1. തദ്ദേശീയമായി വികസിപ്പിച്ച ഗൈഡഡ് മൾട്ടി ലോഞ്ച് റോക്കറ്റ് സംവിധാനം ഫതഹ്- 1 വിജയകരമായി പരീക്ഷിച്ച അയൽരാജ്യമേത്- പാകിസ്ഥാൻ
2. ലാസ് ലി ലാക്സ്മി യോജനയ്ക്ക് ഇരുപതിനായിരം രൂപ നൽകാൻ തീരുമാനിച്ച സംസ്ഥാനം- മധ്യപ്രദേശ്
3. സഹകരണമന്ത്രാലയത്തിന്റെ പുതിയ ജോയിന്റ് സെക്രട്ടറി- അഭയകുമാർ സിങ്
4. മഹാത്മ അയ്യങ്കാളി സദ്കർമ്മ പുരസ്കാരം നേടിയത്- ഡോ. കെ.എസ്. മാധവൻ
5. അടുത്തിടെ അന്തരിച്ച സുഡോക്കോ പസിലിന്റെ സ്രഷ്ടാവ്- മക്കി കാജി (ജപ്പാൻ)
6. 2021 മാർച്ചിൽ പ്രശസ്ത സാഹിത്യകാരനായ ശ്രീ അക്ബർ കക്കട്ടിലിന്റെ സ്മരണാർത്ഥം അക്ബർ കക്കട്ടിൽ ട്രസ്റ്റ് വിതരണം ചെയ്യുന്ന പുരസ്കാരത്തിന് അർഹനായത്- PF Mathews (കൃതി- ചില പ്രാചീന വികാരങ്ങൾ)
7. 2021 മാർച്ചിൽ കേരള ഐ. ടി പാർക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയി ചുമതലയേറ്റത്- ജോൺ എം തോമസ്
8. കേന്ദ്ര സാഹിത്യ അക്കാഡമി വിതരണം ചെയ്യുന്ന ബാല സാഹിത്യ പുരസ്കാരം 2020 ജേതാക്കൾ-
- ഇംഗ്ലീഷ്- Yashica Dutt (ഓർമ്മക്കുറിപ്പ്- Coming Out As Dalit)
- ഹിന്ദി- Ankit Narwal (Criticism- UR Ananthamurthi Pratirodh Ka Vikalp)
9. 2020-21 സാമ്പത്തിക വർഷത്തിൽ MGNREGA (Mahatma Gandhi National Rural Employment Guarantee Act) വഴി ഏറ്റവും കൂടുതൽ തൊഴിൽ ലഭ്യമാക്കിയ സംസ്ഥാനം- Chhattisgarh
10. 2020- ലെ World Air Quality Report പ്രകാരം അന്തരീക്ഷ മലിനീകരണത്തിൽ ഏറ്റവും മുന്നിലുള്ള തലസ്ഥാന നഗരം- ന്യൂഡൽഹി
11. 2020- ലെ World Air Quality Report പ്രകാരം അന്തരീക്ഷ മലിനീകരണത്തിൽ ഏറ്റവും മുന്നിലുള്ള നഗരം- Hotun (Xinjiang, ചൈന)
12. 2021 മാർച്ചിൽ കുട്ടികളിൽ കോവിഡ് വാക്സിൻ ഫലപ്രാപ്തിയും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിന് ട്രയൽ നടപടികൾ ആരംഭിച്ച അമേരിക്കൻ Biotechnology സ്ഥാപനം- Moderna
13. 2021 മാർച്ചിൽ National Payment Corporation of India- യുടെ BHIM App- ൽ പരാതികൾ ബോധിപ്പിക്കുന്നതിന് ആരംഭിച്ച പുതിയ സംവിധാനം- UPI Help
14. Battle Ready for 21st Century എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- Lt. Gen. AK Singh & Brig Narender Kumar
15. കോവിഡ്- 19 മഹാമാരി കാരണമുണ്ടായ ഇടവേളക്ക് ശേഷം 2021 മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിക്കുന്ന വിദേശ രാജ്യം- ബംഗ്ലാദേശ്
16. കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നേത്യത്വത്തിൽ Winter Sports Academy നിലവിൽ വരുന്നത്- Gulmarg (ജമ്മു കാശ്മീർ)
