1. കോവിഡ് മൂലം തൊഴിലിടങ്ങളിൽനിന്നും സ്വന്തം നാട്ടിലേക്ക് മടങ്ങേണ്ടിവന്ന അതിഥി തൊഴിലാളികൾക്ക് തൊഴിലവസരമൊരുക്കുന്ന പദ്ധതിയേത്- ഗരീബ് കല്യാൺ റോസ്ഗാർ യോജന
2. 2020 ജൂണിൽ അന്തർദേശീയ വിമാനത്താവളമായി പ്രഖ്യാപിക്കപ്പെട്ട കുശിനഗർ വിമാനത്താവളം ഏത് സംസ്ഥാനത്താണ്- ഉത്തർപ്രദേശ്
3. ഇന്ത്യൻ റെയിൽവേ ഓടിച്ച 251 വാഗണുകളും 2.8 കിലോമീറ്റർ നീളവുമുള്ള ഏറ്റവും നീളംകൂടിയ ചരക്കുതീവണ്ടിയുടെ പേരെന്ത്- ശേഷ്നാഗ്
4. നാഷണൽ കൗൺസിൽ ഫോർ ട്രാൻസ്ജെൻഡർ പേഴ്സൺസ് നിലവിൽ വന്നതെപ്പോൾ- 2020 ഓഗസ്ത്
5. ഇന്ത്യയുടെ പ്രതിരോധ ചരിത്രത്തിൽ ആദ്യമായി റോക്കറ്റുകൾ (പിനാക) നിർമിച്ച് പരീക്ഷണം നടത്തിയ സ്വകാര്യ സ്ഥാപനമേത്- ഇക്കണോമിക്ക് എക്സ്പ്ലോസീവ്സ് ലിമിറ്റഡ് (ഇ.ഇ.എൽ.)
6. രാജീവ്ഗാന്ധി ഖേൽരത്ന പുരസ്കാരത്തിന്റെ സമ്മാനത്തുക എത്ര രൂപയായാണ് 2020- ൽ ഉയർത്തിയത്- 25 ലക്ഷം രൂപ
7. അർജുന അവാർഡിന്റെ സമ്മാനത്തുക എത്ര രൂപയായാണ് ഉയർത്തിയത്- 15 ലക്ഷം രൂപ
8. ട്വിറ്ററിലൂടെ ജുഡീഷ്യറിയെ വിമർശിച്ചതിന് കോടതിയലക്ഷ്യ നടപടിക്ക് സുപ്രീംകോടതി വിധേയനാക്കിയ മുതിർന്ന അഭിഭാഷകനാര്- പ്രശാന്ത് ഭൂഷൻ
9. ആരുടെ ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ട പുസ്തകമാണ് ‘കണക്ടിങ്, കമ്മ്യൂണി ക്കേറ്റിങ്, ചേയ്ഞ്ചിങ്'- വെങ്കയ്യ നായിഡു (ഉപരാഷ്ട്രപതി)
10. ട്രാഫിക് ചിഹ്നങ്ങളിൽ വനിതാ സിംബലുകൾ അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ നഗരമേത്- മുംബൈ
11. ഏത് കുടിൽ വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പദ്ധതിയാ ണ് ‘ഗ്രാമോദ്യോഗ് വികാസ് യോജന’- അഗർബത്തി
12. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യക്ക് പകരമായി നിലവിൽ വന്ന സ്ഥാപനമേത്- നാഷണൽ മെഡിക്കൽ കമ്മിഷൻ
13. സൈബർ സെക്യൂരിറ്റി, കൃത്രിമബുദ്ധി, ബ്ലോക്ക്ചെയിൻ വിഷയങ്ങളിൽ നയരൂപവത്കര ണം നടത്തിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമേത്- തമിഴ്നാട്
14. കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക ബില്ലിൽ പ്രതിഷേധിച്ച് രാജിവെച്ച കേന്ദ്രമന്ത്രിയാര്- ഹർസിമ്രത് കൗർ ബാദൽ
15. കേന്ദ്ര ഭക്ഷ്യസംസ്കരണ വ്യവസായ വകു പ്പ് മന്ത്രിയായിരിക്കെ രാജിവെച്ച ഹർസിമത് കൗർ ഏത് രാഷ്ട്രീയ പാർട്ടിയിലെ അംഗമായിരുന്നു- ശിരോമണി അകാലിദൾ
16. കൊറോണ വൈറസ് വ്യാപനത്തെ ആഗോ ഉമഹാമാരിയായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചതെന്ന്- 2020 മാർച്ച് 11
17. മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യൻ പദ്ധതിയേത്- ഗഗൻയാൻ
18. ഗൾഫ് രാജ്യങ്ങളും ഇസായേലുമായുള്ള നയത്രന്തബന്ധം സാധ്യമാക്കിയ കരാറേത്- അബ്രഹാം ഉടമ്പടി
19. ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിച്ച ആദ്യത്തെ ഗൾഫ് രാജ്യമേത്- യു.എ.ഇ.
