Thursday, 30 July 2020

Previous Questions Part- 15

1. വിശ്വഭാരതി സർവകലാശാല സ്ഥാപിതമായ വർഷം- 1921  
  • വിശ്വഭാരതിയെ കേന്ദ്ര സർവകലാശാലയാക്കിയ വർഷം 1951.
  • ഇന്ത്യൻ പ്രധാനമന്ത്രിയാണ് വിശ്വഭാരതി സർവകലാശാലയുടെ ചാൻസലർ. 
  • രബീന്ദ്രനാഥ് ടാഗോറാണ് വിശ്വഭാരതിയുടെ സ്ഥാപകൻ. 
2. ഖരപദാർഥങ്ങളിൽ താപവ്യാപനം നടക്കുന്നത് എന്തു മുഖേനയാണ്- ചാലനം 
  • ദ്രാവകങ്ങളിലും വാതകങ്ങളിലും താപവ്യാപനം നടക്കുന്നത് സംവഹനം മുഖേനയാണ്.  
  • മാധ്യമമില്ലാതെ താപവ്യാപനം നടക്കുന്ന പ്രെക്രിയയാണ് വികിരണം 
3. ബ്രിട്ടീഷ് ഇന്ത്യയിൽ വൈസ്രോയിയായ ഏക ജൂതമതസ്ഥൻ- റീഡിങ് പ്രഭു (1921 -26) 

  • ക്രിസ്ത്യൻ വൈസ്രോയി എന്നറിയപ്പെട്ടത്- ഇർവിൻ പ്രഭു (1921-26) 
4. ബഹിരാകാശത്ത് നടന്ന ആദ്യ വ്യക്തി- അലക്സി ലെയനോവ്  

  • ബഹിരാകാശത്ത് നടന്ന ആദ്യ വനിത- സൊറ്റ്ലാന സവിത് സ്കയ 
  • രണ്ടുപേരും സോവിയറ്റ് യൂണിയനിൽ നിന്നുള്ളവരായിരുന്നു.
5. നൊബേൽ സമ്മാനത്തിനർഹനായ ആദ്യത്തെ ഇസ്ലാം മതസ്ഥൻ- അൻവർ സാദത്ത് 
  • ഈജിപ്ഷ്യൻ പ്രസിഡന്റായിരുന്ന ഇദ്ദേഹം 1978- ൽ സമാധാന നൊബേലിനർഹനായി.  
  • നൊബേൽ സമ്മാനത്തിനർഹയായ ആദ്യ മുസ്ലിം വനിതയാണ് ഇറാൻകാരിയായ ഷിറിൻ ഇബാദി (2003, സമാധാനം). 
  • നൊബേൽ സമ്മാനത്തിനർഹനായ ആദ്യ മുസ്ലിം സാഹിത്യകാരനാണ് ഈജിപ്തകാരനായ നജീബ് മഹ്ഫൂസ് (1988). 
  • നൊബൽ സമ്മാനത്തിനർഹനായ ആദ്യ മുസ്ലിം ശാസ്ത്രജ്ഞനാണ് മുഹമ്മദ് അബ്ദുസ്സലാം. പാകിസ്താനിയായ ഇദ്ദേഹം 1979- ൽ ഭൗതിക ശാസ്ത്ര നൊബേൽ നേടി. 
6. മലബാർ ഹോംറൂൾ ലീഗിന്റെ ആദ്യത്തെ പ്രസിഡന്റ്- മഞ്ചേരി രാമയ്യർ 

  • മലബാർ ഹോംറൂൾ ലീഗിന്റെ ആദ്യത്തെ സെക്രട്ടറി- കെ.പി.കേശവമേനോൻ  
7. ഒ.വി.വിജയൻ ഗുരുസാഗരത്തിൽ പ്രതിപാദിക്കുന്ന നദി- തുതപ്പുഴ

