1. 2020- ലെ ഗ്ലോബൽ സൈബർ സെക്യൂരിറ്റി ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം- 10
2. ഇന്ത്യൻ എയർഫോഴ്സിന്റെ വൈസ് ചീഫ് ആയി നിയമിതനായ വ്യക്തി- എയർ മാർഷൽ വിവേക് റാം ചൗധരി
3. 2021- ലെ ഗ്ലോബൽ സ്റ്റാർട്ട് അപ്പ് എക്കോസിസ്റ്റം ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം- 20
4. 2020- ലെ കുവെമ്പ് രാഷ്ട്രീയ പുരസ്കാരം നേടിയ വ്യക്തി- ഡോ.രാജേന്ദ്ര കിഷോർ പാണ്ഡ (ഒഡിയ കവി)
5. ഗാർഹികപീഡനം അനുഭവിക്കുന്നവർക്ക് ജില്ലാ പോലീസ് സൂപ്രണ്ടിന് നേരിട്ട് പരാതി നൽകുന്നതിന് കേരള പോലീസ് ആരംഭിച്ച സംരംഭം- ദൃഷ്ടി
6. USA's Office of Personnel Management തലവനായി നിയമിതനായ ആദ്യത്തെ ഇന്ത്യൻ വംശജൻ- കിരൺ അഹുജ
7. കോവിഡ്- 19 ഇരകളുടെ കുടുംബങ്ങൾക്കായി ദില്ലി സർക്കാർ ആരംഭിച്ച സാമ്പത്തിക സഹായ പദ്ധതി- Mukhyamantri Covid 19 Pariwar Arthik Sahayata Yojana
8. അടുത്തിടെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സ്മാർട്ട് സിറ്റി അവാർഡ് 2020- ൽ ഒന്നാം സ്ഥാനം ലഭിച്ചത്- ഉത്തർപ്രദേശ്
9. Fiercely Female - The Dutee Chand Story എന്ന കൃതിയുടെ രചയിതാവ്- Sundeep Mishra
10. കേരളത്തിൽ ആദ്യമായി വേസ്റ്റ് ടു എനർജി പ്ലാന്റ് സ്ഥാപിക്കുന്ന കോർപറേഷൻ- കോഴിക്കോട്
11. അടുത്തിടെ ഡി.ആർ.ഡി.ഒ വിജയകരമായി പരീക്ഷിച്ച ന്യൂക്ലിയർ കേപ്പബിൾ സബ്സോണിക് ക്രൂയിസ് മിസൈൽ- നിർഭയ്
12. ചെബോക്സരി ഫിലിം ഫെസ്റ്റിവലിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടിയ ചലച്ചിത്രം- ഹാസ്യം (സംവിധാനം- ജയരാജ്) - E)
13. Icc Men's T20 World Cup- നു വേദിയാകുന്നത്- യു എ ഇ
14. സെന്റർ ഫോർ പോളാർ സ്റ്റഡീസ് നിലവിൽ വരുന്ന കേരളത്തിലെ യൂണിവേഴ്സിറ്റി- എം.ജി യൂണിവേഴ്സിറ്റി
15. അടുത്തിടെ മംഗോളിയയുടെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ The Order of Polar Star ലഭിച്ച ഇന്ത്യക്കാരൻ- RK Sabharwal
16. ദേശീയ ക്ഷീര വികസന ബോർഡിന്റെ ചെയർമാനായി (അധിക ചാർജ് ) ചുമതലയേറ്റ വ്യക്തി- മീനാഷ് ഷാ
17. ഫുകുവോക പ്രസ് 2021- ൽ Grand Prize നേടിയ പ്രശസ്ത പത്രപ്രവർത്തകൻ- പി. സായിനാഥ്
18. ഗൂഗിളുമായി സഹകരിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ആരംഭിക്കുന്ന സ്മാർട്ട്ഫോൺ- ജിയോഫോൺ നെക്സ്റ്റ്