17. International Shooting Sport Federation (ISSF)- ന്റ Shooting World Cup 2021- ൽ വേദി- Dr. Karni Singh Shooting Range, New Delhi
18. 2032 വരെ ഇന്ത്യൻ ഗുസ്തി ടീമിന്റെ സ്പോൺസർഷിപ്പ് ഏറ്റെടുത്ത ഇന്ത്യൻ സംസ്ഥാനം- ഉത്തർപ്രദേശ്
19. ഇന്ത്യൻ റെയിൽവേയുടെ ആദ്യ ഫാസ്ടാഗ് അധിഷ്ഠിത പാർക്കിങ് നിലവിൽ വരുന്നത്- Tvpm സെൻട്രൽ റെയിൽവേ സ്റ്റേഷൻ
20. ടോക്കിയോ പാരാലിമ്പിക്സ് ജാവലിൻ ത്രോയിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ താരം- ദേവേന്ദ്ര ജാജരിയ
21. ജാതി സെൻസസ് നടത്തുന്നതിനായി നിയമസഭയിൽ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം- ബീഹാർ
22. മത്സ്യവും അനുബന്ധ ഉത്പന്നങ്ങളും വാങ്ങുവാനായി കേരള സർക്കാർ ആരംഭിച്ച ആപ്ലിക്കേഷൻ- മിമി ആപ്പ്
23. ടോക്കിയോ പാരാലിമ്പിക്സിൽ ഷൂട്ടിംഗിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ താരം- സിങ് രാജ് അദാന
24. 2020 ടോക്കിയോ പാരാലിമ്പിക്സിൽ വനിതകളുടെ ഷൂട്ടിങ്ങ് ഇനത്തിൽ ഇന്ത്യയ്ക്ക് വേണ്ടി സ്വർണം നേടിയത്- അവനി ലെഖാര (10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ) (പാരാലിമ്പിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിത)
25. 2020 ടോക്കിയോ പാരാലിമ്പിക്സിൽ പുരുഷവിഭാഗം ഹൈജംപിൽ ഇന്ത്യയ്ക്കുവേണ്ടി വെള്ളിമെഡൽ നേടിയത്- നിഷാദ് കുമാർ (ഹിമാചൽ പ്രദേശ്) (T 47 വിഭാഗത്തിൽ)
26. 2020 ടോക്കിയോ പാരാലിമ്പിക്സിൽ വനിതാ ടേബിൾ ടെന്നീസിൽ ഇന്ത്യയ്ക്കുവേണ്ടി വെളളിമെഡൽ നേടിയത്- ഭാവിനാബെൻ പട്ടേൽ (ഗുജറാത്ത്)
27. അന്താരാഷ്ട്ര നീന്തൽ ചാമ്പ്യൻഷിപ്പായ ഇൻർനാഷണൽ സ്വിമ്മിങ് ലീഗിൽ (ഐ. എസ്. എൽ) ഇടം നേടിയ ആദ്യ ഇന്ത്യൻ (മലയാളി) താരം- സജൻ പ്രകാശ് (ലീഗിലെ എനർജി സ്റ്റാൻഡേർഡ് എന്ന ടീമിലേക്കാണ് സജൻ പ്രകാശ് തിരഞ്ഞെടുക്കപ്പെട്ടത്)
28. കേരളത്തിൽ പുതുതായി നിലവിൽ വരുന്ന കേരള റബ്ബർ ലിമിറ്റഡിന്റെ സി. എം. ഡി ആയി നിയമിതയായത്- ഷീലാ തോമസ് (റബ്ബർ അധിഷ്ഠിത മൂല്യവർധിത ഉത്പന്നങ്ങൾ പുറത്തിറക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ സ്ഥാപിക്കുന്ന പൊതു-സ്വകാര്യ പങ്കാളിത്തമുള്ള സംരംഭമാണ് കേരള റബ്ബർ ലിമിറ്റഡ്)
29. 2021- ലെ ദേശീയ കായിക ദിനത്തിൽ കേന്ദ്ര യുവജനകാര്യ - കായിക മന്ത്രാലയം പുറത്തിറക്കിയ മൊബൈൽ ആപ്പ്- ഫിറ്റ് ഇന്ത്യ
30. 2021 ആഗസ്റ്റിൽ ഫോബ്സ് പ്രസിദ്ധീകരിച്ച World's Most Surveilled Cities ലിസ്റ്റ് പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ CCTV ക്യാമറകൾ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന നഗരം- ഡൽഹി