  • ഭാരതപ്പുഴയുടെ പോഷക നദിയാണ് തൂതപ്പുഴ.
  • എസ്.കെ. പൊറ്റെക്കാട്ടിന്റെ നാടൻ പ്രേമത്തിൽ പ്രതിപാദിക്കുന്ന നദി- ഇരുവഴിഞ്ഞിപ്പുഴ 
  • ചാലിയാറിന്റെ പോഷക നദിയാണ് ഇരുവഴിഞ്ഞിപ്പുഴ. 
  • അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മാൾ തിങ്സിലുള്ള നദി- മീനച്ചിലാർ 
  • മീനച്ചിലാർ പതിക്കുന്നത് വേമ്പനാട് കായലിലാണ്. 
8. ഏത് ഡച്ചു സഞ്ചാരിയുടെ യാത്രാവിവരണങ്ങളാണ് ഡച്ചുകാർക്ക് ഇന്ത്യയിലേക്ക് വരുന്നതിന് സഹായകമായത്- ലിൻഷാട്ടൻ 

  • ഇംഗ്ലീഷുകാർക്ക് ഇന്ത്യയിലേക്കു വരുന്നതിന് മാർഗദർശിയായ സ്വന്തം രാജ്യക്കാരനായ സഞ്ചാരിയാണ് റാൽഫ് ഫിച്ച്.
9. കേരളത്തിലെ ആദ്യത്തെ കംപ്യൂട്ടർ വത്കൃത പോലീസ് സ്റ്റേഷൻ- പേരൂർക്കട (തിരുവനന്തപുരം ജില്ല) 

  • തിരുവനന്തപുരം ജില്ലയിലെ നഗരൂരാണ് പൂർണമായും കംപ്യൂട്ടർ വത്കരിച്ച കേരളത്തിലെ ആദ്യത്തെ പോലീസ് സ്റ്റേഷൻ.
10. പാവങ്ങളുടെ പെരുന്തച്ചൻ എന്നറിയപ്പെടുന്നത്- ലാറി ബേക്കർ 

  • ഇദ്ദേഹം ഭവനനിർമാണ മേഖലയിൽ ചെലവുകുറഞ്ഞ സാങ്കേതിക വിദ്യ പ്രചരിപ്പിച്ചു.
  • പാവങ്ങളുടെ ബാങ്കർ- മുഹമ്മ ദ് യൂനുസ് 
  • ബംഗ്ലാദേശ് ഗ്രാമീൺ ബാങ്കിന്റെ സ്ഥാപകനായ യൂനുസ് ഗ്രാമീൺ ബാങ്കിനൊപ്പം 2006- ലെ സമാധാന നൊബേൽ പുരസ്കാരം പങ്കിട്ടു. 
11. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ വനിത- സുജാതാ മനോഹർ 

  • കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ കേരളീയ വനിത കെ.കെ. ഉഷയാണ്.
12. നൈട്രജൻ കണ്ടുപിടിച്ചത്- ഡാനിയേൽ റൂഥർ ഫോർ ഡ് (1772) 

  • നൈട്രജന് ആ പേര് നൽകിയത്- ജീൻ ആന്റോയിൻ ചാപ്റ്റൽ (1790)
13. ഏത് വിറ്റാമിന്റെ രാസനാമമാണ് ടോക്കോഫെറോൾ- വിറ്റാമിൻ ഇ  

  • കാൽസിഫെറോൾ എന്ന രാസനാമം വിറ്റാമിൻ ഡിയുടേതാണ്.
14. മംഗളാദേവി ക്ഷേത്രം ഏതു ജില്ലയിലാണ്- ഇടുക്കി 

  • മംഗളവനം പക്ഷിസങ്കേതം എറണാകുളം ജില്ലയിലാണ്.  
15. കേരള മുഖ്യമന്ത്രിമാരിൽ കാലാവധി പൂർത്തിയാക്കിയ ആദ്യത്തെ വ്യക്തി- സി.അച്യുതമേനാൻ (1970-77) 

