3. ഗുരുത്വാകർഷണ ബലം കൂടുതലുള്ള ഭൂമിയിലെ പ്രദേശങ്ങളേവ- ധ്രുവപ്രദേശങ്ങൾ
4. ദൂരെയുള്ള വസ്തുക്കളുടെ ഫോട്ടോയെടുക്കാനുപയോഗിക്കുന്ന കിരണമേത്- ഇൻഫ്രാറെഡ് കിരണം
5. പൊട്ടൻഷ്യൽ വ്യത്യാസം, വിദ്യുത് ചാലക ബലം അഥവാ ഇ.എം.എ ഫ്. എന്നിവ അളക്കുന്നതിനുള്ള ഉപകരണമേത്- വോൾട്ട് മീറ്റർ
6. കുറഞ്ഞ വോൾട്ടതയിൽ കൂടുതൽ സമയം കൂടുതൽ കറന്റ് ലഭ്യമാക്കാൻ സഹായിക്കുന്ന സെല്ലുകളുടെ ക്രമീകരണ രീതി ഏത്- സമാന്തരരീതി അഥവാ പാരലൽ കണക്ഷൻ
7. ഉയർന്ന വോൾട്ടതയിൽ ബാഹ്യ സർക്കീട്ടിലെ കറന്റ് വർധിപ്പിക്കുന്ന സെൽ ക്രമീകരണ സംവിധാനമേത്- ശ്രണീരീതി അഥവാ സീരിസ്
കണക്ഷൻ
8. ഒരു സെക്കൻഡിൽ ഒരു ചാലകത്തിലൂടെ ഒഴുകുന്ന വൈദ്യുതചാർജിന്റെ അളവ് ഏതു പേരിൽ അറിയപ്പെടുന്നു- കറന്റ് അഥവാ വൈദ്യുതപ്രവാഹ ത്രീവ്രത
9. ഇലക്ട്രിക് കറന്റ് അളക്കുന്നതിനുള്ള ഉപകരണമേത്- അമ്മീറ്റർ
10. പ്രവൃത്തി, ഊർജം എന്നിവയുടെ യൂണിറ്റേത്- ജൂൾ
11. ഒരു ഇലക്ട്രിക് ഫാനിൽ നടക്കുന്ന ഊർജമാറ്റം ഏത് വിധത്തിലാണ്- വൈദ്യുതോർജം യാന്ത്രികോർജമാകുന്നു
12. പൊട്ടൻഷ്യൽ വ്യത്യാസം, കറന്റ്, പ്രതിരോധം എന്നിവ തമ്മിലുള്ള ബന്ധം കണ്ടെത്തിയ ജർമൻ ശാസ്ത്രജ്ഞനാര്- ജോർജ് സെമൺ ഓം
13. ഡി.സി.യുടെ വാൾട്ടേജ്, എ.സി.യുടെ വാൾട്ടേജ്', കറന്റ്, ചാലകത്തിന്റെ പ്രതിരോധം എന്നിവ അളക്കാനുപയോഗിക്കുന്ന ഉപകരണമേത്- ഡിജിറ്റൽ മൾട്ടിമീറ്റർ
14. ഒരു സർക്കീട്ടിലെ പ്രതിരോധം ക്രമമായി മാറ്റം വരുത്തി. കറൻന്റിനെ നിയന്ത്രിക്കാനുള്ള ഉപകരണമേത്- റിയാസ്റ്റാറ്റ്
15. പ്രസരണത്തിന് മാധ്യമം ആവശ്യമായ തരംഗങ്ങൾ എങ്ങനെ അറിയപ്പെടുന്നു- യാന്ത്രിക തരംഗങ്ങൾ
16. യാന്ത്രിക തരംഗങ്ങളുടെ രണ്ടു തരത്തിലുള്ള വകഭേദങ്ങളേവ- അനുപ്രസ്ഥതരംഗം, അനുദൈർ ഘ്യതരംഗം
