1. 2021 ആഗസ്റ്റിൽ Jio MAMI (Mumbai Academy of Moving Image) Mumbai Film Festival ചെയർപേഴ്സണായി നിയമിതയായ ബോളിവുഡ് നടി- പ്രിയങ്ക ചോപ്ര ജോന്നസ്
2. 2020-ലെ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചവർ- പെരുമ്പടവം ശ്രീധരൻ, സേതു
3. 2021 ആഗസ്റ്റിൽ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് e-crop survey ആരംഭിച്ച സംസ്ഥാനം- മഹാരാഷ്ട്ര
4. ഇന്ത്യയുടെ തദ്ദേശ നിർമ്മിത വിമാനവാഹിനി കപ്പലായ ഐഎൻ.എസ് വിക്രാന്തിൽ ശബ്ദതരംഗങ്ങൾ ഉപയോഗിച്ച് സമുദ്രത്തിന്റെ ആഴം അളക്കുന്നതിനായി ഉപകരണം നിർമ്മിച്ചു നൽകിയ കേരള സർക്കാർ സ്ഥാപനം- കെൽട്രോൺ
5. 2021 ആഗസ്റ്റിൽ കൊയേഷ്യൻ ലീഗിലെ ഫുട്ബോൾ ക്ലബ്ബായ HNK സിബെനിക്കുമായി കരാർ ഒപ്പുവെച്ച ഇന്ത്യൻ താരം- സന്ദേശ് ജിങ്കൻ
- ക്രൊയേഷ്യൻ ഒന്നാം ഡിവിഷനിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ ഇന്റർനാഷണൽ ഫുട്ബോളർ
- ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ 2020-21- ലെ ഇന്ത്യൻ ഫുട്ബോളർ ഓഫ് ദി ഇയർ പുരസ്കാരം ലഭിച്ച താരം
6. 2021 ആഗസ്റ്റിൽ ആഫ്രിക്കൻ രാജ്യമായ സാംബിയയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്- Hakainde Hichilema
7. ഇന്ത്യയിലാദ്യമായി ഏത് സംസ്ഥാനമാണ് ജയിൽ സുരക്ഷയ്ക്ക് നിർമ്മിത ബുദ്ധി ഉപയോഗിക്കുന്നത്- കേരളം
8. 2021 ആഗസ്റ്റ് 20- ന് ഏത് ചരിത്രപ്രധാനമായ സംഭവത്തിന്റെ 100-ാമത് വാർഷികമാണ് ആചരിച്ചത്- മലബാർ കലാപം
9. 2021 ആഗസ്റ്റ് ഇന്ത്യയിൽ നിന്നുള്ള 69-ാമത് ഗ്രാന്റ്മാസ്റ്റർ എന്ന ബഹുമതി ലഭിച്ച വ്യക്തി- ഹർഷിത് രാജ
10. ദേശീയ കായികദിനത്തിൽ (ആഗസ്റ്റ് 29) ടോക്യോയിലെ പാരാലിമ്പിക്സിൽ മെഡൽ നേടിയ താരങ്ങൾ- ഭവിനബെൻ പട്ടേൽ ( ടേബിൾ ടെന്നീസ്), നിഷാദ് കുമാർ (ഹൈജമ്പ്)
11. ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ആദ്യത്തെ മൊബൈൽ ഡിജിറ്റൽ മൂവി തിയേറ്റർ പ്രവർത്തനമാരംഭിച്ചതെവിടെ- ലഡാക്കിലെ പൽദാനിൽ
12. 2021 ആഗസ്റ്റ് 28- ന് അയ്യങ്കാളിയുടെ എത്രാമത് ജയന്തി ആഘോഷമാണ് നടന്നത്- 158 -ാം
13. പുതിയ വാഹനങ്ങൾക്ക് രാജ്യത്താകെ ബാധകമായ ഭാരത് സിരീസ് (BH) രജിസ്ട്രേഷൻ നിലവിൽ വരുന്നതെന്ന്- സെപ്തംബർ 15
14. മത്സ്യത്തിനും മൂല്യവർദ്ധിത ഉത്പന്നങ്ങൾക്കുമായി വില്പനശാലകളും ഓൺലൈൻ ഹോം ഡെലിവറി സംവിധാനത്തിനുമായി ഫിഷറീസ് വകുപ്പ് ഏർപ്പെടുത്തിയ ആപ്പ്- MIMI Fish
15. ആറാം വയസ്സിൽ മൈക്രോസോഫ്റ്റ് ഓഫീസ് സ്പെഷ്യലിസ്റ്റ് ആയ ആൺകുട്ടി- രാജാ അനിരുദ്ധ് ശ്രീറാം
