Monday, 13 July 2020

Current Affairs- 14/07/2020

1. July 12- മലാല ദിനം, പേപ്പർ ബാഗ് ദിനം 

2. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ടെലി കൗൺസിലിംഗ് പദ്ധതി- ഒപ്പം 

3. കുട്ടികൾക്ക് ആത്മവിശ്വാസം പകരാൻ കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതി- ചിരി


4. പോളണ്ട് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്- Andrzej Duda 

5. ഹോക്കി ഇന്ത്യയുടെ പുതിയ പ്രസിഡന്റായി നിയമിതനായ വ്യക്തി- Gyanendro Ningombam 

6. His Holiness The Fourteenth Dalai Lama : An Illustrated Biography എന്ന പുസ്തകത്തിന്റെ രചയിതാവ്- Tenzin Geyche Tethong

7. മലയോര പ്രദേശങ്ങളിലെ വിഭവങ്ങളുടെയും കരകൗശല വസ്തുക്കളുടെയും ലഭ്യത ഉറപ്പുവരുത്തുവാനായി കൊല്ലം ജില്ലയിലെ കുടുംബശ്രീയുടെ നേതൃത്വത്തിൽ അടുത്തിടെ ആരംഭിച്ച മൊബൈൽ മാർക്കറ്റിംഗ് യൂണിറ്റ്- സേവിക 

8. കല, കരകൗശലം, കൈത്തറി മേഖല എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി അടുത്തിടെ ഫ്ളിപ്പ്കാർട്ടുമായി ധാരണപത്രം ഒപ്പിട്ട സംസ്ഥാനം- കർണാടക

9. ആദ്യമായി കോവിഡിനെതിരെയുള്ള വാക്സിന്റെ ക്ലിനിക്കൽ ടെസ്റ്റ് ട്രയൽ നടത്തിയ രാജ്യമേത്- റഷ്യ

10. കോവിഡ് ബാധയെത്തുടർന്ന് നീട്ടിയ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം പുനരാരംഭിച്ച ടെസ്റ്റ് മാച്ച് വിജയിച്ച ടീം മേത്- വെസ്റ്റിൻഡീസ് 
  • ഇംഗ്ലണ്ടിനെ തോൽപ്പിച്ചു.
11. ബിരുദം പൂർത്തിയാക്കുന്ന പെൺകുട്ടികൾക്ക് പാസ്പോർട്ട് നൽകാൻ തീരുമാനിച്ച സംസ്ഥാനമേത്- ഹരിയാന
  • മുഖ്യമന്ത്രി- മനോഹർലാൽ ഖട്ടർ.
12. ലോകസമ്പന്നരുടെ പട്ടികയിൽ ഏഴാമതെത്തിയ ഇന്ത്യക്കാരനാര്- മുകേഷ് അംബാനി


13. ഹോക്കി ഇന്ത്യയുടെ പ്രസിഡന്റായി നിയമിതനായതാര്- ഗ്യാനേഴോ നിംഗോംബം 
  • മണിപ്പൂർ സ്വദേശി ആണ്
 14. രാജ്യത്ത് മറ്റൊരു റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിനു കൂടിയുള്ള സ്ഥലം തമിഴ്നാട്ടിൽ കണ്ടെത്തിയതായി ഐ. എസ്.ആർ.ഒ. ചെയർമാൻ ഡോ.കെ. ശിവൻ അറിയിച്ചു. ഏതാണ് ഈ സ്ഥലം- കുലശേഖരപട്ടണം (തൂത്തുക്കുടി ജില്ല) 

  • നിലവിൽ ബംഗാൾ ഉൾക്കടലിലെ ദ്വീപും, ആന്ധ്രാപ്രദേശിലെ നെല്ലുർ ജില്ലയുടെ ഭാഗവുമായ ശ്രീഹരിക്കോട്ട (സതീശ് ധവാൻ സ്പേസ് സെന്റർ), തിരുവനന്തപുരത്തെ തുമ്പ (TERLS) എന്നിവയാണ് ഇന്ത്യയുടെ റോക്കറ്റ് വിക്ഷേപണകേന്ദ്രങ്ങൾ.  
15. ലോകത്തെ ആദ്യ ഇസ്ലാമിക ബാങ്കിന്റെ സ്ഥാപകൻ ദുബായിൽ അന്തരിച്ചു. ഇദ്ദേഹത്തിന്റെ പേര്- ഹാജ് സഈദ് ബിൻ അഹമ്മദ് അൽ ലൂത്ത 

  • 1975- ൽ ദുബായ് ഇസ്ലാമിക ബാങ്ക് തുടങ്ങുന്നതിൽ പ്രധാന പങ്കുവഹിച്ചു. 
16. ഇന്ത്യൻ കരസേനയുടെ ഭാഗമായ ഘാതക് കമാൻഡോകൾ (Ghatak Commandos) ഈയിടെ വാർത്തകളിൽ ശ്രദ്ധിക്കപ്പെട്ടു. എന്താണ് ഇവരുടെ പ്രത്യേകത- തോക്ക് ഉപയോഗിക്കാതെ ശത്രുവിനെ കീഴ്പ്പെടുത്തുന്നതിൽ വൈദഗ്ധ്യം നേടിയവരാണ് ഈ കമാൻഡോകൾ.  

