Wednesday, 29 July 2020

General Knowledge Part- 30

1. ഒന്നാം ലോകമഹായുദ്ധത്തിന് കാരണമായ 'ജൂലായ് പ്രതിസന്ധി'ക്ക് (July Crisis) വഴിതെളിച്ചത് ആരുടെ കൊലപാതകമായിരുന്നു- ഓസ്ട്രിയ-ഹംഗറിയുടെ കിരീടാവകാശിയായിരുന്ന ആർച്ച് ഡ്യൂക്ക് ഫ്രാൻസിസ് ഫെർഡിനാൻഡിന്റെ 


2. പ്രാചീനകാലത്ത് പ്രസിദ്ധിനേടിയിരുന്ന നാളന്ദ സർവകലാശാല നില നിന്നത് ഇന്നത്തെ ഏത് ഇന്ത്യൻ സംസ്ഥാനത്താണ്- ബിഹാർ  


3. ബിജാപൂർ സുൽത്താനായിരുന്ന മുഹമ്മദ് അദിൽഷായുടെ ശവകുടീരമായ ഗോൾ ഗുംബസ് (Gol Gumbaz) സ്ഥിതിചെയ്യുന്ന സംസ്ഥാനം- കർണാടക


4. 'ദ ഡയറി ഓഫ് എ യങ് ഗേൾ' രചിച്ചത്- ആൻ ഫ്രാങ്ക്


5. ബാബറെ ഇന്ത്യ ആക്രമിക്കുന്നതിനായി 1524- ൽ ക്ഷണിച്ച പഞ്ചാബ് ഗവർണർ- ദൗലത്ഖാൻ ലോധി


6. പുരാതന നഗരമായ ബാബി ലോൺ ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്തിരുന്നത്- യൂഫ്രട്ടീസ് 


7. 'രണ്ട് വൻകരകളുടെ നഗരം' (City of Two Continents) എന്നറിയപ്പെടുന്നത്- ഈസ്താംബുൾ 


8. പ്രസിദ്ധമായ ചിലന്തിയമ്പലം (Spider Temple) എവിടെയാണ്- കൊടുമൺ, പത്തനംതിട്ട  


9. ഇന്ത്യയിലെ ആദ്യ സുനാമി മ്യൂസിയം സ്ഥിതിചെയ്യുന്നത്- അഴീക്കൽ (ആലപ്പാട്), കൊല്ലം 


10. 'ആവശ്യത്തിലധികം വൈദ്യന്മാരുടെ സഹായത്തോടെയാണ് ഞാൻ മരിക്കുന്നത്' എന്ന് പറഞ്ഞത്- അലക്സാൻഡർ 


11. കാവേരിക്ക് കുറുകേ ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ട് നിർമിച്ചത് കരികാലചോളനാണ്. ഈ അണക്കെട്ടിന്റെ പേര്- കല്ലണൈ (Grand Anticut) 


12. ഏത് കോട്ടയുടെ മുഖ്യ പ്രവേശന കവാടമാണ് ലാഹോറി ഗേറ്റ് (Lahori Gate)- ചെങ്കോട്ട, ഡൽഹി 


13. മൂൽശങ്കർ ഏത് പേരിലാണ് പ്രസിദ്ധി നേടിയിട്ടുള്ളത്- സ്വാമി ദയാനന്ദ സരസ്വതി


14. ഹോചി മിൻ (Hochi Minh) ഏത് രാജ്യത്തെ നേതാവായിരുന്നു- വിയറ്റ്നാം


15. വിശുദ്ധ റോമാസാമ്രാജ്യത്തെപ്പറ്റി അത് വിശുദ്ധവുമല്ല, റോമനുമല്ല, സാമ്രാജ്യവുമല്ല' (The Holy Roman Empire is neither Holy, Nor Roman, nor an Empire) എന്ന് അഭിപ്രായപ്പെട്ടത്- വോൾട്ടയർ  


16. 'ദൈവത്തിന്റെ ചാട്ടവാർ' (The Scourge of God) എന്നറിയപ്പെട്ട  ഭരണാധികാരി- ആറ്റില (Attila the Hun) 


17. ഫിലിപ്പീൻസിന് ആ പേര് ലഭിച്ചത് ഏത് സ്പാനിഷ് രാജാവിന്റെ പേരിൽ നിന്നാണ്- ഫിലിപ് രണ്ടാമൻ 


18. 'ജനങ്ങളുടെ കാർ' എന്ന അർഥത്തിൽ 1937- ൽ ഹിറ്റ്ലർ ജർമനിയിൽ ആരംഭിച്ച കാർ നിർമാണ കമ്പനി- വാക്സ് വാഗൺ (Volks Wagen) 


