയിട്ടുള്ളത് ഏത് സംസ്ഥാനത്താണ്- ഹരിയാണ


14. 'ഇന്ത്യയുടെ കോഹിനൂർ' എന്ന് വിളിക്കപ്പെടുന്ന സംസ്ഥാനമേത്- ആന്ധ്രാപ്രദേശ് 


15. 'ഇന്ത്യയുടെ പഴക്കൂട' എന്ന് വിളിക്കുന്നത് ഏത് സംസ്ഥാനത്തെയാണ്- ഹിമാചൽപ്രദേശ്


16. പ്രാണഹിത വന്യ ജീവിസങ്കേതം ഏത് സംസ്ഥാനത്താണ്- തെലങ്കാന


17. സാമൂഹികതിന്മകൾക്കെതിരായി 'രണ്ടാം ക്വിറ്റിന്ത്യ' പ്രസ്ഥാനം ആരംഭിച്ച സംസ്ഥാനമേത്- മഹാരാഷ്ട്ര 


18. ഇന്ത്യയിൽ ദേശീയ ഗണിതശാസ്ത്ര ദിനമായി ആചരിക്കുന്ന ഡിസംബർ 22 ആരുടെ ജന്മദിനമാണ്- ശ്രീനിവാസ രാമാനുജന്റെ  


19. ഇന്ത്യയിലെ ആദ്യത്തെ, പശുക്കളുടെ ശരണാലയമായ 'കാമധേനു ഗൗ അഭയാരണ്യ' സ്ഥാപിച്ചതെവിടെ- മധ്യപ്രദേശ് 


20. കേരളത്തിന്റെ ഏത് അയൽ സംസ്ഥാനത്തിന്റെ ടൂറിസം പരസ്യവാക്യമാണ് ‘ഒരു സംസ്ഥാനം, പല ലോകങ്ങൾ' എന്നത്- കർണാടകം 


21. കേരളത്തിന് പുറമേ ആന സംസ്ഥാന മൃഗമായ സംസ്ഥാനങ്ങൾ ഏതെല്ലാം- കർണാടകം, ജാർഖണ്ഡ് 


22. ഇന്ത്യയിലാദ്യമായി കാലാവസ്ഥാ വ്യതിയാന വകുപ്പ് നിലവിൽ വന്ന സംസ്ഥാനമേത്- ഗുജറാത്ത്


23. 'ചുവന്ന നദിയുടെയും നീല മലകളുടെയും നാട്’ എന്നറിയപ്പെടുന്ന സംസ്ഥാനമേത്- അസം


24. കേൾക്കാനുള്ള അവകാശ നിയമം നടപ്പാക്കിയ ആദ്യത്തെ സംസ്ഥാനമേത്- രാജസ്ഥാൻ


25. ഇന്ത്യയിലെ ഏറ്റവും ചെറിയ കരബന്ധിത സംസ്ഥാനം ഏത്- സിക്കിം


26. തുടക്കത്തിൽ സാർക്ക് സാറ്റലൈറ്റ് എന്നറിയപ്പെട്ടിരുന്ന ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹം ഏത്- ജി-സാറ്റ്- 9 


27. ജി-സാറ്റ്- 9 ഉപഗ്രഹം ഇപ്പോൾ അറിയപ്പെടുന്ന മറ്റൊരു പേരെന്ത്- സൗത്ത് ഏഷ്യാ സാറ്റലൈറ്റ് 


28. റൂട്ട് ദൈർഘ്യം ഏറ്റവും കൂടുതലുള്ള റെയിൽവേ സോൺ ഏത്- നോർത്തേൺ റെയിൽവ 


29. ഇന്ത്യയിൽ ഏറ്റവും ഒടുവിൽ രൂപം കൊണ്ട റെയിൽവേ സോൺ ഏത്- സൗത്ത്കോസ്റ്റ് റെയിൽവ 


30. സൗത്ത്കോസ്റ്റ് റെയിൽവേയുടെ ആസ്ഥാനമെവിടെ- വിശാഖപട്ടണം  


31. ഡെക്കാൺ പീഠഭൂമി, ബംഗാൾ ഉൾക്കടൽ എന്നിവയ്ക്കിടയിൽ സ്ഥിതിചെയ്യുന്ന മലനിര ഏത്- പൂർവഘട്ടം