17. മാധ്യമത്തിലെ കണികകൾ തരംഗത്തിന്റെ പ്രേഷണ ദിശയ്ക്ക് ലംബമായി കമ്പനം ചെയ്യുന്ന തരംഗങ്ങൾ ഏതുപേരിൽ അറിയപ്പെടുന്നു- അനുപ്രസ്ഥതരംഗങ്ങൾ അഥവാ ട്രാൻവേഴ്സ് വേവ്സ്
18. ജലോപരിതലത്തിൽ രൂപംകൊള്ളുന്ന തരംഗം ഏതിനം തരംഗങ്ങൾക്ക് ഉദാഹരണമാണ്- അനുപ്രസ്ഥതരംഗം
19. മാധ്യമത്തിലെ കണികകൾ തരംഗത്തിന്റെ സഞ്ചാരദിശയ്ക്ക് സമാന്തരമായി കമ്പനം ചെയ്യുന്നയിനം തരംഗങ്ങളേവ- അനു ദൈർഘ്യതരംഗങ്ങൾ അഥവാ ലോങ്ങിറ്റൂഡിനൽ വേവ്സ്
20. ശരീരത്തിലെ മിടിപ്പുകൾ അറിയാനുപയോഗിക്കുന്ന സ്റ്റെതസ് കോപ്പിൽ ഉപയോഗപ്പെടുത്തിയിരിക്കുന്നത് ശബ്ദത്തിന്റെ ഏത് സ്വഭാവമാണ്- ആവർത്തനപ്രതിപതനം അഥവാ മൾട്ടിപ്പിൾ റിഫ്ലക്ഷൻ
21. വൃക്ക, കരൾ, പിത്തസഞ്ചി, ഗർഭ പാത്രം തുടങ്ങിയ ആന്തരികാവയവങ്ങളുടെ ചിത്രമെടുക്കാനും അവയിലെ തകരാറുകൾ കണ്ടത്താനും അൾട്രാസോണിക് തരംഗങ്ങളുപയോഗിച്ചുള്ള സാങ്കേതിക വിദ്യയേത്- അൾട്രാസാണാഗ്രാഫി
22. അൾട്രാസോണിക് തരംഗങ്ങളുപയോഗിച്ച് ജലത്തിനടിയിലുള്ള വസ്തുക്കളിലേക്കുള്ള അകലം, അവയുടെ ദിശ, വേഗം എന്നിവ കണ്ടെത്താനുപയോഗിക്കുന്ന ഉപകരണമേത്- സോണാർ
23. 'സോണാർ' എന്നതിന്റെ മുഴുവൻ രൂപമെന്ത്- സൗണ്ട് നാവിഗേഷൻ ആൻഡ് റേഞ്ചിങ്
24. ഭൂകമ്പം, വൻസ്ഫോടനങ്ങൾ, അഗ്നിപർവത സ്ഫോടനം എന്നിവയുടെ ഫലമായി ഭൂപാളികലൂടെ സഞ്ചരിക്കുന്ന തരംഗമേത്- സീസ്മിക് തരംഗം
25. ഇരുപതിനായിരം ഹെർട്സിനുമുകളിൽ ആവൃത്തിയുള്ള ശബ്ദം ഏതുപേരിൽ അറിയപ്പെടുന്നു- അൾട്രാസോണിക് ശബ്ദം
26. സർപ്പിളാകൃതിയുള്ള കുഴലുകൾ, നിയതമായ ആകൃതിയില്ലാത്ത യന്ത്രഭാഗങ്ങൾ, ഇലക്ട്രോണിക് ഘടകങ്ങൾ എന്നിവ വൃത്തിയാക്കാനുപയോഗിക്കുന്നതെന്ത്- അൾട്രാസോണിക് തരംഗങ്ങൾ
27. വലിയ ലോഹഭാഗങ്ങൾക്കുള്ളിലെ പൊട്ടലുകളും വിള്ളലുകളും കണ്ടെത്താനുപയോഗിക്കുന്ന തരംഗങ്ങളേവ- അൾട്രാസോണിക് തരംഗങ്ങൾ
28. അൾട്രാസോണിക് തരംഗങ്ങളുപയോഗിച്ച് ഹൃദയത്തിന്റെ ചിത്രം എടുക്കുന്നത് ഏതു പേരിൽ അറിയപ്പെടുന്നു- എക്കോ കാർഡിയോഗ്രാഫി
