1. Address book: Publishing memoir in the time covid എന്ന പുസ്ത കം എഴുതിയത്- ഋതു മേനോൻ
2. അടുത്തിടെ റിസർവ്വ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത്- അജയ് കുമാർ
3. ഫിറ്റ് ഇന്ത്യ മൂവ്മെന്റിന്റെ വാർഷികത്തോടനുബന്ധിച്ച് കേന്ദ്ര കായിക മന്ത്രി ഫിറ്റ് ഇന്ത്യ മൊബൈൽ ആപ്പ് പുറത്തിറക്കി. ഏത് വർഷമാണ് ഫിറ്റ് ഇന്ത്യ മൂവ്മെന്റ് ആരംഭിച്ചത്- 2019 ആഗസ്റ്റ് 29
4. അടുത്തിടെ ഡൽഹി സർവ്വകലാശാല ഏത് പ്രശസ്ത സാഹിത്യകാരിയുടെ ചെറുകഥയായ 'ദ്രൗപതി' തങ്ങളുടെ ബി.എ. ഇംഗ്ലീഷ് പഠന സിലബസ്സിൽ നിന്നും ഒഴിവാക്കിയത്- മഹാശ്വേതാദേവി
5. ഡൽഹി സർക്കാർ ആരംഭിച്ച 'ദേശ് കെ മെന്റേഴ്സ്' പരിപാടിയുടെ ബ്രാന്റ് അംബാസിഡർ- സോനു സൂഡ്
6. 2021- ലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാപുരസ്കാരം നേടിയത്- മണലൂർ ഗോപിനാഥൻ (ഓട്ടൻതുള്ളൽ കലാകാരൻ)
7. സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ഏർപ്പെടുത്തിയ 2021- ലെ മാത്യക കർഷക അവാർഡ് നേടിയത്- ഇ.എസ്. തോമസ്
8. ടോക്കിയോ പാരാലിമ്പിക്സ് ഗെയിമുകളിലെ ആദ്യ സ്വർണ്ണ മെഡൽ നേടിയത്- പൈജ് ഗ്രീക്കോ (ഓസ്ട്രേലിയ)
9. 2021 ആഗസ്റ്റിൽ അന്തരിച്ച പ്രശസ്ത കാർഷിക ഗവേഷകനും പത്മശ്രീ ജേതാവുമായ വ്യക്തി- ബി.വി. നിംബ്കർ
10. ടോക്കിയോ പാരാലിമ്പിക്സിൽ ഷൂട്ടിങിൽ ഇന്ത്യയ്ക്കുവേണ്ടി വെങ്കല മെഡൽ നേടിയത്- അവനി ലെഖാരെ (വനിതകളുടെ 50m Rifle 3 Positions SH 1 വിഭാഗത്തിൽ) (10m എയർ റൈഫിളിൽ സ്വർണ്ണം നേടിയിരുന്നു)
11. പാരാലിമ്പിക്സിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം- അവനി ലെഖാരെ
12. ടോക്കിയോ പാരാലിമ്പിക്സിൽ പുരുഷ ഹൈജംപിൽ ഏഷ്യൻ റെക്കോഡോടുകൂടി വെള്ളി മെഡൽ നേടിയത്- പ്രവീൺ കുമാർ (T 64 വിഭാഗം)
- ടോക്കിയോ പാരാലിമ്പിക്സിൽ ഇന്ത്യയ്ക്കുവേണ്ടി മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് പ്രവീൺ കുമാർ
13. ടോക്കിയോ പാരാലിമ്പിക്സിൽ അമ്പെയ്ത്ത്തിൽ ഇന്ത്യയ്ക്കുവേണ്ടി വെങ്കലമെഡൽ നേടിയത്- ഹർവീന്ദർ സിംഗ് (Men's Individual Recurve- Open വിഭാഗത്തിൽ)
14. സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ 150 മില്യൺ ഫോളോവേഴ്സിനെ നേടിയ ആദ്യ ഏഷ്യക്കാരൻ- വിരാട് കോഹ് ലി
15. കേരള സർക്കാരിന്റെ നവകേരളം കർമ്മ പദ്ധതിയുടെ കോർഡിനേറ്റർ ആയി നിയമിതയായത്- ടി. എൻ. സീമ
16. 2021 സെപ്തംബറിൽ ബ്രിക്സ് ബാങ്ക് (ന്യൂ ഡെവലപ്മെന്റ് ബാങ്ക്)- ന്റെ അംഗത്വം ലഭിച്ച രാജ്യങ്ങൾ- യു. എ. ഇ. ഉറുഗ്വായ്, ബംഗ്ലാദേശ്
17. പൊതു വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് അധ്യാപകരുമായി നേരിട്ട് ആശയ വിനിമയം സാധ്യമാക്കുന്ന ഓൺലൈൻ പഠനത്തിന് ഗുഗിളിന്റെ സഹായത്തോടെ നിലവിൽ വന്ന പ്ലാറ്റ്ഫോം- ജി സൂട്ട് (ഗുഗിൾ ഇന്ത്യയുമായി ചേർന്ന് KITE ആണ് പ്ലാറ്റ്ഫോം ആരംഭിച്ചത്)
