1. ടോക്കിയോ പാരാലിമ്പിക്സ് ഗെയിമുകളിലെ ആദ്യ സ്വർണ്ണ മെഡൽ നേടിയത്- പൈജ് ഗ്രീക്കോ (ഓസ്ട്രേലിയ)
2. ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആയ എസ്.പി സേതുരാമൻ വിജയിച്ചത്- ബാഴ്സലോണ ഓപ്പൺ ചെസ്സ് ടൂർണമെന്റ്
3. 2021 ആഗസ്റ്റിൽ എത്ര ജഡ്ജിമാരെയാണ് സുപ്രീംകോടതി ജഡ്ജിമാരായി രാഷ്ട്രപതി നിയമിച്ചത്- 9
- സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെട്ട മലയാളി- ജസ്റ്റിസ് സി. ടി. രവികുമാർ
4. അടുത്തിടെ റിസർവ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത്- അജയ് കുമാർ
5. സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ഏർപ്പെടുത്തിയ 2021- ലെ മാത്യക കർഷക അവാർഡ് നേടിയത്- ഇ. എസ്. തോമസ്
6. രാജ്യത്തിലാദ്യമായി അന്തരീക്ഷ വായു ശുദ്ധീകരിക്കുന്നതിനായി സ്മോഗ് ടവർ (Smog Tower) നിലവിൽ വന്നത്- കൊണാട്ട് പ്ലേസ്, ഡൽഹി
7. തദ്ദേശീയമായി നിർമ്മിച്ച ഇന്ത്യയിലെ ആദ്യ മോട്ടോറെസ് വീൽചെയർ (Motorized Wheelchair)- നിയോ ബോൾട്ട് (Neo Bolt) (വികസിപ്പിച്ചത്- IIT മദ്രാസ്)
8. 2021 ആഗസ്റ്റ്- 23 മുതൽ മുതൽ 27- വരെ ആഘോഷിക്കുന്ന ലോക ജലവാരത്തിന്റെ (Water week) പ്രമേയം- ‘Building Resilience Faster'
9. 2021- ലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാപുരസ്കാരം നേടിയത്- മണലുർ ഗോപിനാഥൻ (ഓട്ടൻതുള്ളൽ കലാകാരൻ)
10. 2021 ആഗസ്റ്റിൽ അന്തരിച്ച പ്രശസ്ത കാർഷിക ഗവേഷകനും പദ്മശ്രീ ജേതാവുമായ വ്യക്തി- ബി. വി നിംബ്കർ
11. പ്രധാനമന്ത്രിയ്ക്ക് സമ്മാനിച്ച 'ആക്സിലറേറ്റിംഗ് ഇന്ത്യ' എന്ന പുസ്തകത്തിന്റെ രചയിതാവ്- എ.ജെ. അൽഫോൺസ്
12. AICTE ഏർപ്പെടുത്തിയ 2021- ലെ വിശ്വേശ്വരയ്യ മികച്ച അധ്യാപക അവാർഡിന് തിരഞ്ഞെടുത്തത്- മധു. എസ്. നായർ
13. ഏറ്റവും വലിയ അടിസ്ഥാന സൗകര്യ പദ്ധതിക്കായി ഇന്ത്യ കരാർ ഒപ്പിട്ട രാജ്യം- മാലിദ്വീപ്
14. പുതിയ ഡ്രോൺ നിയമമനുസരിച്ച് പൂർണമായി ലോഡുചെയ്ത ആളില്ലാത്ത വിമാന സംവിധാനത്തിന്റെ ഭാരം- 500 Kg
15. 'ഓപ്പറേഷൻ ദേവി ശക്തി' കൊണ്ടുവന്നത്- വിദേശകാര്യ മന്ത്രാലയം (എസ്. ജയശങ്കർ)
16. വാൻഞ്ചുവ ഫെസ്റ്റിവൽ കൊയ്ത്തുത്സവമാക്കുന്ന സംസ്ഥാനം- അസം
17. 'Publishing memoir in the time covid' എന്ന പുസ്തകം എഴുതിയത്- ഋതു മേനോൻ
18. ഇന്ത്യയിലെ ആദ്യത്തെ വാഹന സൗഹൃദഹൈവേ- ഡൽഹി മുതൽ ചണ്ഡീഗഡ്
19. ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെ (BSF) പുതിയ ഡയറക്ടർ ജനറൽ ആയി നിയമിതനാകുന്നത്- പങ്കജ് കുമാർ സിങ്
20. 2021 ആഗസ്റ്റിൽ ഇന്ത്യയും കസാഖിസ്ഥാനും സംയുക്തമായി നടത്തിയ സൈനികാഭ്യാസം- KAZIND- 21
21. വീട്ടിൽ തന്നെ കോവിഡ് പരിശോധന നടത്താൻ കോവിഡ്- 19 അനോസ്മിയ ചെക്കർ വികസിപ്പിച്ച സ്ഥാപനം- രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി
22. പാകിസ്ഥാൻ തദ്ദേശിയമായി വികസിപ്പിച്ച് വിജയകരമായി പരീക്ഷിച്ച മൾട്ടി ലോഞ്ച് റോക്കറ്റ് സിസ്റ്റം- ഫാത്തഹ് T (Fatah-I)