  • രാജ്യത്ത് 1975- ൽ പ്രഖ്യാപിച്ച ആഭ്യന്തര അടിയന്തരാവസ്ഥ നീണ്ടുപോയ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ മന്ത്രിസഭയ്ക്ക് ഏഴു വർഷം കാലാവധി ലഭിച്ചത്.  
  • സി.പി.ഐ. നേതാവായിരുന്ന അദ്ദേഹം ഏറ്റവും കൂടുതൽ കാലം തുടർച്ചയായി കേരള മുഖ്യമന്ത്രിസ്ഥാനം വഹിച്ച നേതാവാണ് (1969-77) 
  • കാലാവധി പൂർത്തിയാക്കിയ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി കെ.കരുണാകരൻ (1982-87). 
16. കേരളത്തിലെ ആദ്യ വനിതാ ഗവർണർ- ജ്യോതി വെങ്കിടാചലം 

  • തമിഴ്നാട് സ്വദേശിനിയാണ് ജ്യോതി വെങ്കിടാചലം. 
  • ഇന്ത്യയിൽ ഏതെങ്കിലുമൊരു സംസ്ഥാനത്ത് ഗവർണർ പദവിയിലെത്തിയ ആദ്യ മലയാളി വനിത എം.എസ്.ഫാത്തിമാബീവിയാണ് (തമിഴ്നാട്).
17. കിഴക്കൻ ഇന്ത്യയുടെ കവാടം എന്നറിയപ്പെടുന്ന തുറമുഖം- കൊൽക്കത്ത 
  • തെക്കേ ഇന്ത്യയുടെ കവാടം- ചെന്നെ 
  • ഇന്ത്യയുടെ കവാടം- മുംബൈ
  • കർണാടകത്തിന്റെ കവാടം- ന്യൂമാംഗ്ലൂർ 
18. തെക്കുപടിഞ്ഞാറൻ മൺസൂൺ അറിയപ്പെടുന്ന മറ്റൊരു പേര്- ഇടവപ്പാതി 
  • വടക്കുകിഴക്കൻ മൺസൂൺ തുലാവർഷം എന്നുമറിയപ്പെടുന്നു.  
  • ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് ഇടവപ്പാതി.  
  • ഒക്ടോബർ-നവംബറിലാണ്. തുലാവർഷം. 
19. ക്ലോറിൻ കണ്ടുപിടിച്ചതാര്- കാൾ വിൽഹം ഷീലെ 
  • ക്ലോറിന് പേരുനൽകിയതും മൂലകമാണെന്ന് സ്ഥിരീകരിച്ചതും ഹംഫ്രി ഡേവിയാണ്.
20. കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന നദികളിൽ ഏറ്റവും നീളം കുറഞ്ഞത്- പാമ്പാർ 
  • ഇടുക്കി ജില്ലയിൽ ഇരവികുളം ദേശീയോദ്യാനത്തിലെ ടർണേഴ്സ് വാലിയിലൂടെയും ചിന്നാർ വന്യ ജീവിസങ്കേതത്തിലൂടെയും ഒഴുകി കാവേരിയുടെ പോഷക നദിയായ അമരാവതിയിൽ ചേരുന്ന നദിയാണ് പാമ്പാർ.
  • കിഴക്കോട്ടൊഴുകുന്ന നദികളിൽ ഏറ്റവും നീളം കൂടിയത്- കബനി
21. ഇന്ത്യൻ ഭരണഘടനയുടെ ബ്ലൂ പ്രിന്റ്  എന്നറിയപ്പെടുന്ന ബ്രിട്ടീഷ് നിയമം- 1935- ലെ ഇന്ത്യാ ഗവൺമെന്റ് നിയമം

  • ബ്രിട്ടീഷ് പാർലമെന്റ് ഇന്ത്യക്കായി നിർമിച്ച ഈ നിയമസംഹിതയുടെ ശില്പിയെന്നറിയപ്പെടുന്നത് മോറിസ് ഗ്വയറാണ്. 
  • 1937- ൽ നിലവിൽവന്ന ഫെഡറൽ കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ്- മോറിസ് ഗ്വയർ  
  • ന്യൂഡൽഹിയായിരുന്നു ഫെഡറൽ കോടതിയുടെ ആസ്ഥാനം. 
22. ബ്രിട്ടീഷ് ഇന്ത്യയിൽ സുപ്രീം കോടതി സ്ഥാപിതമായത് എവിടെയാണ്- കൊൽക്കത്ത 

