1. 'ബോംബെ സിംഹം' എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വ്യക്തി- ഫിറോസ് ഷാ മേത്ത
2. യുവജനങ്ങളെ ബോധവത്കരിക്കുന്നതിന് ഐക്യവർധിനി സഭ എന്ന സംഘടന സ്ഥാപിച്ചത് ആരാണ്- വസുദേവ് ബൽവന്ത് ഫാഡ്കെ
3. ആദ്യ ബംഗാളി നോവലായ ദുർഗേശനന്ദിനി രചിച്ചത് ആരായിരുന്നു- ബങ്കിം ചന്ദ്ര ചാറ്റർജി
4. 1872- ൽ ബങ്കിം ചന്ദ്ര ചാറ്റർജി ആരംഭിച്ച മാസിക- ബംഗദർശൻ
5. സന്ന്യാസിവിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച നോവൽ- ആനന്ദമഠം
6. 'ആനന്ദമഠം' എന്ന നോവൽ പ്രസിദ്ധീകരിച്ചിരുന്നത് ഏത് മാസികയിലാണ്- ബംഗദർശൻ
7. ഇന്ത്യയുടെ ദേശീയഗീതമായി വന്ദേമാതരത്തെ അംഗീകരിച്ചത് എന്നായിരുന്നു- 1950 ജനുവരി 24
- 1882- ൽ ബങ്കിംചന്ദ്ര ചാറ്റർജി രചിച്ച 'ആനന്ദമഠം' എന്ന നോവലിന്റെ ഭാഗമാണ് വന്ദേമാതരം എന്ന ഗാനം
8. 1896- ലെ കൊൽക്കത്ത കോൺഗ്രസ് സമ്മേളനത്തിൽ വന്ദേമാതരം ആദ്യമായി ആലപിച്ചത് ആരാണ്- രബീന്ദ്രനാഥ് ടാഗോർ
9. ദയാനന്ദ സരസ്വതിയുടെ ബാല്യകാലനാമം- മൂൽ ശങ്കർ
10. ദളിത് എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തി- ജ്യോതി റാവു ഫുലെ
11. ബംഗാളി പത്രമായ അമൃത ബസാർ പത്രിക 1868- ൽ സ്ഥാപിച്ചത് ആരെല്ലാം- ശിശിർകുമാർ ഘോഷ്, മോത്തിലാൽ ഘോഷ്
12. 1885-ൽ ഫിറോസ് ഷാ മേത്ത, കെ.ടി. തെലാങ്, ബദറുദ്ദീൻ തിയാബ്ജി എന്നിവർ സ്ഥാപിച്ച സംഘടന- ബോംബെ പ്രസിഡൻസി അസാസിയഷൻ
13. 'Bombay Triumvirate' എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ആരെല്ലാം- ഫിറോസ് ഷാ മേത്ത, കെ.ടി. തെലാങ്, ബദറുദ്ദീൻ തിയാബ്ജി
14. 1887- ൽ ദേവസമാജം എന്ന സംഘടന സ്ഥാപിച്ചത് ആരാണ്- ശിവനാരായൺ അഗ്നിഹോത്രി
15. ദക്ഷിണേന്ത്യയിലെ സിംഹം എന്നറിയപ്പെട്ടിരുന്ന നേതാവ്- സി. വിജയരാഘവാചാര്യർ
16. ഗുജറാത്തിലെ വന്ദ്യവയോധികൻ എന്നറിയപ്പെട്ടിരുന്ന വ്യക്തി- അബ്ബാസ് തിയാബ്ജി
17. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപവത്കരിച്ച കമ്മിറ്റിയുടെ അധ്യക്ഷൻ ആരായിരുന്നു- അബ്ബാസ് തിയാബ്ജി
18. 1905- ൽ ശ്യാംജി കൃഷ്ണവർമ ലണ്ടനിൽ നിന്ന് ആരംഭിച്ച ഇംഗ്ലീഷ് മാസിക- ഇന്ത്യൻ സോഷ്യാളജിസ്റ്റ്
19. ഇംഗ്ലണ്ടിൽ ജീവിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ താമസ സൗകര്യാർഥം ഒരു ഹോസ്റ്റൽ എന്ന രീതിയിൽ ശ്യാംജി കൃഷ്ണവർമയുടെ നേതൃത്വത്തിൽ ലണ്ടനിൽ ഹൈഗേറ്റിലെ ക്രോംവെൽ അവന്യൂവിൽ 1905- ൽ സ്ഥാപിതമായതാണ്- ഇന്ത്യാ ഹൗസ്
- മാഡം ഭിക്കാജി കാമ, വീർ സവർക്കർ ,വീരേന്ദ്രനാഥ് ചട്ടോപാധ്യായ്, ലാലാ ഹർദയാൽ തുടങ്ങിയ നേതാക്കൾ ഇന്ത്യൻ ഹൗസുമായി അടുത്ത് പ്രവർത്തിച്ചിരുന്നു
20. 'Looking Back' എന്ന ആത്മകഥ ആരുടെതാണ്- ഡി.കെ കാർവെ
21. 1878-ൽ രമാബായിക്ക് 'പണ്ഡിത' എന്ന ബഹുമതി നൽകിയത് ഏത് സർവകലാശാല ആയിരുന്നു- കൽക്കട്ട സർവകലാശാല
22. പുണെയിൽ ആര്യ മഹിളാ സമാജം സ്ഥാപിച്ചത് ആരാണ്- പണ്ഡിത രമാബായി
23. ഇന്ത്യൻ വിപ്ലവ ചിന്തകളുടെ പിതാവ് എന്നറിയപ്പെട്ടിരുന്ന വ്യക്തി- ബിപിൻ ചന്ദ്രപാൽ
