Saturday, 10 July 2021

General Knowledge in Indian Constitution Part- 7

1. ആധുനിക മനുഷ്യാവകാശ നിയമങ്ങളുടെ മുൻഗാമിയായി കരുതപ്പെടുന്ന കരാറേത്- മാഗ് നാകാർട്ട 


2. 1215- ൽ റണ്ണിമീഡ് മൈതാനത്ത് മാഗ്നാകാർട്ടയിൽ ഒപ്പുവെച്ച ഇംഗ്ലണ്ടിലെ രാജാവാര്- ജോൺ രാജാവ് 


3. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങൾ സംഭാവന ചെയ്ത വിപ്ലവമേത്- ഫ്രഞ്ച് വിപ്ലവം 


4. 'മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു, എന്നാൽ അവൻ എല്ലായിടത്തും ചങ്ങലകളിലാണ്  ആരുടേതാണ് ഈ വാക്കുകൾ- റൂസ്സാ (ദി സാഷ്യൽ കോൺട്രാക്ട് എന്ന കൃതിയിൽ) 


5. ‘എല്ലാവരും തുല്യരായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. എടുത്തുകളയാനാവാത്ത ചില അവകാശങ്ങൾ സ്രഷ്ടാവ് എല്ലാവർക്കും നൽകിയിട്ടുണ്ട്. ജീവൻ, സ്വാതന്ത്ര്യം, സന്തോഷത്തിനായുള്ള യത്നം എന്നിവ. ഈ സത്യങ്ങൾ സ്വയം സാക്ഷ്യപ്പെടുത്തുന്നവയാണെന്ന് ഞങ്ങൾ പ്രഖ്യാപിക്കുന്നു'. ഏത് ചരിത്ര പ്രഖ്യാപനത്തിന്റെ ആമുഖമാണിത്- അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം (1776) 


6. മനുഷ്യാവകാശങ്ങളെക്കുറിച്ച് പഠന, ഗവേഷണങ്ങൾ നടത്തുന്ന ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ ആസ്ഥാനമെവിടെ- ന്യൂയോർക്ക് 


7. 1978- ൽ സ്ഥാപിക്കപ്പെട്ട ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ ആദ്യത്തെ പേരെന്തായിരുന്നു- ഹെൽസിങ്കി വാച്ച് 


8. ലോക മാസകലം, മനുഷ്യാവകാശങ്ങൾക്കായി നിലകൊള്ളുന്ന പ്രമുഖ ഗവൺമെൻന്റിതര അന്താരാഷ്ട്ര സംഘടനയേത്- ആംനെസ്റ്റി ഇന്റർനാഷണൽ 


9. 1961- ൽ ഇംഗ്ലണ്ടിലെ ലണ്ടനിൽ ആംനെസ്റ്റി ഇന്റർനാഷണൽ സ്ഥാപിച്ചതാര്- പിറ്റർ ബെനൻസൺ 


10. ‘ഇരുട്ടിനെ ശപിക്കുന്നതിനെക്കാൾ നല്ലത്, ഒരു മെഴുകുതിരിയെങ്കിലും തെളിക്കുന്നതാണ് ' (It is better to light a candle than to curse the darkness) എന്നത് ഏത് സംഘടനയുടെ ആപ്തവാക്യമാണ്-

ആംനെസ്റ്റി ഇന്റർനാഷണൽ 


11. മനുഷ്യാവകാശ സംരക്ഷണത്തിനും പ്രചാരണത്തിനുമുള്ള സംഘടനകളുടെ ആദ്യത്ത അന്തർദേശീയ ശില്പശാല 1991

ഒക്ടോബറിൽ നടന്നതെവിടെ- പാരിസ് 


12. ദേശീയ മനുഷ്യാവകാശ സംരക്ഷണനിയമം നിലവിൽ വന്നതെന്ന്- 1993 സെപ്റ്റംബർ 28 


13. ദേശീയ മനുഷ്യാവകാശ കമ്മിഷൻ സ്ഥാപിക്കുന്നത് പ്രതിപാദിക്കുന്ന നിയമത്തിലെ വകുപ്പേത്- വകുപ്പ്- 3 


14. ദേശീയ മനുഷ്യാവകാശ സംരക്ഷണനിയമം മനുഷ്യാവകാശത്തെ നിർവചിച്ചിരിക്കുന്ന വകുപ്പേത്- വകുപ്പ്- 2 (1) (ഡി) 


15.ദേശീയ മനുഷ്യാവകാശ കമ്മിഷന് രൂപം നൽകിയിരിക്കുന്നതാര്- കേന്ദ്ര സർക്കാർ 


16. ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ പദവി വഹിക്കാനുള്ള യോഗ്യതയെന്ത്- സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അഥവാ സുപ്രിംകോടതി ജഡ്ജി പദവി വഹിച്ചിരിക്കണം 


17. ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നതാര്- രാഷ്ട്രപതി 


18. ദേശീയ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനെയും അംഗങ്ങളെയും ശുപാർശ ചെയ്യാനുള്ള സമിതിയുടെ തലവനാര്- പ്രധാനമന്ത്രി 


