Monday, 6 July 2020

Current Affairs- 07/07/2020

1. UN- ന്റെ ജനീവയിലേക്കുള്ള ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിതനായത്- Indra Mani Pandey


2. Malawi- യുടെ പുതിയ പ്രസിഡന്റ്- Lazarus Chakwera


3. ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രി- Jean Castex


4. 2021- ലെ Global Food Summit- ന്റെ Scientific Group- ലേക്ക് ഐക്യരാഷ്ട്ര സഭ നാമനിർദേശം ചെയ്ത ഇന്ത്യൻ വംശജർ- Prof. Rattan Lal, Dr. Uma Lele


5. ഇന്ത്യയുടെ പ്രഥമ ശുക്ര ദൗത്യമായ ശുക്രയാൻ- 1 മായി സഹകരിക്കുന്ന വിദേശ രാജ്യം- സ്വീഡൻ (Swedish Institute of Space Physics)


6. പ്രകൃതിയുടെ ഹരിതാഭ (Green Cover) വർധിപ്പിക്കുന്നതിനായി 2020 ജൂലൈയിൽ ഒഡീഷ സർക്കാർ ആരംഭിച്ച പദ്ധതി- Sabuja Odisha


7. പ്ലാസ്മ തെറാപ്പിക്ക് വിധേയരാകുന്ന Covid- 19 ബാധിതർക്ക് പ്ലാസ്മ ദാതാക്കളെ കണ്ടെത്തുന്നതിനായി AIIMS, IIT-Delhi- യുമായി ചേർന്ന് ആരംഭിച്ച ആപ്ലിക്കേഷൻ- COPAL- 19


8. ഇന്ത്യ-ജപ്പാൻ സംയുക്ത വ്യോമാഭ്യാസമായ PASSEX 2020- ന് വേദിയായത്- ഇന്ത്യൻ മഹാസമുദ്രം


9. Pradhan Mantri Matsya Sampada Yojana(PMMSY)- യെ കുറിച്ചുള്ള വിവരം ലഭ്യമാക്കുന്നതിനായി കേന്ദ്രസർക്കാർ ആദ്യമായി ആരംഭിച്ച Newsletter- Matsya Sampada


10. 2020- ലെ BET Awards- ൽ Humanitarian Award- ന് അർഹയായത്- Beyonce


11. ഭൂട്ടാനിലെ 600 MW Kholongchhu hydroelectric project (KHEL)- മായി സഹകരിക്കുന്ന രാജ്യം- ഇന്ത്യ


12. 2020 ജൂലൈയിൽ അന്തരിച്ച പ്രശസ്ത വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം- Everton Weekes


13. ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ പെർമനന്റ് മിഷൻ കൗൺസലറായി ചുമതലയേറ്റത്- ആർ.മധുസൂദൻ


14. അടുത്തിടെ പുറത്തിറക്കിയ ഇന്ത്യൻ നിർമ്മിത സോഷ്യൽ മീഡിയ സൂപ്പർ ആപ്പ്- Elyments 
  • ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആപ്പ് പുറത്തിറക്കി
15. ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിന്റെ ഭാഗമായി മധ്യപ്രദേശ് ടൂറിസം ബോർഡ് ആരംഭിച്ച സോഷ്യൽ മീഡിയ ക്യാപെയ്ൻ- Intzaar Aap Ka (Waiting for you) 


16. കോവിഡ്- 19 ചികിത്സക്കായി അടുത്തിടെ പത്തനംതിട്ട ഇരവിപേരൂർ കോട്ടയ്ക്കാട് ആശുപത്രിയിൽ ആരംഭിച്ച റോബോട്ട്- ആശ സാഫി


17. വായുമലിനീകരണം നിയന്ത്രിക്കുന്നതിനായി അടുത്തിടെ 'Paudhe Lagao Paryavaran Bachao' എന്ന പേരിൽ ക്യാപെയിൻ ആരംഭിച്ച സംസ്ഥാനം- ന്യൂഡൽഹി  


18. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (NHAI) ചെയർമാനായി 6 മാസത്തേക്കു കുടി സേവനകാലാവധി നീട്ടി കിട്ടിയ വ്യക്തി- Sukhbir Singh Sandhu  


19. 'Mobile Masterjee' എന്ന പേരിൽ അടുത്തിടെ 'Virtual Class room system' ആരംഭിച്ച IIT- IIT കാൺപൂർ


20. ലോകത്തെ ഏറ്റവും വലിയ കോവിഡ് ചികിത്സാ കേന്ദ്രം തുറന്നതെവിടെ- ന്യൂഡൽഹി 
  • സർദാർ പട്ടേൽ കോവിഡ് കെയർ സെന്റർ.
21. നിക്ഷയ് പോഷൺ യോജന എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു- ദേശീയ ക്ഷയരോഗ നിർമാർജ്ജനം


22. ലോകത്തിലാദ്യമായി വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കടൽ വെള്ളരിക്ക (sea cucumber) വിഭാഗത്തിൽപ്പെട്ട ജീവി വിഭാഗത്തിന് സംരക്ഷിത മേഖല ഒരുങ്ങുന്നതെവിടെ- ലക്ഷദ്വീപ്


23. ജൂലൈ 6- ന് എൺപത്തിയഞ്ചാം ജൻമദിനമാഘോഷിക്കുന്ന ബുദ്ധമതക്കാരുടെ ആത്മീയാചാര്യൻ ആര്- ദലൈലാമ

24. 'അന്താരാഷ്ട്ര യോഗദിനം' (International Day of Yoga) ആചരിച്ചത് എന്നായിരുന്നു- ജൂൺ 21
  • ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 2015 മുതൽ ഈ ദിനാചരണം നടന്നുവരുന്നു. 
  • 'Yoga at Home and Yoga with Family' എന്നതാണ് 2020- ലെ യോഗദിനവിഷയം. 
  • 'ആധുനിക യോഗയുടെ പിതാവ്' എന്നറിയപ്പെടുന്നത്- പതഞ്ജലി മഹർഷി. അദ്ദേഹം രചിച്ച കൃതിയാണ് 'യോഗസൂത്ര'  
  • ഇന്ത്യയിൽ 'ഫാദേഴ്സ് ഡേ' ആചരിച്ചതും ജൂൺ 21- നാണ്. ജൂണിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് 'പിതൃദിനം' ആചരിക്കുന്നത്.
25. ബ്രിട്ടനിലെ പ്രശസ്തമായ ഏത് സർവകലാശാലയിൽനിന്നാണ് മലാല യൂസഫ്സായി ബിരുദം നേടിയത്- ഓക്സ്ഫഡ് സർവകലാശാല 
  • ഓക്സ്ഫഡിലെ ലേഡി മാർഗരറ്റ് ഹാൾ കോളേജിൽ നിന്നാണ് തത്ത്വശാസ്ത്രം, രാഷ്ട്രമീമാംസ, സാമ്പത്തിക ശാസ്ത്രം എന്നിവയിൽ മലാല ബിരുദം നേടിയത്.  
  • പാകിസ്താനിലെ സ്വാത് താഴ്വരയിൽ 2012 ഒക്ടോബറിലാണ് സ്ത്രീ വിദ്യാഭ്യാസത്തെ എതിർക്കുന്ന താലിബാൻ ഭീകരർ മലാലയുടെ തലയ്ക്ക് വെടിവെച്ചത്. 
  • 2014- ൽ മലാല ഇന്ത്യക്കാരനായ കൈലാഷ് സത്യാർഥിക്കൊപ്പം സമാധാനത്തിനുള്ള നൊബേൽ സമ്മാനം പങ്കിട്ടു.
  • യു.എന്നിൻറ ആഭിമുഖ്യത്തിൽ 'മലാല ദിനം' (Malala Day) ആചരിക്കുന്നത് ജൂലായ് 12- നാണ്. 2013- ൽ ഇതേ ദിവസമാണ് അവർ യു.എൻ. ആസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയിലെ സ്ത്രീ സമത്വത്തിനായുള്ള വിഖ്യാത പ്രസംഗം നടത്തിയത്. 
  • 'I Am Malala: The Story of the Girl Who Stoodup for Education and was shot by the Taliban' ആത്മകഥയാണ്. ബ്രിട്ടീഷ് പത്രപ്രവർത്തകയായ ക്രിസ്റ്റീന ലാംബുമായി ചേർന്നാണ് മലാല ആത്മകഥ രചിച്ചത്. 
26. 'കേരള സൈഗാൾ' എന്നറിയപ്പെടുന്ന നടനും ഗായകനുമായ വ്യക്തി. 107-ാംവയസ്സിൽ അന്തരിച്ചു. ഇദ്ദേഹത്തിന്റെ പേര്- പാപ്പുക്കുട്ടി ഭാഗവതർ
  • 'സിന്ദഗി' (1940) എന്ന ഹിന്ദി ചലച്ചിത്രത്തിൽ കെ.എൽ. സൈഗാൾ പാടി അഭിനയിച്ച 'സോജാ രാജകുമാരി സോജാ...' എന്ന് ഗാനം സ്ഥിരമായി ആലപിച്ചിരുന്നതിനാലാണ് അദ്ദേഹം 'കേരള സൈഗാൾ' എന്നറിയപ്പെട്ടത്. 
  • ഹിന്ദി ചലച്ചിത്രരംഗത്തെ ഗായകനും നടനുമായിരുന്നു സൈഗാൾ (1904-1947).
27. സ്വകാര്യ വികസനപദ്ധതികൾക്ക് സാമ്പത്തികസഹായം നൽകുന്ന യു.എസ്. ഭരണകൂടത്തിന്റെ അന്താരാഷ്ട്ര സാമ്പത്തിക വികസന കോർപ്പറേഷനിലേക്ക് (IDFC) ഒരു ഇന്ത്യൻ വംശജനെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാമനിർദേശം ചെയ്തു. ഇദ്ദേഹത്തിന്റെ പേര്- ദേവൻ പരേഖ് 

