Thursday, 30 September 2021

Current Affairs- 30-09-2021

1. ഒക്ടോബർ 2- ന് ഭിന്നശേഷി കുട്ടികൾക്കായി ഡിഫറന്റ് ആർട്ട് സെന്ററിൽ ആരംഭിക്കുന്ന പുതിയ പദ്ധതി- സഹയാത്ര 


2. ദക്ഷിണേന്ത്യയിലെ പ്ലാസ്റ്റർമാരുടെ കൂട്ടായ്മയായ 'ഉപാസി'- യുടെ പുതിയ പ്രസിഡന്റ്- എം.പി. ചെറിയാൻ 


3. പരവൂർ. ജി. ദേവരാജൻ മാസ്റ്റർ പുരസ്കാരം നേടിയത്- ഔസേപ്പച്ചൻ (സംഗീത സംവിധായകൻ) 


4. ലോക സബ് ജൂനിയർ ക്ലാസിക് പവർലിഫ്റ്റിംങ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയത്- പ്രഗതി. പി. നായർ (കോഴിക്കോട്) 


5. നവംബർ 1 മുതൽ ദീർഘദൂര ബസ്സിൽ സൈക്കിളും, ഇ - ബൈക്കും കൊണ്ടുപോകാൻ തീരുമാനമായ സംസ്ഥാനം- കേരളം


6. 'കസ്റ്റമൈസിഡ് മൈ സ്റ്റാമ്പ് പദ്ധതി അനുസരിച്ച് തപാൽ സ്റ്റാമ്പ് പുറത്തിറക്കുന്ന ബാങ്ക്- കേരള സംസ്ഥാന സഹകരണ ബാങ്ക് (കേരള ബാങ്ക്) 


7. 2021- ലെ 'Women's prize for fiction' ലഭിച്ചത്- സൂസന്ന ക്ലാർക്ക് (British Writer)


8. പത്രനിർമ്മാണ സാങ്കേതികവിദ്യ കണ്ടുപിടിത്തത്തിന് ദേശീയ പുരസ്കാരം ലഭിച്ച സ്ഥാപനം- NIIST (National Institute for Interdisciplinary Science and Technology) 


9. യുനിസെഫ് സോഷ്യൽ പോളിസി വിഭാഗം മേധാവിയായി ചുമതലയേറ്റത്- ലക്ഷ്മി നരസിംഹറാവു കുഡ് ലിഗി  


10. സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയിക്കുന്ന അന്തിമ ജൂറിയുടെ അദ്ധ്യക്ഷ- സുഹാസിനി മണിരത്നം (ചലച്ചിത്ര താരവും, സംവിധായകയും) 


11. മലയാള ഭാഷയ്ക്ക് ആദ്യമായി ആംഗ്യഭാഷയിൽ അക്ഷരമാല രൂപകൽപന ചെയ്തത്- NISH (National Institute of Speech and Hearing) 


12. അന്തരിച്ച മുൻ ഫിഷറീസ് കമ്മീഷണർ- എം.കെ.ആർ നായർ (മുൻ മത്സ്യഗവേഷകൻ) 


13. ഗുലാബ് ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം- പാക്കിസ്ഥാൻ 


14. കവി പ്രഭാവർമ്മയുടെ 'ശ്യാമമാധവം' എന്ന കൃതിയുടെ ഇംഗ്ലീഷ് പരിഭാഷ- Lament of the Dusky God


15. ഖരമാലിന്യ സംസ്കരണത്തിന് ഫലപ്രദമായ സൗകര്യങ്ങളൊരുക്കിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുളള കേരള സർക്കാർ പുരസ്കാരം- നവകേരളം


16. ഇന്ത്യയുടെ ആദ്യ സാറ്റ്ലൈറ്റ് ആൻഡ് ബാലിസ്റ്റിക് മിസൈൽ ട്രാക്കിങ് ഷിപ്പ്- ഐ.എൻ.എസ്. ധ്രുവ് 


17. 2021 സെപ്തംബറിൽ ഇന്ത്യയും നേപ്പാളും തമ്മിൽ നടക്കുന്ന സംയുക്ത സൈനികാഭ്യാസം- സൂര്യകിരൺ


18. 2021 സെപ്തംബറിൽ താലിബാൻ സർക്കാരിന് 228 കോടി രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ച രാജ്യം- ചൈന


19. 2021- ലെ 'ഇന്റർനാഷണൽ യങ് ഇക്കോ-ഹീറോ' പുരസ്കാരത്തിന് അർഹനായ ഇന്ത്യാക്കാരൻ- അയാൻ ശാംക്ത


20. 2021- ലെ സാരാഭായ് ടീച്ചിങ് പുരസ്കാരത്തിനർഹനായത്- ആനന്ദ് കുമാർ 

  • സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളിൽ ഗണിതശാസ്ത്ര അവബോധം വളർത്താൻ സഹായിച്ചതിനാണ് പുരസ്കാരം 

20. ഗ്രീൻ സ്ട്രാറ്റജിക് പങ്കാളിത്തത്തിന്റെ ഭാഗമായി 'സെന്റർ ഓഫ് എക്സലൻസ്’ ഓൺ ഓഫ് ഷോർ വിൻഡ് പ്രോജക്ടിന് ഇന്ത്യയുമായി കൈകോർക്കുന്ന രാജ്യം- ഡെന്മാർക്ക്