19. The Startup wife എന്ന കൃതിയുടെ രചയിതാവ്- Tahmima
20. A Kashmiri Century - Portrait of a Society in Flux എന്ന കൃതിയുടെ രചയിതാവ്- Khem Lata
21. ലോകത്തിലെ രണ്ടാമത്തെ വലുപ്പമേറിയ ജല വൈദ്യുത നിലയം പ്രവർത്തനം ആരംഭിച്ച രാജ്യം- ചൈന
22. അടുത്തിടെ പ്രവർത്തനമാരംഭിച്ച കേരളാ പോലീസിലെ കുതിരകൾക്കായുള്ള സ്മാരകത്തിന്റെ പേര്- അശ്വമേധ
23. 2021 ലോക ജലചരിത്ര (ഹൈഡ്രോഗ്രാഫി) ദിനത്തിന്റെ പ്രമേയം എന്താണ്- ജലശാസ്ത്രത്തിൽ നൂറുവർഷത്തെ അന്താരാഷ്ട്ര സഹകരണം
24. കോവിഡ്- 19 ന്റെ മുന്നാം തരംഗത്തെ നേരിടാൻ കാസർഗോഡിൽ ആരംഭിച്ച ബോധവൽക്കരണ കാമ്പയിനിന്റെ പേര്- ഒരു വില്ലേജിൽ ഒരു വ്യവസായം
25. Kuvempu Rashtriya Puraskar- 2020- ലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്- രാജേന്ദ്ര കിഷോർ പാണ്ട
26. നീതി ആയോഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയ അമിതാഭ് കാന്തിന്റെ നീട്ടിയ കാലാവധി- 2022 ജൂൺ 30
27. ലോക യു.എഫ്. ഒ (UFO- Unidentified Flying Object) ദിനം- ജൂലൈ 2
28. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷനായി ഗിന്നസ് ബുക്കിൽ ഇടം നേടിയത്- ഡോൺ മിലോയ
29. 2021 ജൂലൈയിൽ അമേരിക്കയിൽ ഫെഡറൽ ജഡ്ജിയായി നിയമിതയായ ഇന്ത്യൻ വംശജ- Shalina D Kumar
30. Carnegic Corporation, USA പ്രഖ്യാപിച്ച 2021 Great Immigrants പുരസ്കാരത്തിന് അർഹരായ ഇന്ത്യൻ വംശജർ- Gita Gopinath (Chief Economist, IMF), Kamlesh Lulla (Scientist, NASA).
31. ഓണക്കാലത്ത് പച്ചക്കറികൾ സുലഭമായ് ലഭ്യമാക്കുന്നതിനായി സംസ്ഥാന പട്ടികവർഗ വികസന വകുപ്പിന്റെ നേത്യത്വത്തിൽ ആരംഭിച്ച പദ്ധതി- നിറവല്ലം
32. 2021 ജൂലൈയിൽ ടി.എ. മജീദ് സ്മാരക പുരസ്കാരത്തിന് അർഹനായ മലയാളകവിയും ഗാനരചയിതാവുമായ വ്യക്തി- ശ്രീകുമാരൻ തമ്പി
33. ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിച്ച ആദ്യ Drone Defense Dome- Indrajaal (വികസിപ്പിച്ചത്- Grene Robotics, Hyderabad)
34. 2021 ജൂണിൽ വിവിധ സർക്കാർ സേവനങ്ങൾ, അവശ്യ സേവനങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനായി ഹരിയാന സംസ്ഥാനം ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- Jan Sahayak Aapka Sahayak
35. 2021 ജൂലൈയിൽ രാജിവെച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി- Tirath Singh Rawat
36. ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലിന്റെ പേര്- ഐ.എൻ.എസ്. വിക്രാന്ത്
- ജൂലായിൽ സമുദ്രപരീക്ഷണം നടത്തുന്ന കപ്പൽ 2022- ലെ സ്വാതന്ത്ര്യ ദിനത്തിന്റെ വജ്ര ജൂബിലിയിൽ കമ്മിഷൻ ചെയ്യും
- 2009- ലാണ് കൊച്ചിൻ ഷിപ്യാഡിൽ കപ്പലിന്റെ നിർമാണം ആരംഭിച്ചത്
- നീളം 262 മീറ്റർ. വീതി 63 മീറ്റർ. രാജ്യത്ത്ഇതുവരെ നിർമിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ കപ്പൽ
- 30 വിമാനങ്ങളെ വഹിക്കാനാവും. 2300 കമ്പാർട്ട്മെന്റുകൾ. 1500-ലേറെ നാവികരെ ഉൾക്കൊള്ളും
37. യു.എസ്, റഷ്യൻ പ്രസിഡന്റുമാരായ ജോ ബൈഡനും വ്ളാദിമിർ പുതിനും തമ്മിൽ ജൂൺ 16- ന് സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടന്ന ആദ്യ ഉച്ചകോടിയുടെ വേദി- വില്ല ല ഗ്രാഞ്ച് (Villala Grange)
- ജനീവ തടാകത്തിനരികെ 18-ാം നൂറ്റാണ്ടിൽ നിർമിച്ച പഴമ നിറഞ്ഞ മന്ദിരത്തിൽ വെച്ചായിരുന്നു നാല് മണിക്കൂർ നീണ്ട ഉച്ചകോടി
38. ജൂൺ18- ന് അന്തരിച്ച പ്രസിദ്ധ കവി കൂടിയായ ഗാനരചയിതാവ്- എസ്. രമേശൻ നായർ (73)
- മയിൽപ്പീലി എന്ന ആൽബമടക്കം 3000- ത്തോളം ഭക്തിഗാനങ്ങളും അറുനൂറിലേറെ ചലച്ചിത്ര ഗാനങ്ങളും രചിച്ചിട്ടുണ്ട്
- ശ്രീനാരായണഗുരുവിന്റെ ജീവിതവും ദർശനവും ആധാരമാക്കി രചിച്ച ഗുരുപൗർണമി എന്ന കാവ്യസമാഹാരത്തിന് 2018- ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിരുന്നു
39. ചൈനയുടെ സ്വന്തം ബഹിരാകാശ നിലയമായ ടിയാങ്ങോങ്ങിലേക്കുള്ള (Tiangong) ആദ്യ സംഘത്തിലുള്ളവർ- നീ ഹെയ്ഷങ്, ലിയു ബോമിങ്, താങ് ഹോങ്ബോ
- ഷെൻഷൂ 12 പേടകത്തിൽ ജൂൺ 17- ന് യാത്രപുറപ്പെട്ട യാത്രികരെ ലോങ് മാർച്ച് 2 എഫ്. റോക്കറ്റാണ് നിലയത്തിലെത്തിച്ചത്. മൂന്നു മാസക്കാലം ഇവർ നിലയത്തിൽ തങ്ങും.
40. ജൂൺ 18- ന് അന്തരിച്ച മിൽഖാ സിങ് (91) അറിയപ്പെട്ട പേര്- ഫ്ലയിങ് സിഖ് (പറക്കും സിങ്)
- ഏഷ്യൻ ഗെയിംസിൽ നാലുവട്ടം സ്വർണമണിഞ്ഞ മിൽഖ കോമൺ വെൽത്ത് ഗെയിംസിലും ഒരു സ്വർണം നേടിയിരുന്നു. 1956 മെൽബൺ, 1960 റോം, 1964 ടോക്യോ ഒളിമ്പിക്സകളിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തു.
- മിൽഖാസിങ്ങിന്റെ ജീവിതം ആധാരമാക്കി രാകേഷ് ഓംപ്രകാശ് മെഹ്റ സംവിധാനം ചെയ്ത സിനിമയാണ് “ഭാഗ് മിൽഖ ഭാഗ്' (2013). ഫർഹാൻ അക്തറാണ് മിൽഖയായി അഭിനയിച്ചത്
No comments:
Post a Comment