  • സ്വതന്ത്ര ഇന്ത്യയിൽ സുപ്രീം കോടതി ന്യൂഡൽഹിയിലാണ് സ്ഥാപിക്കപ്പെട്ടത് (1950)  
23. കേരളത്തിലെ ആദ്യ തുണിമിൽ സ്ഥാപിതമായതെവിടെ- കൊല്ലം  

  • കേരളത്തിലെ ആദ്യ പേപ്പർ മിൽ- പുനലൂർ 
24. ഹരിയാണ ഹരിക്കേൻ എന്നു വിളിക്കപ്പെട്ട ക്രിക്കറ്റർ- കപിൽദേവ്  

  • ബോംബെ ഡക്ക് എന്നറിയപ്പെടുന്നത്- അജിത് അഗാർക്കർ. 
  • സൗരവ് ഗാംഗുലിയുടെ അപരനാമമാണ് പ്രിൻസ് ഓഫ് കൊൽക്കത്ത.
25. ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം- ജാരിയ (ജാർഖണ്ഡ്) 
  • ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള കൽക്കരിപ്പാടം- റാണിഗഞ്ച് (ബംഗാൾ)
  • ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണപ്പാടമാണ് മഹാരാഷ്ട്രയിലെ മുംബൈ ഹൈ 
26. ഇന്ത്യയിൽ ആദ്യമായി ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്- ഡോ.വേണുഗോപാൽ 

  • ഇന്ത്യയിൽ ആദ്യമായി ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്കു വിധേയനായത്- എ.മാധവറാവു.  
27. രക്തചംക്രമണം കണ്ടുപിടിച്ചത്- വില്യം ഹാർവി 

  • രക്തസംചരണം കണ്ടുപിടിച്ചത് ജീൻ ബാപ്റ്റിസ്റ്റ ഡെനിസ്. 
28. കോമൺവെൽത്ത് രാജ്യങ്ങൾ പരസ്പരമയക്കുന്ന നയതന്ത്രപ്രതിനിധി- ഹൈക്കമ്മിഷണർ 

  • ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്കയക്കുന്ന നയതന്ത്ര പ്രതിനിധിയാണ് അംബാസഡർ. 
29. ഹിന്ദുമതത്തെക്കുറിച്ച് പഠിക്കാൻ ഗാന്ധിജിയെ പ്രോത്സാഹിപ്പിച്ചതാര്- റായ് ചന്ദ് ഭായ് 

  • ഇസ് ലാം മതത്തെക്കുറിച്ച് പഠിക്കാൻ ഗാന്ധിജിയെ പ്രോത്സാഹിപ്പിച്ചത് ദാദാ അബ്ദുള്ള.
30. എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യക്കാരൻ- അവതാർ സിങ് ചീമ (1965) 