32. ഇന്ത്യയിലെ ഏത് സംസ്ഥാനത്തെ സാമ്പത്തികരംഗത്തയാണ് 'മണിയോർഡർ സമ്പദ് വ്യവസ്ഥ' എന്ന് വിളിക്കുന്നത്- ഉത്തരാഖണ്ഡ്


33. ഇന്ത്യയിൽ ഏറ്റവുമധികം ചെറുകിട വ്യവസായ യൂണിറ്റുകളുള്ള സംസ്ഥാനമേത്- ഉത്തർപ്രദേശ് 


34. കോട്ട താപവൈദ്യുത നിലയം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്- രാജസ്ഥാൻ


35. ഇന്ത്യയിൽ വന്യജീവി സംരക്ഷണ നിയമം പ്രാബല്യത്തിലായ വർഷമേത്- 1972 സെപ്റ്റംബർ 9  


36. വന്യമൃഗങ്ങളെ വേട്ടയാടുന്നത് നിരോധിക്കുന്ന വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പേത്- വകുപ്പ് 9


37. നേപ്പാളി ഭാഷ സംസാരിക്കുന്നവർ കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനമേത്- സിക്കിം


38. ഇന്ത്യയുടെ ആദ്യത്തെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായി അറിയപ്പെടുന്നതേത്- അഗ്നി- 5


39. 'നാഷണൽ സ്റ്റോക് എക്സ്ചേഞ്ച് ഇന്ത്യ' സ്ഥാപിതമായ വർഷമേത്- 1992 


40. നാഷണൽ സ്റ്റോക് എക്സ്ചേഞ്ച് സ്ഥിതിചെയ്യുന്നതെവിടെ- മുംബൈ 


41. നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിലെ പ്രധാന ഓഹരിസൂചികയേത്- നിഫ്റ്റി- 50 


42. ഇന്ത്യയുടെ ആദ്യത്തെ അന്തർ ദേശീയ സ്റ്റോക് എക്സ്ചേഞ്ച് ഏത്- ഇന്ത്യ ഇന്റർനാഷണൽ എക്സ്ചേഞ്ച് ലിമിറ്റഡ് (ഇന്ത്യ ഐ.എൻ.എക്സ്) 


43. ഇന്ത്യ ഇന്റർനാഷണൽ എക്സ്ചേഞ്ച് ലിമിറ്റഡ് സ്ഥിതിചെയ്യുന്നതെവിടെ- ഗിഫ്റ്റ് സിറ്റി, ഗുജറാത്ത് 


44. ഇന്ത്യയിലെ ഓഹരിവിപണികളെ നിയന്ത്രിക്കുന്ന സ്ഥാപനമേത്- സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) 


45. സെബി സ്ഥാപിക്കപ്പെട്ട വർഷമേത്- 1988 ഏപ്രിൽ


46. സെബിക്ക് നിയമപരമായ പ്രാബല്യം ലഭിച്ചത് ഏത് വർഷമാണ്- 1992 ജനുവരി 


47. സെബിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് ഏത് നഗരത്തിലാണ്- മുംബൈ


48. ഒളിമ്പിക്സിൽ മെഡൽ നേടിയ ആദ്യത്തെ ഇന്ത്യൻ വനിതയാര്- കർണം മല്ലേശ്വരി (ഭാരോദ്വഹനം) 


49. ഇന്ത്യയിലെ ഏത് ദേശീയപാർട്ടിയുടെ തിരഞ്ഞെടുപ്പു ചിഹ്നമാണ് ആന- ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി.) 


50. ഇന്ത്യയിൽ ദേശീയ പാർട്ടിയായി അംഗീകാരം ലഭിച്ച വടക്കുകിഴക്കൻ ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ രാഷ്ട്രീയകക്ഷിയേത്- നാഷണൽ പീപ്പിൾസ് പാർട്ടി 


51. മുൻ ലോക്സഭാ സ്പീക്കറായിരുന്ന പി.എ. സാങ്മ രൂപം നൽകിയ രാഷ്ട്രീയകക്ഷിയേത്- നാഷണൽ പീപ്പിൾസ് പാർട്ടി 