19. ദേശീയ മനുഷ്യാവകാശ കമ്മിഷൻ അംഗങ്ങൾ, ചെയർമാൻ എന്നിവർ രാജിക്കത്ത് നൽകേണ്ടതാർക്ക്- രാഷ്ട്രപതിക്ക് 


20. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ പ്രധാന കാര്യ നിർവഹണോദ്യോഗസ്ഥനാര്- സെക്രട്ടറി ജനറൽ 


21. ദേശീയ മനുഷ്യാവകാശ കമ്മിഷനിലെ മുഴുവൻ സമയ അംഗങ്ങളെത്ര (ഫുൾടൈം മെമ്പേഴ്സസ്)- 6 


22. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ആസ്ഥാനമെവിടെ- ന്യൂഡൽഹി 


23. ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ, അംഗങ്ങൾ എന്നിവരുടെ കാലാവധി എത്ര- 3- വർഷം അഥവാ 70 വയസ്സുവരെ 


24. ദേശീയ മനുഷ്യാവകാശ കമ്മിഷൻ വാർഷിക റിപ്പോർട്ടുകൾ സമർപ്പിക്കുന്നതാർക്ക്- കേന്ദ്ര സർക്കാരിന് 


25. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ അംഗങ്ങളെ സ്ഥാനത്തുനിന്ന് നീക്കാൻ അധികാരം ആർക്ക്- രാഷ്ട്രപതിക്ക് 


26. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ അധ്യക്ഷ സ്ഥാനം വഹിച്ച ആദ്യത്തെ കേരളീയനാര്- ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ 


27. ദേശീയ മനുഷ്യാവകാശ കമ്മിഷൻ ആദ്യത്തെ അധ്യക്ഷൻ ആരായിരുന്നു- ജസ്റ്റിസ് രംഗനാഥ് മിശ്ര 


28. ദേശീയ മനുഷ്യാവകാശ കമ്മിഷൻ രണ്ടാമത്തെ അധ്യക്ഷനാര്- ജസ്റ്റിസ് എം.എൻ. വെങ്കടചെല്ലയ്യ 


29. ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ അംഗമായ കേരളത്തിൽ നിന്നുള്ള ആദ്യ വ്യക്തിയാര്- ജസ്റ്റിസ് എം. ഫാത്തിമാ ബീവി 


30. ദേശീയ മനുഷ്യാവകാശ കമ്മിഷനിലെ ആദ്യത്തെ വനിതാ അംഗമാര്- ജസ്റ്റിസ് എം. ഫാത്തിമാ ബീവി 


31. ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഇപ്പോഴത്തെ ചെയർമാനാര്- ജസ്റ്റിസ് അരുൺ കുമാർ മിശ്ര 


32. ആഗോള മനുഷ്യാവകാശ പ്രഖ്യാപനം (Universal Declaration of Human Rights) നടത്തിയ സംഘടനയേത്- ഐക്യരാഷ്ട്രസഭ 


33. ആഗോള മനുഷ്യാവകാശ പ്രഖ്യാപനം നടന്നതെന്ന്- 1948 ഡിസംബർ 10- ന് പാരീസിൽ 


34. ആഗോള മനുഷ്യാവകാശ പ്രഖ്യാപനം തയ്യാറാക്കാൻ നേതൃത്വം നൽകിയ കനേഡിയൻ നിയമ വിദഗ്ധനാര്- ജോൺ പീറ്റേഴ്സ് ഹംഫ്രി 


35. ലോക മനുഷ്യാവകാശ ദിനമായി ആചരിക്കുന്ന ദിവസമേത്- ഡിസംബർ 10 


36. എന്തിന്റെ സ്മരണാർഥമാണ് മനുഷ്യാവകാശ ദിനം ആചരിക്കുന്നത്- 1948 ഡിസംബർ 10- ലെ ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 


37. ഏത് വർഷം മുതലാണ് ഐക്യരാഷ്ട്രസംഘടന മനുഷ്യാവകാശ ദിനം ആചരിച്ചുതുടങ്ങിയത്- 1950 


38. ന്യൂഡൽഹിയിലെ മാനവ് അധികാർ ഭവൻ ഏത് സ്ഥാപനത്തിന്റെ ആസ്ഥാനമാണ്- ദേശിയ മനുഷ്യാവകാശ കമ്മിഷൻ 


39. 2015 മേയ് മുതൽ 2016 ഫെബ്രുവരി വരെ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ആക്ടിങ് ചെയർമാനായി പ്രവർത്തിച്ച കേരളീയനാര്- ജസ്റ്റിസ് സിറിയക് ജോസഫ് 


40. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ആപ്തവാക്യമെന്ത്- സർവ ഭവന്തു സുഖിനോ (എല്ലാവരും സന്തുഷ്ടരാകട്ടെ) 


41. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ രൂപവത്കരണം പ്രതിപാദിക്കുന്ന മനുഷ്യാവകാശ സംരക്ഷണനിയമത്തിലെ വകുപ്പേത്- വകുപ്പ്- 21 


42. ഏത് പദവി വഹിച്ചിട്ടുള്ള വ്യക്തിക്കാണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനായി നിയമിക്കപ്പെടാൻ യോഗ്യതയുള്ളത്- ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഥവാ ഹൈക്കോടതി ജഡ്ജി 


43. ഭരണഘടനയുടെ ഏതൊക്കെ ലിസ്റ്റിലെ വിഷയങ്ങളിൽ ഉൾപ്പെടുന്ന മനുഷ്യാവകാശ ലംഘനങ്ങളിലാണ് സംസ്ഥാന കമ്മിഷന് ഇടപെടാനാകുക- സ്റ്റേറ്റ് ലിസ്റ്റ്, കൺകറൻറ് ലിസ്റ്റ് 


44. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ, അംഗങ്ങൾ എന്നിവരെ നിയമിക്കുന്നതാര്- സംസ്ഥാന ഗവർണർ 


45. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ, അംഗങ്ങൾ എന്നിവരെ ശുപാർശ ചെയ്യുന്ന സമിതിയുടെ തലവനാര്- മുഖ്യമന്ത്രി 


46. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ, അംഗങ്ങൾ എന്നിവർ രാജിക്കത്ത് നൽകേണ്ടതാർക്ക്- ഗവർണർക്ക് 


47. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ, അംഗങ്ങൾ എന്നിവരെ പദവിയിൽ നിന്ന് നീക്കം ചെയ്യാൻ അധികാരമുള്ളതാർക്ക്- രാഷ്ട്രപതിക്ക് 


48. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ, അംഗങ്ങൾ എന്നിവരുടെ ഔദ്യോഗിക കാലാവധിയെത്ര- 3 വർഷം അഥവാ 70 വയസ്സ് പൂർത്തിയാവുംവരെ 


49. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ വാർഷിക റിപ്പോർട്ടുകൾ സമർപ്പിക്കുന്നതാർക്ക്- സംസ്ഥാന സർക്കാരിന് 


50. കേരള സർക്കാരിന്റെ ഉത്തരവ് പ്രകാരം സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നിലവിൽവന്നതെന്ന്- 1998 ഡിസംബർ 11 


51. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ആദ്യത്തെ അധ്യക്ഷനാരായിരുന്നു- ജസ്റ്റിസ്എം .എം.പരീതുപിള്ള 


52. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഇപ്പോഴത്തെ അധ്യക്ഷനാര്- ജസ്റ്റിസ് ആന്റണി ഡൊമിനിക് 


53. ദേശീയ വനിതാ കമ്മിഷൻ നിലവിൽ വന്ന വർഷമേത്- 1992 ജനുവരി 31 


54. ദേശീയ വനിതാ കമ്മിഷന്റെ ആദ്യത്തെ അധ്യക്ഷയാര്- ജയന്തി പട്നായിക് 


55. ദേശീയ വനിതാക മ്മിഷൻ പ്രതിമാസം പുറത്തിറക്കുന്ന പ്രസിദ്ധീകരണമേത്- രാഷ്ട്രമഹിള 


56. ദേശീയ വനിതാകമ്മിഷന്റെ രണ്ടാമത്തെ അധ്യക്ഷൻ ആരായിരുന്നു- വി. മോഹിനി ഗിരി 


57. ദേശീയ വനിതാ കമ്മിഷന്റെ അധ്യക്ഷ പദവി രണ്ടുതവണ വഹിച്ചതാര്- ഗിരിജാ വ്യാസ് 


58. ദേശീയ വനിതാ കമ്മിഷൻ ചെയർ പേഴ്സൺ , അംഗങ്ങൾ എന്നിവരെ നിയമിക്കുന്നതാര്- കേന്ദ്ര സർക്കാർ 


59. ചെയർപേഴ്സണെ കൂടാതെ എത്ര അംഗങ്ങളാണ് ദേശീയ വനിതാകമ്മിഷനിലുള്ളത്- അഞ്ച് 


60. എത്ര വർഷം വരെയാണ് ദേശീയ വനിതാകമ്മിഷൻ ചെയർപേഴ്സൺ, അംഗങ്ങൾ എന്നിവരുടെ കാലാവധി- മൂന്നുവർഷം വരെ 


61. കേരള സംസ്ഥാനത്തെ ആദ്യവനിതാ കമ്മിഷൻ നിലവിൽ വന്നതെന്ന്- 1996 മാർച്ച് 14 


62. സംസ്ഥാന വനിതാകമ്മിഷന്റെ ആദ്യത്തെ അധ്യക്ഷ ആരായിരുന്നു- സുഗതകുമാരി 


63. രണ്ടു തവണ സംസ്ഥാന വനിതാകമ്മിഷൻ അധ്യക്ഷയായത് ആര്- ജസ്റ്റിസ് ഡി. ശ്രീദേവി

1 comment: