Sunday 25 July 2021

Current Affairs- 25-07-2021

1. India Versus China : Why They Are Not Friends എന്ന പുസ്തകത്തിന്റെ രചയിതാവ്- Kanti Bajpai


2. 2021 ജൂലൈയിൽ അന്തരിച്ച ഇന്ത്യയിൽ അലങ്കാര രൂപരേഖാ വിദ്യാഭ്യാസരംഗം ചിട്ടപ്പെടുത്തുന്നതിൽ മാർഗദർശിയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിസെൻ സഹ സ്ഥാപകയുമായ വ്യക്തി- ഗിര സാരാഭായ്


3. 2021 ജൂലൈയിൽ അന്തരിച്ച ദേശീയ പുരസ്കാര ജേതാവായ ഇന്ത്യൻ അഭിനേത്രി- Surekha Sikri


4. ഡോ. സുകുമാർ അഴീക്കോട് സ്മാരക പുരസ്കാരം നേടിയത്- ഡോ. എസ്. സോമനാഥ് (VSSC ഡയറക്ടർ) 


5. പ്രഥമ ഗിരീഷ് കർണാട് പുരസ്കാരം നേടിയവർ- പ്രമോദ് പയ്യന്നുർ, രാജ എബ്രഹാം 


6. സംസ്ഥാന സർക്കാറിന്റെ ഇന്റർനെറ്റ് റേഡിയോ കേരള ഒളിമ്പിക് താരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കേന്ദ്ര കായിക മന്ത്രാലയം ആരംഭിച്ച ക്യാമ്പയിൻ- ചിയർ ഫോർ ഇന്ത്യ  


7. രാജ്യത്തെ ഏറ്റവും വലിയ റോഡ് തുരങ്കം നിലവിൽ വരുന്നത്- മുംബൈ 


8. 20 -ാമത് ടോയാംസ് പുരസ്കാരം നേടിയത്- എം.ടി. വാസുദേവൻ നായർ 


9. 2021- ലെ നോർമാൻ ബോർലോഗ് പുരസ്കാരം നേടിയത്- കാജൽ ചക്രവർത്തി 


10. 2021- ലെ കാൻ ചലച്ചിത്രമേളയിൽ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരം നേടിയ ഇന്ത്യാക്കാരി- പായൽ കപാഡിയ 


11. 2021- ലെ കാൻ ചലച്ചിത്രമേളയിൽ പാം ഡി ഓർ പുരസ്കാരം നേടിയത്- ജൂലിയ ഡുകാർനേ (ചിത്രം- ടിറ്റാനൊ) 


12. സംസ്ഥാനത്തെ ആദ്യ സമ്പൂർണ വാക്സിനേഷൻ കൈവരിച്ച ടൂറിസ്റ്റ് കേന്ദ്രം- വൈത്തിരി


13. സുഭിക്ഷ കേരളം പദ്ധതിയിൽ സംസ്ഥാന തലത്തിൽ ഒന്നാമത് എത്തിയത്- കാസർകോട് ജില്ല


14. കൊച്ചി വിമാനത്താവളത്തിൽ ആരംഭിക്കുന്ന വെളളപ്പൊക്ക നിവാരണ പദ്ധതി- ഓാപ്പറേഷൻ പ്രവാഹ് 


15. എല്ലാ അടിയന്തിര സേവനങ്ങളും മറ്റ് സർക്കാർ സേവനങ്ങളും ഒരൊറ്റ പ്ലാറ്റ് ഫോമിൽ ലഭ്യമാക്കുന്നതിനായി ഹരിയാനയിൽ ആരംഭിച്ച് മൊബൈൽ ആപ്ലിക്കേഷൻ- Jan Sahayak Aapka Sahayak  


16. അടുത്തിടെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി അധികാരമേറ്റത്- പുഷ്കർ സിംഗ് ധാമി 


17. ഡോപ്പ് ടെസ്റ്റിൽ പരാജയപ്പെട്ടതിനാൽ United World Wrestling (UNW) അടുത്തിടെ 2 വർഷത്തേക്ക് വിലക്കിയ ഇന്ത്യൻ ഗുസ്തിക്കാരൻ- Sumit Malik 


18. അടുത്തിടെ ലോക റെക്കോർഡ് (ജാവലിൻ ത്രോ) നേടി ടോക്കിയോ പാരാലിമ്പിക് ഗെയിംസിന് യോഗ്യത നേടിയ ഇന്ത്യൻ പാരാ അത് ലറ്റ്- Devendra Jhajharia 


19. 1000-2000 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പ്രദേശത്തെ സംരക്ഷിക്കാൻ കഴിയുന്ന 100% തദ്ദേശീയമായി നിർമിച്ച് Drone Defense Dome- ഇന്ദ്രജാൽ 


20. 2021 ജൂലൈ 4- ന് 245-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ച് രാജ്യം- അമേരിക്ക 


21. Nathuram Godse: The true story of Gandhi's Assassin എന്ന കൃതിയുടെ രചയിതാവ്- Dhaval Kulkarni

 

22. The Struggle within : A Memoir of Emergency എന്ന കൃതിയുടെ രചയിതാവ്- അശോക് ചക്രവർത്തി


23. സംസ്ഥാന വനിതാ കമ്മീഷന്റെയും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പെൺകുട്ടികളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആവിഷ്ക്കരിച്ച് ക്യാമ്പയിൻ- അവൾ ഉയർന്ന് പറക്കട്ടെ 