  • യു.എസിൽ ശാസ്ത്ര-എൻജിനീയറിങ് ഗവേഷണങ്ങൾക്ക് ഫണ്ട് നൽകുന്ന നാഷണൽ സയൻസ് ഫൗണ്ടേഷൻ (NSF) ഡയറക്ടറായി ഇന്ത്യൻ വംശജനായ ഡോ. സേതുരാമൻ പഞ്ചനാഥനെയും പ്രസിഡന്റ് നിയമിച്ചു.
  • ഡോ. സുബ്ര സുരേഷിനുശേഷം ഈ പദവി വഹിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജനാണ് സേതുരാമൻ.
28. അന്താരാഷ്ട്ര വിധവാ ദിനം (International Widows Day) എന്നായിരുന്നു- ജൂൺ 23  
  • അന്താരാഷ്ട്ര ഒളിമ്പിക് ദിനം കൂടിയായിരുന്നു ജൂൺ 23. 
  • 1894 ജൂ ൺ 23- ന ാ ണ് ആധുനിക ഒളിമ്പിക്സ് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ പിയറി കുബർട്ടിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി നിലവിൽ വന്നത്. 
  • 1948- ലാണ് ജൂൺ- 23 ഒളിമ്പിക് ദിനമായി ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി അംഗീകരിച്ചത്. 
29. ലോക കോടീശ്വരന്മാരുടെ പട്ടികയിൽ ഒൻപതാം സ്ഥാനത്ത് എത്തിയ ഇന്ത്യക്കാരൻ- മുകേഷ് അംബാനി 
  • ബ്ലൂംബർഗിന്റെ കോടിപതികളുടെ സൂചിക (Bloomberg Billionairs Index)- യിലാണ് മുകേഷ് ഈ സ്ഥാനത്തെത്തിയത്.  
  • സൂചികയിൽ ആദ്യ പത്തിലുള്ള ഏക ഏഷ്യക്കാരൻ കൂടിയാണ്.
30. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 25-ാമത് ചെയർമാൻ- രജനീഷ്കുമാർ 

No comments:

Post a Comment