2. ഇന്ത്യയുടെ ഇപ്പോഴത്തെ മുഖ്യ വിവരാവകാശ കമ്മിഷ്ണർ- യശ്വർധൻകുമാർ സിൻഹ
3. കമലാ ഹാരിസ് അമേരിക്ക യുടെ എത്രാമത്തെ വൈസ് പ്രസിഡൻറാണ്- 49-ാമത്
4. കോവിഡ് 19- നെ ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ചത് എന്നാണ്- 2020 മാർച്ച് 11
5. പശ്ചിമേഷ്യയിൽ സമാധാനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച ആദ്യ ഗൾഫ് രാജ്യം- യു.എ.ഇ.
6. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പുതിയ വിദ്യാഭ്യാസ നയം (NEP 2020) തയ്യാറാക്കിയ സമിതിയുടെ മലയാളിയായ അധ്യക്ഷൻ- ഡോ. കെ. കസ്തൂരിരംഗൻ
7. കേന്ദ്ര സർക്കാർ അടുത്തിടെ രൂപംകൊടുത്ത സഹകരണ വകുപ്പിൻറെ ചുമതലയുള്ള കാബിനറ്റ് മന്ത്രി- അമിത് ഷാ
8. ഏത് പ്രശസ്ത വ്യക്തിയുടെ 100-ാം ജന്മ വാർഷികദിനാഘോഷ പരിപാടികളുടെ പേരായിരുന്നു 'ശത പൂർണിമ '- ഡോ. പി.കെ. വാരിയർ
9. 2021 ജൂൺ അഞ്ചിന് ആഘോ ഷിച്ച ലോക പരിസ്ഥിതി ദിനത്തി ൻറ വിഷയം എന്തായിരുന്നു- Ecosystem Restoration
10. സുപ്രീം മാസ്റ്റർ ചിങ് ഹായ് ഇൻറർനാഷണലിൻ (തയ് വാൻ) വേൾഡ് പ്രൊട്ടക്ഷൻ അവാർഡ് ലഭിച്ച മലയാളി- എൻ.എസ്. രാജപ്പൻ
11. 2021 മേയ് 26- ന് ബ്രിട്ടനിലെ കോവെൻട്രിയിൽ അന്തരിച്ച വി ല്യം ഷേക്സ്പിയറുടെ പ്രാധാന്യം എന്താണ്- ലോകത്ത് കോവിഡ് വാക്സിൻ സ്വീകരിച്ച ആദ്യ പുരുഷനും രണ്ടാമത്തെ വ്യക്തിയും
12. 2021- ലെ ജൈവ വൈവിധ്യ പരിപാലനത്തിനുള്ള ഇന്ത്യാ ബയോഡൈവേഴ്സിറ്റി അവാർഡിനർഹനായ മലയാളി- എൻ.എം. ഷാജി
13. കേരളത്തിൻറെ എത്രാമത് മന്ത്രി സഭയാണ് പിണറായി വിജയൻറ നേതൃത്വത്തിൽ 2021 മേയ് 20- ന് ചുമതലയേറ്റത്- 23-ാമത്
14. 15-ാം നിയമസഭയുടെ പ്രോടെം സ്പീക്കർ ആരായിരുന്നു- പി.ടി.എ. റഹീം
15. 2021-ലെ ഓസ്കറിൽ വിദേശ ഭാഷാ വിഭാഗത്തിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മത്സരിച്ച മലയാള ചലച്ചിത്രം- ജല്ലിക്കട്ട്
16. 2021 മേയ് 11- ന് അന്തരിച്ച കേര ളത്തിൻറെ പ്രഥമ മന്ത്രിസഭയിലെ അംഗം- കെ.ആർ. ഗൗരിയമ്മ
17. 15-ാം കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നതെന്നാണ്- 2021 ഏപ്രിൽ ആറ്
18. 15-ാം കേരള നിയമസഭാ തിരഞെഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയ വിജയിച്ചത്- കെ.കെ. ശൈലജ (മട്ടന്നൂർ, ഭൂരിപക്ഷം- 60,963)
19. വിശ്രുതനായ ഏത് മലയാളിയുടെ 125-ാം ജന്മവാർഷികദിനമായിരുന്നു 2021 മേയ് മൂന്നിന്- വി.കെ. കൃഷ്ണമേനോൻ
20. 2021 മേയിൽ അന്തരിച്ച, ഗാന്ധിജിയുടെ ഒടുവിലത്തെ പേഴ്സണൽ സെക്രട്ടറി കൂടിയായിരുന്ന സ്വാതന്ത്ര്യ സമരസേനാനി- വി. കല്യാണം
21. കായികരംഗത്തെ മികവിനുള്ള 2021- ലെ ലോറസ് വേൾഡ് സ്പോർട്സ് അവാർഡ് നേടിയ ടെന്നീസ് താരങ്ങൾ- റാഫേൽ നഡാൽ, നവാമി ഒസാക്ക
