1. 2021 ആഗസ്റ്റിൽ Stop TB Partnership Board- ന്റെ പുതിയ ചെയർപേഴ്സൺ ആയി നിയമിതനായത്- Mansukh Mandaviya (കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി)
2. ഇന്ത്യയിൽ വാഹനങ്ങൾക്കുള്ള സംസ്ഥാനാന്തര രജിസ്ട്രേഷൻ ഒഴിവാക്കാൻ കേന്ദ്രസർക്കാർ ആരംഭിക്കുന്ന ഏകീകൃത രജിസ്ട്രേഷൻ സംവിധാനം- ഭാരത് സീരിസ് (ബി. എച്ച് സീരിസ്)
3. തൊഴിൽരഹിതരായ യുവാക്കളെ സഹായിക്കുന്നതിനായി Mera Kaam Mera Maan പദ്ധതി ആരംഭിക്കുന്ന സംസ്ഥാനം- പഞ്ചാബ്
4. മത്സ്യത്തൊഴിലാളി സ്ത്രീകളുടെ യാത്രാ ക്ലേശങ്ങൾ പരിഹരിക്കാനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച സൗജന്യ ബസ് സർവ്വീസ്- സമുദ്ര (പദ്ധതിയുടെ ആദ്യ ഘട്ടം തിരുവനന്തപുരം ജില്ലയിൽ നടപ്പിലാക്കി)
2021 ആഗസ്റ്റിൽ 'ദളിത് ബന്ധ സ്കീം' ആരംഭിക്കുന്ന സംസ്ഥാനം- തെലങ്കാന
5. 105-ാം ഭരണഘടന ഭേദഗതി പ്രകാരം വന്ന പിന്നാക്ക സംവരണ ബില്ലിന് പ്രസിഡന്റ് അനുമതി ലഭിച്ചത്- 18 ആഗസ്റ്റ് 2021
- പാർലമെന്റ് പാസ്സാക്കിയത്- 11 ആഗസ്റ്റ് 2021
- പിന്നാക്ക സംവരണ കമ്മീഷന് ഭരണഘടന പദവി ലഭിക്കുന്നത് 102-ാം ഭേദഗതി പ്രകാരമാണ്
6. ജലപരപ്പിൽ സ്ഥാപിച്ച രാജ്യത്തെ ഏറ്റവും വലിയ ഒഴുകുന്ന സൗരോർജ്ജ പ്ലാന്റ്- സിംഹാദി തെർമൽ സ്റ്റേഷൻ, ആന്ധ്രാപ്രദേശ്
- സ്ഥാപിച്ചത് - NTPC (National Thermal Power Corporation)
7. മലേഷ്യയുടെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റത്- ഇസ്മായിൽ സബ്രി
8. അണ്ടർ- 20 ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മിക്സഡ് റിലേയിൽ ഇന്ത്യ വെങ്കല മെഡൽ നേടി. ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ ഇന്ത്യയുടെ എത്രാമത്തെ മെഡലാണിത്- 5
- ഒന്നാം ഹീറ്റ്സിൽ ഓടിയ മലയാളി താരം- സി.ആർ. അബ്ദുൾ റസാഖ്
- വനിതകളുടെ ലോംഗ്ജംപിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം- ഷൈലി സിംഗ്
- 10 കി.മീ. നടത്തത്തിൽ വെള്ളി മെഡൽ നേടിയ താരം- അമിത് ഖാതി, ഹരിയാന സ്വദേശി
9. 2021 അഗസ്റ്റിൽ Spilimbergo Open Chess Tournament ജേതാവായ ഇന്ത്യാക്കാരൻ- Raunak Sadhwani
10. സതീസമത്വം എന്ന വിഷയം മുൻ നിർത്തി സാംസ്കാരിക വകുപ്പ് ആസൂത്രണം ചെയ്ത 'സമം' എന്ന പദ്ധതിയുമായി കൈകോർത്ത് മിഷൻ റേഡിയോ മലയാളം അവതരിപ്പിക്കുന്ന പ്രക്ഷേപണ പരിപാടി- ഷീ റേഡിയോ
11. കേന്ദ്ര സർക്കാർ ആരംഭിക്കുന്ന നാഷണൽ റിക്രൂട്ട്മെന്റ് ഏജൻസി വഴി നടത്തുന്ന CET യിൽ ലഭിയ്ക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികൾക്ക് സർക്കാർ ജോലി നൽകാൻ തീരുമാനിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം- മധ്യപ്രദേശ്
12. ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഹെർബൽ പാർക്ക് നിലവിൽ വന്നത്- ഉത്തരാഖണ്ഡ്
13. 2021- ലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിൽ മികച്ച ചിത്രമായി തെരഞ്ഞെടുത്തത്- Soorari Pottru
14. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ മാനേജിംഗ് ഡയറക്ടർ- അശ്വാനി ഭാട്ടിയ
15. 2021 ആഗസ്റ്റിൽ ബി.എസ്.എഫ് ന്റെ ഡയറക്ടർ ജനറലായി ചുമതലയേറ്റ വ്യക്തി- പങ്കജ്കുമാർ സിംഗ്