  • കൊലയാളികളെന്നും മരണ കാരികളെന്നും അറിയപ്പെടുന്ന ഇവർക്ക് 35 കി.ഗ്രാം വരെ ഭാരം ചുമന്ന് 40 കി.മീറ്റർ ദൂരം നിർത്താതെ ഓടാൻ കഴിയും.  
  • ആയുധമുപയോഗിച്ചുള്ള യുദ്ധമുറകൾക്കൊപ്പം ഇവർക്ക് കായിക പരിശീലനവും ലഭിക്കുന്നു. 
17. രാജ്യത്തെ ആദ്യത്തെ പ്ലാസ്മ ബാങ്ക് (Plasma Bank) പ്രവർത്തനം തുടങ്ങിയതെവിടെ- ഡൽഹിയിൽ 

18. അയർലൻഡിന്റെ പുതിയ പ്രധാനമന്ത്രി- മൈക്കൽ മാർട്ടിൻ 

19.ദേശീയ ഡോക്ടർ ദിനം ആചരിച്ചതെന്ന്- ജൂലായ് ഒന്നിന് 
  • പ്രശസ്ത ഭിഷഗ്വരനും പശ്ചിമ ബംഗാളിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയുമായ ഡോ. ബി.സി. റോയിയുടെ ജന്മദിനവും ചരമദിനവുമായ ജൂലായ് ഒന്നിനാണ് ഇന്ത്യയിൽ National Doctor's Day ആചരിക്കുന്നത്.
  • 'Lessen the mortality of Covid- 19' എന്നതാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ 2020- ലെ ഡോക്ടർ ദിന വിഷയമായി പ്രഖ്യാപിച്ചിട്ടുള്ളത്.
20. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ICC) അധ്യക്ഷസ്ഥാനം രാജിവെച്ച ഇന്ത്യക്കാരൻ- ശശാങ്ക് മനാഹർ  

  • ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ മുൻ പ്രസിഡന്റ്  കൂടിയാണ്.  
  • ഉപാധ്യക്ഷനായിരുന്ന ഇമ്രാൻ ഖ്വാജ (Imran Khwaja) ഇടക്കാല ചെയർമാനായി ചുമതലയേറ്റു.  
  • 1909- ൽ രൂപവത്കൃതമായ ICC- യുടെ ആസ്ഥാനം ദുബായ് (UAE) ആണ്. 
21. റഷ്യൻ പ്രസിഡന്റായ വ് ലാദിമിർ പുതിന് ഏതു വർഷം വരെ അധികാരത്തിൽ തുടരാനുള്ള ഭരണഘടനാ ഭേദഗതിക്കാണ് രാജ്യത്തു നടന്ന ഹിതപരിശോധന അംഗീകാരം നൽകിയത്- 2036 വരെ 

  • 2024- ലാണ് പുതിന്റെ പ്രസിഡന്റ്  കാലാവധി അവസാനിക്കുക. തുടർന്ന് രണ്ടു തവണ കൂടി ഭരണത്തിൽ തുടരാൻ ഭരണഘടനാ ഭേദഗതി അവസരം നൽകും.
  • ആറു വർഷമാണ് റഷ്യൻ പ്രസിഡന്റിന്റെ  ഔദ്യോഗിക കാലാവധി. 
  • തുടർച്ചയായി രണ്ടു പ്രാവശ്യമേ പ്രസിഡന്റ് പദവി വഹിക്കാൻ കഴിയു എന്നതാണ് നിലവിലുള്ള വ്യവസ്ഥ.  
  • 20 വർഷമായി അധികാരത്തിൽ തുടരുന്ന പുതിൻ ഇടയ്ക്ക് പ്രധാനമന്ത്രി പദം വഹിച്ചുകൊണ്ടാണ് ഈ വ്യവസ്ഥയെ മറികടന്നത്. 
22. സ്വിറ്റ്സർലൻഡിലെ ജനീവയിലുള്ള ഐക്യ രാഷ്ട്രസഭാ കാര്യാലയത്തിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിതനായത്- ഇന്ദ്രമണി പാണ്ഡെ 
  • ന്യൂയോർക്കിലെ യു.എൻ. ആസ്ഥാനത്തെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂർത്തിയാണ്.

No comments:

Post a Comment