1. പൗരസ്ത്യപഠനങ്ങൾക്കായി ബ്രിട്ടിഷുകാരനായ സർ വില്യം ജോൺസ് 1784- ൽ രൂപം നൽകിയ സംഘടനയേത്- ഏഷ്യാറ്റിക് സൊസൈറ്റി
2. 1832- ൽ ദി ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ എന്നു നാമകരണം ചെയ്യപ്പെട്ട് ഏഷ്യാറ്റിക് സൊസൈറ്റിയെ 1936- ൽ ഏതുപേരിലേക്കാണ് മാറ്റിയത്- ദ റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ
3. സ്വാതന്ത്ര്യാനന്തരം 1951- ൽ ദി ഏഷ്യാറ്റിക് സൊസൈറ്റി എന്നു പുനർനാമകരണം ചെയ്യപ്പെട്ട സ്ഥാപനം നിലവിൽ സ്ഥിതിചെയ്യുന്നതെവിടെ- കൊൽക്കത്തെ
4. ഇന്ത്യയിലെ ഏതു സ്ഥാപനത്തിന്റെ പ്രധാന പ്രവർത്തനമാണ് പ്രാചീനരേഖകളുടെ ശേഖരണം- ഏഷ്യാറ്റിക് സൊസൈറ്റിയുടെ
5. 1804- ൽ ദി ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് മുംബൈ സ്ഥാപിച്ചതാര്- സർ ജെയിംസ് മക്വിന്തോഷ്
6. 1780- ൽ 'കൽക്കട്ട മദ്രസ്' സ്ഥാപിച്ച ബ്രിട്ടീഷ് ഭരണാധികാരി ആര്- വാറൻ ഹേസ്റ്റിങ്സ്
7. യൂറോപ്യൻ ശാസ്ത്രങ്ങൾ ഇന്ത്യൻ ഭാഷകളിൽ പരിഭാഷപ്പെടുത്താനുള്ള സൊസൈറ്റി 1825- ൽ സ്ഥാപിച്ചതെവിടെ- കൊൽക്കത്ത
8. 1876- ൽ ബംഗാളിൽ 'ഇന്ത്യൻ അസോസിയേഷൻ ഫോർ ദ കൾട്ടിവേഷൻ ഓഫ് സയൻസ്' സ്ഥാപിച്ചതാര്- മഹേന്ദ്രലാൽ സർക്കാർ
9. രാംകാളി ചൗധരിയുടെ നേതൃത്വത്തിൽ 1861- ൽ തുടങ്ങിയ സാംസ്കാരിക കൂട്ടായ്മ ഏത്- ബെനാറസ് ഡിബേറ്റിങ് ക്ലബ്
10. 1864- ൽ അലിഗഢ് സയന്റിഫിക് സൊസൈറ്റി സ്ഥാപിച്ചതാര്- സർ സയ്യിദ് അഹമ്മദ് ഖാൻ
11. അലിഗഢ് സയന്റിഫിക് സൊസൈറ്റിയുടെ മാതൃകയിൽ ബിഹാറിൽ രൂപം കൊണ്ട് സാംസ്കാരിക സ്ഥാപനമേത്- ബിഹാർ
12. സയന്റിഫിക് സൊസൈറ്റി 'ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയന്റൽ ആർട്സ്' സ്ഥാപിച്ചതാര്- അബനീന്ദ്രനാഥ ടാഗോർ
13. ആരുടെ വിഖ്യാതമായ പെയിന്റിങ്ങാണ് 'ഭാരതമാതാ'- അബനീന്ദ്രനാഥ ടാഗോർ
14. 'സതി', 'ഗ്രാമീണ ചെണ്ടക്കാരൻ' എന്നീ ചിത്രങ്ങൾ വരച്ചതാര്- നന്ദലാൽ ബോസ്
15. 1917- ൽ ഭണ്ഡാർക്കർ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചതെവിടെ- പുണെ
16. 1961- ൽ രൂപവത്കരിച്ച കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ ആദ്യരൂപം ഏതായിരുന്നു- സയന്റിഫിക് റിസർച്ച് ആൻഡ് കൾച്ചറൽ അഫയഴ്സസ് മന്ത്രാലയം
17. ദ നാഷണൽ അക്കാദമി ഓഫ് ഡാൻസ്, ഡ്രാമ ആൻഡ് മ്യൂസിക് എന്ന് തുടക്കത്തിൽ അറിയപ്പെട്ടിരുന്ന സ്ഥാപനത്തിന്റെ ഇപ്പോഴത്തെ പേരെന്ത്- കേന്ദ്ര സംഗീത-നാടക അക്കാദമി
18. സംഗീതം, നാടകം എന്നിവയുടെ പ്രോത്സാഹനം ലക്ഷ്യമിടുന്ന സാംസ്കാരിക സ്ഥാപനം ഏത്- സംഗീത-നാടക അക്കാദമി
19. കേന്ദ്രസർക്കാരിന്റെ ഉത്തരവിലൂടെ സംഗീത-നാടക അക്കാദമി രൂപവത്കരിച്ച വർഷമേത്- 1952 മേയ്