- ഐറ്റി.ബി.പി. യുടെ ഡയറക്ടർ ജനറലായി നിയമിതനായത്- സഞ്ജയ് അറോറ
16. മാരിയപ്പൻ തങ്കവേലു പിൻമാറിയതിനെ തുടർന്ന് ലോക പാരാലിമ്പിക്സിൽ ഇന്ത്യൻ പതാകയേന്തിയ വ്യക്തി- തേക് ചന്ദ് (ജാവിൻ ത്രോ താരം)
17. 2020- ലെ മലയാള കൃതിക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്- ഓംചേരി എൻ.എൻ. പിള്ള
18. സാമ്പത്തിക വളർച്ചാ സ്ഥാപനത്തിന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്- എൻ.കെ. സിംഗ്
19. 2021 ആഗസ്റ്റിൽ ഐക്യരാഷ്ട്ര സഭയുടെ ജനറേഷൻ ഇക്വാളിറ്റി വക്താവായി നിയമിതയായ ഇന്ത്യാക്കാരി- സോയ അഗർവാൾ (എയർ ഇന്ത്യ വനിത പൈലറ്റ്)
20. ഇന്ത്യയും ഏത് രാജ്യവുമായുള്ള സംയുക്ത നാവികാഭ്യാസമാണ് Exercise Konkan 2021- യു. കെ
21. 2021- ലെ ലോക ജലവാരം ആഘോഷിക്കുന്നത്- ആഗസ്റ്റ് 23 മുതൽ ആഗസ്റ്റ് 27 വരെ
22. 'ലാഡി ലക്ഷ്മി' യോജനയ്ക്ക് 20,000 രൂപ നൽകാൻ തീരുമാനിച്ച സംസ്ഥാനം- മധ്യപ്രദേശ്
23. എസ്.ബി.ഐ. ഫ്ളോട്ടിംഗ് എ.ടി.എം. തുറക്കുന്നത്- ജമ്മു കാശ്മീർ
24. സഹകരണ മന്ത്രാലയത്തിന്റെ പുതിയ ജോയിന്റ് സെക്രട്ടറി- അഭയ്ക്കുമാർ സിംഗ്
25. എരുൺ ഗ്ലോബൽ റിപ്പോർട്ട് അനുസരിച്ച്ലോ കത്തിലെ ഏറ്റവും വലിയ കമ്പനി- ആപ്പിൾ (മുൻപ്- ആമസോൺ)
26. സ്കൈട്രാക്സ് വാർഷിക റാങ്കിംഗിലെ ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം- ഹമദ് അന്താരാഷ്ട്ര വിമാനത്താവളം
27. ടോക്കിയോ പാരാലിമ്പിക്സിലുള്ള ഇന്ത്യയുടെ ഷെഫ് ഡി മിഷൻ ആരാണ്- ഗുർഷരൺ സിംഗ്
- ഇന്ത്യയിലെ ആദ്യത്തെ ഡെപ്യൂട്ടി ഷെഫ് ഡി മിഷൻ- അർഹൻ ബഗദി
28. 2029 ഓടെ ചൊവ്വ ഉപഗ്രഹമായ ഫോബോസിൽ നിന്ന് ഭൂമിയിലേക്ക് മണ്ണെത്തിക്കാൻ ലക്ഷ്യമിടുന്ന രാജ്യം- ജപ്പാൻ
29. 2021 ആഗസ്റ്റിൽ അന്തരിച്ച എസ്.എസ്. ഹക്കിം ഏത് കായികയിനവുമായി ബന്ധപ്പെട്ട വ്യക്തിയാണ്- ഫുട്ബോൾ
30. 2021 ഓഗസ്റ്റിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിലേക്ക് കമ്മീഷൻ ചെയ്ത Offshore Patrol Vessel ശ്രേണിയിലെ 7-ാമത്തെ കപ്പൽ- ഐ. സി. ജി. എസ്. വിഗ്രഹ
31. 2021 ആഗസ്റ്റിൽ കേന്ദ്രസർക്കാരിന്റെ കാർഷിക നയങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസ്സാക്കിയ സംസ്ഥാന നിയമസഭ- തമിഴ്നാട്
32. ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പിലാക്കുന്ന രണ്ടാമത്തെ സംസ്ഥാനം- മധ്യപ്രദേശ് (ആദ്യ സംസ്ഥാനം- കർണ്ണാടക)
33. പൂനെയിലെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റേഡിയത്തിന്റെ പുതിയ പേര്- നീരജ് ചോപ്ര സ്റ്റേഡിയം
34. സംസ്ഥാനത്തെ നെല്ല് കർഷകരുടെ സംഭരണ വിപണന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി കോട്ടയം ആസ്ഥാനമായി നിലവിൽ വന്ന സ്ഥാപനം- കേരള പാഡി പ്രൊക്യുർമെന്റ് പ്രോസസിംഗ് ആൻഡ് മാർക്കറ്റിംഗ് സഹകരണ സംഘം
- (കെ. എ. പി. സി. ഒ. എ. എസ്) (പാലക്കാട് ജില്ലയിൽ സമാനമായ സഹകരണ സംഘം നിലവിലുള്ളതിനാൽ ബാക്കി 13 ജില്ലകൾ കെ.എ. പി. സി. ഒ. എ. എസ് ന്റെ പ്രവർത്തന പരിധിയിലാണ്)
35. ടോക്കിയോ പാരാലിംപിക്സിൽ ജാവ് ലിൻ ത്രോയിൽ ലോക റിക്കോർഡോടെ സ്വർണം നേടിയ ഇന്ത്യൻ താരം- സുമിത് ആന്റിൽ (എഫ് 64 വിഭാഗം) ദുരം- 68.55 മീറ്റർ)
No comments:
Post a Comment