24. സംസ്ഥാനത്ത് ഇന്റർനെറ്റ് സൗകര്യമോ ടി.വി. സൗകര്യമോ ലഭ്യമല്ലാത്ത കുട്ടികൾക്ക് പ്രീ സ്കൂൾ കിറ്റ് നൽകുന്ന പദ്ധതി- കിളിക്കൊഞ്ചൽ 


25. മേക്കോട്ടു ഡാം നിലവിൽ വരുന്നത്- കാവേരി നദി 


26. ഇന്ത്യയിലേക്കുള്ള യു.എസ്. അംബാസിഡറായി താത്കാലികമായി നിയമിതനായ ഇന്ത്യൻ വംശജൻ- അതുൽ കേശപ് 


27. ന്യൂയോർക്ക് ആസ്ഥാനമായുള്ള അഡോൾഫ് എസ്തർ ഗോറ്റ്ലീബ് ഫൗണ്ടേഷന്റെ ഈ വർഷത്തെ അന്തർദേശീയ പുരസ്കാരം ലഭിച്ച ആദ്യ ദക്ഷിണേന്ത്യക്കാരൻ- പ്രദീപ് പുത്തുർ


28. Janaksuta Sut Shaurya എന്ന കൃതിയുടെ രചയിതാവ്- Dr. Gouri Shankar Sharma 


29. Lady Doctors, The Untold Stories of India's First Women in Medicine എന്ന കൃതിയുടെ രചയിതാവ്- കവിത റാവു


30. 2021 ജൂലൈയിൽ രാജ്യസഭയുടെ Deputy Leader (ഉപനേതാവ്)  ആയി നിയമിതനായത്- Mukhatar Abbas Naqvi (കേന്ദ്ര ന്യൂനപക്ഷ മന്തി)


31. ജിയോളജിക്കൽ സർവേ ഓഫ് അമേരിക്കയുടെ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ടത്- അഭിജിത് മുഖർജി

  • സംഘടനയുടെ 133 വർഷത്തെ ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യക്കാരന് ഈ ബഹുമതി നൽകുന്നത്.
  • 'ഭൂഗർഭ ജല സ്രോതസ്സുകളിലെ മാലിന്യം' എന്ന വിഷയത്തിൽ നടത്തിയ പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് ഫെലോഷിപ്പ് 

32. കേരളത്തിൽ അടുത്തിടെ സ്വയം ഭരണ പദവി ലഭിച്ച ദൃശ്യകലാപഠന സ്ഥാപനം- കെ. ആ ർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ്

  • കോട്ടയം ജില്ലയിലെ അകലക്കുന്നം ഗ്രാമപ്പഞ്ചായത്തിലെ തെക്കും തലയാണ് ആസ്ഥാനം 

33. ഗോവയിലെ മലയാളി കൂടിയായ പുതിയ ഗവർണർ- പി.എസ്. ശ്രീധരൻപിള്ള 

  • മറ്റ് പുതിയ ഗവർണർമാർ- താവർചന്ദ് ഗഹ് ലോത് (കർണാടക), ഹരിബാബു കംഭം പതി (മിസോറം), രാജേന്ദ്ര വിശ്വനാഥ് അർലേകർ (ഹിമാചൽപ്രദേശ്), ഖണ്ഡാരു ദത്താത്രേയ (ഹരിയാണ), മംഗുഭായി ഛഗ്ഗൻഭായ് പട്ടേൽ (മധ്യപ്രദേശ്), സത്യ നാരായൺ ആര്യ (ത്രിപുര), രമേഷ് ബായിസ് (ജാർഖണ്ഡ്) 

34. അന്തർദേശീയ സഹകരണ ദിനം (International Day of Cooperatives) എന്നായിരുന്നു- ജൂലായ് 3

  • ദിനാചരണത്തിൻറെ ഭാഗമായി സംസ്ഥാന സഹകരണ വകുപ്പ് മന്ത്രിയുടെ പ്രത്യേക പുരസ്കാരം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന് ലഭിച്ചു
  • മികച്ച പ്രവർത്തനത്തിനുള്ള എക്സലൻസ് അവാർഡ് പെരിന്തൽമണ്ണ ഇ.എം.എസ്. സഹകരണ ആശുപത്രി നേടി. 

35. വനിതകളുടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ ക്രിക്കറ്റർ- മിതാലി രാജ് (38)

  • ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിൽ 75 റൺസ് നേടി പുറത്താകാതെ നിന്നാണ് ഇംഗ്ലണ്ടിന്റെ മുൻ വനിതാ ക്യാപ്റ്റൻ ചാർലറ്റ് എഡ്വർഡ്സിന്റെ റെക്കോഡ് (10273 റൺസ്) മറികടന്നത്
  • ഇന്ത്യയുടെ ഏകദിന ക്യാപ്റ്റനായ മിതാലി ഇതോടെ എല്ലാ ഫോർമാറ്റിലുമായി 10337 റൺസ് നേടി
  • Tendulkar of Indian Women's Cricket എന്ന് വിശേഷിപ്പിക്കപ്പെടുന്ന മിതാലി ജോധ്പുരിലെ (രാജസ്ഥാൻ) തമിഴ് കുടുംബത്തിലാണ് ജനിച്ചത്

No comments:

Post a Comment