Monday 19 July 2021

General Knowledge in Art & Culture Part- 4

1. ഏതു മതവുമായി ബന്ധപ്പെട്ട ആഭരണമായിരുന്നു മേക്കാമോതിരം- ക്രിസ്തുമതം


2. ചിലപ്പതികാരം എന്ന തമിഴ് കൃതി രചിക്കപ്പെട്ടത് എവിടെവെച്ചാണെന്നാണ് കരുതപ്പെടുന്നത്- മതിലകം (കൊടുങ്ങല്ലൂർ)


3. കുലശേഖര ഭരണ കാലത്ത പാർഥിവ ശേഖരപുരം ശാല പ്രവർത്തിച്ചിരുന്ന പാർഥിവശേഖരപുരം ഇന്നത്തെ ഏതു ജില്ലയിലാണ്- കന്യാകുമാരി (തമിഴ്നാട്) 


4. രേവതിപട്ടത്താനത്തിൽ എത്ര തവണ പരാജയപ്പെട്ടശേഷമാണ് മേൽപ്പത്തൂർ നാരായണ ഭട്ടതിരിക്കു ഭട്ടസ്ഥാനം ലഭിച്ചത്- ആറുതവണ 


5. ആദിശങ്കരൻ തൃശ്ശൂരിൽ സ്ഥാപിച്ച നാല് മഠങ്ങൾ ഏതെല്ലാമാണ്- വടക്കേമഠം, നടുവിൽ മഠം, ഇടയിൽ മഠം, തെക്കേമഠം


6. ദക്ഷിണ ഭാരതത്തിലെ നളന്ദ എന്നറിയപ്പെട്ടത്- കാന്തളൂർശാല  


7. സാമൂതിരി രാജകുടുംബത്തിന്റെ കുലഗുരു അറിയപ്പെട്ട പേര്- തിരുനാവാ വാധ്യാർ 


8. കടവല്ലൂർ അന്യോന്യത്തിൽ എത്ര തരം മത്സരപരീക്ഷകളാണ് ഉണ്ടായിരുന്നത്- മൂന്ന് 


9. രംഗഭട്ട്, അപ്പുഭട്ട്, വിനായകഭട്ട് എന്നിവർക്കു പുറമെ ഹോർത്തുസ് മലബാറിക്കസിന്റെ രചനയിൽ പങ്കാളിയായ കേരളീയ പണ്ഡിതൻ- ഇട്ടി അച്യുതൻ


10. മലയാളത്തിൽ അച്ചടിച്ച ആദ്യത്തെ സമ്പൂർണഗ്രന്ഥം ഏതാണ്- സംക്ഷേപവേദാർഥം


11. കേരളസർവകലാശാല നിലവിൽ വന്ന വർഷം- 1957 

  • 1937- ൽ നിലവിൽ വന്ന യുണിവേഴ്സിറ്റി ഓഫ് ട്രാവൻകൂർ ആണ് കേരള സർവകലാശാലയായത്


12. ഏതുവർഷമാണ് വില്യം ലോഗൻ മലബാർ മാന്വൽ പ്രസിദ്ധപ്പെടുത്തിയത്- 1887


13. തിരുവിതാംകൂറിലെ റസിഡന്റും ദിവാനുമായിരുന്ന കേണൽ മൺറോയുടെ പേരിലറിയപ്പെടുന്ന പ്രദേശം- മൺറോതുരുത്ത് 


14. തിരുവനന്തപുരത്ത് ശ്രീചിത്രാ ആർട്ട് ഗാലറി സ്ഥാപിതമായ വർഷം- 1935


15. 'മദ്രാസിൽനിന്ന് മൈസൂർ, കനറ, മലബാർ' എന്ന ഗ്രന്ഥം രചിച്ചത്- ഫ്രാൻസിസ് ബുക്കാനൻ


16. എസ്.എൻ.ഡി.പി. യോഗത്തിന്റെയും എൻ.എസ്.എസിന്റെയും മാതൃകയിൽ വക്കം അബ്ദുൾ ഖാദർ മൗലവി രൂപവത്കരിച്ച സംഘടന- തിരുവിതാംകൂർ മുസ്ലിം മഹാ ജനസഭ


