Wednesday, 15 September 2021

Current Affairs- 15-09-2021

1. മഹാത്മാഗാന്ധിയുടെ പ്രഥമ കേരളസന്ദർശനത്തിന് എന്നാണ് 100 വർഷം തികഞ്ഞത്- 2020 ഓഗസ്റ്റ് 18- ന് 


2. ലോകത്തിലെ ഏറ്റവും ഉയര മുള്ള കൊടുമുടിയായ എവറസ്റ്റിൻറ ഉയരം എത്രയായാണ് പുനർനിർണയിക്കപ്പെട്ടിട്ടുള്ളത്- 8848.86 മീറ്റർ 


3. 2020- ലെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ധീരതയ്ക്ക് രാജ്യം നൽകി വരുന്ന രണ്ടാമത്തെ ഉന്നത ബഹുമതിയായ കീർത്തിചക്ര (മരണാനന്തരം) ലഭിച്ചത് ആർക്കാണ്- അബ്ദുൾ റഷിദ് കലാസ് 


4. 2020- ലെ ലോകഭക്ഷ്യ സമ്മാനം നേടിയ കൃഷി ശാസ്ത്രജ്ഞൻ- ഡോ. രത്തൻലാൽ


5. 2020- ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ അമേരിക്കൻ കവയിത്രി- ലൂയിഗ്ഗക്


6. ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ മലാല യൂസഫ്സായിയോടുള്ള ആദരസൂചകമായി ‘മലാലദിനം' ആഘോഷിക്കുന്നത് എന്നാണ്- ജൂലായ് 12


7. 2020- ലെ ബുക്കർ സ മ്മാന ജേതാവ്- ഡഗ്ലസ് സ്റ്റുവർട്ട് (കൃതി- ഷഗ്ഗി ബെയ്ൻ)  


8. 'കിഫ്ബി'യുടെ പൂർണ രൂപം എന്താണ്- Kerala Infrastructure Investment Fund Board


9. ഡൽഹി എയിംസിലെ ശുചീകരണ തൊഴിലാളിയായ മനീഷ്കുമാർ രാജ്യത്തെ കോവിഡ് പ്രതിരോധത്തിൽ എപ്രകാരമാണ് ഇടംപിടിച്ചിട്ടുള്ളത്- ഇന്ത്യയിൽ നിന്ന് ആദ്യമായി കോവിഡ് വാക്സിൻ സ്വീകരിച്ച വ്യക്തി 


10. യു.എസ്.എ. യുടെ 46-ാമത്ത പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡൻ ഇതിന് മുൻപ് വഹിച്ചിരുന്ന പ്രധാന പദവി- വൈസ് പ്രസിഡൻറ് 


11. ഇന്ത്യയിൽ ആദ്യത്തെ കോവിഡ് ബാധ തൃശ്ശൂരിൽ സ്ഥിരീകരിച്ചത് എന്നാണ്- 2020 ജനുവരി 30


12. ന്യൂസീലൻഡ് സർക്കാരിൽ മന്ത്രി പദവിയിലെത്തിയ ആദ്യ ഇന്ത്യക്കാരിയായ പ്രിയങ്കാ രാധാകൃഷ ൻറ കുടുംബം എവിടെയാണ്- വടക്കൻപറവൂർ (എറണാകുളം)


13. എത്രാമത് ജെ.സി. ഡാനിയേൽ പുരസ്കാരമാണ് സംവിധായകൻ ഹരിഹരന് ലഭിച്ചത്- 27-ാമത് (2019)


14. ഐക്യരാഷ്ട്രസഭയുടെ ജന സംഖ്യാപുരസ്കാരം ലഭിച്ച ആദ്യ ഇന്ത്യൻ സംഘടന- ഹെൽപേജ് ഇന്ത്യ (2020) 


15. ദ പ്രസിഡൻഷ്യൽ ഇയേഴ്സ് അന്തരിച്ച ഏത് രാഷ്ട്രപതിയുടെ ഓർമക്കുറിപ്പുകളാണ്- പ്രണബ്കുമാർ മുഖർജി 


16. രാജ്യത്തെ ആദ്യ സമ്പൂർണ് കേൾവി സൗഹൃദ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത്- കേരളം


17. ആഗോള ഫുട്ബോൾ സംഘടനയായ ഫിഫയുടെ 2020- ലെ ‘ഫി ഫ ദ ബെസ്റ്റ്’ പുരസ്കാരം നേടി യ പുരുഷ-വനിതാ താരങ്ങൾ- യഥാക്രമം റോബർട്ട് ലെവൻ ഡോവ്സ്കി (പോളണ്ട്), ലൂസി ബ്രോൺസ് (യു.കെ.) 