52. ഗ്രാൻറ് മാസ്റ്റർ പദവി നേടിയ ആദ്യത്തെ ഇന്ത്യൻ വനിതാ ചെസ് താരമാര്- കൊനേരു ഹംപി 


53. പ്രസിദ്ധമായ 'ഓപ്പൺ ഹാൻഡ് സ്മാരകം' ഏത് നഗരത്തിലാണുള്ളത്- ചണ്ഡീഗഢ് 


54. ഇന്ത്യയിൽ സംസ്ഥാന മുഖ്യമന്ത്രിയായ ആദ്യത്തെ സ്വതന്ത്രനാര്- ബിശ്വനാഥ ദാസ് (ഒഡിഷ) 


55. ആദ്യമായി പരമവീരചക്രം നേടിയതാര്- മേജർ സോംനാഥ് ശർമ


56. പരമവീരചക്രത്തിൽ ആലേഖനം ചെയ്തിട്ടുള്ള ഭാരതീയപുരാണത്തിലെ ആയുധമേത്- ഇന്ദ്രന്റെ വജ്രായുധം  


57. ഏകീകൃത സിവിൽകോഡ് നടപ്പാക്കിയ ആദ്യത്തെ ഇന്ത്യൻ സംസ്ഥാനമേത്- ഗോവ


58. ഇന്ത്യയിൽ കേന്ദ്ര കായിക മന്ത്രിയായ ആദ്യത്തെ കായികതാരമാര്- രാജ്യവർധൻ സിങ് റാത്തോഡ് 


59. എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യത്തെ ഇന്ത്യൻ വനിതയാര്- ബചേന്ദ്രി പാൽ 


60. ഇന്ത്യയിലെ ആദ്യത്തെ പേമെന്റ് ബാങ്ക് ഏത്- എയർടെൽ പേമെന്റ് ബാങ്ക് 


61. ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര പോലീസ് സേന ഏത്- സി.ആർ.പി.എഫ്.


62. ഏത് കേന്ദ്ര പോലീസ് സേനയുടെ ആപ്ത വാക്യമാണ് 'സർവീസ് ആൻഡ് ലോയൽറ്റി'- സി.ആർ.പി.എഫ്


63. ഇന്ത്യയിലെ ഏത് അർധസനിക വിഭാഗത്തിന്റെ  ആപ്തവാക്യമാണ് 'ഡ്യൂട്ടി അൺടു ഡെത്ത്’- ബോർഡർ സെക്യൂരിറ്റി ഫോഴ്സസ്


64. ഇന്ദോർ പട്ടണം സ്ഥിതി ചെയ്യുന്നത് ഏത് പീഠഭൂമിയിലാണ്- മാൾവ പീഠഭൂമി 


65. മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾകലാം ‘ഇന്ത്യയുടെ ശാസ്ത്ര രംഗത്ത് മഹാത്മാഗാന്ധി' എന്ന് വിശേഷിപ്പിച്ചത് ആരെയാണ്- വിക്രം സാരാഭായ്


66. ഇന്ത്യയിൽ സംസ്ഥാന മുഖ്യമന്ത്രി പദത്തിലെത്തിയ ആദ്യത്തെ മുസ്ലിം വനിതയാര്- സെയ്ദ അൻവര തെയ്മർ (അസം) 


67. രണ്ടാമത്തെ ജ്ഞാനപീഠ പുരസ്കാരം നേടിയ എഴുത്തുകാരനാര്- താരാശങ്കർ ബന്ദാപാധ്യായ (ബംഗാളി) 


68. 'ഡെക്കാണിന്റെ റാണി' എന്നറിയപ്പെടുന്ന നഗരം ഏത്- പുണെ 


69. ഇന്ത്യയിലെ ഏത് നഗരത്തോട് ചേർന്നാണ് വേതാൾ മല സ്ഥിതി ചെയ്യുന്നത്- പുണെ  


70. ഒരു പ്രദേശത്തെ ദേശീയോദ്യാനമായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വന്യജീ വിസംരക്ഷണ നിയമത്തിലെ വകുപ്പേത്- വകുപ്പ് 35 


71. ഒരു പ്രദേശത്തെ വന്യജീവിസങ്കേതമായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട നിയമത്തിലെ വകുപ്പേത്- വകുപ്പ് 18

No comments:

Post a Comment