3. ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സ്ഥാപകൻ- ജീൻ ബാപ്റ്റിസ്റ്റ് കോൾബെർട്ട് (Jean Baptiste Colbert) (ലൂയി പതിന്നാലാമന്റെ ധനകാര്യ മന്ത്രിയായിരുന്നു ഇദ്ദേഹം)
4. 'പ്രഭുക്കന്മാർ പൊരുതും, പുരോഹിതന്മാർ പ്രാർഥിക്കും, ജനങ്ങൾ നികുതി അടയ്ക്കും' (The Nobles fight, The Clergy pray and the people pay). ഈ പ്രസ്താവന ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു- ഫ്രഞ്ച് വിപ്ലവം
5. 1806- ലെ ബർലിൻ ശാസനം (Berlin Decree) ഏത് ഫ്രഞ്ച് ചക്രവർത്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു- നെപ്പോളിയൻ ബോണപ്പാർട്ട്
6. 1830- ൽ ജൂലായ് വിപ്ലവം നടന്ന രാജ്യം- ഫ്രാൻസ്
7. 1830- ൽ ഏത് ചക്രവർത്തിയുടെ ദുർഭരണത്തിനെതിരേയാണ് ജൂലായ് വിപ്ലവം നടന്നത്- ചാൾസ് പത്താമൻ
8. രണ്ടാം ഫ്രഞ്ച് വിപ്ലവം എന്നറിയപ്പെടുന്ന വിപ്ലവം- ജൂലായ് വിപ്ലവം (1830)
9. ഫ്രഞ്ച് വിപ്ലവത്തിന്റെയും 1830- ലെ ജൂലായ് വിപ്ലവത്തിന്റെയു ആശയങ്ങളിൽ ആകൃഷ്ടനാകുകയും തന്റെ ആദ്യ യൂറോപ്യൻ യാത്രയിൽ ഫ്രാൻസിൽ സന്ദർശനം നടത്തുകയും ചെയ്ത ഇന്ത്യൻ നവോത്ഥാന നായകൻ- രാജാ റാം മോഹൻ റോയ്
10. 1848- ലെ ഫെബ്രുവരി റെവലൂഷൻ നടന്ന രാജ്യം- ഫ്രാൻസ്
11. ഭൂപടത്തിൽ ബുട്ടിൻറ ആകൃതിയിലുള്ള തെക്കൻ യൂറോപ്യൻ രാജ്യം- ഇറ്റലി
12. റോം നഗരം സ്ഥിതിചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്- ടൈബർ
13. പ്രസിദ്ധമായ റോം മാർച്ച് 1922- ൽ നയിച്ച വ്യക്തി- മുസ്സോളിനി
14. 'Peace, Land and Bread' എന്ന മുദ്രാവാക്യം ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു- റഷ്യൻ വിപ്ലവം
15. ടോൾസ്റ്റോയ് കൃതികളെ റഷ്യൻ വിപ്ലവത്തിന്റെ കണ്ണാടി എന്ന് വിശേഷിപ്പിച്ചതാര്- ലെനിൻ
16. റഷ്യയിലെ 'യാസ്നയാ പോളിയാന' എന്ന ഭവനം ഏത് സാഹിത്യകാരനുമായി ബന്ധപ്പെട്ടിരിക്കുന്നു- ടോൾസ്റ്റോയ്
17. ക്രെംലിൻ കൊട്ടാരം (Kremlin Palace) ഏത് രാജ്യത്താണ്- റഷ്യ
18. രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്ലറുമായി കൂടിക്കാഴ്ച നടത്തിയ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി- സുഭാഷ്ചന്ദ്രബോസ്
19. 'പാലിന്റെയും തേനിന്റെയും നാട്' എന്നറിയപ്പെടുന്ന രാജ്യം- ഇസ്രയേൽ
20. ഷഡ്ദിന യുദ്ധം (ആറുദിന യുദ്ധം) നടന്ന വർഷം- 1967
21. ഷഡ്ദിന യുദ്ധത്തിൽ വിജയിച്ച രാജ്യം- ഇസ്രയേൽ
22. ഷഡ്ദിന യുദ്ധം അഥവാ മൂന്നാം അറബ്-ഇസ്രയേലി യുദ്ധത്തിൽ ഇസ്രയേലിനെതിരേ അണിനിരന്ന രാജ്യങ്ങൾ- ഈജിപ്ത്, സിറിയ, ജോർദാൻ
23. ഈജിപ്തിൽ നിന്ന് ഗാസാ മുനമ്പും സിനായ് ഉപദ്വീപും ജോർദാനിൽ നിന്ന് വെസ്റ്റ് ബാങ്കും (കിഴക്കൻ ജറുസലേം ഉൾപ്പെടെ) സിറിയയിൽ നിന്ന് ഗോലാൻ കുന്നുകളും ഇസ്രയേലിന് ലഭിച്ചത് ഏത് യുദ്ധത്തിലൂടെയാണ്- ഷഡ്ദിന യുദ്ധം
24. അറബ് രാജ്യങ്ങളായ ഈജിപ്തും സിറിയയും 1973- ൽ ഇസ്രയേലിനെതിരേ നടത്തിയ യുദ്ധം- യോം കിപ്പർ യുദ്ധം
25. യോം കിപ്പർ അഥവാ ഒക്ടോബർ യുദ്ധത്തിലെ വിജയി- ഇസ്രയേൽ
26. ഹിറ്റ്ലറുടെ ജൂതപീഡനം കാരണം അമേരിക്കയിലേക്ക് കുടിയേറിയ ശാസ്ത്രജ്ഞൻ- ആൽബർട്ട് ഐൻസ് റ്റൈൻ
27. ആൽബർട്ട് ഐൻസ് റ്റൈന് അമേരിക്കൻ പൗരത്വം ലഭിച്ച വർഷം- 1940
28. രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തിൽ ജർമനി അണുബോംബുണ്ടാക്കാനുള്ള സാധ്യതയെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് റൂസ് വെൽറ്റിന് മുന്നറിയിപ്പ് നൽകിയ ശാസ്ത്രജ്ഞൻ- ആൽബർട്ട് ഐൻസ് റ്റൈൻ
29. വധിക്കപ്പെട്ട ഏക ഇസ്രയേൽ പ്രധാനമന്ത്രി- യിസഹാക്ക് റബിൻ
30. 'മോട്ടോർ സൈക്കിൾ ഡയറീസ്' എന്ന പുസ്തകം രചിച്ചതാരാണ്- ചെഗുവേര
31.രണ്ടാം ലോകമഹായുദ്ധകാലത്തെ ജപ്പാൻ ചക്രവർത്തി- ഹിരോഹിതോ
32. രണ്ടാം ലോകമഹായുദ്ധാനന്തരം 1948- ൽ യുദ്ധക്കുറ്റങ്ങൾ ചുമത്തി വധശിക്ഷയ്ക്ക് വിധേയനാക്കിയ ജപ്പാൻ പ്രധാനമന്ത്രി- ഹിഡെക്കി ടോജോ (Hideki Tojo)
33. രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ സഖ്യകക്ഷികൾക്കു മുന്നിൽ കീഴടങ്ങിയത് എന്നാണ്- 1945 ഓഗസ്റ്റ്- 15
34. ജപ്പാൻ ചക്രവർത്തി ഹിരോഹിതോ 1945 ഓഗസ്റ്റ് 15- ന് റേഡിയോയിലൂടെ വായിച്ച കീഴടങ്ങൽ സന്ദേശം ഏത് പേരിൽ അറിയപ്പെടുന്നു- Jewel Voice Broadcast/ Gyokuon-hoos
35. നേതാജി സുഭാഷ് ചന്ദ്രബോസിന്റെതെന്ന് കരുതുന്ന ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്ന ടോക്യോയിലെ ക്ഷേത്രം- രങ്കോജി ക്ഷേത്രം (Rankoji Temple)
36. 2011- ൽ താമരവിപ്ലവം നടന്ന രാജ്യം- ഈജിപ്ത്
37. ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി- ടെബിൾ ട്രീസ് (Temple Trees)
38. ശ്രീലങ്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി- ജനാധിപതി മന്ദിരായ (Janadhipathi Mandiraya)
39. 'മഴവിൽ രാഷ്ട്രം' (റെയിൻ ബോനേഷൻ) എന്നറിയപ്പെടുന്ന രാജ്യം- ദക്ഷിണാഫ്രിക്ക
40. മൂന്ന് തലസ്ഥാനമുള്ള ലോകത്തിലെ ഏക രാജ്യം-ദക്ഷിണാഫ്രിക്ക
41. സുക്കർണോ ഏത് രാജ്യത്തിന്റെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട വ്യക്തിയാണ്- ഇൻഡൊനീഷ്യ
42. 2007- ൽ കുങ്കുമ വിപ്ലവം (Saffron Revolution) നടന്ന രാജ്യം- മ്യാന്മർ
43. ഏറ്റവും കൂടുതൽ കാലം അമേരിക്കൻ പ്രസിഡന്റ് പദം വഹിച്ച വ്യക്തി- ഫ്രാങ്ക്ളിൻ ഡി റൂസ് വെൽറ്റ്
44. മഹാനായ വിമോചകൻ (The Great Emancipator) എന്നറിയപ്പെടുന്ന അമേരിക്കൻ പ്രസിഡന്റ്- എബ്രഹാം ലിങ്കൺ
45. ആൽപ്സ് മലനിരകൾ ഏത് വൻകരയിലാണ്- യൂറോപ്പ്
46. ഐക്യരാഷ്ട്രസഭ സർവകലാശാലയുടെ ആസ്ഥാനം- ടോക്യോ
47. ആരുടെ ഔദ്യോഗിക ഹെലികോപ്റ്ററാണ് മറൈൻ വൺ- അമേരിക്കൻ പ്രസിഡന്റ്
48. പാർഥിനോൺ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ എവിടെയാണ് കാണപ്പെടുന്നത്- ആതൻസ്
49. 'യൂറോപ്പിൻറ പടക്കളം' എന്നറിയപ്പെടുന്ന രാജ്യം- ബെൽജിയം
50. ബോസ് പോറസ് കടലിടുക്കിന്റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന നഗരം- ഇസ്താംബൂൾ
51. കോൺസ്റ്റാന്റിനോപ്പിൾ ഇപ്പോൾ അറിയപ്പെടുന്ന പേര്- ഇസ്താംബുൾ
52. ബാഡ്മിന്റെൺ എന്നുപേരുള്ള രണ്ട് ഗ്രാമങ്ങൾ ഉള്ള രാജ്യം- ഇംഗ്ലണ്ട്
53. അസ്വാൻ (Aswan Dam) ഏത് രാജ്യത്താണ്- ഈജിപ്ത്
54. ബിഗ് ബെൻ ക്ലോക്ക് എവിടെയാണ്- ലണ്ടൻ
55. ഷിയാ മുസ്ലിങ്ങളുടെ പുണ്യ സ്ഥലമായ കർബാല ഏത് രാജ്യത്താണ്- ഇറാഖ്
56. 'ടൈഗർ ഓഫ് ദ നോസ്' (Tiger of the Snows) ആരുടെ ആത്മകഥയാണ്- ടെൻസിങ് നോർഗെ
No comments:
Post a Comment