21. 2021 സെപ്തംബറിൽ ഒരു വർഷം രാജ്യത്തെ 75 ലക്ഷം കുടുംബങ്ങൾക്ക് ഔഷധ സസ്യ തൈകൾ വിതരണം ചെയ്യുന്നതിനായി കേന്ദ്ര ആയുഷ് മന്ത്രാലയം ആരംഭിച്ച ക്യാമ്പയിൻ- AYUSH AAPKE DWAR


22. ഭാഷ - ദേശം എന്നിങ്ങനെയുള്ള വൈവിധ്യങ്ങൾ ഇല്ലാതെ സഞ്ചാരികൾക്ക് യാത്ര ചെയ്യാനും ആകർഷകമായ സ്ഥലങ്ങൾ സ്വയം കണ്ടെത്താനും ആയി കേരള സർക്കാർ പുറത്തിറക്കിയ ആപ്പ്- കേരള ടൂറിസം മൊബൈൽ ആപ്പ് 


23. ആരോഗ്യപരമായ കാരണങ്ങൾ അല്ലാതെ ഒരു ഡോസ് കോവിഡ് വാക്സിൻ പോലും എടുക്കാത്ത സർക്കാർ ജീവനക്കാരെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കാൻ തീരുമാനിച്ച സംസ്ഥാനം- പഞ്ചാബ് 


24. ബ്രിക്സ് യുവശാസ്ത്രജ്ഞ സമ്മേളന വേദി- ബംഗളൂരു 


25. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് 2021 സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കുന്ന സൗദി വിദേശകാര്യ മന്ത്രി- ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് രാജകുമാരൻ  


26. കോൾ ഇന്ത്യയിൽ ഖനന എഞ്ചിനീയർ ആയി നിയമിതയായ ആദ്യ വനിത- ശിവാനി വീണ 


27. എക്സിം ബാങ്കിന്റെ പുതിയ മാനേജിംങ് ഡയറക്ടറായി നിയമിതയായത്- ഹർഷ ബംഗാരി 


28. അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ തകർന്നതിന്റെ എത്രാമത് വാർഷികമാണ് 2021 സെപ്റ്റംബർ 11- ന് ആചരിക്കപ്പെടുന്നത്- 20-ാമത് 


29. യു.എസ് ഓപ്പൺ 2021 വനിതാ സിംഗിൾസ് ജേതാവ്- എമ്മ റഡുകാനു (ബ്രിട്ടൻ) 


30. യു.എസ് ഓപ്പൺ 2021 പുരുഷവിഭാഗം സിംഗിൾസ് ജേതാവ്- ഡാനിയൽ മെദവദേവ് (റഷ്യ)


31. യു.എസ്. ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് കിരീടം നേടിയത്- എമ്മ റെഡുക്കാനോ 

  • 44 വർഷത്തിനുശേഷം ഒരു ഗ്രാൻഡ് സ്ലാം സ്വന്തമാക്കുന്ന ബ്രിട്ടീഷ് താരം കൂടിയാണ് 18- കാരിയായ എമ്മ 
  • പുരുഷ സിംഗിൾസ് കിരീടം നേടിയത് ഡാനിൽ മെദ് ദേവ് (റഷ്യ) 

32. മുൻ കേന്ദ്ര മന്ത്രി ഓസ്സർ ഫെർണാണ്ടസ് അന്തരിച്ചതെന്ന്- സെപ്റ്റംബർ 13- ന് 

  • മലയാള ചലച്ചിത്ര, നാടക നടൻ റിസബാവ അന്തരിച്ചതും ഇതേ ദിവസമാണ്. 

33. സർക്കാർ ജോലികളിൽ വനിതകൾക്ക് 40 ശതമാനം സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം- തമിഴ്നാട് 

  • നിലവിൽ 30 ശതമാനമായിരുന്നു സംവരണം.

34. ഗോവ സർവകലാശാലയുടെ വൈസ് ചാൻസലറായി നിയമിക്കപ്പെട്ട മലയാളി- ഡോ. ഹരിലാൽ ബി. മേനോൻ 


35. ലോക്സഭാ ടി.വി, രാജ്യസഭാ ടി.വി. എന്നിവ ലയിപ്പിച്ച് ഒന്നാക്കിയ ചാനലിൻറ പ്രവർത്തനം സെപ്റ്റംബർ 15- ന് ആരംഭിച്ചു. ഇതിൻറ പേര്- സൻസദ് ടി.വി 

  • ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് സംപ്രേഷണം. രവി കപൂറാണ് സി.ഇ.ഒ. 

സംസ്ഥാന വനിതാ കമീഷൻ 2020- ലെ മാധ്യമ പുരസ്ക്കാരത്തിന് അർഹരായവർ

  • ശ്രീകല എസ്-  മാത്യഭൂമി (മികച്ച റിപ്പോർട്ട്/ഫീച്ചർ) (മലയാളം അച്ചടി മാധ്യമം) 
  • റിയ ബേബി- മാത്യഭൂമി (മികച്ച റിപ്പോർട്ട് ഫീച്ചർ) (മലയാളം ദൃശ്യമാധ്യമം) 
  • എൻ.ആർ. സുധർമ്മ ദാസ്- കേരള കൗമുദി (മികച്ച ഫോട്ടോഗ്രാഫി)
  • മനേഷ് പെരുമണ്ണ- മീഡിയവൺ (മികച്ച വീഡിയോഗ്രാഫി)

No comments:

Post a Comment