29. വൃക്കയിലെ ചെറിയ കല്ലുകൾ പൊടിച്ചുകളയാൻ ഉപയോഗിക്കുന്ന ശബ്ദതരംഗമേത്- അൾട്രാസോണിക് തരംഗം
30. ഏറ്റവും വേഗമേറിയ ഭൂകമ്പതരംഗം ഏതാണ്- പ്രാഥമികതരംഗം അഥവാ പി തരംഗം
31. ഭൂകമ്പം മൂലമുള്ള നാശനഷ്ടങ്ങൾക്ക് കാരണമാവുന്ന പ്രധാന തരംഗമേത്- ഉപരിതല തരംഗങ്ങൾ
32. റാലെ തരംഗങ്ങൾ, ലവ് തരംഗങ്ങൾ എന്നിവ ഏതിനം ഭൂകമ്പ തരംഗങ്ങളുടെ വകഭേദങ്ങളാണ്- ഉപരിതല തരംഗങ്ങൾ
33. ഉൾക്കടലിൽ സുനാമിയുടെ വേഗം എത്രയാണ്- മണിക്കുറിൽ 600 മുതൽ 800 കിലോമീറ്റർ വരെ
34. തീരത്തേക്കടുക്കുന്ന സുനാമിയിൽ തരംഗത്തിന്റെ ശൃംഗമാണ് ആദ്യം കരയിലെത്തുന്നതെങ്കിൽ എന്തു സംഭവിക്കുന്നു- തിരകൾ ഉയർന്നു പൊങ്ങുന്നു
35. സുനാമി തിരകൾ തീരത്തടുക്കുമ്പോൾ തരംഗത്തിന്റെ ഗർത്തമാണ് ആദ്യം കരയിലെത്തുന്നതെങ്കിൽ എന്തു സംഭവിക്കുന്നു- കടൽ ഉൾവലിയുന്ന അവസ്ഥയുണ്ടാകുന്നു
36. ഒരു വസ്തു ദ്രവത്തിൽ ഭാഗികമായോ പൂർണമായോ മുങ്ങിയിരിക്കുമ്പോൾ ആ ദ്രവം വസ്തുവിൽ മുകളിലേക്ക് പ്രയോഗിക്കുന്ന ബലം ഏതുപേരിൽ അറിയപ്പെടുന്നു- പ്ലവക്ഷമബലം
37. പാലിലെ ജലത്തിന്റെ തോത് അളക്കാനുപയോഗിക്കുന്ന ലാക്ടോമീറ്റർ അടിസ്ഥാന പരമായി ഒരു _____ ആണ്- ഹൈഡ്രോമീറ്റർ
38. സർവീസ് സ്റ്റേഷനുകളിൽ കാർ ഉയർത്തിനിർത്താനുപയോഗിക്കുന്ന സംവിധാനമേത്- ഹൈഡ്രോളിക് ജാക്ക്
39. വാഹനങ്ങളുടെ ഹൈഡ്രോളിക് ബ്രേക്ക്, ഹൈഡ്രോളിക് ജാക്ക് എന്നിവയുടെ പ്രവർത്തനം ഏത് തത്ത്വത്തെ അടിസ്ഥാനമാക്കിയാണ്- പാസ്കൽനിയമം
40. ഒരു സംവൃതവ്യൂഹത്തിൽ അടങ്ങിയിരിക്കുന്ന ദ്രാവകത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് പ്രയോഗിക്കുന്ന മർദം ദ്രാവകത്തിന്റെ എല്ലാ ഭാഗത്തും ഒരുപോലെ അനുഭവപ്പെടും എന്ന് പ്രസ്താവിക്കുന്ന തത്ത്വമേത്- പാസ്കൽ നിയമം
