Saturday, 11 July 2020

Current Affairs- 12/07/2020

1. The India Global Week 2020- ന്റെ വേദി- UK 
  • Theme- Be The Revival : India and a Better New World 
2. 750 മെഗാവാട്ട് ഉല്പ്പാദനശേഷിയുള്ള ഏഷ്യയിലെ ഏറ്റവും വലിയ Single Site Solar Power Plant നിലവിൽ വരുന്നത്- രേവ (മധ്യപ്രദേശ്) 


3. 2020 ഓഗസ്റ്റിൽ ISRO വിക്ഷേപിക്കുന്ന ബ്രസീലിന്റെ ആദ്യ ഭൗമനിരീക്ഷണ ഉപഗ്രഹം- Amazonia- 1 

4. പാൽ, പാലുൽപ്പന്നങ്ങളുടെ പരിശുദ്ധി ഉറപ്പ് വരുത്തുന്നതിനായി 'പൂവർ ഫോർ ഷെയർ' കാമ്പയിൻ ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം- രാജസ്ഥാൻ 


5. 'പാൻഡെമിക് റിസ്ക്പുൾ' സ്ഥാപിക്കാനുള്ള സാധ്യത പരിശോധിക്കുന്നതിനായി ISRO രൂപീകരിച്ച 9- അംഗ വർക്കിംഗ് ഗ്രൂപ്പിന്റെ ചെയർമാൻ- സുരേഷ് മാത്തുർ 


6. അഖിലേന്ത്യാ റേഡിയോ ഏത് ഭാഷയുടെ ആദ്യത്തെ ന്യൂസ് മാഗസിൻ പ്രോഗ്രാം പ്രക്ഷേപണം ചെയ്യാനാണ് അടുത്തിടെ തീരുമാനിച്ചത്- സംസ്കൃതം  


7. അടുത്തിടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് നാസ ബഹിരാകാശ യാത്രികൻ നിരീക്ഷിച്ച ധൂമകേതുവിന്റെ പേര്- നിയോവൈസ് 


8. ഇന്ത്യയിലെ ആദ്യ NVIDIA Artificial Intelligence Technology Centre (NVAITC) നിലവിൽ വരുന്നത്- IIT ഹൈദരാബാദ് 


9. 2020 Formula one (F1) Season Opening Austrian grand Prix ജേതാവ്- Valtteri Bottas  


10. 'Mahaveer : The Soldier who never died' എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- A.K.Srikumar, Rupa Srikumar 


11. ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ രാണ്ടാമത്തെ വലുതുമായ ഡേറ്റ സെന്റർ- Yotta NMI Data Centre (നവി മുംബൈ)  


12. 2021 ഓടുകൂടി വേൾഡ് ഹെൽത്ത് ഓർഗനൈസേഷനിൽ നിന്നും പിൻവാങ്ങുന്ന രാജ്യം- യുണൈറ്റഡ് സ്റ്റേറ്റ്സ് 


13. കേരള ആദായ നികുതി വകുപ്പിന്റെ പ്രിൻസിപ്പൽ ചീഫ് കമ്മീഷണറായി  നിയമിതനായ ആദ്യ വനിത- ശശികല നായർ 


14. 2020- ലെ Global Real Estate Transparency Index- ൽ ഇന്ത്യയുടെ സ്ഥാനം- 34 
  • 1st UK
15. The UK India Business Council (UKIBC)- യുടെ ആദ്യ ഇന്ത്യൻ CEO- ജയന്ത് കൃഷ്ണ


16. ഇന്ത്യയിലാദ്യമായി ഗവൺമെന്റ് ഭൂമിയുടെ സംരക്ഷണത്തിന് Artificial Intelligence and Space Technology സംവിധാനമുപയോഗിച്ച് BLUIS എന്ന മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ച സംസ്ഥാനം- ഒഡീഷ 
  • (BLUIS - Bhubaneswar Land Use Intelligence System)
17. ലോകത്തിലാദ്യമായി സൗരോർജ നിലയത്തിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി റെയിൽവേയുടെ Overhead Traction System- മിലേക്ക് നേരിട്ട് എത്തിക്കുന്ന സംവിധാനം ആരംഭിച്ച രാജ്യം- ഇന്ത്യ 
  • (BHEL- ന്റെ നേതൃത്വത്തിൽ മധ്യപ്രദേശിലെ ബിനാ ജില്ലയിലുള്ള സൗരോർജ്ജ നിലയത്തിൽ നിന്നാണ് വൈദ്യുതി നേരിട്ട് റെയിൽവേയുടെ Overhead- ലേക്ക് എത്തിക്കുന്നത്)
18. കുടുംബശ്രീയുടെ നേത്യത്വത്തിൽ മലയോരപ്രദേശങ്ങളിലെ വിഭവങ്ങളുടെയും കരകൗശല വസ്തുക്കളുടെയും ലഭ്യത ഉറപ്പാക്കുന്നതിനായി കൊല്ലം ജില്ലയിൽ ആരംഭിച്ച മൊബൈൽ മാർക്കറ്റിങ് യൂണിറ്റ്- സേവിക