22. ഓസ്കർ ചരിത്രത്തിലാദ്യമായി ഒരു ഏഷ്യൻ വശംജ മികച്ച സംവിധാനത്തിനുള്ള അവാർഡ് നേടി. ചൈനീസ് വംശജയായ അവരുടെ പേര്- ക്ലോയി ചാവോ (ചിത്രം നൊമാഡ് ലാൻഡ്)
23. 2021 മേയ് രണ്ട് വിഖ്യാതനായ ഏത് ഇന്ത്യൻ ചലച്ചിത്ര സംവിധായകൻറ 100-ാമത് ജന്മവാർഷികദിനമായിരുന്നു- സത്യജിത് റായ്
24. 2021 ഏപ്രിൽ 27- ന് അന്തരിച്ച ബാല സാഹിത്യകാരി സുമംഗലയുടെ യഥാർഥ പേര്- ലീലാ നമ്പൂതിരിപ്പാട്
25. 2021 ഏത് വർഷമായാണ് ഫ്രാൻ സിസ് മാർപാപ്പ പ്രഖ്യാപിച്ചിട്ടുള്ളത്- കുടുംബവർഷം
26. ഐക്യരാഷ്ട്രസഭയുടെ രക്ഷാ സമിതിയിലെ ഇന്ത്യയുടെ രണ്ടുവർഷത്തെ താത്കാലിക അംഗത്വ കാലാവധി ആരംഭിച്ചതെന്നാണ്- 2021 ജനുവരി ഒന്നിന്
27. കേരളത്തിലെ ഏത് നവോത്ഥാന നായകൻ 150-ാം ചരമവാർഷിക ദിനമാണ് 2021 ജനുവരി മൂന്നിന് ആചരിച്ചത്- ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചൻ
28. 2021 ജനുവരി അഞ്ചിന് ഉദ്ഘാടനം ചെയ്യപ്പെട്ട ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രകൃതി വാതക പൈപ്പ് ലൈൻ കേരളത്തിൽ തുടങ്ങുന്നത് എവിടെനിന്നാണ്- കൊച്ചി പുതുവൈപ്പ് ടെർമിനലിൽ നിന്ന്
29. 2021- ൽ പദ്മശ്രീ ബഹുമതി ലഭിച്ച കെ.കെ. രാമചന്ദ്രപുലവർ ഏത് മേഖലയുമായി ബന്ധപ്പെട്ട കലാകാരനാണ്- തോൽപാവക്കൂത്ത്
30. 2021- ലെ ഇന്ത്യയുടെ 72-ാം റി പ്പബ്ലിക് ദിന പരേഡിൽ മാർച്ച് ചെയ്തത് ഏത് അയൽ രാജ്യത്ത സൈനിക സംഘമാണ്- ബംഗ്ലാദേശ്
31. 2021-ലെ പ്രധാനമന്ത്രി രാഷ്ട്രീയ ബാലപുരസ്കാരം നേടിയ മലയാളി പെൺകുട്ടി- ഹൃദയ ആർ. കൃഷ്ണൻ
32. 2021 ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അ വതരിപ്പിച്ച മൂന്നാമത്ത ബജറ്റിൻറെ പ്രധാന സവിശേഷത എന്താണ്- ആ ദ്യത്ത കടലാസുര ഹിത ബജറ്റ്
33. കേരളത്തിൻറെ എത്രാമത്ത ചീഫ് സെക്രട്ടറിയാണ് വി.പി. ജോയ്- 47-ാമത്ത
34. 2019- ലെ സ്വദേശാഭിമാനി കേസരി പുരസ്കാരം ലഭിച്ചത്- കാർട്ടൂണിസ്റ്റ് യേശുദാസൻ
35. 2021- ൽ ഉദ്ഘാടനംചെയ്യപ്പെട്ട, ഇന്ത്യയെയും ബംഗ്ലാദേശിനെയും ബന്ധിപ്പിക്കുന്ന പാലം- മൈത്രി സേതു
36. 2021- ൽ 105-ാം വയസ്സിൽ അന്തരിച്ച ഗുരു ചേമഞ്ചേരി കുഞ്ഞി രാമൻനായർ ഏത് കലാരൂപത്തിൻറ ആചാര്യനായിരുന്നു- കഥകളി
37. ഇൻറർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ആർക്കൈവ്സ് പുരസ്കാരം നേടിയ ആദ്യ ഇന്ത്യക്കാരൻ- അമിതാഭ് ബച്ചൻ
38. ഐക്യരാഷ്ട്രസഭയുടെ 2021- ലെ ലോക സന്തോഷ റിപ്പോർട്ടിൽ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന പദവി നിലനിർത്തിയത്- ഫിൻലൻഡ്
39. 2019- ലെ ദാദാ സാഹെബ് ഫാൽക്കെ പുരസ്കാര ജേതാവ്- രജനീകാന്ത്
40. ഇന്ത്യയുടെ ഇപ്പോഴത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ- സുശീൽ ചന്ദ്ര
No comments:
Post a Comment