Saturday 17 July 2021

General Knowledge in Indian History Part- 17

1. ഏത് മുഗൾ ചക്രവർത്തിയുടെ കാലത്താണ് ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി ലണ്ടനിൽ (എ.ഡി. 1600) സ്ഥാപിതമായത്- അക്ബർ 


2. അക്ബർ ഹാൽഡിഘട്ട് യുദ്ധത്തിൽ റാണാ പ്രതാപിനെ തോൽപ്പിച്ച വർഷം- 1576 


3. ഹാൽഡിഘട്ട് യുദ്ധത്തിൽ അക്ബറിനെ സഹായിച്ച രജപുത്ര സൈന്യാധിപൻ ആരായിരുന്നു- മാൻസിങ് 


4. റാണാ പ്രതാപിന്റെ പ്രസിദ്ധമായ കുതിരയായിരുന്നു- ചേതക് 


5. ബ്രിട്ടനിലെ ഒന്നാം എലിസബത്ത് രാജ്ഞിയുടെ സമകാലികനായ മുഗൾ ചക്രവർത്തി- അക്ബർ 


6. അക്ബറിന്റെ കൊട്ടാരം സന്ദർശിച്ച ആദ്യ ഇംഗ്ലീഷുകാരൻ ആരായിരുന്നു- മാസ്റ്റർ റാൽഫ്ഫിച്ച് 


7. ഏറ്റവും കൂടുതൽ കാലം ഭരിച്ച മുഗൾ ചക്രവർത്തി- അക്ബർ 


8. രാജ്യത്തെ വിവിധ വിഭാഗം ജനങ്ങൾക്കിടയിൽ സമാധാനവും സൗഹൃദവും ഐക്യവും വളർത്തിയെടുക്കാൻ അക്ബർ ഫത്തേപുർ സിക്രിയിൽ നിർമിച്ച മന്ദിരം- ഇബാദത്ത് ഖാന 


9. എല്ലാ മതങ്ങളോടും ബഹുമാനം പുലർത്തിയിരുന്ന അക്ബർ 1582- ൽ സർവമതങ്ങളുടെയും നല്ല വശങ്ങൾ ഉൾക്കൊള്ളിച്ച് സ്ഥാപിച്ച മതം- ദിൻ ഇലാഹി 


10. അക്ബറുടെ സദസ്സിലെ പണ്ഡിതന്മാർ ഏതുപേരിൽ അറിയപ്പെടുന്നു- നവരത്നങ്ങൾ 

  • അക്ബറുടെ രാജസദസ്സിനെ അലങ്കരിച്ചിരുന്ന ഒമ്പത് പണ്ഡിതശ്രേഷ്ഠന്മാരാണ് അക്ബറുടെ നവരത്നങ്ങൾ എന്നറിയപ്പെടുന്നത്.
  • രാജാ തോഡർമാൾ, മിയാൻ താൻസെൻ, ബീർബൽ, മാൻസിങ്, അബുൾ ഫസൽ, ഫൈസി, അബ്ദുൽ റഹിംഖാൻ, മുല്ല ദോപിയാസ, ഫക്കീർ അസിയാവോ ദിൻ ഇവരാണ് നവരത്നങ്ങൾ. 


11. ദിൻ ഇലാഹി എന്ന മതത്തിന്റെ അടിസ്ഥാനതത്ത്വം- സുൽഹ്കുൽ അഥവാ എല്ലാവർക്കും സമാധാനം 


 12. അക്ബർ ചക്രവർത്തി പ്രചരിപ്പിച്ച വെള്ളിനാണയം- ജലാലി 


13. അക്ബർ ചക്രവർത്തി പ്രചരിപ്പിച്ച സ്വർണ നാണയം- ഇലാഹി 


14. അക്ബറുടെ ധനകാര്യമന്ത്രി ആരായിരുന്നു- രാജാ തോഡർമാൾ 


15. ബീർബലിന്റെ യഥാർഥനാമം എന്തായിരുന്നു- മഹേഷ് ദാസ് 


16. അക്ബർ നാമ എന്ന ചരിത്രകൃതി രചിച്ചത് ആരാണ്- അബുൾ ഫസൽ 

  • അക്ബർ നാമ മൂന്ന് ഭാഗങ്ങളായാണ് രചിക്കപ്പെട്ടിട്ടുള്ളത്. ആദ്യഭാഗം അക്ബറുടെ മുൻഗാമികളെയും രണ്ടാം ഭാഗം അക്ബറുടെ ഭരണകാലത്തയും മൂന്നാം ഭാഗം അക്ബറുടെ ഭരണ സംവിധാനത്തെയും പ്രതിപാദിക്കുന്നു. 