17. ചാവേർ പടയാളികളുടെ മുദ്രാവാക്യം എന്തായിരുന്നു- കൊല്ലുക അല്ലെങ്കിൽ ചാവുക 


18. ഭാസ്‌കരാചാര്യരുടെ 'ലഘുഭാസ്കരീയം' എന്ന ജ്യോതിശ്ശാസ്ത്ര ഗ്രന്ഥത്തിന് ശങ്കരനാരായണീയം എന്ന വ്യാഖ്യാനം രചിച്ച ശങ്കരനാരായണൻ ഏതു കുലശേഖരരാ ജാവിന്റെ സദസ്യനായിരുന്നു- സ്ഥാണു രവിവർമ


19. പീർ മുഹമ്മദ് എന്ന സിദ്ധന്റെ പേരിൽ അറിയപ്പെടുന്ന ഇടുക്കി ജില്ലയിലെ പ്രദേശം- പിരുമേട്(പീരിന്റെ മേട്) 


20. ശുചീന്ദ്രം ക്ഷേത്രത്തിലെ സഭാ മണ്ഡപം പണി കഴിപ്പിച്ച വേണാട്ടിലെ രാജാവ്- ചേര ഉദയമാർത്താണ്ഡവർമ


21. മലയാളത്തിലേക്ക് ആദ്യമായി ഖുറാൻ പൂർണമായി പരിഭാഷപ്പെടുത്തിയത്- സി.എൻ. അഹമ്മദ് മൗലവി 


22. വിശുദ്ധ പദവിയിലേക്കുയർത്തപ്പെട്ട ആദ്യ ഇന്ത്യൻ വനിത- അൽഫോൺസാമ്മ 


23. കേരളീയനായ ആദ്യ കർദിനാൾ- ഡോ. ജോസഫ് പാറേക്കാട്ടിൽ 


24. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത കൺവെൻഷൻ ഏതാണ്- മാരാമൺ കൺവെൻഷൻ 


25. മാരാമൺ കൺവെൻഷൻ നടക്കുന്നത് ഏതു മാസത്തിലാണ്- ഫെബ്രുവരി 


26. അന്തംചാർത്തുപാട്ട് എന്ന കല്യാണപ്പാട്ട് ഏതു മതവുമായി ബന്ധപ്പെട്ടതാണ്- ക്രിസ്തുമതം 


27. മാന്ത്രികൻ എന്ന നിലയിൽ പ്രസിദ്ധിയാർജിച്ച ക്രൈസ്തവ പുരോഹിതൻ- കടമറ്റത്തു കത്തനാർ (കടമറ്റത്തച്ചൻ) 


28. കടമറ്റത്തു കത്തനാരുടെ യഥാർഥ പേര്- പൗലോസ്


29. കരുമാടിക്കുട്ടൻ എന്ന ബുദ്ധ പ്രതിമ 1930- കളിൽ കണ്ടെടുത്ത ബ്രിട്ടീഷ് എൻജിനീയർ- റോബർട്ട് ബ്രിസ്റ്റാ  


30. 1965- ൽ കേരള സന്ദർശനത്തിനിടെ കരുമാടിക്കുട്ടൻ പ്രതിമ കാണാനെത്തിയ ദലൈലാമ പ്രതിമയെ വിശേഷിപ്പിച്ചത് എങ്ങനെയായിരുന്നു- കൺകണ്ട ദൈവം 


31. കേരളത്തിലെ ഏറ്റവും വലിയ ബുദ്ധ പ്രതിമ എവിടെയാണുള്ളത്- മാവേലിക്കര 


32. കൽപ്പറ്റയ്ക്കു സമീപമുള്ള പുളിയാർമലയിൽ സ്ഥിതിചെയ്യുന്ന ജൈനക്ഷേത്രം- അനന്തസ്വാമി ക്ഷേത്രം


33. ‘എട്ടങ്ങാടി' ഏതാഘോഷവുമായി ബന്ധപ്പെട്ടതാണ്- തിരുവാതിര


34. മധുരയിലെ ഓണാഘോഷത്തപ്പറ്റി മാങ്കുടി മരുതനാരുടെ ഏതു സംഘകാല കൃതിയിലാണ് പരാമർശമുള്ളത്- മധുരൈകാഞ്ചി 