19. ഇന്ത്യയിൽ ഏറ്റവും ഒടുവിലായി രൂപം കൊണ്ട സംസ്ഥാനം- തെലങ്കാന 


20. വനിതകൾക്കായുള്ള ഇന്ത്യയിലെ ആദ്യ തുറന്ന ജയിൽ (Open Jail) ഏതാണ്- യർവാദ, പുണെ (മഹാരാഷ്ട്ര) 


21. 'സൺ കിങ് (The sun king) എന്നറിയപ്പെട്ട ഫ്രഞ്ച് ചക്രവർത്തി- ലൂയി 14-ാമൻ 


22. ഏറ്റവും വലിയ ആഫ്രിക്കൻ രാജ്യം- അൾജീരിയ 


23. ലക്ഷദ്വീപിൽ എത്ര ദ്വീപുകളാണുള്ളത്- 36


24. ലോകത്തിലെ ഏറ്റവും നീളം കൂടിയ കടലിടുക്ക്- മലാക്കാ (Malacca) 


25. ക്വിക് ലെം (Quick lime) എന്നറിയപ്പെടുന്നത്- കാൽസ്യം ഓക്സൈഡ് 


26. 'നവോത്ഥാനത്തിന്റെ ഉദയന ക്ഷത്രം' (The Morning star of renaissance) എന്നറിയപ്പെടുന്നത്- ജെഫ്രി ചോസർ (Geoffrey Chaucer) 


27. നാസി ജർമനിയുടെ രഹസ്യ പോലീസ് അറിയപ്പെട്ടിരുന്ന പേര്- Gestapo


28. പശ്ചിമ അസ്വസ്ഥ ത (Western Disturbance) എന്തുമായി ബന്ധപ്പെട്ടതാണ്- കാലാവസ്ഥ  


29. ആഷാമേനോൻ ആരുടെ തൂലികാനാമമാണ്- കെ. ശ്രീകുമാർ  


30. ഇപ്പോഴത്തെ (17-ാം) ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം- ചന്ദ്രാണി മർമു (ഒഡിഷ) 


31. പുഷ്പ കമൽ ദഹാൽ (പ്രചണ്ഡ) ഏത് രാജ്യത്തെ പ്രധാനമന്ത്രിയായിരുന്നു- നേപ്പാൾ 


32. അന്താരാഷ്ട്ര നാണയനിധിയിൽ (IMF) ഏറ്റവും ഒടുവിൽ അംഗത്വം നേടിയ രാജ്യം- നൗറു (Nauru) 


33. 'ഡകൽ ഡ്രാഫ്റ്റ് (DunkelDraft) ഏത് ലോകസംഘടനയുടെ രൂപവത്കരണവുമായി ബന്ധപ്പെട്ടതാണ്- ലോക വ്യാപാര സംഘടന (WTO) 


34. പ്രശസ്ത സാമൂഹിക-പരിസ്ഥിതി പ്രവർത്തകയായിരുന്ന വംഗാരി മാതായ് (Wangari Maathai) ഏത് രാജ്യക്കാരിയായിരുന്നു- കെനിയ  


35. ഭൂമധ്യരേഖ എത്ര ഭൂഖണ്ഡങ്ങളി ലൂടെയാണ് കടന്നുപോകുന്നത്- മൂന്ന്


36. യു.എൻ. രക്ഷാസമിതിയിലെ താത്കാലിക അംഗങ്ങളുടെ കാലാവധി എത്ര വർഷമാണ്- രണ്ടുവർഷം 


37. 'മഹത്തായ വിപ്ലവം' (Glorious Revolution, 1688-89) നടക്കുമ്പോൾ ഇംഗ്ലണ്ടിലെ രാജാവ് ആരായിരുന്നു- ജെയിംസ് രണ്ടാമൻ 


38. കേരളത്തിലെ ആദ്യത്തെ കംപ്യൂട്ടർവത്കൃത കളക്ടറേറ്റ്- പാലക്കാട് 


39. ഏറ്റവും കൂടുതൽ ജീവചരിത്രങ്ങൾ രചിക്കപ്പെട്ടത് ഏത് കേരളീയനെപ്പറ്റിയാണ്- ശ്രീനാരായണഗുരു 


40. കേരള ജുഡീഷ്യൽ അക്കാദമി സ്ഥിതിചെയ്യുന്നത് എവിടെ- ആലുവാ (എറണാകുളം) 


