Thursday, 9 July 2020

Current Affairs- 10/07/2020

1. ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭം- Golden Birdwing (ഉത്തരാഖണ്ഡ്) 
  • മേഘാലയയിലെ Southern Birdwing നെ മറികടന്നു
2. ആൾ ഇന്ത്യ റേഡിയോ പ്രക്ഷേപണം ആരംഭിച്ച ആദ്യ ന്യൂസ് മാഗസിൻ പരിപാടി- Sanskrit Saptahiki

3. WhatsApp ഇന്ത്യയിൽ ആദ്യമായി ആരംഭിച്ച Brand Campaign- It's Between You


4. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം നിലവിൽ വരുന്നത്- ജയ്പൂർ (രാജസ്ഥാൻ)


5. 2020 ജൂലൈയിൽ Self-Scan എന്ന Document Scanning App പുറത്തിറക്കിയ സംസ്ഥാനം- പശ്ചിമബംഗാൾ


6. 2021 ജൂലൈയോടുകുടി ലോകാരോഗ്യസംഘടനയിൽ നിന്നും പിൻവാങ്ങുന്ന രാജ്യം- USA


7. ഇന്ത്യയിലാദ്യമായി Molecular Diagnostics Tests ഓട്ടോമാറ്റിക് ആയി ചെയ്യുന്നതിനായി നിലവിൽ വന്ന മെഷീൻ- Compact XL
  • വികസിപ്പിച്ചത്- Mylab Discovery Solutions,  പുനെ 
8. Mahaveer: The Soldier Who Never Died എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- എ കെ ശ്രീകുമാർ, രുപ ശ്രീകുമാർ


9. 2020- ലെ Formula One - Austrian Grand Prix ജേതാവ്- Valtteri Bottas


10. Coal, Nuclear Power എന്നിവ ഘട്ടം ഘട്ടമായി ഒഴിവാക്കാൻ തീരുമാനിച്ച യുറോപ്യൻ രാജ്യം- ജർമ്മനി


11. WHO- യുടെ South-East Asia Region (SEAR)- ൽ 2023- ന് മുമ്പ് തന്നെ measles, rubella തുടങ്ങിയ രോഗങ്ങളെ ഉന്മൂലനം ചെയ്ത ആദ്യ രാജ്യങ്ങൾ- മാലിദ്വീപ് , ശ്രീലങ്ക


12. ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തേതുമായ Data Centre- Yotta NM1 Data Centre (നവി മുംബൈ)


13. Getting Competitive : A Practitioner's Guide for India എന്ന പുസ്തകത്തിന്റെ രചയിതാവ്- ആർ.സി.ഭാർഗവ 


14. അടുത്തിടെ പുറത്തിറക്കിയ Sustainable Development Index- ൽ ഇന്ത്യയുടെ സ്ഥാനം- 117 
  • 1st- സ്വീഡൻ
15. അടുത്തിടെ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ട അസമിലെ വന്യജീവി സങ്കേതം- Dehing Patkai 


16. International Financial Services Centre Authority (IFSCA)- യുടെ ചെയർമാനായി നിയമിതനായ വ്യക്തി- Injeti Srinivas  


17. International Boxing Association (AIBA)- യുടെ World's Men's Rankings- ൽ ഒന്നാമതെത്തിയ ഇന്ത്യൻ താരം- Amith Panghal (52 kg വിഭാഗത്തിൽ) 


18. Mission Organic Development Initiative (M.O.D.I) Greenhouse Project എന്നിവ ആരംഭിച്ച കേന്ദ്രഭരണ പ്രദേശം- ലഡാക്ക്  


19. മനുഷ്യാവകാശങ്ങൾക്കുമേലുള്ള കോവിഡ് 19- ന്റെ സ്വാധീനം വിലയിരുത്താൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ രൂപീകരിച്ച 11 അംഗ സമിതിയുടെ തലവൻ- കെ.എസ്.റെഡ്ഢി 


20. റീട്ടെയിൽ വായ്പകൾ തൽക്ഷണം വിതരണം ചെയ്യുന്നതിനായി ‘ലോൺ ഇൻ സെക്കൻഡ്' എന്ന പേരിൽ പദ്ധതി ആരംഭിച്ച സ്വകാര്യ മേഖല ബാങ്ക്- Yes Bank 


21. അടുത്തിടെ പുറത്തിറക്കിയ ഇന്ത്യ ഇൻഫോം റിസ്ക് ഇൻഡെക്സിൽ ഇന്ത്യയുടെ സ്ഥാനം- 31 
  • ഒന്നാം സ്ഥാനം- സൊമാലിയ
22. കേരള ഡിജിറ്റൽ സർവ്വകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ ആര്- ഡോ.സജി ഗോപിനാഥ്


23. അന്തരിച്ച പ്രശസ്ത കവിയും ജീവചരിത്രകാരനുമായിരുന്ന വ്യക്തി ആര്- പെരുമ്പുഴ ഗോപാലകൃഷ്ണൻ