41. ചോക്കുപയോഗിച്ച് മഷിയും കോട്ടൺ തുണികൊണ്ട് വിയർപ്പും ഒപ്പിയെടുക്കാൻ സഹായകമായ പ്രതിഭാസം ഏത്- കേശികത്വം അഥവാ കാപിലാരിറ്റി
42. ചുമരുകളിൽ മഴക്കാലത്ത് നനവ് പടരുന്നതും, മണ്ണെണ്ണ വിളക്കിൽ തിരിയിലൂടെ എണ്ണ ഉയരുന്നതും ഏത് പ്രതിഭാസം മൂലമാണ്- കേശികത്വം
43. നേരിയ കുഴലിലൂടെയോ സൂക്ഷമ സുഷിരങ്ങളിലൂടെയോ ദ്രാവകങ്ങൾ സ്വാഭാവികമായി ഉയരുകയോ താഴുകയോ ചെയ്യുന്ന പ്രതിഭാസമേത്- കേശികത്വം
44. ചില പ്രാണികൾക്ക് ജലോപരിതലത്തിലൂടെ സഞ്ചരിക്കാൻ സഹായകമാകുന്ന ബലമേത്- പ്രതലബലം
45. ദ്രാവകോപരിതലത്തിൽ പേപ്പർ ക്ലിപ്പ് പൊങ്ങിനിൽക്കുന്നത് ഏത് ബലം മൂലമാണ്- പ്രതലബലം
46. ഒരേയിനം തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം ഏതു പേരിൽ അറിയപ്പെടുന്നു- കൊഹിഷൻ ബലം
47. വ്യത്യസ്തയിനം തന്മാത്രകൾ തമ്മിലുള്ള ആകർഷണബലമേത്- അഡ്ഹിഷൻ ബലം
48. കറൻസി നോട്ടുകൾ എണ്ണുമ്പോൾ കൈവിരലുകൾ ഇടയ്ക്കിടെ നനയ്ക്കുന്നത് എന്ത് ഒഴിവാക്കാനാണ്- അഡ്ഹിഷൻ ബലം മൂലം നോട്ടുകൾ ഒട്ടിപ്പിടിക്കുന്നത് ഒഴിവാക്കാൻ
49. ചോക്കുകൊണ്ട് ബ്ലാക്ബോർഡിൽ വരയ്ക്കുമ്പോൾ ചോക്കു കണങ്ങൾ ബോർഡിൽ പറ്റിപ്പിടിക്കുന്നതിനും പെൻസിൽ ജലത്തിൽ മുക്കിയെടുക്കുമ്പോൾ അതിൽ ജലം പറ്റിപ്പിടിച്ചിരിക്കുന്നതിനും കാരണമായ ബലമേത്- അഡ്ഹിഷൻ ബലം
50. തേനിനേക്കാൾ വേഗത്തിൽ ജലം ഒഴുകാൻ കാരണമെന്ത്- വിസ്കോസിറ്റി കുറഞ്ഞതിനാൽ
51. ചലിച്ചുകൊണ്ടിരിക്കുന്ന ദ്രാവക പടലങ്ങൾക്കിടയിൽ അവയുടെ ആപേക്ഷിക ചലനത്തെ തടസ്സപ്പെടുത്തുന്ന വിധത്തിൽ പടലങ്ങൾക്ക് സമാന്തരമായി പ്രവർത്തിക്കുന്ന ഘർഷണബലമേത്- വിസ്കസ് ബലം
52. വിസ്കോസിറ്റി കുറഞ്ഞ ദ്രാവകങ്ങൾ ഏതുപേരിൽ അറിയപ്പെടുന്നു- മൊബൈൽ ദ്രാവകങ്ങൾ
53. ജലം, മണ്ണെണ്ണ എന്നിവ ഏതിനം ദ്രാവകങ്ങൾക്ക് ഉദാഹരണമാണ്- മൊബൈൽ ദ്രാവകം
No comments:
Post a Comment