41. നീണ്ടകര പാലം അറിയപ്പെടുന്ന പേര്- ശ്രീസേതുലക്ഷ്മി പാലം  


42. മലബാർ സിമന്റ്സ്  ലിമിറ്റഡിന്റെ ആസ്ഥാനം- വാളയാർ (പാലക്കാട്) 


43. കഥകളി വിജ്ഞാനകോശത്തിന്റെ  രചയിതാവ്- അയ്മനം കൃഷ്ണകൈമൾ 


44. ജൊനാതൻ ഹാർക്കർ ഏത് നോവലിലെ കഥാപാത്രമാണ്- ഡ്രാക്കുള (ബ്രാം സ്റ്റോക്കർ) 


45. 1874- ൽ സ്ഥാപിതമായ യൂണിവേഴ്സൽ പോസ്റ്റൽ യൂണിയന്റെ ആസ്ഥാനം- ബേൺ (സ്വിറ്റ്സർലൻഡ്) 


46. നാഷണൽ കേഡറ്റ് കോർപ്സിന്റെ  (NCC) ആപ്തവാക്യം- ഐക്യവും അച്ചടക്കവും (Unity and discipline) 


47. ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിന്റെ (RAW) മേധാവിയായി പ്രവർത്തിച്ച മലയാളി- പി.കെ. ഹോർമിസ് തരകൻ 


48. കേരള നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ്- ഡോ. എം.കെ. മുനീർ  


49. പ്രതിരോധ ആവശ്യത്തിനായി ഇന്ത്യയിൽ നിർമിച്ച ആദ്യ ഉപഗ്രഹം- ജി സാറ്റ്- 7 (GSAT-7) 


50. മേഘങ്ങളെ ആദ്യമായി വർഗീകരിച്ച ബ്രിട്ടീഷ് കാലാവസ്ഥാ ശാസ്ത്രജ്ഞൻ- Luke Howard 


51. യൂറോപ്പിലെ ഏറ്റവും നീളം കൂ ടിയ നദി- വോൾഗ (Volga)  


52. ശിലകളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്- പെട്രോളജി (Petrology) 


53. ഭൂമിയുടെ ദക്ഷിണധ്രുവം സ്ഥിതിചെയ്യുന്നത് ഏത് ഭൂഖണ്ഡത്തിലാണ്- അന്റാർട്ടിക്ക  


54. 1964- ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നിരസിച്ച ഫ്രഞ്ച് ചിന്തകനും എഴുത്തുകാരനുമായ ജീൻ പോൾ സാർത്രെയുടെ ആത്മകഥ- ദ വേഡ്സ് 


55. ചൗധരി ചരൺസിങ് വിമാനത്താവളം എവിടെയാണ്- ലഖ്നൗ (യു.പി) 


56. കാർബൺ ചക്രം (Carbon Cycle) കണ്ടെത്തിയത്- ലാവോസിയർ, ജോസഫ് പ്രീസ് റ്റ്‌ലി  


57. സാധന സേവനങ്ങളുടെ (Goods and Services) വിലയിലുണ്ടാകുന്ന തുടർച്ചയായ വർധനയ്ക്ക് പറയുന്ന പേര്- വിലക്കയറ്റം (Inflation)  


58. ‘കൊണാട്ട് പ്ലേസ്' (Connaught place) എന്ന വ്യാപാരകേന്ദ്രം എവിടെയാണ്- ന്യൂഡൽഹി 


59. ഏത് രാജ്യത്തിന്റെ പതാകയുടെ വിളിപ്പേരാണ് ഓൾഡ് ഗ്ലോറി (Old Glory)- യു.എസ്.എ


60. 'വെസ്റ്റ് ഇൻഡീസ്' കണ്ടുപിടിച്ചത്- ക്രിസ്റ്റഫർ കൊളംബസ് 


61. കൊണാർക്കിലെ സൂര്യക്ഷേത്രം  (Sun temple) പണികഴിപ്പിച്ചത്- നരസിംഹദേവൻ ഒന്നാമൻ 


62. 1938- ൽ ജവാഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിൽ ആരംഭിച്ച ദിനപത്രം- നാഷണൽ ഹെറാൾഡ് 


63. മക്ബുൽ ഫിദ ഹുസൈൻ ഏതു പേരിലാണ് പ്രശസ്തി നേടിയിട്ടുള്ളത്- എം.എഫ്. ഹുസൈൻ 


64. ഇന്ത്യയുടെ ആദ്യത്തെ ഫീൽഡ് മാർഷൽ- സാം മനേക്ഷാ (Sam Manekshaw)

No comments:

Post a Comment