1. ഓൺലൈൻ പഠനത്തിന് ഫോൺ വാങ്ങാൻ വായ്പ നൽകുന്ന പദ്ധതി- വിദ്യാ തരംഗിണി
2. പ്രഥമ കെ.എം.ബഷീർ പുരസ്കാര ജേതാക്കൾ- ജിമ്മി ഫിലിപ്പ്, സുനിൽ ബേബി
3. അടുത്തിടെ അന്തരിച്ച ലോകത്തെ ആദ്യ ആന്റിവൈറസ് സ്ഥാപകൻ- ജോൺ മക് അഫി
4. ഭിന്നശേഷിക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കേരളത്തിൽ ആരംഭിച്ച ഹെൽപ്പ് സെന്റർ- സഹജീവനം
5. കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ്ബിന്റെ പുതിയ പരിശീലകനായി നിയമിതനായത്- Ivan Vukomanovic
6. ഗ്രാമപ്രദേശങ്ങളിൽ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം ആരംഭിച്ച കോവിഡ് വാക്സിനേഷൻ ക്യാമ്പയിൻ- Jan Hai to Jahaan Hai
7. അടുത്തിടെ ആർമി ഏവിയേഷൻ ഡയറക്ടർ ജനറലും കേണൽ കമാൻഡറും ആയി നിയമിതനായത്- ലഫ്റ്റനന്റ് ജനറൽ അജയ് കുമാർ സൂരി
8. Monk In a Merc എന്ന കൃതിയുടെ രചയിതാവ്- Dr. Ashok Panagariya
9. India's Permanent Mission in World Trade Organisation കൗൺസിലർ ആയി അടുത്തിടെ നിയമിതനായത്- ആഷിഷ് ചന്ദ്രോക്കർ
10. ഇന്റർനാഷണൽ ബോക്സിംഗ് അസോസിയേഷനിൽ കോച്ച് കമ്മിറ്റി അംഗമായ ആദ്യത്തെ ഇന്ത്യൻ വനിത- Dr. Tadang Minu
11. ഇന്ത്യയിലെ Safe Harbour പരിരക്ഷ നഷ്ടമാകുന്ന ആദ്യത്തെ സോഷ്യൽ നെറ്റ്വർക്കിങ് പ്ലാറ്റ്ഫോം- ട്വിറ്റർ
12. കേരള വാട്ടർ അതോറിറ്റി ആരംഭിച്ച ഉപഭോക്ത്യ പരാതി പരിഹാര സോഫ്റ്റ്വെയർ സംവിധാനം- Aqua Loom
13. 2021 ജൂലൈ മാസം പുറത്തിറങ്ങാൻ പോകുന്ന ‘Home in the world' ഏത് പ്രശസ്ത വ്യക്തിയുടെ ഓർമ്മക്കുറിപ്പാണ്- അമർത്യാസെൻ
14. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യുദ്ധക്കുറ്റവാളിയായി വിചാരണ ചെയ്തു തൂക്കിലേറ്റിയ ജപ്പാൻ പ്രധാനമന്ത്രി- ഹിഡെക്കി ടോജോ
15. അടുത്തിടെ അന്തരിച്ച പാറശ്ശാല പൊന്നമ്മാൾ ഏത് മേഖലയിൽ പ്രശസ്തയായ വ്യക്തിയാണ്- കർണാടക സംഗീതം
16. അടുത്തിടെ ഏഴാമത് യോഗാദിനത്തിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ യോഗ ഒരു പാഠ്യ വിഷയമാക്കാൻ തീരുമാനിച്ച സംസ്ഥാനം- ഹരിയാന
17. ഭിന്നശേഷിക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും വേണ്ടി കേരള സർക്കാർ ആരംഭിക്കുന്ന സഹായ കേന്ദ്രങ്ങളുടെ പേര്- സഹജീവനം