24. ‘ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ്' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വ്യക്തി- മാഡം ഭിക്കാജി കാമ
25. ശ്രീരാമകൃഷ്ണ പരമഹംസരുടെ യഥാർഥ നാമം- ഗദാധർ ചട്ടോപാധ്യായ്
26. 'സ്റ്റോറി ഓഫ് മൈ ഡീപോർട്ടേഷൻ' എന്ന പുസ്തകം രചിച്ചത് ആരാണ്- ലാലാ ലജ്പത് റായ്
27. പബാബ് കേസരി എന്ന അപരനാമത്തിലറിയപ്പെട്ടിരുന്ന വ്യക്തി- ലാലാ ലജ്പത് റായ്
28. ഇന്ത്യൻ നാഷണൽ കോൺഗ്രസ്, മുസ്ലിംലീഗ്, ഓൾ ഇന്ത്യ ഖിലാഫത്ത് കമ്മിറ്റി എന്നിവയുടെ അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തി- ഹക്കിം അജ്മൽ ഖാൻ
29. സ്വാമി വിവേകാനന്ദനെക്കുറിച്ച് സിസ്റ്റർ നിവേദിത രചിച്ച പുസ്തകം- The Master as I Saw Him
30. ദേശബന്ധു എന്നറിയപ്പെട്ടിരുന്ന വ്യക്തി- ചിത്തരഞ്ജൻ ദാസ്
31. സി.എഫ്. ആൻഡ്രൂസിനെ സ്നേഹപൂർവം ക്രിസ്തുവിന്റെ വിശ്വസ്തനായ അപ്പോസ്തലൻ (Christ's Faithful Apostle, based on the initials of his name, 'C.F.A.'] എന്ന് വിശേഷിപ്പിച്ചത് ആരാണ്- മഹാത്മാ ഗാന്ധി
32. 1908- ലെ അലിപ്പുർ ഗൂഢാലോചനക്കേസിൽ അരബിന്ദഘോഷിനു വേണ്ടി ഹാജരായ അഭിഭാഷകൻ- ചിത്തരഞ്ജൻ ദാസ്
33. ‘രാഷ്ട്രീയ സ്വാതന്ത്ര്യമാണ് ഒരു രാഷ്ട്രത്തിന്റെ ജീവശ്വാസം' എന്ന് അഭിപ്രായപ്പെട്ട വ്യക്തി- അരബിന്ദ ഘോഷ്
34. അരബിന്ദഘോഷ് ഇംഗ്ലീഷ് ഭാഷയിൽ ആരംഭിച്ച വാരിക- കർമയോഗി
35. അരബിന്ദഘോഷ് ബംഗാളി ഭാഷയിൽ ആരംഭിച്ച വാരിക- ധർമ
36. 1914- ൽ അരബിന്ദഘോഷ് ആരംഭിച്ച മാസിക- ആര്യ
37. ആന്ധ്രാ കേസരി എന്നറിയപ്പെട്ടിരുന്ന വ്യക്തി- ടി. പ്രകാശം
38. ഗുജറാത്തിലെ ബർദോളി സത്യാഗ്രഹത്തെ തുടർന്ന് വല്ലഭ്ഭായി പട്ടേലിന് ‘സർദാർ' എന്ന ബഹുമതി നൽകിയത് ആരായിരുന്നു- മഹാത്മാ ഗാന്ധി
39. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷ് സർക്കാർ നൽകിയ കൈസർ-ഇ- ഹിന്ദ് എന്ന ബഹുമതി തിരികെ നൽകിയ വനിത- സരോജിനി നായിഡു
40. ഇന്ത്യയിൽ ഒരു സംസ്ഥാനത്തിന്റെ ഗവർണർ പദവി വഹിച്ച ആദ്യ വനിത- സരോജിനി നായിഡു
41. സ്വാഭിമാന പ്രസ്ഥാന (Self Respect Movement) ആരംഭിച്ചത് ആരായിരുന്നു- ഇ.വി. രാമസ്വാമി നായ്ക്കർ
42. ഇ.വി. രാമസ്വാമി നായ്ക്കർ തമിഴ് ഭാഷയിൽ ആരംഭിച്ച വാരിക- കുടി അരശ്
43. 1933- ൽ The Dawn of India എന്ന ഇംഗ്ലീഷ് വാരിക ആരംഭിച്ച വ്യക്തി- ബരീന്ദ്രനാഥ് ഘോഷ്
44. ഫെതേഴ്സ് ആൻഡ് സ്റ്റോൺസ് എന്ന പുസ്തകം രചിച്ചത് ആരാണ്- പട്ടാഭി സീതാരാമയ്യ
45. 1923- ൽ പട്ടാഭി സീതാരാമയ്യ സ്ഥാപിച്ച ബാങ്ക്- ആന്ധ്രാബാങ്ക്
46. ‘ബിഹാർ കേസരി' എന്ന അപരനാമത്തിലറിയപ്പെട്ട വ്യക്തി- ശ്രീകൃഷ്ണ സിൻഹ
47. ഇന്ത്യ ഇൻ ട്രാൻസിഷൻ എന്ന പുസ്തകം രചിച്ചത്- എം.എൻ. റോയ്
48. ലോകമാന്യ തിലകൻ അന്തരിച്ച വർഷം- 1920
49. ഖുദായ് ഖിദ്ഗർ (സെർവന്റ്സ് ഓഫ് ഗോഡ്) എന്ന സംഘടന സ്ഥാപിച്ചത് ആരാണ്- ഖാൻ അബ്ദുൾ ഗാഫർ ഖാൻ
No comments:
Post a Comment