17. അക്ബറുടെ ഭരണസംവിധാനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അക്ബർ നാമയുടെ മൂന്നാമത്തെ ഭാഗം ഏതുപേരിൽ അറിയപ്പെടുന്നു- അയിൻ-ഇ-അക്ബരി 


18. ഭാസ്കരാചാര്യർ രചിച്ച ലീലാവതി എന്ന ഗണിത ശാസ്ത്രഗ്രന്ഥം പേർഷ്യൻ ഭാഷയിലേക്ക് തർജ്ജമചെയ്തത് ആരാണ്- ഫൈസി

  • ഷെയ്ഖ് അബു അൽഫെസ് ഇബ്ൻ മുബാറക്കിന്റെ തൂലികാ നാമമാണ് ഫൈസി.
  • നവരത്നങ്ങളിൽ ഒരാളായ അബുൾ ഫസലിന്റെ സഹോദരനാണ് ഇദ്ദേഹം 


19. അബുൾ ഫസലിനെ കൊലപ്പെടുത്തുന്നതിനു പിന്നിൽ പ്രവർത്തിച്ചത്- ജഹാംഗീർ

  • തനിക്കെതിരായി അക്ബർ ചക്രവർത്തിയെ ഉപദേശിച്ചു എന്ന കാരണത്താൽ ജഹാംഗീറിന്റെ നീരസത്തിനു പാത്രമായ അബുൽ ഫസൽ 1602- ൽ വീർ സിങ് ബുന്ദേലയുടെ കൈകളാൽ വധിക്കപ്പെട്ടു. 


20. അക്ബറിന്റെ പ്രിയമിത്രവും കവിയുമായ ഫൈസി അന്തരിച്ച വർഷം- 1595 


21. ഹിന്ദുസ്ഥാനി സംഗീതജ്ഞനായിരുന്ന താൻസന്റെ യഥാർഥനാമം എന്തായിരുന്നു- രാം താണു പാണ്ഡെ 


 22. അക്ബർ ചക്രവർത്തി നടപ്പിലാക്കിയ സൈനിക സംവിധാനം ഏതുപേരിൽ അറിയപ്പെട്ടിരുന്നു- മാൻസബ്ദാരി 

  • മാൻസബ് എന്ന പദംകൊണ്ട് അർഥമാക്കുന്നത് മുഗൾ സൈനിക ഉദ്യോഗസ്ഥൻ പദവിയാണ്. 
  • ഓരോ മാൻസബിനും സത് (Zat) സവർ (Sawar) എന്നീ രണ്ട് ഉപവിഭാഗങ്ങളുണ്ട്.
  • സത് എന്ന വാക്കിന് വ്യക്തി എന്നാണ് അർഥം. അത് സൈന്യത്തിൽ ഒരു വ്യക്തിയുടെ സ്ഥാനവും വേതനവും നിജപ്പെടുത്തുന്നു. സവർ ഒരാൾ സംരക്ഷിക്കേണ്ട കുതിരപ്പടയാളികളുടെ എണ്ണം സൂചിപ്പിക്കുന്നു. 


23. മാൻസബ്ദാർമാർക്ക് ശമ്പളത്തിനുപകരം ഭൂമി പതിച്ചുനൽകുന്ന സമ്പ്രദായം ഏതുപേരിൽ അറിയപ്പെടുന്നു- ജാഗിർദാരി 

  • സൽതനത്ത് കാലത്തെ ഇഖയുടെ ഉയർന്ന രൂപമാണ് ജാഗിർദാരി 


24. അക്ബറിന്റെ കാലത്ത് രാസാമ എന്ന പേരിൽ മഹാഭാരതകഥ പൂർണമായി ചിത്രരൂപത്തിൽ തയ്യാറാക്കിയ വ്യക്തി-ദസ് വന്ത് 


25. അക്ബറിന്റെയും ജോധാബായിയുടെയും ജീവിത കഥ ഇതിവൃത്തമാക്കി ജോധാ അക്ബർ എന്ന ചലച്ചിത്രം സംവിധാനം ചെയ്തത് ആരാണ്- അശുതോഷ് ഗാവരിക്കർ 


26. അക്ബർ ചക്രവർത്തി അന്തരിച്ച വർഷം- 1605 


 27. സലിം എന്നറിയപ്പെട്ടിരുന്ന മുഗൾ ചക്രവർത്തി- ജഹാംഗീർ

  • പിതാവായ അക്ബറിന്റെ മരണശേഷമാണ് സലിം, ജഹാംഗീർ എന്നപേരിൽ ചക്രവർത്തി പദത്തിലെത്തിയത് 