18. 2021- ൽ കേരളത്തിൽ നിന്ന് പദ്മ ഭൂഷൺ ബഹുമതിക്ക് അർഹയായ ഏക വ്യക്തി- കെ.എസ്. ചിത്ര 


19. ചരിത്രത്തിലാദ്യമായി ഏത് സ്വകാര്യകമ്പനിയാണ് രണ്ട് സഞ്ചാരികളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിച്ചത്- സ്പേസ് എക്സ് (യു.എസ്.)


20. ഇന്ത്യ തദ്ദേശീയമായി വികസി പ്പിച്ച ആദ്യ കോവിഡ് വാക്സിൻ- കോവാക്സിൻ 

  • ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി (ICMR) സഹകരിച്ച് ഭാരത് ബായോടെക്ക് ആണ് ഇത് വികസിപ്പിച്ചത്.

21. ഒന്ന് മുതൽ 12 വരെ ക്ലാസുകളി ലുള്ള സ്കൂൾ വിദ്യാർഥികൾക്കുവേണ്ടി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിവരുന്ന ഓൺലൈൻ അധ്യയന പരിപാടിയുടെ പേര്- ഫസ്റ്റ്ബെൽ 


22. 2020 ജൂണിൽ അറബിക്കടലിൽ രൂപം കൊണ്ട് 'നിസർഗ' ചുഴലിക്കാറ്റിന് ആ പേര് നിർദേശിച്ച രാജ്യം- ബംഗ്ലാദേശ്


23. 2020- ജൂൺ അഞ്ചിന് ആചരിച്ച ലോക പരിസ്ഥിതിദിനത്തിൻറ സന്ദേശം എന്തായിരുന്നു- Time for Nature


24. ഇന്ത്യൻ പ്രധാനമന്ത്രിക്കായി യു.എസ്സിൽ നിന്ന് വിലയ്ക്കുവാങ്ങിയ ആത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടുകൂടിയ വിമാനത്തിൻറെ പേര്- എയർ ഇന്ത്യാവൺ


25. 2020- ൽ ഐക്യരാഷ്ട്രസഭ പാവ ങ്ങളുടെ ഗുഡ് വിൽ അംബാസഡറായി തിരഞ്ഞെടുത്ത ഇന്ത്യൻ ബാലിക- എം. നേത്ര (തമിഴ്നാട്) 


26. 2020- ലെ കോമൺവെൽത്ത് ചെ റുകഥാ മത്സരത്തിൽ സമ്മാനം നേടിയ ഇന്ത്യൻ എഴുത്തുകാരി- കൃതിക് പാണ്ഡ (The Great Indian Tee and Snakes എന്നാണ് കൃതിയുടെ പേര്)


27. ഡി.ജി.പി. പദവിയിലെത്തിയ സം സ്ഥാനത്തെ ആദ്യ വനിത- ആർ. ശ്രീലേഖ


28. കോവിഡ് പ്രതിസന്ധിയെ മറികടക്കാൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പദ്ധതി- ആത്മനിർഭർ ഭാരത് അഭിയാൻ


29. ‘വിളക്കേന്തിയ വനിത' എന്നറിയപ്പെടുന്ന ഫോറൻസ് നൈറ്റിംഗേലിൻറെ 200-ാം ജന്മവാർഷിക ദിനം എന്നായിരുന്നു- . 2020 മേയ് 12


30. കേന്ദ്രസാഹിത്യ അക്കാദമിയുടെ 2019- ലെ വിവർത്തനത്തിനുള്ള അവാർഡ് ലഭിച്ച മലയാളി- പ്രൊഫ. സി.ജി. രാജഗോപാൽ 


31. 2020 ഒക്ടോബർ 31- ന് ശതാബ്ദി ആഘോഷിച്ച ഇന്ത്യയിലെ തൊഴിലാളി സംഘടന- ഓൾ ഇന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ് (എ.ഐ.ടി.യു.സി.) 


32. 2020- ലെ സ്വാതി സംഗീത പുരസ്കാരത്തിന് അർഹയായ സം ഗീതജ്ഞ- കെ. ഓമനക്കുട്ടി 


33. ഇന്ത്യ, യു.എസ്., ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ നാവികസേനകൾ നടത്തിവരുന്ന വാർഷിക സൈനിക അഭ്യാസത്തിൻറെ പേര്- മലബാർ എക്സർസൈസ് 


34. മാനസികസംഘർഷമുള്ള കുട്ടികൾക്ക് ആശ്വാസം പകരുന്നതിനായി സ്റ്റുഡൻറ് പോലീസ് കേഡറ്റിൻ (SPC) സഹായത്തോടെ സംസ്ഥാനത്ത് ഫോൺ വഴി കൗൺസിലിങ് നൽകുന്ന പദ്ധതി- ചിരി 


35. സംസ്ഥാനത്തെ ആദ്യ വനിതാ എക്സൈസ് ഇൻസ്പെക്ടർ- ഒ. സജിത 


36. 2020- ൽ അന്തരിച്ച യുക്തിവാദിയും എഴുത്തുകാരനുമായ ഏത് വ്യക്തിയുടെ ആത്മകഥയാണ് ‘ഒരു ഹിപ്നോട്ടിസ്റ്റിൻറ അനുഭ വങ്ങൾ'- ജോൺസൺ ഐരൂർ


37. തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഏത് രാജ കുടുംബത്തിൻറെ അവകാശം അംഗീകരിച്ചുകൊണ്ടാണ് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചത്- തിരുവിതാംകൂർ 


38. ഇന്ത്യയിലെ ഏറ്റവും പുതിയ കേന്ദ്ര ഭരണ പ്രദേശങ്ങളായ ജമ്മു-കശ്മീർ, ലഡാക്ക് എന്നിവ നിലവിൽ വന്നതെന്ന്- 2019 ഒക്ടോബർ 31


39. ഇന്ത്യ സന്ദർശിച്ച എത്രാമത്തെ യു.എസ്. പ്രസിഡൻറായിരുന്നു. ഡൊണാൾഡ് ട്രംപ്- ഏഴാമത്തെ


40. ഏത് ചരിത്രസംഭവത്തിൻറെ തുടക്കത്തിനാണ് 2021 ഓഗസ്റ്റ് 20- ന് 100 വർഷം തികഞ്ഞത്- മലബാർ കലാപം 

  • ഏറനാട്, വള്ളുവനാട് പ്രദേശങ്ങളിൽ 1921 ഓഗസ്റ്റ് 20- ന് ആരംഭിച്ച കലാപം 1922 ഫെബ്രുവരിയോടെ അവസാനിച്ചു. 
  • ആലി മുസല്യാർ, വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയവരായിരുന്നു പ്രധാന നേതാക്കൾ 
  • കലാപവുമായി ബന്ധപ്പെട്ട ദുരന്ത സംഭവമാണ് വാഗൺ ട്രാജഡി. പൂക്കോട്ടൂർ യുദ്ധവും ഇതുമായി ബന്ധപ്പെട്ടതാണ്.
  • 'മലബാർ കലാപം' എന്ന കൃതി രചിച്ചത് കെ. മാധവൻ നായർ. കലാപത്തിന് സാക്ഷിയാവുകയും പീഡനങ്ങൾക്ക് ഇരയാവുകയും ചെയ്ത മോഴികുന്നത്ത് ബ്രഹ് മദത്തൻ നമ്പൂതിരിപ്പാട് രചിച്ച കൃതിയാണ് 'ഖിലാഫത്ത് സ്മരണകൾ'
  • കുമാരനാശാൻ ദുരവസ്ഥ, ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും തുടങ്ങിയവയും കലാപവുമായി ബന്ധപ്പെട്ട സാഹിത്യ കൃതികളാണ്

No comments:

Post a Comment