Wednesday, 4 November 2020

Current Affairs- 03/11/2020

1. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെ (KSIDC) കീഴിൽ മെഗാ സീ ഫുഡ് പാർക്ക് പ്രവർത്തനം ആരംഭിക്കുന്നത്- പള്ളിപ്പുറം, ചേർത്തല 


2. ദയാവധത്തിന് അടുത്തിടെ അംഗീകാരം നൽകാൻ തീരുമാനിച്ച രാജ്യം- ന്യൂസിലാൻഡ് 


3. 2020- ൽ പബ്ലിക് അഫയേഴ്സ് ഇൻഡക്സ് റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഏറ്റവും മികച്ച ഭരണ നിർവഹണ സംസ്ഥാനം എന്ന പദവി ലഭിച്ചത്- കേരളം 

  • മികച്ച കേന്ദ്ര ഭരണ പ്രദേശം- ചണ്ഡിഗഡ്  

4. വയനാട് ജില്ലയിൽ ആദ്യ ഡിജിറ്റൽ ലൈബ്രറി ആരംഭിക്കുന്ന ഗ്രാമ പഞ്ചായത്ത്‌- മീനങ്ങാടി    


5. 2020 എഴുത്തച്ഛൻ പുരസ്കാരം നേടിയത്- സക്കറിയ


6. ബോംബെ സ്റ്റോക് എക്സ്ചേഞ്ച് ഡയറക്ടർ ആയി നിയമിതനായത്- ടി. സി. സുശീൽകുമാർ


7. യു എസ് തിരെഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനെതിരെ മത്സരിക്കുന്ന സ്ഥാനാർഥി- ജോ ബൈഡൻ


8. രാഷ്ട്രീയ ഏകതാ ദിവസ്- ഒക്ടോബർ 31 

  • സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനം 
  • ഏകതാ പ്രതിമ സ്ഥിതിചെയ്യുന്നത് കേവാദിയ, ഗുജറാത്ത് 

9. സംസ്ഥാനത്തെ കുടുംബശ്രീ ഗ്രൂപ്പുകൾ നിർമ്മിക്കുന്ന വിവിധ ഉൽപന്നങ്ങൾ വീട്ടിലേക്ക് എത്തിക്കുന്ന പദ്ധതി- ഹോം ഷോപ്പ് 


10. ഇന്ത്യയിലെ പുതിയ മുഖ്യ വിവരാവകാശ കമ്മീഷണർ ആയി നിയമിതനായത്- യഷ് വർധൻ കുമാർ സിൻഹ 


11. 2020 ഒക്ടോബറിൽ അന്തരിച്ച പ്രശസ്ത സ്കോട്ടിഷ് നടൻ- ഷോൺ കോണറി 

  • ഇയാൻ ഫ്ളെമിംഗിന്റെ സൂപ്പർ സ്പൈ ജെയിംസ് ബോണ്ട് 007 എന്ന കഥാപാത്രത്തെ ആദ്യമായി സ്ക്രീനിൽ അവതരിപ്പിച്ച നടനാണ് ഷോൺ കോണറി 

12. മികച്ച അന്താരാഷ്ട്ര ചലച്ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരത്തിനായി കാനഡ നാമനിർദ്ദേശം ചെയ്ത് പ്രശസ്ത Indo-Canadian ചിത്രകാരി ദീപാമേത്തയുടെ ചിത്രം- ഫണ്ണിബോയ് 

  • ശ്രീലങ്കൻ കനേഡിയൻ പൗരനായ ശ്യാം സെൽവ സുന്ദരത്തിന്റെ ഫണ്ണിബോയ് എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്

13. 2020 ഒക്ടോബറിൽ ഇന്ത്യൻ വ്യോമസേന പരീക്ഷിച്ച ആന്റി ഷിപ്പ് മിസൈൽ- INS Kora 


14. ജീവിതത്തിലേക്ക് തിരിച്ചു വരാൻ സാധിക്കാത്ത വിധം മാരകരോഗം ഉള്ളവർക്ക് ദയാവധം അനുവദിക്കുന്ന നിയമം 2020- ൽ പാസാക്കാൻ ഒരുങ്ങുന്ന രാജ്യം- ന്യൂസിലാൻഡ് 

  • നിലവിൽ കാനഡ, നെതർലാൻഡ്സ് തുടങ്ങി ഏതാനും രാജ്യങ്ങളിൽ ദയാവധം നിയമവിധേയമാണ് 

15. 2020 ഒക്ടോബറിൽ മൊലാവ് ചുഴലിക്കാറ്റ് വൻനാശം വിതച്ച രാജ്യം- വിയറ്റ്നാം 


16. 14-ാമത് ഏഷ്യൻ ഫിലിം അവാർഡ് 2020- ലെ ബെസ്റ്റ് ഒറിജിനൽ സ്കോർ കരസ്ഥമാക്കിയ ഇന്ത്യൻ സിനിമ- Gully Boy


17. പബ്ലിക് അഫയേഴ്സ് ഇൻഡക്സ് 2020 പ്രകാരം ഭരണ മികവിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം- കേരളം 

  • തുടർച്ചയായി നാലാം തവണയാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത് 

18. എം വി രാഘവന്റെ പേരിൽ എംവിആർ ട്രസ്റ്റ് ഏർപ്പെടുത്തുന്ന എംവിആർ അവാർഡ് 2020 നേടിയത്- സുഗതകുമാരി 


19. സംസ്ഥാനത്ത് ആദ്യമായി സർക്കാർ മേഖലയിൽ ഒക്യുലർ ഓങ്കോളജി വിഭാഗം സ്ഥാപിക്കുന്നത് എവിടെ- മലബാർ കാൻസർ സെന്റർ, കണ്ണൂർ 