35. ഏതു മലയാള മാസത്തിലാണ് കേരളത്തിൽ ശിവരാത്രി ആഘോഷിക്കുന്നത്- കുംഭം


36. ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട് ചിങ്ങമാസത്തിൽ ആഘോഷിക്കുന്ന ഉത്സവം- അഷ്ടമിരോഹിണി 


37. ഉറിയടി മഹോൽസവം ഏത് ആഘോഷവുമായി ബന്ധപ്പെട്ടതാണ്- അഷ്ടമിരോഹിണി 


38. വിളക്കുവെപ്പ് ഏത് ആഘോഷവുമായി ബന്ധപ്പെട്ടിരിക്കുന്നു- തൃക്കാർത്തിക 


39. കായങ്കുളം രാജാവും വേണാട്ടു രാജാവും തമ്മിൽ നടന്ന യുദ്ധത്തെ അനുസ്മരിച്ചുകൊണ്ട് ഓച്ചിറയിൽ നടക്കുന്ന ആഘോഷം- ഓച്ചിറക്കളി 


40. ലോകത്ത് ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടുന്ന ഉൽസവം എന്ന പേരിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയത്- ആറ്റുകാൽ പൊങ്കാല


41. തിരുവനന്തപുരത്തെ ബീമാപള്ളിയിലെ ഉൽസവം അറിയപ്പെടുന്ന പേര്- ബീമാപള്ളി ഉറൂസ് 


42. നെയ്യാട്ടം, ഇളനീരാട്ടം എന്നിവ ഏത് ക്ഷേത്രത്തിലെ ഉൽസവ ചടങ്ങുകളുടെ ഭാഗമാണ്- കൊട്ടിയൂർ ക്ഷേത്രം 


43. ഉരുളുനേർച്ച ഏത് പെരുന്നാളുമായി ബന്ധപ്പെട്ടതാണ്- അർത്തുങ്കൽ പെരുന്നാൾ 


44. പരുമല പെരുന്നാൾ ഏത് ജില്ലയിൽ നടക്കുന്ന ആഘോഷമാണ്- പത്തനംതിട്ട 


45. അത്തച്ചമയ ഘോഷയാത്ര നടക്കുന്നത് എവിടെയാണ്- തൃപ്പൂണിത്തുറ 


46. വാതാപി ഗണപതി, കരുണ ചെയ്വാൻ...തുടങ്ങിയ കീർത്തനങ്ങൾക്ക് കേരളത്തിൽ പ്രചാരം ലഭിച്ചത് ആരിലൂടെയായിരുന്നു- ചെമ്പൈ വൈദ്യനാഥ ഭാഗവതർ


47. കേരളത്തിന്റെ തനത് വാദ്യകലകളിൽ ഏറ്റവും ജനകീയമായത് ഏതാണ്- ചെണ്ടമേളം 


48. മലമ്പുഴയിലെ 'യക്ഷി' എന്ന ശില്പം നിർമിച്ചത്- കാനായി കുഞ്ഞിരാമൻ


49. തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണാവകാശം സുപ്രീംകോടതി വിധിപ്രകാരം ആർക്കാണ് ലഭിച്ചത്- തിരുവിതാംകൂർ രാജകുടുംബത്തിന്


50. ചിത്ര-ശിൽപ കലാരംഗത്തെ വിലപ്പെട്ട സംഭാവനകൾക്ക് കേരള സർക്കാർ നൽകിവരുന്ന പുരസ്കാരം ഏത്- രാജാരവിവർമ പുരസ്കാരം 


51. കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാൾ ഏത് വാദ്യവുമായി ബന്ധപ്പെട്ട കലാകാരനായിരുന്നു- മദ്ദളം 


52. 2018, 2019 വർഷങ്ങളിലെ രാജാ രവിവർമ പുരസ്കാര ജേതാക്കൾ- യഥാക്രമം പാരീസ് വിശ്വനാഥൻ, ബി.ഡി. ദത്തൻ


53. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ വൈസ് ചാൻസലർ-: ഡോ. മുബാറക് പാഷ

No comments:

Post a Comment