20. കേരളത്തിലെ ആദ്യ സമ്പൂർണ വൈഫൈ പഞ്ചായത്ത്- മേപ്പയൂർ
21. തുണി മാലിന്യങ്ങൾ പുനഃരുപയോഗിക്കുകയെന്ന ലക്ഷ്യത്തോടെ ഹരിതകേരളം മിഷൻ, കുടുംബശ്രീ, ശുചിത്വമിഷൻ എന്നിവർ സംയുക്തമായി സംഘടിപ്പിച്ച ക്യാമ്പയിൻ- 'മാറ്റത്തിന്റെ നൂലിഴ'
22. ഇക്കണോമിസ്റ്റ് ഇൻറലിജൻസ് യുണിറ്റ് (EIU) പ്രസിദ്ധീകരിച്ച 2021- ലെ സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയ നഗരം- കോപ്പൻഹേഗൻ (ഡെന്മാർക്ക് (പട്ടികയിൽ ഇന്ത്യയിൽ നിന്നും ന്യൂഡൽഹി (48-മത്) മുംബൈ (50- മത്) എന്നീ നഗരങ്ങളും ഇടംപിടിച്ചു.
23. 2021- ൽ അന്തരിച്ച 'ലോർഡ് ടെഡ് ' എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ- ടെഡ് ഡെക്സ്റ്റർ
24. സുപ്രീംകോടതി ജഡ്ജി ആയി നിയമിതനായ മലയാള വ്യക്തി- സി.ടി. രവികുമാർ
25. ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുന്നതിൽ രണ്ടാം സ്ഥാനമായി മാറിയ സംസ്ഥാനം- മധ്യപ്രദേശ്
26. ഐ.ടി.ബി.പി യുടെ ഡയറക്ടർ ജനറൽ- സഞ്ജയ് അറോറ
27. 2021- ലെ അയ്യങ്കാളി ജയന്തി, ചട്ടമ്പിസ്വാമി ജയന്തി ദിനം- ആഗസ്റ്റ് 28
28. ഇന്ത്യൻ റെയിൽവേ ആരംഭിച്ച ഏകീകൃത പരാതി പരിഹാര സംവിധാനം- റെയിൽ മദദ്
29. ഉത്തർപ്രദേശിലെ ആദ്യ 'ആയുഷ്' യുണിവേഴ്സിറ്റി- ഗോരഖ്പുർ
30. ഡൽഹി സർക്കാർ ആരംഭിച്ച 'ദേശ് കെ മെന്റേഴ്സ്' പരിപാടിയുടെ ബ്രാന്റ് അംബാസിഡർ- ആക്ടർ സോനു സുഡ്
31. ആരുടെ ആത്മകഥയാണ് ‘അനുപമം ജീവിതം'- കെ. ശങ്കരനാരായണൻ
- കേരള സംസ്ഥാനമന്ത്രി, നാഗാലാൻഡ്, ജാർഖണ്ഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ഗവർണർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
32. ലോക ആദിവാസി ദിനം (World Tribal Day) എന്നായിരുന്നു- ഓഗസ്റ്റ് ഒൻപത്
33. ചൊവ്വയിലേക്ക് മനുഷ്യരെ അയയ്ക്കുന്നതിന് മുന്നോടിയായി സമാനമായ സാഹചര്യത്തിൽ ജീവിക്കാൻ താത്പര്യമുള്ളവർക്കായി യു.എസ്. ബഹിരാകാശ ഏജൻസിയായ നാസ എവിടെയാണ് ‘ചൊവ്വയുടെ മാതൃക’ നിർമിക്കുന്നത്- ഹൂസ്റ്റണിലെ ജോൺസൺ സ്പേസ് സെൻററിൽ
- 1700 ചതുരശ്രയടി വിസ്തീർണത്തിൽ നിർമിക്കുന്ന ഇവിടെ നാലുപേർക്ക് 365 ദിവസം പാർക്കാനാവും.
34. കോട്ടയം ആസ്ഥാനമായുള്ള റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൻറ പുതിയ പേര്- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ്
35. ഓഗസ്റ്റ് അഞ്ചിന് അന്തരിച്ച മലയാളികൂടിയായ ദേശീയ ഫുട്ബോൾതാരം- എസ്.എസ്. നാരായണൻ
- 1956 മെൽബൺ, 1960 റോം ഒളിമ്പിക്സ്സുകളിൽ ഇന്ത്യയുടെ ഗോൾകീപ്പറായിരുന്നു
യുവേഫ (UEFA) പുരസ്കാരം 2020-21
- മികച്ച പുരുഷ ഫുട്ബോൾ താരം- ജോർജീഞ്ഞാ (ക്ലബ്ബ്- ചെൽസി)
- മികച്ച വനിതാ ഫുട്ബോൾ താരം- അലക്സിയ പുറ്റേലാസ് (ക്ലബ്ബ്- ബാർസലോണ)
- മികച്ച പരിശീലകൻ- തോമസ് ടുഷേൽ (ക്ലബ്ബ് - ചെൽസി)
- മികച്ച ഗോൾകീപ്പർ- എഡ്വർഡ് മെൻസി (ക്ലബ്ബ്- ചെൽസി)
- മികച്ച പ്രതിരോധതാരം- റുബൻ ഡയസ് (ക്ലബ്ബ്- മാഞ്ചസ്റ്റർ സിറ്റി)
- മികച്ച മധ്യനിര താരം- എംഗോളോ കാന്റെ (ക്ലബ്ബ്- ചെൽസി)
- മികച്ച ഫോർവേർഡ്- ഏർലിംഗ് ഹാൻഡ് (ക്ലബ്ബ്- ബൊറൂസിയ ഡോർട്മുണ്ട്)
No comments:
Post a Comment