16. വനിത സിംഗിൾസ് ക്ലാസ് 4 ടേബിൾ ടെന്നീസിൽ ഇന്ത്യയുടെ ആദ്യ വെളളി മെഡൽ നേടിയത്- ഭാവിനാ പട്ടേൽ
17. ടോക്കിയോയിൽ നടന്ന പാരാലിമ്പിക്സ് ഗെയിംസിൽ പുരുഷൻമാരുടെ 'ഡിസ്കസ് ത്രോ'യിൽ വെങ്കലമെഡൽ നേടിയത്- വിനോദ്കുമാർ
18. ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റേഡിയത്തിന്റെ പുതിയ പേര്- നീരജ് ചോപ്ര സ്റ്റേഡിയം
19. പുരുഷൻമാരുടെ High jump T 47- ൽ വെള്ളി മെഡൽ നേടിയത്- നിഷാദ് കുമാർ
20. ശ്രീനാരായണഗുരുവിന്റെ പേരിൽ കോർപ്പറേഷൻ ആരംഭിക്കുന്ന സംസ്ഥാനം- കർണാടക
21. നേപ്പാളിലെ പുതിയ സൈനിക മേധാവി- പ്രഭുറാം ശർമ
22. താലിബാൻ രാജ്യത്തെ നിയന്ത്രണം പിടിച്ചെടുത്ത ശേഷം അഫ്ഗാനിസ്ഥാനിലെ പദ്ധതിക്കുള്ള ധനസഹായം നിർത്തിയത്- ലോകബാങ്ക്
23. ഇന്ത്യയിൽ ആദ്യമായി 'Alcohol Museum' ആരംഭിച്ച സംസ്ഥാനം- ഗോവ
24. ICICI ബാങ്കിന്റെ മാനേജിംഗ് ഡയറക്ടർ & സി. ഇ. ഒയായി വീണ്ടും നിയമിതനായത്- സന്ദീപ് ബക്ഷി
25. 2032 വരെ ഇന്ത്യൻ ഗുസ്തിയുടെ സ്പോൺസർഷിപ്പ് ഏറ്റെടുക്കാൻ തീരുമാനിച്ച സംസ്ഥാനം- ഉത്തർപ്രദേശ്
26. സ്ത്രീസംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് നീതി ആയോഗും അമേരിക്കൻ കമ്പനിയായ CISCO- യും സംയുക്തമായി പുറത്തിറക്കിയ സ്ത്രീ സംരംഭകത്വ പ്ലാറ്റ്ഫോം- W.E.P നെക്സ്റ്റ് (WEP Nxt)
27. ലോകത്ത് ആദ്യമായി ഫോസിൽ ഇന്ധന രഹിത സ്റ്റീൽ (Fossil- Free Steel) നിർമ്മിച്ച രാജ്യം- സ്വീഡൻ
28. ലോകത്തിലെ ഏറ്റവും വലുതും നീളം കൂടിയതുമായ ഓബ്സർവേഷൻ വിൽ (Observation Wheel) നിലവിൽ വരുന്ന രാജ്യം- യു. എ. ഇ (Ain Dubai എന്നാണ് Observation Wheel പേര് )
29. ഇന്ത്യൻ സോഫ്റ്റ്വെയർ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനും അവയുടെ നിക്ഷേപങ്ങൾക്ക് സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി കേന്ദ്ര ഇലക്ട്രോണിക്സ് - ഐടി മന്ത്രാലയം ആരംഭിച്ച പദ്ധതി- SAMRIDH (Startup Accelerators of Meity for product Innovation, Development and growth)
30. അടുത്തിടെ ഡൽഹി യൂണിവേഴ്സിറ്റി മഹാശ്വേതാ ദേവിയുടെ ഏത് ചെറുകഥയാണ്. അവരുടെ സിലബസിൽനിന്നും ഒഴിവാക്കിയത്- ദ്രൗപദി
31. പ്രശസ്ത സിനിമസീരിയൽ താരം ശരണ്യ ശശി അന്തരിച്ചു. ഒരു പതിറ്റാണ്ടിലേറെയായി കാൻസറിനോട് പൊരുതി അതി ജീവനത്തിന്റെ പ്രതീകമായി മാറിയ, കണ്ണൂർ സ്വദേശിയായ ശരണ്യ കുറച്ചുനാളുകളായി തിരുവന്തപുരത്ത് താമസിച്ച് വരികയായിരുന്നു.