23. സ്ത്രീ സമത്വം എന്ന വിഷയം മുൻനിർത്തി സാംസ്കാരിക വകുപ്പ് ആസൂത്രണം ചെയ്ത 'സമം' എന്ന പദ്ധതിയുമായി കൈകോർത്തു മിഷൻ റേഡിയോ മലയാളം അവതരിപ്പിക്കുന്ന പ്രക്ഷേപണ പരിപാടി- ഷീ റേഡിയോ
24. കുട്ടികൾക്ക് ഇന്റർനെറ്റ് സുരക്ഷിതത്വം ഉറപ്പാക്കാൻ ഗൂഗിൾ ആരംഭിച്ച് 'Be internet awesome' പദ്ധതിയുമായി സഹകരിക്കുന്ന ഇന്ത്യയിലെ പുസ്തക പ്രസാധകർ- അമർ ചിത്രകഥ
25. ഇന്ത്യൻ സൈന്യത്തിന് ചരിത്രത്തിലാദ്യമായി ഹാൻഡ് ഗ്രനേഡുകൾ നിർമ്മിച്ച് നൽകിയ ഇന്ത്യൻ സ്വകാര്യ കമ്പനി- ഇക്കോണമിക് എക്സ്പ്ലോസിവ്സ് ലിമിറ്റഡ്, നാഗ്പുർ
26. 2021 ആഗസ്റ്റിൽ അന്തരിച്ച പ്രശസ്ത ഗ്രന്ഥകാരിയും ഗവേഷകയും സാമുഹ്യ പ്രവർത്തകയുമായ വ്യക്തി- ഡോ. ഗെയിൽ ഓംവറ്റ്
27. ടോക്യോ പാരാലിമ്പിക്സ് ഉദ്ഘാടനചടങ്ങിന് ഇന്ത്യയുടെ പതാകവാഹകൻ- ടെക് ചന്ദ്
28. 2021- ലെ ലോകജലവാരം ആഘോഷിക്കുന്നത്- ആഗസ്ത് 23 മുതൽ 27 വരെ
29. സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് സർക്കാർ ഓഫീസുകളിൽ എത്തിക്കുന്ന പുസ്തകം- ചിത്രകഥ
30. ഇന്ത്യയുടെ ആദ്യത്തെ Women chief Justice ആകാൻ പോകുന്നത്- ബി.വി. നാഗാർത്തന
31. മലബാർ നാവിക അഭ്യാസം 26 ഓഗസ്റ്റ് 2021 മുതൽ ആരംഭിക്കുന്നത്- ഇന്ത്യ, ആസ്ട്രേലിയ, ജപ്പാൻ, യു.എസ്
32. ഭൂമി അഭിമുഖീകരിക്കുന്ന ഗുരുതര പ്രതിസന്ധികളെപ്പറ്റി പരാമർശിക്കുന്ന ഒരു റിപ്പോർട്ട് യു.എൻ.സെക്രട്ടറി ജനറൽ അൻറാണിയോ ഗുട്ടെറസ് ഓഗസ്റ്റ് ഒൻപതിന് പുറത്തിറക്കി. ഐക്യരാഷ്ട്രസഭയുടെ ഏത് സമിതി തയ്യാറാക്കിയ റിപ്പോർട്ടാണിത്- ഐ.പി.സി.സി. (Intergovernmental Panel on Climate Change)
- കാലാവസ്ഥാ വ്യതിയാനത്തിൻറ ശാസ്ത്രീയവശങ്ങൾ വിലയിരുത്തുന്നതിനായി 1988- ൽ യു.എൻ. രൂപവത്കരിച്ച സമിതിയാണിത്. ആസ്ഥാനം- ജനീവ.
- ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിലെ 234 ശാസ്ത്രജ്ഞർ ചേർന്ന് 4000 പേജുകളിലായി തയ്യാറാക്കിയ റിപ്പോർട്ട് ‘മനുഷ്യ രാശിക്കുള്ള അടിയന്തര മുന്നറിയിപ്പ്' എന്ന നിലയിലാണ് സെക്രട്ടറി ജനറൽ പുറത്തിറക്കിയത്.
33. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വനിതകൾക്കുള്ള സൗജന്യ പാചക വാതക കണക്ഷൻ നൽകുന്ന കേന്ദ്രപദ്ധതിയുടെ പേര്- ഉജ്ജ്വല യോജന (P.M.U.Y.)
34. അർജൻറീനയുടെ ഫുട്ബോൾ താരം ലയണൽ മെസ്സി ഇനി എത് ഫ്രഞ്ച് ക്ലബ്ബിനുവേണ്ടിയാകും കളിക്കളത്തിലിറങ്ങുക- പി.എസ്.ജി. (Paris Saint Germain Football Club)
- 17 വർഷം സഹകരിച്ച ബാഴ്സലോണ ക്ലബ്ബിൽ (സ്പെയിൻ) നിന്നാണ് മാറ്റം.
35. യു.എൻ. രക്ഷാസമിതിയുടെ അധ്യക്ഷപദവി വഹിച്ച എത്രാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി- ആദ്യത്ത
- രക്ഷാസ മിതിയുടെ 2021 ഓഗസ്റ്റ് മാസത്തിലെ അധ്യക്ഷ സ്ഥാനമാണ് ഇന്ത്യക്ക് ലഭിച്ചത്. മുൻപ് ഒൻപതുപ്രാവശ്യം ഇന്ത്യ ഈ പദവി വഹിച്ചിരുന്നുവെങ്കിലും ആദ്യമായാണ് രക്ഷാസമി തി യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചത്. ഓഗസ്റ്റ് ഒൻപതിന് വെർച്വലായാണ് യോഗം നടന്നത്. ‘സമുദ്ര സുരക്ഷ വർധിപ്പിക്കൽ-അന്താരാഷ്ട സഹകരണം' എന്നതായിരുന്നു. വിഷയം
No comments:
Post a Comment