18. സ്ത്രീ സമത്വം ലക്ഷ്യമിട്ട് കേരള സംസ്കാരിക വകുപ്പ് ആരംഭിച്ച സാംസ്കാരിക മുന്നേറ്റ പദ്ധതി- സമം
19. 2021 സെപ്തംബറിൽ, ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളുടെ കരസേനകൾ പങ്കെടുക്കുന്ന സംയുക്ത സൈനികാഭ്യാസം- ZAPAD 2021 (വേദി- Nizhniy(റഷ്യ)
20. 2021 സെപ്തംബറിൽ അന്തരിച്ച ബോളിവുഡ് യുവനടൻ- സിദ്ധാർത്ഥ് ശുക്ല
21. കേരളത്തിൽ പുതുതായി നിലവിൽ വരുന്ന കേരള റബ്ബർ ലിമിറ്റഡിന്റെ ചെയർപേഴ്സൺ ആയി നിയമിതയായത്- ഷീല തോമസ്
22. കേരളത്തിലെ കലാസമൂഹത്തിന് നവ മാധ്യമത്തിലൂടെ വേദി ഒരുക്കാനും സാമ്പത്തിക സഹായം നൽകാനുമായി സാംസ്കാരിക വകുപ്പിന്റെ നേത്യത്വത്തിൽ സംഘടിപ്പിക്കുന്ന മൾട്ടി മീഡിയ മെഗാ സ്ട്രീമിംഗ് പദ്ധതി- മഴ മിഴി
23. പുതിയ ഡ്രോൺ നിയമമനുസരിച്ച് പൂർണ്ണമായി ലോഡുചെയ്ത ആളില്ലാത്ത വിമാന സംവിധാനത്തിന്റെ ഭാരം- 500 കി.ഗ്രാം
24. തുണിമാലിന്യങ്ങൾ പുനഃരുപയോഗിക്കുക എന്ന ലക്ഷ്യത്തോടെ ഹരിത കേരള മിഷൻ, കുടുംബശ്രീ, ശുചിത്വ മിഷൻ എന്നിവ സംയുക്തമായി സംഘടിപ്പിച്ച ക്യാംപെയ്ൻ- മാറ്റത്തിന്റെ നൂലിഴ
25. എ.ഐ.സി.റ്റി.ഇ. ഏർപ്പെടുത്തിയ 2021- ലെ വിശ്വേശ്വരയ്യ മികച്ച അധ്യാപക അവാർഡിന് തെരഞ്ഞെടുക്കപ്പെട്ടത്- മധു എസ്. നായർ
26. 2020 ടോക്കിയോ പാരാലിമ്പിക്സിൽ വനിതകളുടെ ഷൂട്ടിംഗ് ഇനത്തിൽ ഇന്ത്യയ്ക്കു വേണ്ടി സ്വർണ്ണം നേടിയത്- അവനി ലെഖാരാ (10 മീ. എയർ റൈഫിൾ വിഭാഗത്തിൽ)
- പാരാലിമ്പിക്സിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ വനിത
27. 2021 ആഗസ്റ്റിൽ ഇന്ത്യയും കസാക്കിസ്ഥാനും സംയുക്തമായി നടത്തിയ സൈനികാഭ്യാസം- KAZIND- 21
28. ഏത് രോഗത്തിനെതിരായ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് ആയുഷ് മന്ത്രാലയം ആയുഷ് പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യുന്ന പ്രചാരണം ആരംഭിച്ചത്- Corona Virus
29. 'Association for Talent Development Best Award' (ATD) ngom ബഹുമതി നേടിയ ഇന്ത്യയിലെ പബ്ലിക് സെക്ടർ യൂണിറ്റ്- പവർഗ്രിഡ്
30. ആമ സംരക്ഷണ മേഖലയിലെ നേതൃത്വത്തെ ആദരിക്കുന്നതിനായി ബെഫർ ആമ സംരക്ഷണ അവാർഡ് നൽകി ആദരിച്ച വ്യക്തി- ഷൈലേന്ദ്ര സിംഗ്
31. 2021- ലെ Ramon Magsaysay Award ബംഗ്ലാദേശിൽ നിന്ന് ലഭിച്ചത്- Dr.Firdausi Qadri
32. 2021 സെപ്തംബർ 2- ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 23,000 റൺസ് തികച്ച വ്യക്തി- വിരാട് കോഹ് ലി
33. രാജ്യസഭാ സെക്രട്ടറി ജനറലായി നിയമിതനായ വ്യക്തി- പി.പി.കെ.രാമചരുലു
34. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (CBDT) ചെയർമാനായി നിയമിതനായ വ്യക്തി- ജെ.ബി. മൊഹാപത്ര
35. Sir/Madam എന്നീ അഭിസംബോധനകൾ നിരോധിച്ച കേരളത്തിലെ ഗ്രാമപഞ്ചായത്ത്- മാത്തൂർ ഗ്രാമപഞ്ചായത്ത്
No comments:
Post a Comment