24. കോവിഡ് ബാധയെത്തുടർന്ന് 113 ദിവസത്തിന് ശേഷം ആരംഭിക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾ ഏവ- ഇംഗ്ലണ്ട് - വെസ്റ്റിൻഡീസ് 
  • വേദി- സതാംപ്ടൺ ലെ റോസ് ബൗൾ സ്റ്റേഡിയം.
25. ഗ്ലോബൽ റിയൽ എസ്റ്റേറ്റ് ട്രാൻസ്പരൻസി ഇൻഡക്സ് 2020- ൽ ഇന്ത്യയുടെ സ്ഥാനമെത്ര- 34

26. സോനാജരിയ മിൻസ്, ട്രൈബൽ വിഭാഗത്തിൽ നിന്നുമുളള ആദ്യത്തെ വനിതാ വൈസ്ചാൻസലറായി ജാർഖണ്ഡ് സംസ്ഥാനത്തെ SKM (Sido Kanhu Murmu) യുണിവേഴ്സിറ്റിയിൽ നിയമിതയായി. 


27. പ്രശസ്ത ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത് മരണമടഞ്ഞു. കൈ പോചേ, എം.എസ് ധോണി അൺടോൾഡ്
സ്റ്റോറി, പി.കെ., തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി. 2018- ലെ പ്രളയ സമയത്ത് ഒരു കോടി രൂപ കേരളത്തിന്റെ അതിജീവനത്തിന് കൈമാറിയിരുന്നു. 


28. കേരളത്തിന്റെ ചലച്ചിത്ര സൊസൈറ്റി പ്രസ്ഥാനങ്ങളുടെ അമരക്കാരിലൊരാളായ കുളത്തൂർ ഭാസ്കരൻ നായർ (83) അന്തരിച്ചു. ആടൂർ ഗോപാലകൃഷ്ണനുമായി ചേർന്ന് ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്ര സൊസൈറ്റിയായ ചിത്രലേഖ ഫിലിം സൊസൈറ്റി രൂപീകരിച്ചു. അടൂരിന്റെ കന്നി ചിത്രമായ സ്വയംവരം (1972) നിർമ്മിച്ചത് ചിത്രലേഖ സൊസൈറ്റിയാണ്. 


29. മലയാളത്തിലെ സംഗീതജ്ഞനും നാടക കലാകാരനും നടനും പിന്നണിഗായകനുമായ പാപ്പുക്കുട്ടി ഭാഗവതർ (107) അന്തരിച്ചു. കേരള സൈഗാൾ എന്നറിയപ്പെട്ടിരുന്ന ഭാഗവതർ നാടകത്തിന്റെ ഇടവേളകളിൽ സൈഗാളിന്റെ പാട്ടുകൾ പാടുന്നത് പതിവായിരുന്നു. ആയിരക്കണക്കിന് വേദികളിൽ കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്.


30. തമിഴ്നാട്ടിൽ ഡി.എം.കെ. നിയമസഭാംഗം ജെ. അൻപഴകൻ കോവിഡ് ബാധയെ തുടർന്ന് അന്തരിച്ചു. 


31. ചരിത്രത്തിലാദ്യമായി അമേരിക്കയിൽ കറുത്ത വർഗ്ഗക്കാരനായ ജനറൽ ചാൾസ് ക്യൂ ബ്രൗൺ ജൂനിയർ വ്യോമസേനാധിപനായി തിരഞ്ഞെടുക്കപ്പെട്ടു. 


32. രാജ്യത്തെ 100 മികച്ച കോളേജുകളുടെ പട്ടികയിൽ തിരുവനന്തപുരത്തെ അഞ്ച് കോളേജുകൾ സ്ഥാനം പിടിച്ചു. 23-ാം റാങ്കോടെ യൂണിവേഴ്സിറ്റി കോളേജ് കേരളത്തിലെ ഏറ്റവും മികച്ച കോളേജായി. ഗവ. വനിതാ കോളേജ്, വഴുതക്കാട് (40), മാർ ഇവാനിയോസ് കോളേജ് (48), എം. ജി. കോളേജ് (93), ഗവ. ആർട്സ് കോളേജ് (98) എന്നിവയാണ് മറ്റ് കോളേജുകൾ. 


33. കാർഷിക രംഗത്തെ നൊബേൽ എന്നറിയപ്പെടുന്ന വേൾഡ് ഫുഡ് പ്രൈസിന് ഇന്ത്യൻ വംശജനായ മണ്ണ് ഗവേഷകൻ ഡോ. രത്തൻലാൽ അർഹനായി. 2.5 ലക്ഷം ഡോളർ (1.90 കോടി രൂപ) ആണ് സമ്മാനത്തുക. 


34. കേരള ഹോക്കിയുടെ ദ്രോണാചാര്യൻ എന്ന് വിശേഷണമുള്ള കോച്ച് ആർ. ശ്രീധർ ഷേണായ് അന്തരിച്ചു.  


35. ബോംബെ ഹൈക്കോടതി മുൻ ജഡ്ജിയും മനുഷ്യാവകാശ പ്രവർത്തകനുമായിരുന്ന ജസ്റ്റിസ് ഹോസ്ബെത് സുരേഷ് അന്തരിച്ചു. 

No comments:

Post a Comment