  • മുതിർന്നവരിലും കുട്ടികളിലും കണ്ണുകളിൽ അപൂർവമായി കാണുന്ന ക്യാൻസറിനുള്ള അത്യാധുനിക ചികിത്സയാണ് ഒക്യുലർ ഓങ്കോളജി വിഭാഗത്തിലൂടെ ലഭിക്കുന്നത് 

20. കുട്ടികളുടെ അശ്ലീല ദ്യശ്യങ്ങൾ പ്രചരിപ്പിക്കുന്നത് തടയാനായി കേരള പോലീസ് ആരംഭിച്ച ഓപ്പറേഷൻ- ഓപ്പറേഷൻ പി ഹണ്ട് 


21. 2020 ഒക്ടോബറിൽ അന്തരിച്ച കേശുഭായി പട്ടേൽ ഏത് സംസ്ഥാനത്തെ മുൻമുഖ്യമന്ത്രി ആയിരുന്നു- ഗുജറാത്ത് 


22. വായു മലിനീകരണം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ മലിനീകരണത്തിന് കാരണമാകുന്ന പ്രവർത്തനങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി ഡൽഹി സർക്കാർ പുറത്തിറക്കിയ പുതിയ മൊബൈൽ ആപ്ലിക്കേഷൻ- ഗ്രീൻ ഡൽഹി 


23. പരമ്പരാഗത സസ്യ സമ്പത്തുകൾ സംരക്ഷിക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി- ആരോഗ്യ വൻ 


24. 2020 ഒക്ടോബറിൽ ഉദ്ഘാടനം ചെയ്ത സർദാർ പട്ടേൽ സുവോളജിക്കൽ പാർക്ക് (ജംഗിൾ സഫാരി) സ്ഥിതി ചെയ്യുന്നത്- കേവാദിയ, ഗുജറാത്ത് 


25. വാട്സ്ആപ്പ് മാതൃകയിൽ ശബ്ദ സന്ദേശങ്ങളും ടെക്സ്റ്റ് സന്ദേശങ്ങളും അയയ്ക്കാനും വീഡിയോ കോളുകൾ നടത്താനും കഴിയുന്ന ഇന്ത്യൻ കരസേന സ്വന്തം ഉപയോഗത്തിനായി വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്ലിക്കേഷൻ- സായി (സെക്യുർ ആപ്ലിക്കേഷൻ ഫോർ ദ ഇന്റർനെറ്റ്)


26. ലോക സമ്പാദ്യ ദിനം- ഒക്ടോബർ 29 


27. അന്താരാഷ്ട്ര ഇന്റർനെറ്റ് ദിനം- ഒക്ടോബർ 29 


28. ലോക സ്ട്രാക്ക് ദിനം- ഒക്ടോബർ 29 


29. സർക്കാരിന്റെ ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ മഴവെള്ളം സംഭരിച്ച് കൃഷിക്കും കുടിവെള്ളത്തിനും ഉപയോഗിക്കുന്നതിനായി ആരംഭിക്കുന്ന പുതിയ സംവിധാനം- ബന്ധാര 

  • പരീക്ഷണാടിസ്ഥാനത്തിൽ പാലക്കാട്, പത്തനംതിട്ട, വയനാട്, കാസർഗോഡ് എന്നീ ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത് 

30. രാജ്യത്തെ ഏറ്റവും വലിയ ഹൈബ്രിഡ് ഐ.ടി. പാർക്ക് നിലവിൽ വരുന്നത്- തിരുവനന്തപുരം 


31. പട്ടികജാതി പട്ടിക വകുപ്പിന് കീഴിൽ ജാതി വിവേചനം മറികടക്കാനായി മിശ്രവിവാഹത്തിന് തയ്യാറാകുന്നവർക്ക് രണ്ടര ലക്ഷം രൂപ സമ്മാനമായി നൽകുന്ന പുതിയ പദ്ധതി നടപ്പിലാക്കുന്ന ഇന്ത്യൻ സംസ്ഥാനം- ഒഡീഷ  

  • സംസ്ഥാന സർക്കാരിന്റെ സുമംഗല എന്ന മാട്രിമോണിയൽ വെബ്സൈറ്റിൽ നിന്ന് പങ്കാളിയെ കണ്ടെത്തുന്നവർക്കാണ് ധനസഹായം നൽകുന്നത് 

32. 2020 ഒക്ടോബറിൽ ഇന്ത്യ - അമേരിക്ക

സംയുക്തമായി നടത്തിയ മൂന്നാമത് ടു പ്ലസ് ടു സമ്മേളനത്തിന്റെ വേദിയായത്- ന്യൂഡൽഹി 


33. 6-ാമത് ബ്രിക്സ് പാർലമെന്ററി ഫോറത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്- ഓംബിർള, ലോക്സഭാ സ്പീക്കർ

  • ഓർബിർളയോടൊപ്പം ലോക്സഭാ മെമ്പറായ കനിമൊഴി കരുണാനിധിയും പങ്കെടുക്കുന്നുണ്ട് 

34. UN climate action award 2020 നേടിയത്- The Global Himalayan Expedition


35. 2020 ഒക്ടോബറിൽ തിരുവനന്തപുരം രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ഡയറക്ടറായി നിയമിതനായത്- പ്രൊഫ. ചന്ദ്രദാസ് നാരായൺ 

1 comment:

  1. ലോക സമ്പാദ്യ ദിനം ഒക്ടോബർ 30

    ReplyDelete