20. കേന്ദ്ര സംഗീത-നാടക അക്കാദമിയുടെ പ്രവർത്തനം രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്ത വർഷമേത്- 1953 ജനുവരി 28
21. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ആദ്യത്തെ അധ്യക്ഷൻ ആരായിരുന്നു- ഡോ. പി.വി.രാജമന്നാർ
22. ഇന്ത്യയിലെ നൃത്ത രൂപങ്ങൾക്ക് ക്ലാസിക്കൽ പദവി നൽകുന്ന സ്ഥാപനമേത്- കേന്ദ്ര സംഗീത-നാടക അക്കാദമി
23. കേന്ദ്ര സംഗീത-നാടക അക്കാദമി ക്ലാസിക്കൽ പദവി നൽകിയ എത്ര നൃത്ത രൂപങ്ങളാണ് ഇന്ത്യയിലുള്ളത്- 8
24. സംഗീത-നാടക അക്കാദമിയുടെ ക്ലാസിക്കൽ പദവി ലഭിച്ച ഒന്നിലേറെ നൃത്ത രൂപങ്ങളുള്ള സംസ്ഥാനമേത്- കേരളം (കഥകളി, മോഹിനിയാട്ടം)
25. രത് ന സദസ്യ, ഉസ്താദ് ബിസ്മില്ലാ ഖാൻ പുരസ്കാർ എന്നിവ ഏതു സ്ഥാപനം നൽകുന്ന ബഹുമതികളാണ്- കേന്ദ്ര സംഗീത-നാടക അക്കാദമി
26. ഇന്ത്യക്കകത്തും പുറത്തും ഇന്ത്യൻ കലകളുടെ പ്രചാരണം ലക്ഷ്യമിടുന്ന സാംസ്കാരിക സ്ഥാപനമേത്- ലളിതകലാ അക്കാദമി
27. കേന്ദ്ര സാഹിത്യ അക്കാദമിക്കു പുറമേ മറ്റേതൊക്കെ സ്ഥാപനങ്ങളുടെ കൂടി ആസ്ഥാനമാണ് ന്യൂഡൽഹിയിലെ രബീന്ദ്രഭവൻ- സംഗീത-നാടക അക്കാദമി, ലളിത കലാ അക്കാദമി
28. '1954 ഓഗസ്റ്റ് അഞ്ചിന് ലളിതകലാ അക്കാദമി ഉദ്ഘാടനം ചെയ്തതാര്- മൗലാന അബുൾകലാം ആസാദ്
29. 'നാഷണൽ അക്കാദമി ഓഫ് ആർട്ട്സ്' എന്നുകൂടി അറിയപ്പെടുന്ന സ്ഥാപനമേത്- ലളിതകലാ അക്കാദമി
30. 'സമകാലീന കല'ഏതു സ്ഥാപനത്തിന്റെ പ്രസിദ്ധീകരണമാണ്- ലളിതകലാ അക്കാദമി
31. 1969- ൽ ഏതു സ്ഥാപനത്തിന്റെ കീഴിലാണ് നാഷണൽ സ്കൂൾ ഓഫ് ഡ്രാമ രൂപം കൊണ്ടത്- സംഗീത-നാടക അക്കാദമിയുടെ
32. നാഷണൽ സ്കൂൾ ഓഫ് ഡ്രാമ ഒരു സ്വയം ഭരണ സ്ഥാപനമായി മാറിയ വർഷമേത്- 1975
33. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരുന്ന ദേശീയ നാടകോത്സവമേത്- ഭാരത് രംഗ് മഹോത്സവ്
34. 1999- ൽ തുടക്കമിട്ട ഏതു കലാമേളയാണ് നിലവിൽ ഏഷ്യയിലെ ഏറ്റവും വലിയ നാടകോത്സവമായി അറിയപ്പെടുന്നത്- ഭാരത് രംഗ് മഹോത്സവ്
35. നാഷണൽ സ് കൂൾ ഓഫ് ഡ്രാമയുടെ ആദ്യത്തെ ഡയറക്ടർ ആരായിരുന്നു- സാതു സെൻ
36. ന്യൂഡൽഹിയിലെ ബഹവൽപ്പുർ ഹൗസ് ഏതു സാംസ്കാരിക സ്ഥാപനത്തിന്റെ ആസ്ഥാനമാണ്- നാഷണൽ സ്കൂൾ ഓഫ് ഡ്രാമ
37. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാഷണൽ ട്രൈബൽ ഫെസ്റ്റിവൽ ഏതുപേരിലറിയപ്പെടുന്നു- ആദിരംഗ് മഹോത്സവ്
38. ഇന്ത്യൻ പുസ്തകങ്ങൾ സ്വദേശത്തും വിദേശത്തും പ്രോത്സാഹിപ്പിക്കുകയെന്നത് ഏതു സാംസ്കാരിക സ്ഥാപനത്തിന്റെ ലക്ഷ്യമാണ്- നാഷണൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ
39. കുറഞ്ഞ ചെലവിൽ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുക, വായന വളർത്തുക എന്നിവ ഏതു സ്ഥാപനം വിഭാവനം ചെയ്യുന്ന ലക്ഷ്യങ്ങളാണ്- നാഷണൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ
40. നാഷണൽ ബുക്ക് ട്രസ്റ്റ് സ്ഥാപിതമായ വർഷമേത്- 1957 (ഓഗസ്റ്റ്)
41. കേന്ദ്ര വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവിലൂടെ കേന്ദ്ര സാഹിത്യ അക്കാദമിക്ക് രൂപം നൽകിയ വർഷമേത്- 1952 ഡിസംബർ
42. കേന്ദ്ര സാഹിത്യ അക്കാദമി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ട വർഷമേത്- 1954 മാർച്ച്
43. ഇന്ത്യൻ ഭാഷാസാഹിത്യത്തിൻ ഉന്നമനം ലക്ഷ്യമിടുന്ന സ്ഥാപനമേത്- കേന്ദ്ര സാഹിത്യ അക്കാദമി
44. ഡൽഹിയിലെ രബീന്ദ്രഭവൻ ഏതു സ്ഥാപനത്തിന്റെ ആസ്ഥാനമാണ്- കേന്ദ്ര സാഹിത്യ അക്കാദമി
45. സാഹിത്യ അക്കാദമി ഇംഗ്ലീഷ് ഭാഷയിൽ പുറത്തിറക്കുന്ന പ്രസിദ്ധീകരണമേത്- ഇന്ത്യൻ ലിറ്ററേച്ചർ
46. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഹിന്ദിയിലുള്ള പ്രസിദ്ധീകരണമേത്- സങ്കലീൻ ഭാരതീയസാഹിത്യ
47. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആദ്യത്തെ അധ്യക്ഷൻ ആരായിരുന്നു- ജവാഹർലാൽ നെഹ്റു
48. എത്ര ഭാഷകളിലെ സാഹിത്യ പ്രവർത്തനങ്ങളുടെ മേൽനോട്ടമാണ് കേന്ദ്ര സാഹിത്യ അക്കാദമി നിർവഹിക്കുന്നത്- 24 ഭാഷകൾ
49. ഭരണഘടന അംഗീകരിച്ച 22 ഔദ്യോഗികഭാഷകൾക്കു പുറമേ സാഹിത്യ അക്കാദമി അംഗീകരിച്ചിട്ടുള്ള രണ്ടു ഭാഷകളേവ- ഇംഗ്ലീഷ്, രാജസ്ഥാനി
50. പുതി യ എഴുത്തു കാരെ പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര സാഹിത്യ അക്കാദമിയുടെ സംരംഭമേത്- നവോദയ സ്കീം
51. മലയാളത്തിൽ നിന്ന് ആദ്യമായി കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ എഴുത്തുകാരൻ ആര്- അർ. നാരായണ പണിക്കർ (1955 ഭാഷാ സാഹിത്യ ചരിത്രം)
52. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യത്ത മലയാളനോവലേത്- ചെമ്മീൻ (തകഴി ശിവശങ്കരപ്പിള്ള)
53. മലയാളത്തിൽ നിന്ന് ആദ്യമായി കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ വനിതയാര്- ബാലാമണിയമ്മ (1965 മുത്തശ്ശി)
54. 2019- ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം മലയാളത്തിൽ നിന്ന് ലഭിച്ചതാർക്ക്- വി. മധുസൂദനൻ നായർ (അച്ഛൻ പിറന്ന വീട്)
55. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാക്കൾക്കുള്ള ഫലകം രൂപകല്പന ചെയ്തതാര്- സത്യജിത്റേ
56. സാഹിത്യ രംഗത്ത് ഭാരത സർക്കാർ നൽകുന്ന ഏറ്റവുമുയർന്ന ബഹുമതി ഏത്- സാഹിത്യ അക്കാദമി ഫെലോഷിപ്പ്
57. 1968- ൽ ആദ്യത്തെ സാഹിത്യ അക്കാദമി ഫെലോഷിപ്പ് നൽകിയതാർക്ക്- ഡോ. എസ്. രാധാകൃഷ്ണൻ
58. കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ് മലയാളത്തിൽ നിന്ന് ആദ്യമായി ലഭിച്ചതാർക്ക്- വൈക്കം മുഹമ്മദ് ബഷീർ (1970)
No comments:
Post a Comment