18. 2021 ജൂൺ ഒൻപത് മുതൽ 11 വരെ ആൻഡമാൻ കടലിൽ ഇന്ത്യയും തായ്ലാൻഡും സംയുക്തമായി നടത്തിയ നാവികാഭ്യാസത്തിന്റെ പേര്- Indo- Thai CORPAT (India-Thailand Co-ordinated Patrol)
19. 2021 ജൂണിൽ അമേരിക്കയിലെ ഓഫീസ് ഓഫ് പേഴ്സണൽ മാനേജ്മെന്റ് മേധാവിയായി നിയമിതയായ ആദ്യ ഇന്ത്യൻ വംശജ- കിരൺ അഹുജ
20. എല്ലാ ജില്ലകളിലും റെസിഡൻഷ്യൽ സ്പോർട്സ് സ്കൂൾ സ്ഥാപിക്കാൻ തീരുമാനിച്ച സംസ്ഥാനം- കേരളം
21. പൊതുജനങ്ങൾക്ക് പരാതികൾ ജില്ലാ പോലീസ് മേധാവിയെ നേരിട്ട് അറിയിക്കുന്നതിനായി കേരള പോലീസ് ആരംഭിച്ച പുതിയ പദ്ധതി- ദ്യഷ്ടി
22. സമൂഹത്തിലും കുടുംബത്തിലും സ്ത്രീകൾ നേരിടുന്ന വിവിധതരം പ്രശ്നങ്ങൾക്ക് പരിഹാരവുമായി സംസ്ഥാന വനിത ശിശു വികസന വകുപ്പ് ആരംഭിച്ച ഓൺലൈൻ കൗൺസിലിങ്ങ് പദ്ധതി- കാതോർത്ത്
23. 2021 ജൂണിൽ Delhi Sports University- യുടെ പ്രഥമ Vice Chancellor ആയി നിയമിതയായത്- Karnam Malleswari
24. 2021 ജൂണിൽ WWF India- യുടെ Ambassador of Forest Frontline Heroes ആയി നിയമിതയായത്- Upasana Kamineni
25. അമേരിക്ക വികസിപ്പിച്ച കോവിഡ് വാക്സിനായ Novavax (Covovax) ഇന്ത്യയിൽ ഉല്പാദിപ്പിക്കുന്ന ഫാർമസ്യൂട്ടിക്കൽ സ്ഥാപനം- Serum Institute of India (Pune)
26. ICC ടെസ്റ്റ് റാങ്കിംഗിൽ ഓൾ റൗണ്ടർമാരിൽ ഒന്നാമതെത്തിയ ഇന്ത്യൻ താരം- രവീന്ദ്ര ജഡേജ
27. ഗൂഗിളുമായി ചേർന്ന് റിലയൻസ് ഇൻഡസ്ട്രീസ് പുറത്തിറക്കുന്ന 4G സ്മാർട്ട് ഫോൺ- Jiophone Next
28. 'Its a Wonderful Life' എന്ന പുസ്തകത്തിന്റെ രചയിതാവ്- Ruskin Bond
29. കേരള നിയമസഭ എസ്റ്റിമേറ്റ്സ് കമ്മിറ്റി ചെയർപേഴ്സണായി നിയമിതയായത്- കെ. കെ. ശൈലജ
30. കേന്ദ്ര സർക്കാർ പദ്ധതിയായ Mission Karmayogi- യുടെ ഭാഗമായി നിയോഗിച്ച മൂന്നംഗ Task Force- ന്റെ ചെയർപേഴ്സണായി നിയമിതനായത്- S.D. Shibulal (മുൻ Infosys CEO)
31. പ്രശസ്ത തമിഴ് എഴുത്തുകാരനായിരുന്ന കെ രാജനാരായണൻ അന്തരിച്ചു.
32. കേരളത്തിലെ ഡിജിറ്റൽ വിദ്യാഭ്യാസ പദ്ധതിയായ കൈറ്റ് എംബില്ലൻത്ത് സൗത്ത് ഏഷ്യ അവാർഡ് നേടി.
33. വൈറ്റ് ഹൗസിന്റെ സീനിയർ അഡ്വൈസർ ആയി ഇന്ത്യൻ വംശജയായ നീര ടണ്ഡൻ നിയമിതയായി
34. കേരളത്തിന്റെ അഡ്വക്കേറ്റ് ജനറൽ ആയി കെ ഗോപാല കൃഷ്ണക്കുറുപ്പിനെ നിയമിക്കും
35. ടൈംസ് ഗ്രൂപ്പ് ചെയർപേഴ്സൺ ഇന്ദു ജെയിൻ അന്തരിച്ചു
- കേരളത്തിന് പുറമെ പഞ്ചാബ്, തമിഴ്നാട് സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളായ ചണ്ഡീഗഢ്, ആൻഡമാൻ ആൻഡ് നിക്കോബാർ എന്നിവയും A++ ഗ്രേഡ് നേടിയിട്ടുണ്ട്
37. ജൂൺ എട്ടിന് ആചരിച്ചു 2021- ലെ ലോക സമുദ്രദിനാചരണത്തിന്റെ (World Oceans Day) വിഷയം എന്തായിരുന്നു- Ocean: Life and Livelihoods
38. കോവിഡ് 19- ൻറ മൂന്നാം തരംഗത്തെ നേരിടാൻ ആശുപത്രികളിൽ സൗകര്യമൊരുക്കുന്നതിനായി സംസ്ഥാന നിയമസഭാ സാമാജികരുടെ ആസ്തി വികസന ഫണ്ടിൽനിന്ന് ഈവർഷം എത്ര കോടി രൂപവീതമാണ് മാറ്റിവയ്ക്കുന്നത്- നാലുകോടി
- അഞ്ചുകോടി രൂപയാണ് എം.എൽ.എ- മാരുടെ പ്രതിവർഷ ആസ്തി വികസന ഫണ്ട് (Asset Development Fund)
39. ഡിജിറ്റൽ കറൻസിയായ ബിറ്റ് കോയിന് അംഗീകാരം നൽകാൻ തീരുമാനിച്ച ആദ്യരാജ്യം- എൽസാൽവദോർ (മധ്യ അമേരിക്ക)
- 2009- ൽ പുറത്തിറങ്ങിയ ബിറ്റ്കോയിൻ ആണ് ആദ്യത്ത ക്രിപ്റ്റോ കറൻസി. സതോഷി നകാമോട്ടോ എന്നറിയപ്പെടുന്ന അജ്ഞാതനായ ജപ്പാനീസ് ഡെവലപ്പറാണ് ബിറ്റ്കോയിൻറ് സ്രഷ്ടാവ്
40. കോവിഡ് കാലത്തെ ഏറ്റവും വലിയ കായിക പോരാട്ടമായ യൂറോപ്യൻ ഫുട്ബോൾ ചാമ്പ്യൻ ഷിപ്പ് (EURO 2020) മത്സരങ്ങൾ ക്ക് തുടക്കം കുറിച്ചതെന്നാണ്- ജൂൺ 11 (ഉദ്ഘാടന മത്സരം ഇറ്റലി-തുർക്കി. വേദി- ഒളിംപിക് സ്റ്റേഡിയം, റോം)
- 2020 ജൂൺ 12- ന് ആരംഭിക്കേണ്ടിയിരുന്ന ടൂർണമെന്റാണ് 2021-ലേക്ക് മാറ്റിയത്
- ആറ് ഗ്രൂപ്പുകളിലായി 24 ടീമുകൾ 11 യൂറോപ്യൻ നഗരങ്ങളിലെ വേദികളിൽ മത്സരിക്കും
- ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ ജൂലായ് 11- നാണ് ഫൈനൽ മത്സരം. പോർച്ചുഗൽ ആണ് നിലവിലെ ചാമ്പ്യന്മാർ
- Uniforia എന്ന പേരിലുള്ള പന്താണ് ഇത്തവണ ടൂർണമെന്റിൽ ഉപയോഗിക്കുന്നത്.
- ഭാഗ്യചിഹ്നം (Mascot) സ്കിൽസ (Skillsy)
41. ജൂൺ 10- ന് അന്തരിച്ച കവി കൂടിയായ പ്രസിദ്ധ ബംഗാളി ചലച്ചിത്ര സംവിധായകൻ- ബുദ്ധദേവ് ദാസ് ഗുപ്ത (77)
- ബംഗാളിലെ സമാന്തര സിനിമാ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ ചലച്ചിത്രകാരനാണ്.
- ഉത്തര, സ്വപ്നനേർദിൻ, ബാഗ് ബഹാദൂർ, തഹാദേർ കഥ, ജാൻല, കാൽപുരുഷ് തുടങ്ങിയവ ശ്രദ്ധേയമായ ചലച്ചിത്രങ്ങളാണ്.
- ബെർളിൻ, പെയിൻ, ലൊക്കാർണോ, വെനീസ് ചലച്ചിത്രോത്സവങ്ങളിൽ ആദരവ് നേടിയ അദ്ദേഹം കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.
42. ഐക്യരാഷ്ട്രസഭയുടെ 17- സുസ്ഥിര വികസന ലക്ഷ്യങ്ങൾ (Sustainable Development Goals) നിറവേറ്റുന്ന രാജ്യങ്ങളുടെ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം- 117
- 193 രാജ്യങ്ങളുടെ സൂചികയിൽ കഴിഞ്ഞ വർഷം ഇന്ത്യ 115-ാമതായിരുന്നു..
- വിവിധ മേഖലകളിൽ 2030- ഓടെ സുസ്ഥിര വികസനം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ 2015- ൽ യു.എൻ. ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായാണ് റാങ്കിങ് നടത്തിയത്.
43. കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ (CIAL) മാനേജിങ് ഡയറക്ടർ സ്ഥാനത്തു നിന്നും വിരമിച്ചത്- വി.ജെ. കുര്യൻ
- 1994- ലാണ് രാജ്യത്തെ ആദ്യ പൊതു-സ്വകാര്യ മേഖലകളുടെ പങ്കാളിത്തത്തോടെ (Public Private Partnership- PPP) വിമാനത്താവള നിർമാണത്തിനായി ‘സിയാൽ' കമ്പനി രൂപവത്കരിച്ചത്
- 1999 ജൂൺ 10- ന് വിമാനത്താവളം പ്രവർത്തനമാരംഭിച്ചു
- 2015-ൽ ലോകത്തിലെ ആദ്യ സമ്പൂർണ സൗരോർജ വിമാനത്താവളമായി അന്താരാഷ്ട്ര അംഗീകാരം നേടി
- 2018- ൽ ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി സംരക്ഷണ ബഹുമതിയായ Champion of the Earth പുരസ്‌കാരം നേടി
- എറണാകുളം ജില്ലാ കളക്ടറായ എസ്. സുഹാസിനാണ് സിയാൽ എം.ഡി.യുടെ താൽക്കാലിക ചുമതല.
44. യു.എൻ. പൊതു സഭ യുടെ (UNGA) പുതിയ പ്രസിഡന്റായി ജൂൺ ഏഴിന് തിരഞ്ഞെടുക്കപ്പെട്ടത്- അബ്ദുള്ള ഷഹീദ്
- മാലദ്വീപിന്റെ വിദേശകാര്യ മന്ത്രിയായ അദ്ദേഹം അഫ്ഗാനിസ്താനിലെ മുൻ വിദേശമന്ത്രിയായ സാൽമെയ് റസൂലിനെയാണ് പരാജയപ്പെടുത്തിയത്.
45. ഏത് രാജ്യത്തെ പുതിയ പ്രസിഡന്റാണ് ഉഖ്നാ ഖുവേൽസുഖ്- മംഗോളിയ
- രാജ്യത്തെ മുൻപ്രധാനമന്ത്രി കൂടിയാണ്
No comments:
Post a Comment