  • എവറസ്റ്റ് കീഴടക്കിയ ആദ്യ മലയാളി- ഹവിൽദാർ സുരേഷ്കുമാർ (1992) 
  • ക്യാപ്റ്റൻ എം.എസ്.കോഹ് ലിയുടെ നേതൃത്വത്തിൽ 1965- ൽ എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ പര്യവേക്ഷകസംഘത്തിൽ അംഗമായിരുന്നു വയർലെസ് ഓപ്പറേറ്ററായിരുന്ന മലയാളി സി.ബാലകൃഷ്ണൻ. ഈ നേട്ടം അദ്ദേഹത്തെ അർജുന അവാർഡിനർഹനാക്കിയിരുന്നു. അർജുന അവാർഡിനർഹനായ ആദ്യ ദക്ഷിണേന്ത്യക്കാരനാണ് സി.ബാലകൃഷ്ണൻ.
31. മുലകങ്ങൾക്ക് പ്രതികസമ്പ്രദായം ആവിഷ്കരിച്ച സ്വീഡിഷ് ശാസ്ത്രജ്ഞനാര്- ജെ.ജെ. ബെർസിലിയസ്
  • മൂലകങ്ങൾക്ക് പ്രതീകങ്ങൾ ആദ്യമായി അവതരിപ്പിച്ചത് ജോൺ ഡാൾട്ടൺ ആയിരുന്നുവെങ്കിലും അത് ഇപ്പോൾ നിലവിലുള്ളതിൽ നിന്ന് തികച്ചും വ്യത്യസ്തമായതരത്തിൽ ചിത്ര സമാനമായവയായിരുന്നു. 
32. മഞ്ഞു തിന്നുന്നവൻ എന്ന അപരനാമമുള്ള കാറ്റ്- ചിനൂക്  
  • വടക്കേ അമേരിക്കയിലെ റോക്കി പർവതനിരയിലൂടെ വീശുന്ന വരണ്ട കാറ്റാണ് ചിനൂക് 
  • ചെളി തിന്നുന്നവൻ എന്ന അപരനാമമുള്ള കാറ്റ്- മിസ്ട്രൽ  
  • ഡോക്ടർ എന്ന അപരനാമമുള്ള കാറ്റ്- ഹർമാറ്റൺ 
33. വിദ്യാഭ്യാസം മൗലികാവകാശമാക്കുന്നതിനു വേണ്ടി കൂട്ടിച്ചേർത്ത ഭരണഘടനാ അനുച്ഛേദം- 21 എ 
  • 2002-ലെ 86-ാം ഭരണഘടനാ ഭേദഗതി പ്രകാരം ആറുവയസ്സിനും 14- വയസ്സിനും ഇടയിലുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകുന്നതിന് വ്യവസ്ഥ ചെയ്തു. 
34. അറബിക്കടലിന്റെ റാണിയെന്ന് കൊച്ചിയെ വിശേഷിപ്പിച്ചതാര്- ആർ.കെ.ഷൺമുഖം ചെട്ടി  
  • കൊച്ചി ദിവാനായിരുന്നു അദ്ദേഹം.  
  • കിഴക്കിന്റെ വെനീസ് എന്ന് ആലപ്പുഴയെ വിശേഷിപ്പിച്ചത് കഴ്സൺ പ്രഭുവാണ്. തിരുവിതാംകൂർ സന്ദർശിച്ച ആദ്യ ബ്രിട്ടീഷ് വൈസ്രോയിയായിരുന്നു അദ്ദേഹം. 
35. ഗദ്ദർ പാർട്ടിയുടെ ആദ്യ പ്രസിഡന്റ്- സോഹൻസിങ് ഭക്സ 
  • ഗദ്ദർ പാർട്ടിയുടെ ആദ്യ ജനറൽ സെക്രട്ടറി- ലാലാ ഹർദയാൽ 
  • ഗദ്ദർ പാർട്ടിയുടെ ആസ്ഥാനം- സാൻഫ്രാൻസിസ്കോ 
  • ഗദ്ദർ പാർട്ടിയുടെ മറ്റൊരു പേര്- പസഫിക് കോസ്റ്റ് ഹിന്ദുസ്ഥാൻ അസോസിയേഷൻ 
  • രൂപംകൊണ്ട വർഷം- 1913 
36. കറുത്ത ഭൂഖണ്ഡം എന്നറിയപ്പെടുന്നത്- ആഫ്രിക്ക  

  • വെളുത്ത ഭൂഖണ്ഡം എന്നറിയപ്പെടുന്നത്- അന്റാർട്ടിക്ക 
37. ഇന്ത്യയിലെ ആദ്യത്തെ മുനിസിപ്പൽ കോർപ്പറേഷൻ- ചെന്നെ (1688)  

  • കേരളത്തിലെ ആദ്യത്തെ മുനിസിപ്പൽ കോർപ്പറേഷൻ- തിരുവനന്തപുരം (1940) 
38. ഇന്ത്യയിൽ ആദ്യമായി 2009- ൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ നോട്ട (നൺ ഓഫ് ദ എബൗ) ഏർപ്പെടുത്തിയ സംസ്ഥാനം- ഛത്തീസ്ഗഢ്  

  • നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യമായി നോട്ട നടപ്പിലാക്കിയത് 2013- ൽ ആണ് (ഛത്തീസ്ഗഢ്, മിസോറം, രാജസ്ഥാൻ, മധ്യപ്രദേശ്, ഡൽഹി) 
  • നോട്ട നടപ്പാക്കിയ ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നത് 2014- ലാണ്. 
  • നോട്ട ഏർപ്പെടുത്തിയ ആദ്യ ഏഷ്യൻ രാജ്യം- ബംഗ്ലാദേശ് 
39. മദ്രാസ് സംസ്ഥാനത്തിലെ മലബാർ ജില്ലയുടെ ഭാഗമായിരുന്ന ലക്ഷദ്വീപിനെ കേന്ദ്രഭരണ പ്രദേശമാക്കിയതെന്ന്- 1956 നവംബർ 1 

  • 1964- ലാണ് ലക്ഷദ്വീപിന്റെ  ഭരണകേന്ദ്രം കോഴിക്കോട്ടു നിന്ന് കവരത്തിയിലേക്കു മാറ്റിയത്. 1973- ൽ ലക്കദീപ് എന്ന പേരിനു പകരം ലക്ഷദ്വീപ് എന്ന പേര് സ്വീകരിച്ചു.  
  • ഈ കേന്ദ്രഭരണപ്രദേശം കേരള ഹൈക്കോടതിയുടെ അധികാരപരിധിയിലാണ്.  
  • ലക്ഷദ്വീപിൽ വിമാനത്താവളമുള്ളത് അഗത്തിയിലാണ്. 
  • ലക്ഷദ്വീപിലെ പ്രധാന മതം ഇസ്ലാമും പ്രധാന ഭാഷ മലയാളവുമാണ്. 
40. ഏറ്റവും കൂടുതൽ കാലം ഭരിച്ച ഡൽഹി സുൽത്താനേറ്റിലെ വംശം- തുഗ്ലക് വംശം 
  • ഏറ്റവും കൂടുതൽ കാലം ഭരിച്ച ഡൽഹി സുൽത്താൻ- ബഹ് ലുൽ ലോധി 
41. പുഷ്പിക്കാൻ സഹായിക്കുന്ന ഹോർമോൺ- ഫ്ലോറിജൻ  
  • പഴങ്ങൾ പഴുക്കാൻ സഹായകമായ വാതകം- എഥിലിൻ
42. കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് എന്ന പദം ഭരണഘടനയിൽ കൂട്ടിച്ചേർത്തത് എത്രാമത്തെ ഭരണ ഘടനാ ഭേദഗതി പ്രകാരമാണ്- 97
  • 2011- ലെ 97-ാം ഭേദഗതി പ്രകാരം പാർട്ട് മൂന്നിൽ അനുച്ഛേദം 19 ഐ (1)- ൽ കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് എന്ന പദം കൂട്ടിച്ചേർക്കുകയും പാർട്ട് നാലിൽ 43 ബി അനുച്ഛേദം ഉൾപ്പെടുത്തുകയും (കോ ഓപ്പറേറ്റീവ് സൊസൈറ്റികളെ പ്രോത്സാഹിപ്പിക്കുക) ചെയ്തതോടൊപ്പം പാർട്ട് 9 ബി എന്ന പുതിയ പാർട്ട് കൊണ്ടുവരികയും ചെയ്തു. 
43. ആന്റിജൻ അടങ്ങിയിട്ടില്ലാത്ത രക്തഗ്രൂപ്പ്- ഒ ഗ്രൂപ്പ് 
  • എന്നാൽ, ആന്റിബോഡി അടങ്ങിയിട്ടില്ലാത്ത രക്തഗ്രൂപ്പാണ് എബി ഗ്രൂപ്പ്
44. ഭരണഘടനയുടെ ഭാഗമായി നിർദേശകതത്ത്വങ്ങളെ ഉൾക്കൊള്ളിച്ച ആദ്യ രാജ്യം- സ്പാനിഷ് റിപ്പബ്ലിക് 
  • സ്പാനിഷ് റിപ്പബ്ലിക്കിൽ നിന്നാണ് അയർലൻഡ് നിർദേശക തത്ത്വങ്ങളുടെ ആശയം സ്വീകരിച്ചത്. ഇന്ത്യ നിർദേശക തത്ത്വങ്ങളുടെ ആശയം കടം കൊണ്ടത് അയർലൻഡിൽ നിന്നാണ്

No comments:

Post a Comment