32. ലോകത്ത് ഏറ്റവും ഉയരത്തിലുള്ള (സമുദ്രനിരപ്പിൽ നിന്നും 19300 അടി ഉയരത്തിൽ) വാഹന ഗതാഗതയോഗ്യമായ പാത കിഴക്കൻ ലഡാക്കിലെ ഉംലിങ് ചുരത്തിൽ ബോർഡർ റോഡ്സ് ഓർഗനസേഷന്റെ നേതൃത്വത്തിൽ പൂർത്തിയായി.
33. ദേശീയ പ്രതിരോധ ഗവേഷണ വികസന കേന്ദ്രം തദ്ദേശീയ സാങ്കേതികവിദ്യയിലൂടെ വികസിപ്പിച്ച ക്രൂയിസ് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു
34. ടോക്യോ ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ സ്വർണ മെഡലുകൾ നേടിയ രാജ്യം- യു.എസ്.എ.(39)
- ചൈന (38), ജപ്പാൻ (27) എന്നിവയാണ് തൊട്ടുപിന്നിൽ.
- ബ്രിട്ടൻ (22), ആർ.ഒ.സി. (20), ഓസ്ട്രേലിയ (17), നെതർലൻഡ്സ് (10), ഫ്രാൻസ് (10), ഇറ്റലി (10) എന്നിങ്ങനെ സ്വർണമെഡലുകൾ നേടി.
- ഒരു സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവും നേടിയ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയ ഇന്ത്യ മെഡൽ പട്ടികയിൽ 48-ാം സ്ഥാനത്തെത്തി. 2012 ലണ്ടൻ ഒളിമ്പിക്സിൽ രണ്ടു വെള്ളിയും നാല് വെങ്കല വുമടക്കം ആറുമെഡലുകൾ നേടിയതാണ് ഇതുവരെയുള്ള ഒളിമ്പിക്സിൽ ഇന്ത്യയുടെ വലിയ നേട്ടം.
- ടോക്യോ ഒളിമ്പിക്സിൽ നിരോധനം ഏർപ്പെടുത്തിയിരുന്നതിനാൽ റഷ്യ, ആർ.ഒ.സി (Russian Olympic Committee) എന്ന പേരിലാണ് മത്സരിച്ചത്. രാജ്യത്തിൻറ പേരോ പതാകയോ ദേശീയഗാനമോ ഉപയോഗിക്കാൻ റഷ്യൻ കളിക്കാർക്ക് അനുമതി ലഭിച്ചിരുന്നില്ല.
35. റഷ്യൻ പ്രതിരോധ മന്ത്രാലയം സംഘടിപ്പിക്കുന്ന ഏഴാമത് ഇൻറർനാഷണൽ ആർമി ഗെയിംസ് നടക്കുന്നത് എന്നാണ്- ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ നാലുവരെ
- റഷ്യയുൾപ്പെടെ 11 രാജ്യങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ 40 രാജ്യങ്ങൾ പങ്കെടുക്കും.സൈനിക വൈദഗ്ധ്യത്തിലെ മികവ് പരിശോധിക്കുന്ന ആർമി ഗെയിംസ് "വാർ ഒളിമ്പിക്സ്' എന്നും അറിയപ്പെടുന്നു
No comments:
Post a Comment