28. ജഹാംഗീർ എന്ന വാക്കിനർഥം- ലോകജേതാവ് (Conqueror of the world) 


29. ചിത്ര രചനയിൽ തത്പരനായിരുന്ന മുഗൾ ചക്രവർത്തി- ജഹാംഗീർ 


30. ജഹാംഗീറിന്റെ കാലത്ത് ഇന്ത്യ സന്ദർശിച്ച ബ്രിട്ടീഷുകാർ ആരെല്ലാം- ക്യാപ്റ്റൻ വില്യം ഹോക്കിൻസ് (1608), തോമസ് റേ (1615) 


31. ക്യാപ്റ്റൻ വില്യം ഹോക്കിൻസ്, തോമസ് റേ എന്നീ ബ്രിട്ടീഷുകാരെ മുഗൾ രാജധാനിയിലേക്കയച്ച ബ്രിട്ടീഷ് രാജാവ്- ജെയിംസ് ഒന്നാമൻ 


32. ഏത് മുഗൾ ചക്രവർത്തിയുടെ കാലത്താണ് ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്ക് ഇന്ത്യയിൽ ഫാക്ടറി നിർമിക്കാൻ അനുമതി ലഭിച്ചത്- ജഹാംഗീർ 


33. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി ഇന്ത്യയിൽ ആദ്യത്തെ ഫാക്ടറി ആരംഭിച്ച സ്ഥലം- സൂറത്ത് 


34. അഞ്ചാമത്തെ സിഖ് ഗുരുവായ അർജൻദേവിനെ വധിച്ച മുഗൾ ചക്രവർത്തി- ജഹാംഗീർ 


35. ആർക്ക് അഭയം നൽകിയതിനാലാണ് ജഹാംഗീർ അഞ്ചാമത്തെ സിഖ് ഗുരുവായ അർജൻദേവിനെ വധിച്ചത്- ഖുസ്റു 


36. നീതിയുടെ ചങ്ങല (ചെയിൻ ഓഫ് ജസ്റ്റിസ്) നടപ്പിലാക്കിയ മുഗൾ ചക്രവർത്തി- ജഹാംഗീർ 


37. ജഹാംഗീറിന്റെ ആത്മകഥ ഏതു പേരിൽ അറിയപ്പെടുന്നു- തുസുക്-ഇ-ജഹാംഗിരി 


38. ശ്രീനഗറിലെ ഷാലിമാർ പൂന്തോട്ടം പണികഴിപ്പിച്ച മുഗൾ ഭരണാധികാരി- ജഹാംഗിർ 


39. ജഹാംഗീർ അന്തരിച്ച വർഷം- 1627 


40. ഖുറം എന്നറിയപ്പെട്ടിരുന്ന മുഗൾ ചക്രവർത്തി- ഷാജഹാൻ 


41. ഖുറം എന്ന പേര് ഷാജഹാന് നൽകിയത് ആരായിരുന്നു- അക്ബർ 


42. ഷാജഹാൻ എന്ന വാക്കിനർഥം- ലോകത്തിന്റെ രാജാവ് 


43. ഷാജഹാൻ മുഗൾ ചക്രവർത്തിയായ വർഷം- 1628 


44. ആഗ്രയിൽ നിന്ന് തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റിയ മുഗൾ ചക്രവർത്തി- ഷാജഹാൻ 


45. ഷാജഹാൻ നിർമിച്ച തലസ്ഥാന നഗരം- ഷാജഹാനാബാദ് 


46. ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലിം പള്ളിയായ ഡൽഹി ജുമാ മസ്ജിദ്, ഡൽഹിയിലെ ചെങ്കോട്ട, താജ്മഹൽ എന്നിവ നിർമിക്കപ്പെട്ടത് ഏത് മുഗൾ ചക്രവർത്തിയുടെ കാലഘട്ടത്തിലാണ്- ഷാജഹാൻ 


47. ലഹോറിൽ ഷാലിമാർ പൂന്തോട്ടം പണികഴിപ്പിച്ച മുഗൾ ചക്രവർത്തി- ഷാജഹാൻ 


48. ഷാജഹാനെ ഔറംഗസീബ് തടവിലാക്കിയ വർഷം- 1658 


49. ഷാജഹാൻ തടവിലായിരുന്നപ്പോൾ പരിചരിച്ചിരുന്ന മകൾ- ജഹനാരാ ബീഗം 


50. ഉപനിഷത്തുക്കളും അഥർവവേദവും പേർഷ്യൻ ഭാഷയിലേക്ക് തർജ്ജമചെയ്ത ഷാജഹാൻ ചക്രവർത്തിയുടെ മകൻ- ദാരാഷുക്കോ

No comments:

Post a Comment