31. 2021 ആഗസ്റ്റിൽ ഏത് കേന്ദ്ര മന്ത്രാലയമാണ് ഇന്ത്യയിലെ ആദ്യത്തെ Quantum Computer Simulator (QSim) Toolkit പുറത്തിറക്കിയത്- കേന്ദ്ര ഇലക്ട്രോണിക്സ്- ഐടി മന്ത്രാലയം
32. കേരളത്തിലെ കലാസമൂഹത്തിന് നവമാധ്യമത്തിലൂടെ വേദി ഒരുക്കാനും സാമ്പത്തിക സഹായം നൽകാനുമായി സാംസ്കാരിക വകുപ്പിന്റെ നേത്യത്വത്തിൽ സംഘടിപ്പിക്കുന്ന മൾട്ടി മീഡിയ മെഗാ സ്ട്രീമിങ് പദ്ധതി- മഴമിഴി
33. 2021 ആഗസ്റ്റിൽ കുടുംബങ്ങൾക്ക് പ്രതിവർഷം 5 ലക്ഷം രൂപ വരെ ചികിത്സ നേടാൻ സഹായിക്കുന്ന സ്മാർട്ട് ഹെൽത്ത് കാർഡ് വിതരണം ആരംഭിച്ച സംസ്ഥാനം- ഒഡീഷ
- ആരോഗ്യമേഖലയിൽ ഇത്തരമൊരു സൗകര്യമൊരുക്കുന്ന രാജ്യത്ത ആദ്യ സംസ്ഥാനം
34. അടിസ്ഥാനമേഖലയുടെ സമഗ്ര വികസനത്തിനായി സ്വാതന്ത്ര്യ ലബ്ദിയുടെ 75-ാം വാർഷികദിന ത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച പദ്ധതി- ഗതിശക്തി
- 100 ലക്ഷം കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചത്. ‘ആസാദി കാ അമൃത മഹോത്സവം' എന്ന പേരിൽ ഒരുവർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്കും തുടക്കം കുറിച്ചു.
- 1947- ലെ വിഭജനത്തെ തുടർന്നുണ്ടായ അനിഷ്ട സംഭവങ്ങളിൽ ജീവൻ നഷ്ടപ്പെട്ട വർക്കായി എല്ലാ വർഷവും ഓഗസ്റ്റ് 14- ന് ‘വിഭജനഭീതിയുടെ ഓർമദിന' (Partition Horrors Remembrance Day)- മായി ആചരിക്കാനുള്ള വിജ്ഞാപനവും പുറത്തിറക്കി.
- സ്വാതന്ത്ര്യത്തിൻറെ 75-ാം വാർഷികാഘോഷത്തിൻറ ഭാഗമായി 75 ആഴ്ചയ്ക്കുള്ളിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 75 വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ ആരംഭിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
- രാജ്യത്തിൻറ 50-ാം സ്വാത ന്ത്ര്യവാർഷികം ആഘോഷിക്കു മ്പോൾ പ്രധാനമന്ത്രിപദവി വഹിച്ചിരുന്നത് ഐ.കെ. ഗുജ്റാളാണ് (ഏപ്രിൽ 1997-മാർച്ച് 1998)
35. സമാധാനകാലത്ത് ധീരതയ്ക്കായി രാജ്യം നൽകുന്ന പരമോന്നത ബഹുമതിയായ ‘അശോകചക്ര' ഇത്തവണ ലഭിച്ചത്- ബാബുറാം (എ.എസ്.ഐ., ജമ്മു കശ്മീർ പോലിസ്)
- ധീരതയ്ക്ക് രാജ്യം നൽകുന്ന രണ്ടാമത്തെ ഉന്നത ബഹുമതിയായ ‘കീർത്തിചക്ര' അൽത്താഫ് ഹുസൈൻ ഭട്ടിനും (ജമ്മു കശ്മീർ പോലീസിലെ കോൺസ്റ്റബിൾ) ലഭിച്ചു
- ഭീകരവിരുദ്ധ പോരാട്ടങ്ങളിലെ മികവിനുള്ള ആദര സൂചകമായാണ് ഇരുവർക്കും മരണാനന്തര ബഹുമതി നൽകിയത്.
- പാക് ഷെല്ലാക്രമണത്തിൽ കശ്മീരിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ നായിക് അനീഷ് തോമസിന് മരണാനന്തര ബഹുമതിയായി സേനാരേഖകളിൽ പരാമർശവും (Mention-in-Despatches) നൽകപ്പെട്ടു
No comments:
Post a Comment