2. വിറക് കത്തുമ്പോൾ ലഭിക്കുന്നത് സസ്യഭാഗങ്ങളിൽ സംഭരിക്കപ്പെട്ട ഏത് ഊർജമാണ്- രാസോർജം
4. പ്രകാശസംശ്ലേഷണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളേവ- ജലം, കാർബൺഡൈ ഓക്സൈഡ്, ക്ലോറോഫിൽ
5. പ്രകാശസംശ്ലേഷണത്തിന് ആവശ്യമായ ഊർജമേത്- പ്രകാശോർജം
6. ഇലകൾക്ക് പച്ചനിറം നൽകുന്ന വർണകണം ഏത്- ഹരിതകം (ക്ലോറോഫിൽ)
7. ഹരിതകത്തിൽ അടങ്ങിയിട്ടുള്ള ലോഹം ഏത്- മഗ്നീഷ്യം
8. വിത്ത് മുളയ്ക്കുമ്പോൾ ആദ്യമായി പുറത്തുവരുന്നത് എന്ത്- വേര്
9. വേരുകൾ വലിച്ചെടുക്കുന്ന ജലവും ലവണങ്ങളും ഇലകളിൽ എത്തിക്കുന്ന സസ്യകോശങ്ങളേവ- സൈലം
10. ഇലകളിൽ തയ്യാറാക്കുന്ന ആഹാരത്തെ സസ്യത്തിന്റെ
വിവിധ ഭാഗങ്ങളിൽ എത്തിക്കുന്ന കോശങ്ങളേവ- ഫ്ളോയം
11. സസ്യങ്ങളുടെ വേരിലൂടെ ജലം കടന്നുപോകുന്നതിന്റെ കാരണമെന്ത്- വൃതിവ്യാപനം
12. അന്നജം നിർമാണത്തിനായി സസ്യങ്ങൾ സ്വീകരിക്കുന്ന വാതകമേത്- കാർബൺഡൈ ഓക്സൈഡ്
13. അന്നജ നിർമാണസമയത്ത് സസ്യങ്ങൾ പുറത്തേക്ക് വിടുന്ന വാതകമേത്- ഓക്സിജൻ
14. സസ്യങ്ങളുടെ പൂക്കളിലെ ആൺലിംഗാവയവമായി അറിയപ്പെടുന്നതെന്ത്- കേസരപുടം
15. സസ്യങ്ങളുടെ പൂക്കളിലെ പെൺലിംഗാവയവം ഏത്- ജനിപുടം
16. ഇലകളിലെ ചെറു സുഷിരങ്ങളായ സ്റ്റൊമാറ്റയുടെ
ധർമം എന്ത്- സസ്യസ്വദനം നിയന്തിക്കൽ
17. ആൺമരവും പെൺമരവും ഉള്ള സസ്യങ്ങൾക്ക് ഉദാഹരണങ്ങളേവ- കുടംപുളി, കുടപ്പന, ജാതി
18. കാറ്റ് വഴി പരാഗണം നടക്കുന്ന സസ്യങ്ങൾക്ക് ഉദാഹരണങ്ങളേവ- നെല്ല്, ഗോതമ്പ്, ചോളം, കരിമ്പ്
19. ജലം പ്രത്യേകിച്ചും മഞ്ഞുതുള്ളി പരാഗണകാരിയായ സസ്യത്തിന് ഉദാഹരണമേത്- കുരുമുളക്
20. ഒരു പൂവിൽനിന്ന് ഒരു ഫലം മാത്രമുണ്ടാകുന്ന ഫലങ്ങൾ ഏതുപേരിൽ അറിയപ്പെടുന്നു- ലഘുഫലങ്ങൾ (സിമ്പിൾ ഫുട്സ്). ഉദാഹരണം മാമ്പഴം
21. ഒരു പൂവിൽനിന്ന് ഒന്നിലധികം ഫലങ്ങൾ ഉണ്ടാകുന്നത് എങ്ങനെ അറിയപ്പെടുന്നു- പുഞ്ജഫലം (അഗ്രഗേറ്റ് ഫൂട്ട്)
22. സീതപ്പഴം, ബ്ലാക്ക്ബെറി, അരണമരക്കായ് എന്നിവ ഏതിനം പഴങ്ങൾക്ക് ഉദാഹരണങ്ങളാണ്- പുഞ്ജ ഫലം
23. ചക്ക, കൈതച്ചക്ക എന്നിവ ഏതിനം ഫലങ്ങൾക്ക് ഉദാഹരണങ്ങളാണ്- സംയുക്തഫലങ്ങൾ അഥവാ മൾട്ടിപ്പിൾ ഫ്രൂട്സ്
24. ചില സസ്യങ്ങളിൽ പൂഞെട്ട്, പുഷ്പാസനം തുടങ്ങിയ ഭാഗങ്ങൾ വളർന്ന് ഫലം പോലെയായിത്തീരുന്നത് എങ്ങനെ അറിയപ്പെടുന്നു- കപടഫലങ്ങൾ അഥവാ ഫാൾസ് ഫ്രൂട്സ്
25. കശുമാങ്ങ, ആപ്പിൾ, സഫർജൽ എന്നിവ ഏതിനം ഫലങ്ങൾക്ക് ഉദാഹരണമാണ്- കപടഫലം
26. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ലോക്സഭാ തിരഞെഞ്ഞെടുപ്പ് നടന്ന വർഷമേത്- 1951- 52
27. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വോട്ടറായി അറിയപ്പെടുന്നതാര്- ശ്യാംസരൺ നേഗി
28. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ച ധനകാര്യമന്ത്രിയാര്- ആർ.കെ. ഷൺമുഖം ചെട്ടി
29. സ്വതന്ത്ര ഇന്ത്യയുടെ ബ്രിട്ടനിലേക്കുള്ള ആദ്യത്തെ
ഹൈക്കമ്മിഷണർ ആരായിരുന്നു- വി.കെ. കൃഷ്ണമേനോൻ
30. സംസ്ഥാന പുനഃസംഘടനാ കമ്മിഷന്റെ അധ്യക്ഷൻ ആരായിരുന്നു- ഡോ. ഫസൽ അലി
31. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ചിത്രം അച്ചടിക്കപ്പെട്ട ആദ്യത്തെ വിദേശിയാര്- ഹെന്റി ഡുനന്റ്
32. ഇന്ത്യയിൽ പഞ്ചായത്ത് രാജ് സംവിധാനം നിലവിൽ വന്ന വർഷമേത്- 1959
33. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച തീയതി ഏത്- 1975 ഏപ്രിൽ 19
34. ഇന്ത്യയിൽ വനമഹോത്സവത്തിന് തുടക്കമിട്ട ദേശീയ നേതാവാര്- കെ.എം. മുൻഷി
35. ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് ആരംഭിച്ച വർഷമേത്- 1986
36. മദ്രാസ് സംസ്ഥാനത്തിന്റെ പേര് തമിഴ്നാട് എന്ന് മാറ്റിയ വർഷമേത്- 1969
37. ഇന്ത്യ വിട്ടുപോയ അവസാനത്തെ യൂറോപ്യൻമാർ ആര്- പോർച്ചുഗീസുകാർ
38. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ സർദാർ പട്ടേലിന്റെ വലംകൈയായി പ്രവർത്തിച്ച മലയാളിയാര്- വി.പി. മേനോൻ
39. ഇന്ത്യയുടെ ആദ്യത്തെ ആണവ റിയാക്ടർ ഏതാണ്- അപ്സര
40. 1956- ലെ സംസ്ഥാന പുനഃസംഘടനയിലൂടെ നിലവിൽ വന്ന സംസ്ഥാനങ്ങൾ എത്ര- പതിന്നാല്
41. റൂർഖേല ഉരുക്കുശാലയുടെ നിർമാണത്തിൽ ഇന്ത്യയുമായി സഹകരിച്ച രാജ്യമേത്- ജർമനി
42. ഇന്ത്യൻ ഭരണഘടനയിലെ ആദ്യത്തെ ഭേദഗതി നിയമം പ്രാബല്യത്തിൽ വന്ന വർഷമേത്- 1951 ജൂൺ
43. 1952- ൽ പാർലമെന്റംഗമായ പ്രശസ്ത ജ്യോതിശ്ശാസ്ത്രജ്ഞനാര്- മേഘനാദ് സാഹ
44. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയുടെ ചിഹ്നം എന്തായിരുന്നു- നുകംവെച്ച കാള
45. ഇന്ത്യയുടെ പ്രഥമ പഞ്ചവത്സരപദ്ധതി ആരംഭിച്ച വർഷമേത്- 1951
46. അമേരിക്കൻ ഐക്യനാടുകളിലേക്കുള്ള സ്വതന്ത ഇന്ത്യയുടെ ആദ്യത്തെ അംബാസഡർ ആരായിരുന്നു- ആസഫ് അലി
47. സ്വിറ്റ്സർലൻഡിലെ ഇന്ത്യൻ അംബാസഡർ ആയിരിക്കെ 1953 ഏപ്രിലിൽ ബേണിൽ അന്തരിച്ച പ്രമുഖ വ്യക്തിത്വമേത്- ആസഫ് അലി
48. എത്ര കേന്ദ്രഭരണ പ്രദേശങ്ങളാണ് 1956- ലെ പുനഃസംഘടനയിലൂടെ നിലവിൽ വന്നത്- ആറ്
49. ഏത് നാട്ടുരാജ്യത്തെ ഇന്ത്യൻ യൂണിയനിൽ ചേർക്കുന്നതിന്റെ ഭാഗമായുള്ള നടപടിയായിരുന്നു 'ഓപ്പറേഷൻ പോളോ'- ഹൈദരാബാദ്
50. 'ഓപ്പറേഷൻ വിജയ്' എന്നറിയപ്പെട്ട സൈനിക നടപടിയിലൂടെ ഇന്ത്യയോട് ചേർക്കപ്പെട്ട പ്രദേശമേത്- ഗോവ
No comments:
Post a Comment