19. Covid- 19 രോഗികളെ ചികിത്സിക്കുന്നതിനായി DRDO- യുടെ നേതൃത്വത്തിൽ 12- ദിവസം കൊണ്ട് നിർമ്മിച്ച ആശുപത്രി- Sardar Vallabh Bhai Patel Covid Hospital (New Delhi)


20. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (CUSAT) നൽകുന്ന പ്രൊഫ: എം വി പൈലി പുരസ്കാരം 2019- ന് അർഹനായത്- പി ബി സുനിൽ കുമാർ
  • ഡയറക്ടർ- IIT പാലക്കാട്
21. ഇന്ത്യയിലെ ആദ്യ NVIDIA Artificial Intelligence Technology Centre- (NVAITC) നിലവിൽ വരുന്നത്- IIT ഹൈദരാബാദ്


22. ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ നിർമ്മിച്ച Shree Mahadev Masta Chaturder Campus നിലവിൽ വന്ന രാജ്യം- നേപ്പാൾ


23. ആദ്യമായി ബഹിരാകാശത്തേക്ക് മനുഷ്യരെ എത്തിച്ച അറബ് രാജ്യമേത്- യു.എ.ഇ
  • ഹാസ അൽ മൻസുരിയാണ് ഇദ്ദേഹം സ്പെയ്സ് സ്റ്റേഷനും സന്ദർശിച്ചു.
24. 15- മത് ഇന്ത്യ - യൂറോപ്യൻ യൂണിയൻ ഉച്ചകോടി നടക്കുന്നതെന്ന്- ജൂലൈ 15


25. ദൂരദർശൻ ഒഴികെ മറ്റെല്ലാ ഇന്ത്യൻ വാർത്താ ചാനലുകൾക്കും നിരോധനമേർപ്പെടുത്തിയ രാജ്യമേത്- നേപ്പാൾ


26. ഏത് രാജ്യത്തിന്റെ ആമസോണിയ- 1 സാറ്റലൈറ്റാണ് ഐ. എസ്. ആർ. ഒ അഗസ്റ്റിൽ വിക്ഷേപിക്കാൻ തയ്യാറാകുന്നത്- ബ്രസീൽ
  • ആമസോൺ കാടുകളിലെ വനനശീകരണം നിരീക്ഷിക്കുകയാണ് 2 ലക്ഷ്യം 
27. ഇന്ത്യൻ ആർമിയിൽ നിരോധിക്കാത്ത സാമൂഹ്യ മാധ്യമമേത്- ട്വിറ്റർ

28. തെന്നിന്ത്യൻ ചലച്ചിത്ര നടിയായ ഉഷാ റാണി അന്തരിച്ചു. 1966- ൽ കുഞ്ചാക്കോ സംവിധാനം ചെയ്ത 'ജയിൽ' എന്ന ചിത്രത്തിൽ ബാലതാരമായാണ് സിനിമയിലെത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ ഇരുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. 


29. കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയത്തിന്റെ ദീൻ ദയാൽ ഉപാധ്യായ് പഞ്ചായത്ത് സാഷാക്തീകരൺ പുരസ്കാരം നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്. മികച്ച പഞ്ചായത്തിന് കൊല്ലം ജില്ലയിലെ മുഖത്തല പഞ്ചായത്തും മന്ത്രാലയത്തിന്റെ പുരസ്കാരത്തിന് അർഹരായി. 


30. 1984- ൽ ആദ്യ ബഹിരാകാശ നടത്തം ചെയ്ത അമേരിക്കൻ വനിതയെന്ന റെക്കോഡ് സ്വന്തമാക്കിയ കാത്തി സള്ളിവന് സമുദ്രപരിവേഷണത്തിലും റെക്കോഡ്. അന്തർവാഹിനിയിൽ ഭൂനിരപ്പിൽ നിന്ന് 36,000 അടി ആഴത്തിലെത്തിയാണ് പുതിയ റെക്കോഡിനുടമയായത്. 408 കി.മീ. അകലെയുളള രാജ്യാന്തര ബഹിരാകാശ നിലയവും ചലഞ്ചർ ഡീപ്പും സന്ദർശിക്കുന്ന ആദ്യ വ്യക്തിയാണ്. ട്രിടൺ അന്തർവാഹിനിയിലാണ് ചലഞ്ചർ ഡീപ്പ് സന്ദർശിച്ചത്. 


31. രഞ്ജി ട്രോഫിയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമെന്ന റെക്കോഡിനുടമയായ രജീന്ദർ ഗോയൽ അന്തരിച്ചു. 


32. ലോക കോടീശ്വരൻമാരുടെ പട്ടികയിൽ മുകേഷ് അംബാനി 9-ാം സ്ഥാനത്തെത്തി.

No comments:

Post a Comment